സില്‍വര്‍ലൈനില്‍ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ ജനങ്ങളെ ചതിക്കുന്നു

ദക്ഷിണ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സത്യവാങ്മൂലത്തിന് പുറകിലെ പ്രച്ഛന്നം നാം തിരിച്ചറിയണം. ഇത് കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും ചതികള്‍ കൂടുതല്‍ സ്പഷ്ടമാക്കുന്നതാണ്.

കെ റെയില്‍ സില്‍വര്‍ലൈന്‍ ചൂതാട്ടത്തില്‍ സുപ്രധാനമായ പങ്കു വഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെയും ജുഡീഷ്യറിയെയും കബളിപ്പിക്കുന്ന പുതിയ തട്ടിപ്പിന്റെ ‘അമൃത് മഹോത്സവം’ ആണ് ഇപ്പോള്‍ നടത്തി വരുന്നത്..

എല്ലാ ശ്രദ്ധയും സര്‍വ്വേ കുറ്റിയില്‍ കേന്ദ്രീകരിക്കാനും, വളരെ ആസൂത്രിതമായി സമര – രാഷ്ട്രീയ ശ്രദ്ധ കുറ്റിയുമായി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ചയിലേക്ക് പടര്‍ത്തിവിടാനും, അത് കുറെ മാസങ്ങളായി ആക്ഷന്‍ ആയും ചര്‍ച്ചയായും അന്തരീക്ഷത്തില്‍ നിലനിര്‍ത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തമായ ഗൂഢതന്ത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.

ദക്ഷിണ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സത്യവാങ്മൂലത്തിന് പുറകിലെ പ്രച്ഛന്നം നാം തിരിച്ചറിയണം. ഇത് കേന്ദ്രസര്‍ക്കാരിന്റെയും റെയില്‍വേയുടെയും ചതികള്‍ കൂടുതല്‍ സ്പഷ്ടമാക്കുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൊടിയ വഞ്ചനയുടെയും ഗൂഢാലോചനയുടെയും രാജ്യദ്രോഹത്തിന്റേയും മഷിക്കുപ്പിയില്‍ മുക്കി ആസൂത്രിതമായി വരച്ചെടുത്ത Draft DETAILED PROJECT REPORT (DPR) നിരുപാധികം തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍ ഡിപിആര്‍ കൈയ്യില്‍ വെച്ചു കൊണ്ട് കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളുടെ പരമ്പരയാണ് ഇപ്പോള്‍ നടന്നു വരുന്നത്. പെരും നുണകളും, പെരുപ്പിച്ച് കാണിച്ച നേട്ടങ്ങളും, വസ്തുതാവിരുദ്ധമായ വിവരണങ്ങളും, ജനാധിപത്യവിരുദ്ധമായ, അപര്യാപ്തതകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിശകലനങ്ങളും, വന്‍ ചതിക്കുഴികളുമുള്ള, കേരളത്തെ കുരുതി ഭൂമിയാക്കുന്ന ഡി പി ആര്‍ തള്ളിക്കളഞ്ഞുകൊണ്ട് അത് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കേണ്ട കേന്ദ്രസര്‍ക്കാര്‍ /റെയില്‍വേ ബോര്‍ഡ് അതൊന്നും ചെയ്യാതെ ഡി പി ആര്‍ തുടര്‍ന്നും രണ്ടു വര്‍ഷമായി കൈയ്യില്‍ വെച്ചു കൊണ്ടാണ് സര്‍വ്വേക്കല്ല് വിഷയവുമായി തങ്ങള്‍ക്കു ബന്ധമില്ല എന്ന പ്രച്ഛന്നത്തില്‍ ഹൈക്കോടതിയില്‍ അവതരിക്കുന്നത്.. ജൂണ്‍ 2020 ന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കപ്പെട്ട ഈ ഡി പി ആര്‍ എന്ന തട്ടിപ്പു രേഖയില്‍ റെയില്‍വേ ബോര്‍ഡ് എന്തിനുവേണ്ടി അടയിരുന്നു എന്ന് വ്യക്തമാക്കണം.

യഥാര്‍ത്ഥത്തില്‍ സര്‍വ്വേക്കല്ല് അല്ല നമ്മുടെ വിഷയം. മറിച്ച് ഡിപിആര്‍ ഇന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ ആക്ടീവ് ആയി നിലനില്‍ക്കുകയാണ്. അപ്രകാരം ഡിപിആര്‍ ആക്ടീവായി നിലനില്‍ക്കുവോളം കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റേയും KRDL (Kerala Rail Development Limited) ന്റേയും പദ്ധതി സാക്ഷാത്കാരത്തിനായി സജീവ പരിഗണനയിലാണ് എന്നാണര്‍ത്ഥം. ഈ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ചാണ് റെയില്‍വേ ബോര്‍ഡ് ജനങ്ങളെയും ജനാധിപത്യത്തെയും ജുഡീഷ്യറിയെപ്പോലും കബളിപ്പിക്കുന്നത്. ദൃശ്യമാധ്യമങ്ങളുടെ ഇരുണ്ട അന്തിച്ചര്‍ച്ചയില്‍ പോലും ഇത് വിഷയമാകാതെ അഥവാ വിഷയമാക്കാതിരിക്കാന്‍ സൂക്ഷ്മത പാലിക്കുന്നു. താരതമ്യേന ലളിതമായ സര്‍വ്വേ മഞ്ഞക്കുറ്റിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് കെട്ടിച്ചമച്ച കപട രേഖയായ DPR റദ്ദാക്കുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നു. ഇത് നാളെ റെയില്‍വേ ബോര്‍ഡിന് ഭൂമി ഏറ്റെടുക്കാന്‍ അനായാസമായ വഴികള്‍ വെട്ടിത്തുറക്കും. കാര്യങ്ങള്‍ പിടിവിട്ടു പോകും. അടിയന്തിരമായി കേരളജനത ഈ വസ്തുതകള്‍ തിരിച്ചറിഞ്ഞ് പ്രതിഷേധിക്കണം. ഈ കൊടും വഞ്ചനയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖം രക്ഷിച്ചെടുക്കാന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപി സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളില്‍ കടന്നുകൂടുകയും സില്‍വര്‍ലൈന്‍ വിരുദ്ധരായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വേഗ പദ്ധതികളുടെ പ്രത്യയശാസ്ത്രം ഒളിച്ചു കടത്താന്‍ ശ്രമിക്കുകയാണ്. താല്‍ക്കാലിക ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ ഭാഗമായി ഇത് മനസ്സിലാക്കുന്നതില്‍ വലിയ വീഴ്ചയാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതുകൊണ്ട് ഡി പി ആര്‍ റദ്ദാക്കണമെന്നും അത് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാറിനും റെയില്‍വേ ബോര്‍ഡിനും എതിരെ കൃത്യമായി DPR ല്‍ ഫോക്കസ് ചെയ്തുകൊണ്ട് സമര മുന്നേറ്റത്തിന്റെ ലക്ഷ്യവും ദിശയും ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നമ്മുടെ മുന്നേറ്റങ്ങള്‍ നമ്മെത്തന്നെ വിഴുങ്ങുന്ന വൈരുദ്ധ്യമാകും സംഭവിക്കുക. നമ്മുടെ ജീവിതം തന്നെ ഒരു ദുരന്ത സ്മാരകമാക്കാന്‍ അവര്‍ക്ക് കഴിയും..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply