അവസാനം ഈ അസംബന്ധ നാടകത്തിന്റെ ഒന്നാം രംഗത്തിന് തിരശ്ശീല ഉയര്‍ന്നിരിക്കുന്നു.

രംഗത്തെത്തിയ കഥപ്രാത്രങ്ങള്‍ :

പ്രധാനമന്ത്രി പുംഗവന്‍
വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികള്‍
ഡോക്ടര്‍മാര്‍
യൂണിയന്‍ മിനിസ്റ്റേഴ്‌സ്
ആസ്ഥാന ഹെല്‍ത്ത് ആന്റ് ഡ്രഗ് ഓഫീസര്‍മാര്‍

ലോകാരോഗ്യ ഗവണ്‍മെന്റ്

ഇതിവൃത്തം :

മെയ് ഒന്നു മുതല്‍ 18 വയസിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. ഇതിനുവേണ്ടി കമ്പനികള്‍ ഉണ്ടാക്കുന്ന വാക്‌സിന്റെ 50 % സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കമ്പനികള്‍ നേരിട്ടു വില്‍ക്കും. ബാക്കി കേന്ദ്രത്തിനു വില്‍ക്കും.

നമ്മുടെ രാജ്യം ദരിദ്രമായതിനാല്‍ പണവുമായി വന്ന് (ഇഷ്ടമുള്ള സോപ്പു വാങ്ങുന്ന പോലെ ) വാക്‌സിന്‍ വാങ്ങുക. എല്ലാവരുടെയും ജീവനും ആരോഗ്യവും കാത്തുരക്ഷിക്കാന്‍ ഭരണകൂടം അത്രമേല്‍ പ്രതിജ്ഞാബദ്ധമാണ്. ഇനിമുതല്‍ ഏതു സേവനം കിട്ടാനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കോവിഡ് യുദ്ധത്തില്‍ രാജ്യസ്‌നേഹം തെളിയിക്കുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകജനതയെയാകെ ഒരൊറ്റ കെട്ടാക്കി, ഭരണകൂടങ്ങളുടെ വിശ്വസ്ത വിനീത വിധേയരാക്കി, ആദ്യമായി ഒരു ലോക ഗവണ്‍മെന്റ് സ്ഥാപിക്കാന്‍ ചുക്കാന്‍ പിടിച്ച ലോകാരോഗ്യ സംഘടനയ്ക്കും പോലീസ് സേനക്കും കീ ജെയ് …. ലോകമുള്ളിടത്തോളം കാലം ഒന്നിനെപ്പറ്റിയും സംശയങ്ങളോ മറുചോദ്യങ്ങളോ ഇല്ലാതെ സര്‍ക്കാര്‍ പറയുന്നത് ഞങ്ങള്‍ അനുസരിക്കും, ഇതു സത്യം, സത്യം, സത്യം…

ആഗോള കാഞ്ഞ ബുദ്ധികള്‍ വിജയിക്കട്ടെ .മാധ്യമങ്ങളില്‍ നിന്ന് കൊറോണാ ഗര്‍ജ്ജനങ്ങള്‍ ഇനിയും കൂടുതല്‍ ഉച്ചത്തില്‍ തുടരട്ടെ.

ഈ മരണക്കളിക്കിടയില്‍, സമര്‍ത്ഥന്മാര്‍ ഒന്നാം ക്ലാസ്സിലെ കുട്ടിക്കു വേണ്ടി ട്യൂഷന്‍ ആപ് ഉണ്ടാക്കി വില്പന നടത്തട്ടെ! ഭരണവും പ്രതിപക്ഷവും സ്ഥിരം ചുവടുകള്‍, ഡയലോഗുകള്‍ കൊണ്ട് അവസരം മുതലാക്കട്ടെ. ആമസോണിനും അംബാനിക്കും വരുമാനം കൂടട്ടെ. ചെറുകിടക്കാരെല്ലാം കുത്തുപാളയെടുത്തോട്ടെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുദ്ധമില്ലാതെ വിജയമില്ല. യുദ്ധമല്ലാതെ മറ്റൊന്നും അനുസരണയും അച്ചടക്കവും പഠിപ്പിക്കില്ല. രാജ്യഭക്തിയും രാജ്യസ്‌നേഹവും വഴിഞ്ഞൊഴുകി അതില്‍ നമുക്ക് മുങ്ങിച്ചാകാന്‍ യുദ്ധം അനിവാര്യമാണ്. അടിയന്തിരാവസ്ഥയാണ് യുദ്ധം.

ഇതു നല്ല യുദ്ധമാണ്. വിധവകളും അനാഥരും ബോബു പൊട്ടലുമില്ലാതെ ലോക ജനത ഒന്നാകെ അടിയറവു പറയുന്ന യുദ്ധം. വൈറസിനോട് മനുഷ്യ സ്‌നേത്തിന്റെ മഹത്തായ യുദ്ധം!

രോഗത്തോടും മരണത്തോടുമല്ലാതെ മറ്റെന്തിനോടാണ് മനുഷ്യ ശരീരത്തിന് യുദ്ധം ചെയ്യേണ്ടത് ? അതുകൊണ്ട് ലോകത്തുള്ള എല്ലാവരും അനുസരിക്കുന്ന ശരീരങ്ങള്‍ മാത്രമാകുക. ‘മനുഷ്യാ നീ ശരീരമാകുന്നു.’ താന്‍ വെറും രോഗ – മരണഭീതിയുള്ള ശരീര ജീവിയെന്ന് എപ്പോഴും ഞെട്ടുന്ന പൗരനെ/ പൗരിയെ കൈകാര്യം ചെയ്യാന്‍ എന്തെളുപ്പം.

വര്‍ഷത്തില്‍ പട്ടിണികൊണ്ട് 31 ലക്ഷം കുഞ്ഞുങ്ങളെ കൊല്ലുന്ന ലോകത്തെ ഗവണ്‍മെന്റുകള്‍ നീണാള്‍ വാഴട്ടെ. ശുദ്ധജലം കിട്ടാത്തതിനാല്‍ വര്‍ഷന്തോറും വയറിളക്കം വന്നു മരിക്കുന്ന നാലര ലക്ഷം മനുഷ്യജീവനുകളെ പറ്റി സങ്കടപ്പെടുന്ന ഗവണ്‍മെന്റുകളും ആരോഗ്യ വകുപ്പുകളും നിലനില്‍ക്കട്ടെ. വായുമലിനീകരണം വഴി ശ്വാസകോശ ക്യാന്‍സറും സ്‌ട്രോക്കും അറ്റാക്കുമൊക്കെ സംഭവിച്ച് ലോകം വിടുന്ന 42 ലക്ഷം ഹതഭാഗ്യരെ മറന്നേക്കുക. കാരണം അത് മഹാമാരിയല്ല.

ഒന്നു പറഞ്ഞു രണ്ടാമത്, സ്വന്തം ജനങ്ങളെ തന്നെ വെടിവെച്ചു വീഴ്ത്തുന്ന എല്ലാ സര്‍ക്കാരുകള്‍ക്കും നല്ലതു വരട്ടെ. ദിനംപ്രതി പൗരാവകാശങ്ങള്‍ കശക്കിയെറിഞ്ഞ് ജനങ്ങളെ പുഴുക്കളേക്കാള്‍ വില കല്പിക്കാത്ത ലോകത്തെ എല്ലാ മാന്യ ഭരണകൂടങ്ങളെയും കെട്ടിപ്പിടിക്കാം. ഡല്‍ഹിയില്‍ തണുപ്പിലും വെയിലിലും സമരത്തിനിരുത്തി ആളെ കൊല്ലുന്ന സര്‍ക്കാര്‍ പ്രജാസ്‌നേഹത്തെ പറ്റി ഉച്ചത്തില്‍ പറയാം.

ബുദ്ധിജീവകള്‍ ചേരിതിരിഞ്ഞ് തൃശൂര്‍ പൂരത്തെപ്പറ്റി തര്‍ക്കിക്കട്ടെ. ഒപ്പിടട്ടെ.
അനുസരണ മാത്രം കൈമുതലായി ലോക ജനത കീഴടക്കപ്പെടട്ടെ.

കോവിഡ് യുദ്ധത്തിന്റെ വീരഗാഥകള്‍ മുഴങ്ങട്ടെ. പകരം ഭക്ഷണം കിട്ടാത്തതിനാല്‍ ഇന്ത്യയില്‍ വര്‍ഷന്തോറും മരിക്കുന്ന എട്ടര ലക്ഷം കുഞ്ഞുങ്ങളുടെ നിലവിളി ഇതുവരെ കേള്‍ക്കാത്ത നമ്മുടെ ഭരണകൂടത്തിന്റെ ജനാരോഗ്യ പ്രതിബദ്ധതയില്‍ ആത്മാര്‍ത്ഥമായും ഉമ്മ കൊടുക്കാം. വര്‍ഷത്തില്‍ 31 ലക്ഷം കുട്ടികളെ പട്ടിണിക്കിട്ടുകൊല്ലുന്ന ലോക ഗവണ്‍മെന്റുകളുടെ പൗരസ്‌നേഹത്തെ കുമ്പിട്ടു കൈതൊഴാം.

കോവിഡ് വാക്‌സിനില്‍ ലോകം വിജയിച്ചാലുടനെ പട്ടിണിക്കെതിരെ മരുന്നു കമ്പനികള്‍ വാക്‌സിന്‍ ഇതിലും ദ്രുതഗതിയില്‍ തയ്യാറാക്കി ലോകജനതയെയാകെ പട്ടിണി മരണങ്ങള്‍ എന്ന നാണക്കേടില്‍ നിന്നും രക്ഷിക്കുന്നതാണ്. അതും 50 % വാക്‌സിന്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ കിട്ടുന്നതാണ്. തുറന്ന മത്സരമാണ് വിജയത്തിന്റെ അടിത്തറ. അര്‍ഹതയുള്ളവര്‍ അതിജീവിക്കട്ടെ.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply