ഈ ചുവന്ന തുരുത്ത് നിലനില്‍ക്കണം

ഇപ്പോള്‍ ഇന്ത്യ തീവ്രഹിന്ദുത്വ മനുവാദ രാഷ്ട്രീയശക്തിയുടെ അധികാരത്തിനു കീഴിലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതുപോലെ സമ്പൂര്‍ണ്ണ മനുവാദ ദേശീയതയുടെ വാഴ്ച ആദ്യമായാണ് അനുഭവപ്പെടുന്നത്. ഏഴു പതിറ്റാണ്ടിലാദ്യമായി ഇന്ത്യയിലാകമാനം അധികാരവും സ്വാധീനവും ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് സംഘപരിവാറിന്റെ ഉയര്‍ച്ചയെ തടയാനോ ബദല്‍ നയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പല നിലപാടുകളും സംഘപരിവാറിനെ ഉത്തരേന്ത്യയില്‍ ശക്തിപ്പെടുത്താനും കീഴാള – ദളിത് – ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും അവിടങ്ങളില്‍ കാരണമായെന്നും കാണേണ്ടതുണ്ട്.

ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. അധികാരത്തിലെത്തുന്ന സംഘടകള്‍ക്കും പ്രതിപക്ഷത്തിരിക്കുന്ന സംഘടകള്‍ക്കും തെരഞ്ഞെടുപ്പുകള്‍ പ്രധാനമാണ്. അധികാരസാധ്യതയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. കേരളത്തില്‍ 1957ല്‍ ആദ്യമായി അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യവ്യവസ്ഥക്കകത്ത് പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരായിരുന്നു. വളരെ പരിമിതമായിരുന്നിട്ടും ഭൂപരിഷ്‌കരണബില്ലും വിദ്യാഭ്യാസബില്ലും കേരളത്തിലേയും ഇന്ത്യയിലേയും വലതുപക്ഷത്തിന് സ്വീകാര്യമായില്ല. മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ലിനെ നാസി ബില്‍ എന്നായിരുന്നു സി എച്ച് മുഹമ്മദ് കോയ അസംബ്ലിയില്‍ വിശേഷിപ്പിച്ചത്. മാത്രമല്ല വൈക്കം മുഹമ്മദ് ബഷീറിന്റെ നോവല്‍പോലും പാഠപുസ്തകമാക്കുന്നതിനെ പ്രതിരോധിച്ച കേരളത്തിലെ വലതുപക്ഷം അന്നത്തെ നിലപാടുകളില്‍ നിന്നും എന്തെങ്കിലും മാറ്റം അവയുടെ നയത്തിലും നിലപാടിലും വരുത്തിയെങ്കില്‍ അതിനു കാരണം കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിരന്തരമായ സാന്നിധ്യവും ഇടപെടലും കാരണമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇപ്പോള്‍ ഇന്ത്യ തീവ്രഹിന്ദുത്വ മനുവാദ രാഷ്ട്രീയശക്തിയുടെ അധികാരത്തിനു കീഴിലാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതുപോലെ സമ്പൂര്‍ണ്ണ മനുവാദ ദേശീയതയുടെ വാഴ്ച ആദ്യമായാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലാകമാനം പുതിയ വിദ്യാഭ്യാസനയവും പൗരത്വനിയമവും കാര്‍ഷികനിയമവുമുള്‍പ്പെടെയുള്ളവ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും കീഴാളര്‍ക്കും ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും അതിജീവനം അസാധ്യമാക്കുന്നു. ഏഴു പതിറ്റാണ്ടിലാദ്യമായി ഇന്ത്യയിലാകമാനം അധികാരവും സ്വാധീനവും ഉണ്ടായിരുന്ന കോണ്‍ഗ്രസ്സിന് സംഘപരിവാറിന്റെ ഉയര്‍ച്ചയെ തടയാനോ ബദല്‍ നയങ്ങള്‍ ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. മാത്രമല്ല കോണ്‍ഗ്രസ്സിന്റെ പല നിലപാടുകളും സംഘപരിവാറിനെ ഉത്തരേന്ത്യയില്‍ ശക്തിപ്പെടുത്താനും കീഴാള – ദളിത് – ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും അവിടങ്ങളില്‍ കാരണമായെന്നും കാണേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂക്ഷ്മവിശകലനത്തില്‍ ഇടതുപക്ഷ വിമര്‍ശനങ്ങള്‍ എന്നും അനിവാര്യമാണ്. കാരണം പ്രയോഗത്തിന്റെ മണ്ഡലത്തില്‍ ഒരു സംസ്ഥാനത്തുമാത്രം അധികാരത്തില്‍ വരുന്ന ഇടതുപക്ഷത്തിന്റെ പരിമിതികള്‍ ധാരാളമാണ്. അതേസമയം നിലനില്‍ക്കുന്ന ഇടതുപക്ഷം (Actually exisitng Marxsim എന്ന് ഫ്രഡറിക് ജയിംസണ്‍) മൂര്‍ത്തസാഹചര്യങ്ങള്‍ക്കകത്ത് പ്രധാനമാണ്. വലതുപക്ഷത്തിന്റേയും തീവ്രവലതുപക്ഷത്തിന്റേയും നിലപാടുകള്‍ പോലും തിരുത്തപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന ഇടതുപക്ഷം ഉള്ളതിനാലാണ്. കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ ജനപക്ഷനിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം നിലപാടുകള്‍ സ്വീകരിക്കപ്പെടുന്നില്ല എന്നതും കാണേണ്ടതുണ്ട്. ലിംഗനീതിയുടെ കാര്യത്തിലും മതനിരപേക്ഷതയുടെ കാര്യത്തിലും ക്ഷേമപ്രവര്‍ത്തനങ്ങളുടെ മണ്ഡലത്തിലും പൊതുവിദ്യാലയങ്ങളുടേയും ആശുപത്രികളുടേയും പ്രവര്‍ത്തനത്തിലും ഇടതുപക്ഷം പുലര്‍ത്തുന്ന നിലപാട് ഇന്നത്തേതുപോലൊരു കെട്ട കാലത്ത് നിര്‍ണ്ണായകമാണ്. വിദ്യാഭ്യാസവും ചികിത്സയും കൃഷിയും സമ്പൂര്‍ണ്ണമായി കോര്‍പ്പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്ന കേന്ദ്രഭരണകൂടത്തിന്റെ കീഴിലാണ് ഇന്നു കേരളത്തില്‍ ഒരു ‘സമാന്തര’ കാഴ്ചപ്പാട് വികസിപ്പിച്ചതെന്ന് തിരിച്ചറിയണം. കേരളത്തിലെ വലതുപക്ഷത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഒരു നയത്തേയും പ്രതിരോധിക്കാനുള്ള ശേഷിയില്ലെന്ന് ഇപ്പോഴെങ്കിലും തിരിച്ചറിയുകയും ഇടതുപക്ഷത്തിന്റെ തുടര്‍ ഭരണമെന്നാല്‍ ഈ ചുകപ്പിന്റെ ശോണിമ മായാതെ സൂക്ഷിക്കലാണെന്നും കാണണം. പരിമിതികള്‍ തിരുത്തപ്പെടണമെങ്കില്‍ തീര്‍ച്ചയായും ഇടതുപക്ഷത്തെ നിലനിര്‍ത്തുക തന്നെവേണം. അല്ലെങ്കില്‍ കേരളം അതിവേഗം തീവ്രവലതുപക്ഷത്തേക്ക് വഴുതി വീഴും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply