ഫാത്തിമയുടെ മരണം സിബിഐ അന്വേഷിക്കും

വനിതാ ഐജി ആയിരിക്കും കേസ് അന്വേഷിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും. ഫാത്തിമയുടെ പിതാവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണിത് വ്യക്തമാക്കിയത്. വനിതാ ഐജി ആയിരിക്കും കേസ് അന്വേഷിക്കുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തും.

നവംബര്‍ പത്തിനാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്തിമാ ലത്തീഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനികള്‍ ഹോസ്റ്റല്‍ മുറിയില്‍ പരിശോധിച്ചപ്പോഴാണ് ഫാത്തിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഐഐടിയിലെ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഫാത്തിമ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് ഫാത്തിമയുടെ ഫോണില്‍ പിന്നീട് കണ്ടെത്തിയിരുന്നു. തന്റെ പേരാണ് പീഡനങ്ങള്‍ക്കു കാരണമെന്ന് ഫാത്തിമ പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചെന്നൈ ഐഐടിയിലും രാജ്യത്തെ പല ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും സമാനസംഭവങ്ങള്‍ നടക്കുന്നതായി ആരോപണമുള്ള സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply