ഗ്രാമ – നഗര അന്തരത്തെ രൂക്ഷമാക്കുന്ന ബജറ്റ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ അവയുടെ വിപണിമൂല്യം കുറയുമെന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് ഭരണകൂടം തിരിച്ചറിയാത്തത്.

ലോകസഭയില്‍ ധനവന്ത്രി അവതരിപ്പിച്ച ബജറ്റ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നില്ല ന്നെതാണ് യാഥാര്‍ത്ഥ്യം. കൊവിഡ് വാക്‌സിനു വേണ്ടി 35000 കോടി മാറ്റിവെച്ചിട്ടുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. അത് അനിവാര്യവുമാണ്. സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ്. അതേസമയം രാജ്യം നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി കാര്യമായ തുക വക വെക്കുന്നില്ല. പല വടക്കെ ഇന്ത്യന്‍, കിഴക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും ആരോഗ്യമേഖല ഗുരുതരമായ പ്രശ്‌നങ്ങളെയാണ് നേരിടുന്നത്. പ്രത്യേകിച്ച് ബിജെപി തന്നെ ഭരിക്കുന്ന ബീഹാര്‍. യുപി, മധ്യപ്രദേശ്, ജാര്‍ഖണ്ട്, ആസാം പോലുള്ള സസ്ഥാനങ്ങള്‍. ഒറ്റ ബജറ്റുകൊണ്ടൊന്നും പരഹരിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളല്ല രാജ്യം നേരിടുന്നത്. വര്‍ഷങ്ങളെടുക്കുന്ന പ്രക്രിയയാണത്. ദേശീയവരുമാനത്തിന്റെ മൂന്നു ശതമാനമെങ്കിലും ആരോഗ്യമേഖലയില്‍ ചിലവഴിക്കാന്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ തയ്യാറാകുകയാണ് വേണ്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് തയ്യാറാക്കിയ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. അത്തരമൊരു രീതി ഒരിക്കലും ജനാധിപത്യത്തിന് ഗുണകരമല്ല. പ്രത്യേകിച്ച് വരാന്‍ പോകുന്നത് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പുപോലുമില്ല. കേവലം നാലു സംസ്ഥാനങ്ങളില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുമുന്നില്‍ കണ്ടാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ദേശീയപാതാവികസനത്തിനും മെട്രോമേഖലയിലും മറ്റും കോടികള്‍ മാറ്റിവെച്ചിരിക്കുന്നത്. എന്തായാലും ഈ തുക ഈ വര്‍ഷം തന്നെ ചിലവാക്കുകയാണ് കേരളം ചെയ്യേണ്ടത്.

ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം സ്വകാര്യവല്‍ക്കരണത്തിന്റേതാണ്. നമ്മുടേത് മിശ്രസമ്പദ് വ്യവസ്ഥയാണല്ലോ. വളരെ പണിപ്പെട്ടാണ് സ്വകാര്യമേഖലയേയും പൊതുമേഖലയേയും ഉള്‍ക്കൊണ്ട് ഈ വ്യവസ്ഥ നമ്മള്‍ കെട്ടിപ്പടുത്തത്. ഇപ്പോഴിതാ പൊതുമേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ശക്തമായിരിക്കുന്നത്. കുടുംബസ്വത്ത് ധൂര്‍ത്തടിക്കുന്ന കുടുംബനാഥന്റെ അവസ്ഥയിലാണ് ഇന്നു കേന്ദ്രസര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ അവയുടെ വിപണിമൂല്യം കുറയുമെന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് ഭരണകൂടം തിരിച്ചറിയാത്തത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ദ്ധിച്ചുവരുന്ന നഗര – ഗ്രാമ അന്തരത്തിന്റെ ആഴം കൂട്ടുന്നതാണ് ഈ ബഡ്ജറ്റ്. യുപിഎ കാലത്തുതന്നെ നഗരത്തിനു പ്രാധാന്യം കൊടുക്കുകയും ഗ്രാമങ്ങളെ അവഗണിക്കുകയും ചെയ്യുന്ന നടപടികളായിരുന്നു പിന്തുടര്‍ന്നിരുന്നത്. അനുദിനം ആ വിടവ് വര്‍ദ്ധിച്ചുവരുകയാണ്. ഇപ്പോള്‍ ശക്തമായ കര്‍ഷകസമരംതന്നെ അതിന്റെയൊക്കെ ഫലമാണ്. പുതിയ ബജറ്റാകട്ടെ ഗ്രാമ – നഗര അന്തരത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply