ബാല്‍ക്കണിയല്‍ കയറി കയ്യടിക്കാന്‍ വരട്ടെ

ലോക രാജ്യങ്ങളൊക്കെ കോവിഡിനെ നേരിടാന്‍ സാമ്പത്തിക മേഖലക്കും ആരോഗ്യ മേഖലക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ്. പതിനായിരം കോടി ഡോളറിന്റെ അടിയന്തര പാക്കേജാണ് മോദിയുടെ സുഹൃത്ത് ട്രംപ് പ്രഖ്യാപിച്ചത്. പല രാജ്യങ്ങളും പുറത്തിറങ്ങാതെ കഴിയുന്ന ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതായ റിപ്പോര്‍ട്ടുകള്‍ വരുന്നു.

കൊറോണക്കെതിരായ ജാഗ്രതയുടെ ഭാഗമായി നാള ജനതാ കര്‍ഫ്യൂ എന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് സമ്മിശ്രപ്രതികരണമാണല്ലോ ലഭിക്കുന്നത്. ഒരു ദിവസത്തെ കര്‍ഫ്യു കൊണ്ടൊന്നും കാര്യമില്ല എ്ന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലതിനെ പ്രതീകാത്മകമായോ ഒരു റിഹേഴ്‌സലായോ കണ്ടാല്‍ മതിയെന്ന വാദവുമുണ്ട്. ജനങ്ങളുടെ പ്രതികരണം മനസ്സിലാക്ക്ി ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യലുമാകാം ലക്ഷ്യം. അങ്ങനെയാണെങ്കില്‍ അതു വേണ്ടിയിരുന്നത് ഞായറാഴ്ചയായിരുന്നില്ല.

സമൂര്‍ത്തമായ ഒരു വിഷയം മുന്നില്‍ നില്‍ക്കുമ്പോള്‍ തികച്ചും അമൂര്‍ത്തമായ ചില പ്രഖ്യാപനങ്ങളാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. കര്‍ഫ്യൂവിനു പുറകെ വൈകിട്ട് അഞ്ചിന് ബാല്‍ക്കണികളില്‍ നിന്ന്, നമുക്കുവേണ്ടി പുറത്തു സേവനം ചെയ്യുന്നവരെ കൈയടിച്ചും മണിമുഴക്കിയും അഭിവാദ്യം ചെയ്യാനും പ്രധാനമന്ത്രി പറയുന്നു. അവരെയെല്ലാം അഭിനന്ദിക്കാം. എന്നാലതിനുള്ള സമയമാണോ ഇത്? രോഗം പരക്കാതിരിക്കാനുള്ള കൂടുതല്‍ കരുതലുകള്‍ക്കും ജീവിതമാര്‍്ഗ്ഗം മുട്ടിയവര്‍ക്ക് ആശ്വാസം പ്രഖ്യാപിക്കാനുമുള്ള സമയത്താണ് പ്രധാനമന്ത്രി കുറെ വാചകകസര്‍ത്തുകള്‍ നടത്തുന്നത്. പ്രതിസന്ധിക്കാലത്ത് സാമ്പത്തികനില ഭദ്രമായി കാക്കാന്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍മസേന രൂപീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ അദ്ദേഹം അതിന്റെ വിശദാംശങ്ങള്‍ ഒന്നും പറഞ്ഞില്ല. അതേസമയം സമ്പന്നരോട്, നിങ്ങളുടെ തൊഴിലാളികളുടെ സാമ്പത്തികനില ശ്രദ്ധിക്കാനും അവര്‍ ജോലിക്കെത്താന്‍ കഴിയാത്ത അവസ്ഥയിലാണെങ്കില്‍ വേതനം വെട്ടിക്കുറയ്ക്കാതിരിക്കാനും . അവരെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബമുണ്ടെന്നു മറക്കാതിരിക്കാനുമൊക്കെ ഉപദേശങ്ങള്‍ നല്‍കുന്നതാണ് കേട്ടത്. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?

ലോക രാജ്യങ്ങളൊക്കെ കോവിഡിനെ നേരിടാന്‍ സാമ്പത്തിക മേഖലക്കും ആരോഗ്യ മേഖലക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുകയാണ്. പതിനായിരം കോടി ഡോളറിന്റെ അടിയന്തര പാക്കേജാണ് മോദിയുടെ സുഹൃത്ത് ട്രംപ് പ്രഖ്യാപിച്ചത്. പല രാജ്യങ്ങളും പുറത്തിറങ്ങാതെ കഴിയുന്ന ജനങ്ങളുടെ ജീവിതദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതായ റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവിടെയാകട്ടെ മഹാമേളകള്‍ പോലും പൂര്‍ണ്ണണായും തടയുന്നില്ല. അതെല്ലാം ചെയ്യേണ്ട സമയമാണിത്. മോക്ക ഡ്രില്ലിന്റെ സമയമല്ല, ആക്ഷന്റെ സമയമാണെന്നര്‍ത്ഥം. എന്തെങ്കിലും പ്രഖ്യാപനം വരുമെന്നുതന്നെ പ്രതീക്ഷിക്കാം. അല്ലെഹ്കില്‍ ഒരു സര്‍ക്കാരിന്റെ ആവശ്യമില്ലല്ലോ.

തീര്‍ച്ചയായും കേന്ദ്രത്തിന് ഒരു പരിധി വരെയെങ്കിലും കേരളത്തെ മാതൃകയാക്കാം. സംസ്ഥാനസര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം നടപ്പാകുമെങ്കില്‍ അവ സ്വാഗതാര്‍ഹം തന്നെ. പ്രളയകാലത്തെ പല പ്രഖ്യാപനങ്ങളും നടക്കാത്തതിനാലാണ് സംശയം പ്രകടിപ്പിക്കുന്നത്. 20,000 കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിക്കുന്നതെന്നാണ് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്‍ഷന്‍ ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ഏപ്രിലിലെ പെന്‍ഷന്‍ ഈ മാസം നല്‍കുകയല്ല, ഒരു മാസത്തെ പെന്‍ഷന്‍ കൂടുതല്‍ നല്‍കുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ഗതാഗത മേഖലയിലുള്ളവരാണ്. ഓട്ടോ ടാക്സി ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ബസുകള്‍ക്ക് സ്റ്റേജ് ചാര്‍ജിന് ഒരു മാസത്തെ ഇളവുണ്ടാകും. തീര്‍ച്ചയായും സ്വാഗതാര്‍ഹമാണെങ്കിലും അവ വളരെ അപര്യാപ്തമാണ്. സ്വകാര്യബസ് മേഖലയടക്കം എല്ലാ ഗതഗതമേഖലക്കും കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ആവശ്യമാണ്.

എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ ഒരു മാസം സൗജന്യ റേഷന്‍ നല്‍കുമെന്ന പ്രഖ്യാപനവും തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. 25 രൂപയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഭക്ഷണം 20 രൂപയ്ക്ക് നല്‍കുമെന്നും അത്തരം ഹോട്ടലുകള്‍ ഉടന്‍ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സാമൂഹ്യ അകലത്തിന്റെ സമയത്ത് അതിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത് മറ്റു പലതിനുമല്ലേ എന്ന ചോദ്യം പ്രസക്തമാണ്. .വീടുകളിലെത്തി കൗണ്‍സലിങ് ചെയ്യുന്നതിന് കമ്യൂണിറ്റി വളന്റിയര്‍മാരെ നിയോഗിക്കുന്നുണ്ടെന്നും ഭക്ഷണം വിതരണം ചെയ്യാനും അവശ്യ മരുന്നുകള്‍ നല്‍കാനുമുള്ള ചുമതല അവര്‍ക്ക് നല്‍കുമെന്നുമുള്ള പ്രഖ്യാപനവും നല്ലതുതന്നെ.

സത്യത്തില്‍ കേരളം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രഖ്യാപനങ്ങള്‍ വളരെ അപര്യാപ്തമാണെന്നും പറയാതെ വയ്യ. ഉല്‍പ്പാദന മേഖലകളെല്ലാം മുരടിച്ച കേരളത്തിലെ ജനങ്ങളുടെ ഏറെക്കുറെ എല്ലാ വരുമാനമാര്‍ഗ്ഗങ്ങളേയും തകര്‍ക്കുന്ന രീതിയിലാണ് കോവിഡ് ഭീഷണി വളരുന്നത്. കൃത്യവരുമാനമുള്ള ചെറിയൊരു ശതമാനമൊഴികെ – അവരും വൈകാതെ പ്രതിസന്ധിയിലാകാം – മറ്റെല്ലാവരും ദരിദ്രവല്‍ക്കരിക്കപ്പെടാനാണ് സാധ്യത. ടൂറിസം, പ്രവാസം, വന്‍കിട കച്ചവട സ്ഥാപനങ്ങള്‍, മാളുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ വ്യാപാരം, വഴിവാണിഭം, ഹോട്ടലുകള്‍, ബസുകള്‍, ഓട്ടോകള്‍, മറ്റുവാഹനങ്ങള്‍, സിനിമ, സമാന്തരവിദ്യാഭ്യാസം, പരസ്യം, ആരാധനാലയങ്ങള്‍, പൊതുപരിപാടികള്‍, ആഭ്യന്തരടൂറിസം, നിര്‍മ്മാണമേഖല, കയറ്റുമതി, മറ്റു സേവനമേഖലകള്‍, ആഘോഷങ്ങള്‍, വിവാഹം തുടങ്ങി ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളെല്ലാം അടയുകയാണ്. സത്യത്തില്‍ നോട്ടുനിരോധനവും ജിഎസ്ടിയും മുതലാരംഭിച്ച്, പല പ്രകൃതി ദുരന്തങ്ങളില്‍ കൂടിയും കടന്നുപോയ കേരളം നേരിടുന്ന പ്രതിസന്ധിയുടെ തുടര്‍ച്ച തന്നെയാണിത്. സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യം പറയാനുമില്ല. അവരെ കുറിച്ച് കാര്യമായ പ്രഖ്യാപനങ്ങളൊന്നും കാണാനുമില്ല. എന്നിരിക്കിലും ഒരു തുടക്കമെന്ന രീതിയില്‍ കേരളം സ്വീകരിച്ച നടപടികളെ മാതൃകയാക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടത്. പാട്ടും കൊട്ടുമൊക്കെ പിന്നീടാവാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply