ജനകീയസമരങ്ങളെ അടിച്ചമര്‍ത്തരുതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

കെ റെയില്‍ പദ്ധതിയുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ , ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായി സമരത്തിനിറങ്ങിയ മനുഷ്യരെ പരിഹസിക്കുകയും , സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ അപവാദ പ്രചരണം നടത്തുകയുമാണ് ഭരണാനുകൂലികള്‍ ചെയ്യുന്നത് . ഇവരില്‍ പാര്‍ട്ടി സൈബര്‍ പോരാളികള്‍ മാത്രമല്ല ഉത്തരവാദിത്തമുള്ള മന്ത്രിമാരും , ഭരണപക്ഷ നേതാക്കളുമുണ്ട് .

കെ റെയിലിനെതിരെ പ്രതിഷേധിക്കുന്ന സാധാരണ മനുഷ്യരേയും അവരെ പിന്തുണയ്ക്കുന്ന സാംസ്‌കാരിക – സാമൂഹിക പ്രവര്‍ത്തകരേയും കായികമായും മാനസികമായും അക്രമിക്കുന്നത് അവസാനിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി നേതൃത്വം ഇടപെടണം . ജനാധിപത്യത്തിന്റെ കരുത്ത് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശമാണെന്ന് നിരന്തരം സമരം ചെയ്തിരുന്നവര്‍ തന്നെ മറന്നു പോകുന്നത് നിര്‍ഭാഗ്യകരമാണ് .

കെ റെയില്‍ പദ്ധതിയുടെ നേട്ടങ്ങള്‍ അവതരിപ്പിക്കുന്നതിനേക്കാള്‍ , ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായി സമരത്തിനിറങ്ങിയ മനുഷ്യരെ പരിഹസിക്കുകയും , സമരത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ അപവാദ പ്രചരണം നടത്തുകയുമാണ് ഭരണാനുകൂലികള്‍ ചെയ്യുന്നത് . ഇവരില്‍ പാര്‍ട്ടി സൈബര്‍ പോരാളികള്‍ മാത്രമല്ല ഉത്തരവാദിത്തമുള്ള മന്ത്രിമാരും , ഭരണപക്ഷ നേതാക്കളുമുണ്ട് .

ജനകീയ സമരങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിന് മത – സാമുദായിക സംഘടനകളാണ് സമരത്തിന് പിന്നില്‍ എന്ന് ആരോപിക്കുന്നത് കേരളത്തില്‍ ഒരു പതിവായിരിക്കുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍, ദേശീയപാതാ വികസനം, വല്ലാര്‍പ്പാടം ടെര്‍മിനല്‍, കരിമണല്‍ ഖനനം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ക്കെതിരെയുള്ള സമരങ്ങളിലും ഈ ആരോപണം ഉയര്‍ന്നു കേട്ടിരുന്നു . മുസ്ലിം തീവ്രവാദ സംഘടനകളാണ് അല്ലെങ്കില്‍ സംഘപരിവാറാണ് എതിര്‍പ്പിന് പിറകില്‍ എന്നോ, രണ്ടാമതൊരു വിമോചന സമരത്തിന്റെ തയ്യാറെടുപ്പാണ് എന്നോ ആരോപിച്ചാല്‍ ജനവിരുദ്ധമായ ഏതു പദ്ധതിക്കും സ്വീകാര്യത ലഭിക്കുമെന്നവര്‍ കരുതുന്നു. ഇത് ഒരു മതേതര – ജനാധിപത്യ സമൂഹത്തിന് അപമാനമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രകൃതിദുരന്തങ്ങളിലും, ജനകീയ സമരങ്ങളിലും പിന്തുണയുമായി എത്തുന്നവരെ മതം, ജാതി, രാഷ്ട്രീയം എന്നിവ നോക്കി വേര്‍തിരിച്ച് മാറ്റി നിര്‍ത്താനാവില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയങ്ങളില്‍ മനുഷ്യര്‍ വിഭാഗീയതകള്‍ മറന്നു ഐക്യപ്പെടുന്നത് സ്വാഭാവികം മാത്രമാണ്. കെ റെയില്‍ വിരുദ്ധ സമരത്തില്‍ ഈ ഐക്യപ്പെടല്‍ വളരെ പ്രകടമാണ്. ഇപ്പോള്‍ സമരത്തിനെതിരെ ഉന്നയിക്കുന്ന മുഖ്യമായ ആരോപണം സമര സംഘാടകനും മുസ്ലിംലീഗ് നേതാവുമായ ടി ടി ഇസ്മായില്‍ പിന്തുണയുമായെത്തിയ ബി ജെ പി യുടെ ജാഥയെ അഭിവാദ്യം ചെയ്തു എന്നതാണ്. അടിയന്തിരാവസ്ഥയ്‌ക്കെതിരെയുള്ള സമരത്തിലും, ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലും ഇടതുപക്ഷ നേതാക്കള്‍ വലതുപക്ഷമെന്നു വിളിക്കപ്പെടുന്ന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതും, പരസ്പരം വേദി പങ്കിട്ടതും നാം കണ്ടതാണ്. എന്നാല്‍ കെ റെയില്‍ വിരുദ്ധ സമരത്തില്‍ മാത്രം അങ്ങനെ സംഭവിച്ചു കൂടെന്നത് വിചിത്ര വാദമാണ്. മാത്രമല്ല ഉത്തരവാദപ്പെട്ട ഒരു സമര നേതാവ് തനിക്ക് യോജിപ്പില്ലാത്തവരെ അഭിസംബോധന ചെയ്യാതിരിക്കുന്നതാണ് ജനാധിപത്യവിരുദ്ധവും അസ്വാഭാവികവും ആകുക .

മനുഷ്യരില്‍ വിഭാഗീയതയ്ക്കപ്പുറം മാനവികതയും ജനാധിപത്യ ബോധവും വളരുന്നത് ഒരുമിച്ച് ദുരന്തങ്ങളെ നേരിടുമ്പോഴും അതിജീവനത്തിനായി സമരം ചെയ്യുമ്പോഴുമാണ്. ഒരു സമൂഹമെന്ന നിലയില്‍ നാം ആര്‍ജ്ജിച്ച മതേതര ഐക്യവും ജനാധിപത്യ ബോധവും ബഹുസ്വരതയും ജനകീയ സമരങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ടതാണെന്ന് മറക്കരുത് . പൊതുലക്ഷ്യങ്ങള്‍ക്കായുള്ള സമരങ്ങളിലൂടെ, വൈജാത്യങ്ങളെയും വിഭാഗീയതകളേയും മറികടന്ന്, ഒരു ജനാധിപത്യ സമൂഹത്തെ രൂപപ്പെടുത്താന്‍ കഴിയുമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയത് സാക്ഷാല്‍ മഹാത്മാഗാന്ധി തന്നെയാണല്ലോ. ആ പാരമ്പര്യത്തെയാണ് ഒരു മുതലാളിത്ത – കോര്‍പ്പറേറ്റ് പദ്ധതി നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന രാഷ്ട്രീയ – സാമ്പത്തിക ലാഭത്തിനു വേണ്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നത് . മതേതര ജനാധിപത്യ ബോധമുള്ള എല്ലാ പൗരന്മാരും ഈ ദുഷ്പ്രവണതയ്‌ക്കെതിരെ ശബ്ദിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതേതര കേരളത്തിന് അഭിമാനമാണ് കാട്ടിലപീടിക എന്ന പ്രദേശം. അഞ്ഞൂറ്റി അമ്പതില്‍പരം ദിവസങ്ങളായി കെ – റെയിലിനെതിരെ സത്യാഗ്രഹം ചെയ്യുന്ന ഈ ഗ്രാമത്തിന്റെ സവിശേഷത തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു അമ്പലവും പള്ളിയുമാണ് . അമ്പലത്തിന്റെ പ്രദക്ഷിണവഴിക്ക് ആനയെ എഴുന്നെള്ളിക്കാനുള്ള സൗകര്യമില്ലെന്ന് കണ്ട് പള്ളിയുടെ ചുറ്റുമതില്‍ പൊളിച്ച് വഴിയൊരുക്കിയ പാരമ്പര്യമാണ് കാട്ടിലെ പീടികയ്ക്കുള്ളത് . ഹിന്ദു – മുസ്ലിം സമുദായ സംഘടനകളും , ഇടതു പ്രസ്ഥാനങ്ങളടക്കം അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ ചെറിയ പ്രദേശത്തുണ്ട് . അവര്‍ തമ്മിലും ജനാധിപത്യപരമായ സൗഹൃദവും പുലര്‍ത്തിപ്പോരുന്നു . മതത്തിന്റേയോ ജാതിയുടേയോ രാഷ്ട്രീയത്തിന്റേയോ പേരില്‍ ഒരു അക്രമവും വഴിവിട്ട തര്‍ക്കവും ഉണ്ടായിട്ടില്ലെന്നതാണ് ഈ നാടിന്റെ ചരിത്രം. ആ നന്മയിലാണ് വര്‍ഗ്ഗീയതയുടെ വിഷം കുത്തിവെക്കാന്‍ കെ റെയിലിനു വേണ്ടി പ്രചാരണം നടത്തുന്നവര്‍ ശ്രമിക്കുന്നത് . മറ്റിടങ്ങളിലേക്കും ഈ വിഭജന തന്ത്രം വ്യാപിപ്പിക്കുന്നതായി അറിയുന്നു . സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കുന്ന ഈ അപകടം പിടിച്ച കളി’ തീ കൊണ്ട് തല ചൊറിയുന്നതിനു ‘ തുല്യമാണെന്നും , ഇത്തരം വര്‍ഗ്ഗീയ പ്രചാരണങ്ങളില്‍ നിന്ന് അണികളെ തടയണമെന്നും , കെറെയിലിനെതിരെയുള്ള സമരത്തോട് ജനാധിപത്യപരമായി സംവദിക്കാനും, ജനഹിതവും കേരളത്തിന്റെ ഭാവിയും കണക്കിലെടുത്ത് പദ്ധതിയില്‍ നിന്ന് പിന്മാറാനും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

എന്ന് ,

വിശ്വസ്തതയോടെ,

1) കെ ജി ശങ്കരപ്പിള്ള
2) ഡോ വി എസ് വിജയന്‍
3) എം എന്‍ കാരശ്ശേരി
5) കല്‍പ്പറ്റ നാരായണന്‍
6) സിവിക് ചന്ദ്രന്‍
7) കെ അരവിന്ദാക്ഷന്‍
8) മാമുക്കോയ
9) കെ അജിത
10) സി ആര്‍ പരമേശ്വരന്‍
11) യു കെ കുമാരന്‍
12) ജമാല്‍ കൊച്ചങ്ങാടി
13) എം എ റഹ് മാന്‍
14) ജെ ദേവിക
15) പ്രൊഫ. എം പി മത്തായി
16) സി എഫ് ജോണ്‍
17) ഡോ . ആര്‍സു
18) വീരാന്‍കുട്ടി
19) എം എം സചീന്ദ്രന്‍
20) എ പി കുഞ്ഞാമു
21) വി ടി ജയദേവന്‍
22) പി ഇ ഉഷ
23) ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍
24) വി . ജി . തമ്പി
25) കുസുമം ജോസഫ്
26) ആര്‍ ശ്രീധര്‍ ( തണല്‍)
27) ഉഷ എസ്
28) സി ആര്‍ നീലകണ്ഠന്‍
29) ഡോ കെ ശ്രീകുമാര്‍
30) ജി ഗോമതി
31) മധുരാജ്
32) ജോണ്‍ പെരുവന്താനം
33) ഡോ ആസാദ്
34) ഡോ . വടക്കേടത്ത് പത്മനാഭന്‍
35) ടോമി മാത്യു
36) ഡോ അസീസ് തരുവണ
37) മൃദുലാദേവി എസ്
38) ഹാഷിം ചേന്നപ്പള്ളി
39) ബാബുരാജ് എം പി
40) എസ് രാജീവന്‍
41) കെ ജി ജഗദീശന്‍
42) സണ്ണി പൈകട
43) ടി വി രാജന്‍
44) ഇ .കെ. ശ്രീനിവാസന്‍
45) എന്‍ വി ബാലകൃഷ്ണന്‍
46) പി കെ പ്രിയേഷ് കുമാര്‍
47) അഡ്വ. വിനോദ് പയ്യട
48) അഡ്വ. ജോര്‍ജ്കുട്ടി കടപ്ലാക്കന്‍
49) അഡ്വ. പി റജിനാര്‍ക്ക്
50) യു രാമചന്ദ്രന്‍
51) ശരത് ചേലൂര്‍
52) വിജയരാഘവന്‍ ചേലിയ

അന്വേഷണങ്ങള്‍ക്ക്
വിജയരാഘവന്‍ ചേലിയ – 8086205415.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply