കാലാവസ്ഥാ വലയം – നവവത്സരദിനത്തില രാഷ്ട്രീയ സന്ദേശം

ലോകമൊട്ടാകെയുള്ള കാലാവസ്ഥാ പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സ്റ്റുഡന്‍സ് ഫോര്‍ ക്ലൈമറ്റ് റെസലിയിന്‍സ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ കാലാവസ്ഥാ വലയം സൃഷ്ടിക്കുന്നത്. വിവിധ കോളേജ്, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും കേരളത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ സംഘവും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കാളികളാകും.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ യുവജന -വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ആരംഭിച്ച പുത്തന്‍ പോരാട്ടങ്ങള്‍ ജനാധിപത്യവാദികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. അതോടൊപ്പം സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കയ്യൊഴിഞ്ഞു കൊണ്ടിരിക്കുന്ന മറ്റ് മേഖലകളിലേക്കും വിദ്യാര്‍ത്ഥി സമൂഹം ഇടപെടാന്‍ പോകുന്നുവെന്നതിന്റെ സൂചനകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ നടക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹവും അണിചേരുകയാണ്. ജനുവരി 1 ന് ഉച്ചയ്ക്ക് 2 മണിക്ക് തൃശൂര്‍ റൗണ്ടില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കാലാവസ്ഥാ വലയം സൃഷ്ടിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിക്കിടയാക്കുന്ന വികസന- സാമ്പത്തിക നയങ്ങളില്‍ തിരുത്ത് വേണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ തന്നെ ആദ്യമായി നടക്കുന്ന വിശാല വിദ്യാര്‍ത്ഥി മുന്നേറ്റമാണിത്.
ലോകമൊട്ടാകെയുള്ള കാലാവസ്ഥാ പ്രക്ഷോഭങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സ്റ്റുഡന്‍സ് ഫോര്‍ ക്ലൈമറ്റ് റെസലിയിന്‍സ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ കാലാവസ്ഥാ വലയം സൃഷ്ടിക്കുന്നത്. വിവിധ കോളേജ്, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ള അയ്യായിരത്തിലധികം വിദ്യാര്‍ത്ഥികളും കേരളത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരുടെ സംഘവും പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കാളികളാകും. ഗ്രെറ്റ തന്‍ബര്‍ഗിന്റെ കൂടെ ഐക്യരാഷ്ട്ര സഭയുടെ ക്ലൈമറ്റ് ഉച്ചകോടിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയ, 12 വയസ്സുകാരിയായ, റിദ്ദിമ പാണ്ഡേയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാനവരാശിക്ക് മുമ്പാകെ അവതരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വലയം തീര്‍ക്കുന്നത്. ഈ മാസാദ്യം ലോകത്തിലെ 153ഓളം രാജ്യങ്ങളിലെ 11,258 ശാസ്ത്രജ്ഞര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയില്‍ ലോകത്തൊട്ടാകെ ഒരു ‘കാലാവസ്ഥാ അടിയന്തിരാവസ്ഥ’ (Climate Emergency) സംജാതമായിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. മൂന്ന് സമൃദ്ധമായ അന്തരീക്ഷ ഹരിത ഗൃഹ വാതകങ്ങളുടെ (കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ്) വര്‍ദ്ധനവ്, ആഗോള ഉപരിതല താപനിലയിലെന്ന പോലെ നിരന്തരമായി തുടരുന്നതായും ആഗോളതലത്തില്‍ മഞ്ഞ് പാളികള്‍ ദ്രുതഗതിയില്‍ അപ്രത്യക്ഷമാകുന്നുവെന്നത് ഉഷ്ണ കാല ആര്‍ടിക് സമുദ്ര ഐസ്, ഗ്രീന്റ്ലാന്റ് അന്റാര്‍ട്ടിക് ഐസ് പാളികള്‍, ലോകവ്യാപകമായി ഹിമാനികളുടെ കനത്തിലുള്ള ശോഷണം എന്നിവയിലൂടെ തെളിവാക്കപ്പെട്ടിട്ടുള്ളതായും പ്രസ്താവനയില്‍ പറയുന്നു. സമുദ്ര താപം, സമുദ്ര അമ്ലത്വം, സമുദ്ര നിരപ്പ്, അമേരിക്കയില്‍ കത്തിനശിക്കപ്പെട്ട പ്രദേശങ്ങള്‍, അതിതീവ്ര കാലാവസ്ഥയും അതുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ തോത് എന്നിവയെല്ലാം തന്നെ മുകളിലേക്കുള്ള വര്‍ദ്ധനവാണ് കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായി ബാധിക്കുന്നത് സമുദ്ര, ശുദ്ധജല, ഭൂതല ജീവികളെ-പ്ലവകങ്ങള്‍ തൊട്ട് പവിഴപ്പുറ്റുകള്‍, മത്സ്യങ്ങള്‍, വനങ്ങള്‍-യാണ്. നാല് പതിറ്റാണ്ട് കാലത്തെ ആഗോള കാലാവസ്ഥാ കൂടിയാലോചനകള്‍ നടന്നിട്ടും, ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, പതിവു രീതികള്‍ തന്നെയാണ് നാം അവലംബിച്ചുപോന്നത് എന്നത് മാത്രമല്ല പ്രതിസന്ധി പരിഹരിക്കുന്നതില്‍ നാം വളരെയധികം പരാജയപ്പെടുകയും ചെയ്തതായി ശാസ്ത്രജ്ഞര്‍ പറയുന്നു. കാലാവസ്ഥാ പ്രതിസന്ധി മിക്ക ശാസ്ത്രജ്ഞരും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലും ത്വരിഗതിയിലും സംഭവിക്കുകയാണുണ്ടായത്. ഖനിജ ഇന്ധനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ വിസര്‍ജനത്തില്‍ പ്രധാന ചാലകശക്തിയായി വര്‍ത്തിക്കുന്നത് സാമ്പത്തിക-ജനസംഖ്യാ വളര്‍ച്ചയാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ജനസംഖ്യാ നയങ്ങളില്‍ ദൃഢവും കര്‍ശനവുമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ അക്കാര്യത്തില്‍ രാഷ്ട്രങ്ങള്‍ പൊതുവില്‍ ഉദാസീനരാണ്. വികസിതരാഷ്ട്രങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ ഏറ്റവും ഭീഷണിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന കാര്‍ബണ്‍ പുറന്തള്ളലിന്റെ അളവ് കുറയ്ക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നിരവധി ഔദ്യോഗിക ഏജന്‍സികളും നിരവധി ഉച്ചകോടികളും ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകളെയും ഉച്ചകോടികളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെയും അവഗണിച്ചു തള്ളുകയാണ് ഗവണ്‍മെന്റുകള്‍ ചെയ്യുന്നത്. കാലാവസ്ഥാ പ്രതിസന്ധിയോടുള്ള ഭരണകൂടങ്ങളുടെ അലംഭാവത്തോട് പ്രതികരിച്ചുകൊണ്ടാണ് ലോകമെങ്ങും തന്നെ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മുന്‍കൈയ്യില്‍ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുന്നത്. യൂറോപ്പില്‍ ഗ്രെറ്റ തന്‍ബര്‍ഗ് എന്ന 15വയസ്സുകാരിയുടെ നേതൃത്വത്തില്‍ അനേകലക്ഷങ്ങള്‍ തെരുവിലിറങ്ങുകയും ‘ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍’ എന്ന പേരില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുകയും ചെയ്തത് ലോകമാകെ പോരാട്ടങ്ങള്‍ക്ക് പ്രേരകമായി. ഈ സാഹചര്യത്തിലാണ് തൃശൂരും പരിസരത്തുുള്ള വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു സംറബത്തിന് രംഗത്തിറങ്ങുന്നത്. പരിപാടിയുടെ മുന്നോടിയായി വിവിധ കോളേജുകളിലും ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സെമിനാറുകള്‍, ക്വിസ്-പ്രസംഗ മത്സരങ്ങള്‍, സൈക്കിള്‍ റാലികള്‍ എന്നിവ സംഘടിപ്പിച്ചു. കലാലയങ്ങളിലെയും സ്‌കൂളുകളിലെയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു നിര പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ താരതമ്യേന കുറവായിരുന്ന കേരളത്തില്‍ തുടര്‍ച്ചയായ അതിവൃഷ്ടിയും കടല്‍ക്ഷോഭവും ഉരുള്‍പൊട്ടലുകളും സ്വാഭാവികമായിക്കൊണ്ടിരിക്കുകയാണ്. കൊടുംചൂടിന്റെയും വരള്‍ച്ചയുടെയും പിടിയിലായി കേരളവും മാറിക്കഴിഞ്ഞിരിക്കുന്നു. പല കടലോര പ്രദേശങ്ങളും കടല്‍കയറലിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുവരികയാണ്. ഈയൊരു കാലാവസഥാ പ്രതിസന്ധിയെ ഗൗരവപൂര്‍വ്വം സമീപിക്കാന്‍ നാമിനിയും മടിച്ചുനിന്നുകൂടാ എന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പ്രകൃതിയേയും വരുംതലമുറകളേയും ഈ വിപത്തിലെത്തിച്ച ഇപ്പോഴത്തെ തലമുറ ഇവരോട് ഐക്യപ്പെടാനംു തെറ്റുകള്‍ തിരുത്തി പ്രകൃതിയോടിണങ്ങിയ സാമൂഹ്യ – വ്യക്തി ജീവിതം പടുത്തുയര്‍ത്താനുമാണ് ഇനിയെങ്കിലും ശ്രമിക്കേണ്ടത്. ഇതായിരിക്കണം ഈ നവവത്സരദിനത്തിലെ പ്രധാന രാഷ്ട്രീയസന്ദേശം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply