സ്വന്തം തെറ്റുകള്‍ തിരുത്തിവേണം ഗവര്‍ണര്‍ക്കെതിരായ പടയൊരുക്കം സര്‍

സമകാലീന രാഷ്ട്രീയസാഹചര്യത്തില്‍ ഏതൊരു ഗവര്‍ണ്ണര്‍ക്കും എതിരെ ഏതു സംസ്ഥാനത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ ജനാധിപത്യത്തേയും ഫെഡറലിസത്തേയും ശക്തിപ്പെടുത്തുകയേ ഉള്ളു. എന്നാല്‍ കേരളസര്‍ക്കാരും ഇടതുമുന്നണിയും പലപ്പോഴും ഗവര്‍ണ്ണര്‍ക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നു കാണാം. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കാനവര്‍ തയാറായിരുന്നില്ല. സര്‍വ്വകലാശാല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുതന്നെ പല സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തപ്പോഴും കേരളം ആ ദിശയില്‍ ചിന്തിച്ചില്ല. ഗവര്‍ണ്ണര്‍ സ്ഥാനം തന്നെ ജനാധിപത്യത്തില്‍ അനാവശ്യമാണെന്ന സിപിഐ നിലപാടിനെ കുറിച്ചും ഇന്നോളം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുകയാണ്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയുമായുള്ള വാക് യുദ്ധം സകലസീമകളേയും മറികടന്നിരിക്കുന്നു. മറുവശത്ത് ഗവര്‍ണ്ണര്‍ക്കെതിരെ ഇടതുമുന്നണി വലിയ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി, യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കും.

സമകാലീന രാഷ്ട്രീയസാഹചര്യത്തില്‍ ഏതൊരു ഗവര്‍ണ്ണര്‍ക്കും എതിരെ ഏതു സംസ്ഥാനത്തും നടക്കുന്ന പ്രതിഷേധങ്ങള്‍ ജനാധിപത്യത്തേയും ഫെഡറലിസത്തേയും ശക്തിപ്പെടുത്തുകയേ ഉള്ളു. എന്നാല്‍ കേരളസര്‍ക്കാരും ഇടതുമുന്നണിയും പലപ്പോഴും ഗവര്‍ണ്ണര്‍ക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നു കാണാം. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കാനവര്‍ തയാറായിരുന്നില്ല. സര്‍വ്വകലാശാല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുതന്നെ പല സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണ്ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്തപ്പോഴും കേരളം ആ ദിശയില്‍ ചിന്തിച്ചില്ല. ഗവര്‍ണ്ണര്‍ സ്ഥാനം തന്നെ ജനാധിപത്യത്തില്‍ അനാവശ്യമാണെന്ന സിപിഐ നിലപാടിനെ കുറിച്ചും ഇന്നോളം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ഒരു കാലത്ത് ഭരണവും കേന്ദ്രത്തിനെതിരെ സമരവും നടത്തിയിരുന്നവരാണ് എല്‍ഡിഎഫ്. എന്നാല്‍ അടുത്ത കാലത്തൊന്നും അത്തരം ഒരു സമരവും നടത്തുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് പുതിയക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രീയമായി പിന്തുണക്കപ്പെടേണ്ട ഒരു ഘടകം ഈ സമരത്തിലുണ്ടെങ്കിലും ഉന്നിക്കപ്പെടുന്ന ആവശ്യങ്ങല്‍ പൂര്‍ണ്ണമായും ശരിയാണെന്നു പറയാനാകില്ല. വിവാദമായിരിക്കുന്ന വിസി നിയമനങ്ങള്‍ അനധികൃതമാണെന്ന ഗവര്‍ണറുടെ വാദം തള്ളിക്കളയാവുന്നതല്ല. യുജിസി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നതൊരു വിഷയം. യുജിസി നല്‍കുന്ന വേതനവും ആനുകൂല്യങ്ങളുമെല്ലാം ആവാം, നിബന്ധനങ്ങള്‍ പാലിക്കാനാവില്ല എന്നതൊരിക്കലും ശരിയല്ല. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും ഉന്നതവിദ്യാഭ്യാസത്തില്‍ പുറകിലാണ് നാമെന്നത് മറക്കരുത്. അത്തരമൊരു സാഹചര്യത്തില്‍ യുജിസി മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ക്കെതിരെ മുഖം തിരിക്കുന്നത് ശരിയല്ല. മാത്രമല്ല ആ നിലപാട് നിയമപരമായി നിലനില്‍ക്കുന്നതുമല്ല. അതൊടൊപ്പം പ്രധാനമാണ് വി സി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിര്‍ദ്ദേശിച്ച നിലപാട്. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ മാത്രം നിയമിക്കുക എന്നതാണതിന്റെ പുറകിലെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പോലും വേണ്ട. കണ്ണൂര്‍ വിസിയുടെ കാലാവധി നീട്ടിയതും ശരിയായ നടപടിയായിരുന്നില്ല എന്നു വ്യക്തം. തങ്ങള്‍ക്കുവേണ്ടപ്പെട്ടവര്‍ ഉന്നത സ്ഥാനത്തിരുന്നാല്‍ മറ്റു സ്ഥാനങ്ങളിലേക്കും വേണ്ടപ്പെട്ടവരെ നിയമിക്കാനാവുമല്ലോ. അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്നു വന്ന ആരോപണങ്ങള്‍ പരിശോധിച്ചാല്‍ ഇതുബോധ്യമാകും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ച് നിയമനം നടത്തിയ ഗവര്‍ണര്‍ തന്നെയാണ് ഇപ്പോള്‍ അവരോടെല്ലാം സ്ഥാനമൊഴിയാന്‍ പറയുന്നതെന്നത് മറ്റൊരു തമാശ. സാങ്കേതിക സര്‍വ്വകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കോടതിവിധിയാണ് അദ്ദേഹത്തിനു തുറുപ്പുചീട്ടായത്. യാതൊരുവിധ സാമാന്യമര്യാദ പോലുമില്ലാതെ 24 മണിക്കൂറിനകം രാജിവെക്കാനാണ് അദ്ദേഹം വിസിമാരോട് ആവശ്്യപ്പെട്ടത്. പിന്നീടല്‍പ്പം അയഞ്ഞ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. അതോടെ വി.സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാര്‍ക്കും തല്‍ക്കാലം സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതിയും വ്യക്തമാക്കി. അതേ സമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചാന്‍സലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങള്‍ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.

മറുവശത്ത് ഗവര്‍ണറും മുഖ്യമന്ത്രിയുമായള്ള വാക് പോരാട്ടം തുടരുന്നു. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്‍പം പിപ്പിടിയാകാമെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തം എന്നതിനേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് നാലുചാനലുകള്‍ക്ക് അവസരം നിഷേധിച്ച അദ്ദേഹം, കടക്കു പുറത്ത് എന്നു താന്‍ പറയില്ലെന്നും വ്യക്തമാക്കി. ഗവര്‍ണര്‍ ഗവര്‍ണറുടെ ചുമതല നിര്‍വഹിച്ചാല്‍ മതി, ആ അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെന്ന് അതിശക്തമായ ഭാഷയില്‍ മുഖ്യമന്ത്രിയും മറുപടി നല്‍കി.
ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അധികാരം സംസ്ഥാന സര്‍ക്കാര്‍ എന്താണോ ഉപദേശിക്കുന്നത് അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാണെന്നും വ്യക്തിപരമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ലെന്നും വികസനത്തിന് തടയിടാന്‍ ആര് വന്നാലും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗവര്‍ണര്‍ എന്ന സ്ഥാനത്തിനെതിരെ ശക്തമായി എന്തെങ്കിലും പറയാനോ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റാനോ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ചാന്‍സലറും ഗവര്‍ണറുമായിരിക്കുന്നതിനാലാണ് ഇത്രമാത്രം അഹന്തയടെ ജനാധിപത്യ സംവിധാനത്തെ അദ്ദേഹം വെല്ലുവിളിക്കുന്നതെന്ന് എന്നാണാവോ മുഖ്യമന്ത്രി മനസ്സിലാക്കുക?

പറയുമ്പോള്‍ ഗവര്‍ണര്‍ ഭരണഘടനാത്തലവന്‍ തന്നെയാണ്. പക്ഷെ അദ്ദേഹം ഭരണാധികാരിയല്ല. അതായത് ഗവര്‍ണര്‍ക്ക് എക്‌സിക്യൂട്ടീവ് പവര്‍ ഇല്ല എന്നര്‍ത്ഥം. ജനാധിപത്യത്തില്‍ അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ക്കുള്ളത്. തീര്‍ച്ചയായും അവയോട് വിയോജിക്കാനും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. അതു ചെയ്യകയും വേണം. ‘ഗവര്‍ണരുടെ പദവിയും അധികാരങ്ങളും’ എന്ന ഭാഗത്ത് അംബേദ്കര്‍ അര്‍ദ്ധശങ്കയ്ക്ക് ഇടയില്ലാത്ത വിധം എഴുതിയതിങ്ങനെയാണ്. ‘ഭരണഘടനയനുസരിച്ച് നിയമസഭ പാസാക്കാത്ത നിയമം പ്രമാണീകരിക്കാനോ നിയമസഭ നിരാകരിക്കുന്ന ധനാഭ്യര്‍ഥന അംഗീകരിക്കാനോ മന്ത്രിമാരെ പിരിച്ചുവിടുകയും കാര്യങ്ങളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ചെയ്ത് ഭരണഘടനയുടെ പ്രവര്‍ത്തനം നിറുത്തിവെക്കാനുള്ള സ്വതന്ത്രാധികാരം യാതൊരു സാഹചര്യത്തിലും അദ്ദേഹത്തിന് (ഗവര്‍ണര്‍) ഉണ്ടായിരിക്കുകയില്ല. അപ്പോള്‍, ഗവര്‍ണറെ വ്യവസ്ഥാപിത ഭരണത്തലവനാക്കണമെങ്കില്‍, പ്രമാണീകരിക്കാനും ഭരണഘടനയുടെ പ്രവര്‍ത്തനം നിറുത്തിവെക്കാനുമുള്ള അദ്ദേഹത്തിന്റെ അധികാരം എടുത്തുകളയുകയും, അങ്ങനെ നിയമസഭയോടുത്തരവാദിത്വമുള്ള മന്ത്രിമാരെ ആശ്രയിക്കാതെ പ്രവര്‍ത്തിക്കുക അദ്ദേഹത്തിന് അസാധ്യമാക്കിത്തീര്‍ക്കുകയും ചെയ്യേണ്ടതാവശ്യമാണെന്നുവരുന്നു. മന്ത്രിയുടെ ഉപദേശപ്രകാരം പ്രവര്‍ത്തിക്കാനുള്ള ഗവര്‍ണറുടെ ബാധ്യത വ്യവസ്ഥ ചെയ്യുന്ന സെക്ഷന്‍ കൃത്യമായ ഭാഷാരീതി തെല്ലു പ്രധാനമാണ്. ഇക്കാര്യം പ്രതിപാദിക്കുന്ന സെക്ഷന്‍ 52(3) ല്‍ വാക്കുകളും ഉപയോഗിച്ചിരിക്കുന്നത് വളരെ അവ്യക്തമായിട്ടാണെന്നു തോന്നുന്നു. അതുകൊണ്ട് അഭീഷ്ടലക്ഷ്യം ഉറപ്പുവരുത്താന്‍ ആ സെക്ഷനു കഴിയുന്നില്ല. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ മന്ത്രിമാരുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും എന്നതിനുപകരം ‘മന്ത്രിയുടെ മേലൊപ്പ് ഇല്ലാത്തിടത്തോളം ഗവര്‍ണറുടെ യാതൊരുത്തരവിനും നിയമസാധുത ഉണ്ടായിരിക്കുകയില്ല’ എന്നു പറയുന്നതായിരിക്കും കൂടുതല്‍ നന്ന്. അത്തരം ഭാഷാപ്രയോഗത്തിന്റെ നിയമബദ്ധമായ ശക്തി പ്രകടമാണല്ലോ. അതുകൊണ്ട് പ്രസ്തുത സെക്ഷന്‍ ഭാഷയില്‍ അത്തരത്തിലുള്ള മാറ്റം ഞാന്‍ ശിപാര്‍ശ ചെയ്യുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞില്ല, അംബദ്കര്‍ കൂട്ടിചേര്‍ക്കുന്നു. ഗവര്‍ണറുടെ അധികാരങ്ങള്‍ നിര്‍വചിക്കുന്നതോടൊപ്പം എക്‌സിക്യൂട്ടീവില്‍ ഗവര്‍ണറുടെ സ്ഥാനം എപ്രകാരമായിരിക്കുമെന്നു കൂടി നിര്‍വചിക്കണം. കാര്യങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്നും ഗവര്‍ണര്‍ വിമുക്തനാവുന്നതോടുകൂടി അദ്ദേഹത്തിന്റെ ധര്‍മം ഭരണനിര്‍വഹണത്തിനു പകരം മേല്‍നോട്ടമായിത്തീരുന്നു. ഭരണഘടനയില്‍ പ്രഖ്യാപിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശകതത്ത്വങ്ങളെ പുതുതായി ചുമതലയേല്‍ക്കുന്നവര്‍ ലംഘിക്കുന്നില്ലെന്നുറപ്പുവരുത്തുകയാണ് അദ്ദേഹത്തിന്റെ മുഖ്യ ജോലി. ഈ ധര്‍മം നിറവേറ്റാന്‍ കഴിയണമെങ്കില്‍ അദ്ദേഹം തദ്ദേശരാഷ്ട്രീയത്തില്‍ നിന്നു സ്വതന്ത്രനായിരിക്കണം. മുന്‍വിധിയില്ലാത്ത മേല്‍നോട്ടത്തിന് ആ സ്വാതന്ത്ര്യം തികച്ചും അനിവാര്യമാണ്. ഗവര്‍ണറെ സ്വതന്ത്രനായി നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം എക്‌സിക്യൂട്ടീവില്‍ നിന്ന് അകറ്റുകതന്നെ. ഗവര്‍ണര്‍ രാഷ്ട്രീയ വിവാദങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്നത് മറ്റൊന്നും തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷമായ തീര്‍പ്പില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിത്തറ തോണ്ടുകയില്ല. നിയമസഭയും എക്‌സിക്യൂട്ടീവും തമ്മിലുള്ള തര്‍ക്കത്തില്‍ അദ്ദേഹം പങ്കുകൊള്ളുന്നതിന്റെയും ഫലം അതുതന്നെ ആയിരിക്കുമെന്നതില്‍ സംശയമില്ല. നീതിയുക്തമെന്നു പരിഗണിക്കത്തക്ക രീതിയില്‍ അദ്ദേഹത്തിന്റെ ധര്‍മം നിര്‍വഹിക്കേണ്ടതുണ്ടെങ്കില്‍ അദ്ദേഹം കക്ഷികള്‍ക്ക് അധീനനായിരിക്കണമെന്നത് വളരെ പ്രധാനമാണ്. നിയമസഭയില്‍ നിന്നു വേര്‍പെട്ടതുപോലെ എക്‌സിക്യൂട്ടീവില്‍ നിന്നും അദ്ദേഹം വിമുക്തനായിരിക്കണം. അതുകൊണ്ട്, ഗവര്‍ണര്‍ എക്‌സിക്യൂട്ടീവിന്റെ ഭാഗമായിരിക്കുകയില്ലെന്നും അതില്‍ അധ്യക്ഷത വഹിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടായിരിക്കുകയില്ലെന്നും വ്യവസ്ഥ ചെയ്യണമെന്നാണ് എന്റെ ശിപാര്‍ശ..

വാസ്തവത്തില്‍ അംബേദ്കറുടെ ഈ വാക്കുകളില്‍ സമീപകാലത്ത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കെല്ലാമുള്ള മറുപടിയുണ്ട്. എന്നാല്‍ തങ്ങളുടെ ഭാഗം നീതിയുക്തമാക്കിയാകണം സര്‍ക്കാരും ഇടതുമുന്നണിയും ഗവര്‍ണര്‍ക്കെതിരായ പടയൊരുക്കം നടത്താന്‍. എങ്കില്‍ പ്രതിപക്ഷത്തിന്റെയും ഒരുപക്ഷെ സംഘപരിവാര്‍ ഒഴികെുള്ള മുഴുവന്‍ കേരളജനതയടെയും പിന്തുണയുണ്ടാകും. അത്തരമൊരു പിന്തുണ ഈ പോരാട്ടത്തിന് ആവശ്യമാണ്. കാരണമത് ഒരു വ്യക്തിക്കെതിരെയല്ല, രാജ്യത്ത് സമഗ്രാധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയാണ്. അവരുടെ പ്രതിനിധി മാത്രമാണ് ഗവര്‍ണര്‍. സ്വന്തം തറ്റുകള്‍ തിരുത്തി, ഇത്തരമൊരു പോരാട്ടത്തിന് സര്‍ക്കാരും പ്രസ്ഥാനങ്ങളും തയ്യാറാകുമോ എന്നതാണ് ഇപ്പോള്‍ പ്രസക്തമായ ചോദ്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply