ക്ലിനിക്കലി എക്സ്പയേഡ് ആദ്യാവതരണം ജൂലൈ 30ന് തൃശൂര്‍ റീജിയണല്‍ തിയ്യറ്ററില്‍..

ലീനിയര്‍ ആയി കഥ പറഞ്ഞു പോകുന്ന ഒന്നല്ല ഈ നാടകമെന്ന് സംവിധായകന്‍ സാം കുട്ടി പറയുന്നു. ആരാണ് മരിക്കുന്നത് ? എന്താണ് മരണം? വൈദ്യശാസ്ത്രപരമായിട്ടു മാത്രമാണോ ഒരാള്‍ മരിക്കുന്നത്? എന്നതാണ് നാടകം ഉന്നയിക്കുന്ന ചോദ്യം. മരണത്തെക്കുറിച്ചുള്ള ഒരു പരീക്ഷണ നാടകമാണിത്.

പ്രശസ്ത നാട പ്രവര്‍ത്തകന്‍ ഡോ. സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത ക്ലിനിക്കലി എക്സ്പയേഡ് നാടകത്തിന്റെ ആദ്യാവതരണം ജൂലൈ 30ന് വൈകീട്ട് 6.30 ന് നടക്കും. തൃശൂര്‍ റീജിണല്‍ തിയറ്ററിലാണ് ആദ്യാവതരണം നടക്കുക. സി എസ് ചന്ദ്രികയുടെ ചെറുകഥയെ ആസ്പദമാക്കി ഡോ. എന്‍.മോഹന്‍ ദാസ് ആണ് നാടകം രചിച്ചത്. എം ജി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കഥയുടെ തിരക്കഥ ഭാഷാപോഷിണിയില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലീനിയര്‍ ആയി കഥ പറഞ്ഞു പോകുന്ന ഒന്നല്ല ഈ നാടകമെന്ന് സംവിധായകന്‍ സാം കുട്ടി പറയുന്നു. ആരാണ് മരിക്കുന്നത് ? എന്താണ് മരണം? വൈദ്യശാസ്ത്രപരമായിട്ടു മാത്രമാണോ ഒരാള്‍ മരിക്കുന്നത്? എന്നതാണ് നാടകം ഉന്നയിക്കുന്ന ചോദ്യം. മരണത്തെക്കുറിച്ചുള്ള ഒരു പരീക്ഷണ നാടകമാണിത്. മരണം സ്ഥിരീകരിക്കാന്‍ കഴിയാതെ കുഴങ്ങുന്ന ഒരു ഡോക്ടറും അദ്ദേഹത്തിന്റെ സഹചാരിയായ കാറ്റുമാണ് ഇതിലെ കഥാപാത്രങ്ങള്‍. മരണത്തെക്കുറിച്ചുള്ള ഡോക്ടറുടെ സന്ദേഹങ്ങള്‍ക്ക് കാറ്റിലൂടെ ഉത്തരം തേടുകയാണ്. കാറ്റെന്ന അരൂപിയെ രംഗത്തതരിപ്പിക്കുന്നതിന് നൂതന വഴികള്‍ ആവിഷ്‌കരിക്കുന്നു. മരണം എന്നത് കേവലം ഒരു വ്യക്തിയുടെ മരണമല്ല, നമ്മള്‍ പ്രതീക്ഷയോടെ ആശ്രയിക്കുന്ന പലതിന്റേയും മരണമാണ്. ദുര്‍ബലമായ വ്യക്തിസത്ത സര്‍വ്വവ്യാപിയായ ജീവവായുവുമായി നടത്തുന്ന സംവാദങ്ങള്‍ക്ക് നാനാര്‍ത്ഥങ്ങള്‍ ഏറെയാണ്. ഒരു വ്യക്തി മരിച്ചുവോ ഇല്ലയോ എന്നന്വേഷിച്ചിറങ്ങുന്നയാളുടെ സംശയങ്ങള്‍ക്ക് രാഷ്ട്രീയമാനങ്ങള്‍ കൈവരുന്നു. ആരൊക്കെ ആസന്നമരണര്‍, ഏതൊക്കെ മൃതമായത്, ഏതൊക്കെ ജീവന്‍ തുടിക്കുന്നവ തുടങ്ങിയ നിരവധി ചോദ്യങ്ങളിലൂടെ കടന്നുപോയി ഒരു വല്ലാത്ത കുരുക്കില്‍ അകപ്പെടുന്നുണ്ട് അയാള്‍. ഇനി എന്തു ചെയ്യും എന്ന അയാളുടെ ഭയം കലര്‍ന്ന ചോദ്യത്തിന് കാറ്റ് മറുപടി കൊടുക്കുന്നു. അതറിയുന്നതിലൂടെ അയാള്‍ എത്തിപ്പെടുന്നത് പുതിയ തെളിച്ചത്തിലാണ്.
നാടകസംവിധായകന്‍ സാംകുട്ടി കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയിരുന്നു. ”ലല്ല” എന്ന നാടകത്തിനു 2018 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകബിരുദം നേടിയ ഇദ്ദേഹം ജെ എന്‍ യുവില്‍ നിന്ന് നാടക കലയില്‍ പി.എച്.ഡി നേടി. പ്രേംകുമാര്‍ ശങ്കരന്‍, കലാമണ്ഡലം മനോജ് , ഡോ. മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രാന്‍സീസ് ചിറയത്ത്, വിനു, ഒ. സി മാര്‍ട്ടിന്‍, സുരേഷ് മേച്ചേരി, മണികണ്ഠന്‍ അടാട്ട്, ജോസ് കോശി, കെ. പി കവിത എന്നിവര്‍ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്നു.’കോറസ് ബ്ലാക്ക് റെപ്പര്‍ട്ടറി’ എന്ന നാടകസംഘമാണ് നാടകം അരങ്ങില്‍ എത്തിക്കുന്നത്. ഒന്നേകാല്‍ മണിക്കൂറാണ് നാടകത്തിന്റെ ദൈര്‍ഘ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply