ക്ലൈമറ്റ് മാര്‍ച്ച് പ്രളയം തകര്‍ത്ത നിലമ്പൂരിലും….

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അടിയന്തര നടപടികള്‍ തേടുന്ന ‘കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള മാര്‍ച്ച്’ സുസ്ഥിരവും ഊര്‍ജ്ജസ്വലവുമായ നിലമ്പൂരിന്റെ പുനരുജ്ജീവനത്തിനുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായിരിക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടങ്ങള്‍ ലോകമെങ്ങും ശക്തമാകുകയാണ്. സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ നീണ്ടുനില്‍ക്കുന്ന ആഗോള കാലാവസ്ഥാ സമരത്തിന്റെ /ഭൂമിക്കായുള്ള സമരത്തിന്റെ (ഗ്ലോബല്‍ ക്‌ളൈമേറ്റ് സ്ട്രൈക്ക് / എര്‍ത്ത് സ്ട്രൈക്ക്) ഭാഗമായാണ് ഈ പോരാട്ടങ്ങള്‍ ശക്തമായിരിക്കുന്നത്. 150 രാജ്യങ്ങളിലാണ് ഭൂമിയെ സംരക്ഷിക്കാനാവശ്യപ്പെട്ട് ക്ലൈമറ്റ് മാര്‍ച്ചിനായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഓരോ രാജ്യത്തേയും ഭരണാധികാരികളോട് മാര്‍ച്ചുകള്‍ ആവശ്യപ്പെടുന്നു. ഓരോ വര്‍ഷവും അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധി്ച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലൈമറ്റ് മാര്‍ച്ച് നല്‍കുന്ന സന്ദേശം കൂടുതല്‍ കൂടുതല്‍ പ്രസക്തമാകുന്നത്. മാര്‍ച്ചില്‍ പങ്കെടുക്കുന്നവരില്‍ വലിയൊരു ഭാഗം കുട്ടികളാണ്. അതാണ് ഭാവിയെ കുറിച്ച് പ്രതീക്ഷ നല്‍കുന്നത്. ‘ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍’ (ഭാവിക്കുവേണ്ടിയുള്ള വെള്ളിയാചകള്‍) എന്ന സ്വീഡനില്‍ നിന്നുള്ള ഗ്രേറ്റ തന്‍ബര്‍ഗ്ഗ് എന്ന 16 കാരി അയര്‍ത്തിയ മുദ്രാവാക്യത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ പഠിപ്പുമുടക്ക് സമരവും ഗണ്യമായ വേഗത കൈവരിക്കുകയാണ്.

 

 

 

 

 

 

 

 

തീര്‍ച്ചയായും ഇന്ത്യക്കോ കേരളത്തിനോ ഈ മുന്നേറ്റത്തോട് മുഖം തിരിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്തെ ആവര്‍ത്തിച്ച് ബാധിക്കുന്നതിനാല്‍, കേരളവും കാലാവസ്ഥാ സമരത്തിന്റെ ഭാഗമായി മാറുകയാണ്. അതിന്റെ ഭാഗമായി പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാലാവസ്ഥാ പ്രവര്‍ത്തന വാരത്തിന്റെ സമാപന പരിപാടിയായി സെപ്റ്റംബര്‍ 27 ന് നിലമ്പൂരില്‍ സംസ്ഥാനതലത്തിലുള്ള ‘മാര്‍ച്ച് ഫോര്‍ ക്ലൈമറ്റ് ആക്ഷന്‍’ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലമ്പൂരിലും വയനാടിലും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും/അവശിഷ്ടങ്ങളുടെ ഒഴുക്കും വന്‍നാശം വിതച്ച പശ്ചാത്തലത്തിലാണ് അവിടെ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ശക്തമായ മഴയും തിരുത്താനാകാത്ത ഭൂവിനിയോഗ സമ്പ്രദായങ്ങളും കാവലപ്പാറയിലും (നിലമ്പൂര്‍), പുതുമലയിലും (വയനാട്) ഉണ്ടാക്കിയ ദുരന്തങ്ങള്‍ നമ്മുടെ മനസാക്ഷിയെ ദീര്‍ഘകാലം വേട്ടയാടും. നിലമ്പൂരിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി സംരംഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ അടിയന്തര നടപടികള്‍ തേടുന്ന ‘കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള മാര്‍ച്ച്’ സുസ്ഥിരവും ഊര്‍ജ്ജസ്വലവുമായ നിലമ്പൂരിന്റെ പുനരുജ്ജീവനത്തിനുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രകടനമായിരിക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാര്‍ച്ച് 27 ന് ഉച്ചയ്ക്ക് 1.30 ന് ഞെട്ടിക്കുളം സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ഈയിടെയുണ്ടായ മണ്ണിടിച്ചില്‍ ഉണ്ടായി തകര്‍ന്നു പോയ പാഡാര്‍ എന്ന ഗ്രാമത്തില്‍ സമാപിക്കും.

[widgets_on_pages id=”wop-youtube-channel-link”]

അതിനിടെ ഗ്രെറ്റ തൂണ്‍ബര്‍ഗിന്റെ ചരിത്രപരമായ സമരം കൂടുതല്‍ ശക്തമാകുകയാണ്. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് ആ മുന്നേറ്റം വ്യാപിക്കുകയാണ്. യൂത്ത് ക്ളൈമേറ്റ് മൂവേമെന്റിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിനു മുന്നിലെ സമരവേദിയില്‍ പ്രസംഗിച്ച ഗ്രെറ്റ അമേരിക്കയുടെ ഊര്‍ജ ഉപഭോഗത്തെ ശക്തമായി വിമര്‍ശിച്ചത് കയ്യടികളോടെയാണ് ലോകം കേട്ടത്. 139 രാജ്യങ്ങളിലായി 4638 വേദികളിലാണ് നിലവില്‍ കാലാവസ്ഥവ്യതിയാനവുമായി ഗ്രെറ്റ പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്. അതേസമയം പരിസ്ഥിതിയെ തകര്‍ക്കുന്ന സാമ്രാജ്യത്വശക്തികളുടെ നിര്‍മ്മിതിയാണ് ഗ്രെറ്റ എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ക്ലൈമറ്റ് മാര്‍ച്ച് പ്രളയം തകര്‍ത്ത നിലമ്പൂരിലും….

  1. അവസാന വാചകം വേണ്ടിയിരുന്നില്ല. അത് വരെ പറഞ്ഞതിനെ സംശയത്തിന്റെ നിഴലിൽ നിർത്താലായി അത്

Leave a Reply