ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഉയര്‍ത്തുന്ന ചോദ്യം

രീതിശാസ്ത്രത്തിന്റെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സമകാലീന പ്രസക്തമായ വിഷയങ്ങള്‍ വ്യത്യസ്ത കലകളിലൂടെ പൊതുലോകത്തിന് നല്‍കാന്‍ സാധിക്കും. അങ്ങനെ കലയുടെ വ്യവഹാരമണ്ഡലം ഉയര്‍ത്തുകയും അതുവഴി കലയുടെ പൂര്‍ണ്ണ രൂപത്തില്‍ തന്നെ വ്യത്യസ്ത വിമര്‍ശനാത്മകമായ പ്രതലങ്ങളിലേക്ക് കലയെ മാറ്റി സ്ഥാപിക്കാനും കഴിയും. വ്യത്യസ്ത വായനകളും, വ്യത്യസ്ത രീതിശാസ്ത്രങ്ങളും വരട്ടെ. കലയില്‍ ജനാധിപത്യവും കൂടി ഉള്‍ച്ചേര്‍ന്നുള്ള സൃഷ്ടികള്‍ ഉണ്ടാവട്ടെ അതുവഴി ജാതി കേരളത്തിന്റെ അസ്തിത്വം തകര്‍ന്നുകൊള്ളും.

തിരുവിതാംകൂര്‍ രാജാവ് ഡോക്ടര്‍ പല്പുവിനോട് തന്റെ കുലത്തൊഴില്‍ (ചെത്ത്)ചെയ്തുകൊള്ളാന്‍ പറഞ്ഞ ഒരു കഥയുണ്ട്.രാജാവിന്റെ ഈ വാദം കേട്ടുനിന്നവര്‍ എല്ലാം ശരിവച്ചു.. കാരണം നല്ല ഒന്നാംതരം ചെത്തുകാരനെ ആയിരിക്കില്ലേ സമൂഹത്തിന് നഷ്ടമായത് എന്നാണ് അവരും ചിന്തിച്ചത്.

അധികാര-മേല്‍ത്തട്ട് സ്ഥാനങ്ങളില്‍ ഒരു അവര്‍ണ്ണന്‍ വരാതെ പരിമിതപ്പെടുത്തുക എന്ന രാജാവിന്റെയും, അനുയായികളുടെയും സവര്‍ണ്ണ ബോധ്യത്തില്‍നിന്നുണ്ടായ തന്ത്രമായിരുന്നു ഇത്തരത്തില്‍ ഒരു ചരിത്രസംഭവത്തിന് പുറകില്‍. എന്നാല്‍ ഇന്നീ നവ-ചിന്താധാരകളുടെ കാലത്തും, കിരീടവും ചെങ്കോലും നിലത്തുവച്ചു രാജാക്കന്മാരും അനുയായികളും പടിയിറങ്ങി ഇതൊരു ജനാധിപത്യസമൂഹമായിട്ടുപോലും ഇന്നും ഇത് തുടരുന്നു എന്നതാണ് സത്യം. അതുകൊണ്ടുതന്നെയാണ് ഇന്നും നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും അടിസ്ഥാനജനവിഭാഗങ്ങള്‍ക്കു നേരെ ഇത്തരത്തിലുള്ള അധികാരശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ സാധിക്കുന്നത്. അതിനുദാഹരണമാണ് ആര്‍.എല്‍.വി രാമകൃഷ്ണന് നേരെ ഉണ്ടായ അവഹേളനവും അതിന്മേല്‍ ഉണ്ടായ പല സമൂഹമാധ്യമ പ്രതികരണങ്ങളും.

Dr. RLV രാമകൃഷ്ണന്‍ മോഹിനിയാട്ടം കാണാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തെ നൃത്തം കാണാന്‍ അനുവദിക്കാതിരിക്കുകയും, എഴുന്നേല്‍പ്പിച്ചു വിടുകയും ചെയ്ത ഒരു സംഭവം ഉണ്ടായതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ഒരു സാഹചര്യത്തെ പറ്റി അദ്ദേഹം പൊതുലോകത്തിന് മുന്നില്‍ പറഞ്ഞപ്പോള്‍, അദ്ദേഹം എന്തിന് അവിടെ പോയി എന്നതായിരുന്നു പലരുടെയും ചോദ്യം.ഈ ചോദ്യത്തെ നമുക്ക് നിസ്സാരവല്‍ക്കരിച്ചു കണ്ട് അവഗണിക്കാന്‍ സാധിക്കില്ല, കാരണം ഈ ചിന്താഗതി നമ്മുടെ സാമൂഹ്യ-നിര്‍മ്മിതിയുടെ അടിസ്ഥാനത്തില്‍ തന്നെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സവര്‍ണ്ണ ബോധ്യ-മൂല്യങ്ങളാല്‍ നിര്‍മ്മിക്കപ്പെടുന്ന ഒന്നാണ്. ഈ നിര്‍മ്മിതിയാല്‍ ലഭിച്ച പദവി അലങ്കരിക്കുന്നവര്‍ക്കും, അതിനെ അംഗീകരിക്കുന്നവര്‍ക്കും മാത്രമായിരിക്കും ഇങ്ങനെ ഒരു ചോദ്യം പ്രസക്തമായി തോന്നുക.

രാമകൃഷ്ണന്‍ നേരിട്ട അവഹേളനത്തെ നമ്മള്‍ പരിശോധിക്കുകയാണെങ്കില്‍ , അദ്ദേഹത്തെ എണീപ്പിച്ചു വിട്ടത് കൃത്യമായും സ്പഷ്ടമായും ഗോത്ര-സവര്‍ണ്ണതയുടെ മലീമസ മുഖമായ ജാതിയാണ് എന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. ദളിതര്‍ക്ക് മോഹിനിയാട്ടം കാണാന്‍ പോലുമുള്ള അവകാശം ഇല്ല എന്ന സവര്‍ണ്ണ ഫ്യൂഡല്‍ ചിന്താഗതിയാണ് അതിന് പുറകില്‍. അരികുവല്‍ക്കരണത്തിന്റെ ഏറ്റവും നവീനമായ സവര്‍ണ്ണ തന്ത്രമായ ‘ബ്രാന്‍ഡിങ്ങിന്റെ’ ഉദാഹരണമാണ്, മോഹിനിയാട്ടം ‘സവര്‍ണ്ണയാട്ടം’ ആണെന്നും, അടിത്തട്ട് വിഭാഗങ്ങള്‍ ഒക്കെ തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന നാടന്‍പാട്ട് പോലെയുള്ള പ്രത്യേക കലാരൂപങ്ങള്‍ വഴി മാത്രം വിപ്ലവം സൃഷ്ടിച്ചുകൊള്ളാന്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ നിര്‍ദ്ദേശങ്ങളുടെ രൂപത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സജീവമായ നല്‍കുന്ന ഉപദേശങ്ങള്‍. ഒരു കേവല സവര്‍ണ്ണ ഇടപെടലിനപ്പുറം അതി-സൂഷ്മമായ ജാതിയുടെ പ്രവര്‍ത്തനം കൂടിയാണ് നടത്തുന്നത് എന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

‘കലയിലും കലാകാരന്‍മാരിലും’ ജാതിയില്ലെന്ന് തരംകിട്ടുമ്പോഴൊക്കെ വേദികളില്‍ കയറി നിന്ന് വിളിച്ചു കൂവുന്ന കേരളത്തിലെ സവര്‍ണ്ണ-സാംസ്‌ക്കാരിക നായകരുടെ വാദങ്ങള്‍ക്ക് കയ്യടിക്കുകയും എന്നാല്‍ കൃത്യമായ സര്‍ഗാത്മകത ലംഘനം ചിട്ടപ്പെടുത്തിയുമാണ് സാക്ഷര കേരളം ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. മോഹിനിയാട്ടവും, ഭരതനാട്ട്യവും, കര്‍ണ്ണാടക സംഗീതവും, കഥകളിയും എല്ലാം നൂറ്റാണ്ടുകളായി ഈ രാജ്യം പരിപാലിച്ചുപോരുന്ന വംശീയ സംസ്‌കാര ചരിത്രത്തിന്റെ ഏടുകളാണെന്നും, അത് കാലങ്ങള്‍ നീണ്ട ,സവര്‍ണ്ണ സമൂഹങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമാണെന്നുമുള്ള പിന്തിരിപ്പന്‍ ചിന്താഗതിയെ അടിസ്ഥാനജനവിഭാഗങ്ങളായ സമുദായത്തിന്മേല്‍ അടിച്ചേല്‍പ്പിക്കുകയും അതിന്‍പ്രകാരം മേല്പറഞ്ഞവയെ തിരസ്‌കരിക്കണമെന്നും, നിങ്ങള്‍ക്ക് അനുവദനീയമായ നാടന്‍ കലകളില്‍ വിപ്ലവം സൃഷ്ടിച്ചാല്‍ മതിയെന്നും ചിലര്‍ കല്‍പ്പിക്കുമ്പോള്‍ ഇതേ വാദം തന്നെയല്ലേ Dr.പല്പുവിനോട് രാജാവ് പറഞ്ഞതെന്ന് നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് തിരിച്ചറിയുമ്പോള്‍ ആണ് സമൂഹത്തിന്റെ മാനസിക സ്ഥിതിയുടെ അവസ്ഥ ബോധ്യമാവുക. ഈ വിധത്തില്‍ ഉള്ള പ്രതികരണങ്ങള്‍ ഒക്കെ തന്നെയും ഇക്കൂട്ടരുടെ രീതിശാസ്ത്ര-വിപ്ലവകാത്മകതയെപ്പറ്റിയുള്ള മനസ്സിലാക്കലിന്റെ പരിമിതിയായോ അല്ലെങ്കില്‍ ഒരു അരികുവല്‍ക്കരണ തന്ത്രമായോ വേണം നമ്മള്‍ മനസിലാക്കാന്‍.

കേരളത്തിലെ കലാരൂപങ്ങള്‍ ഒക്കെ തന്നെയും കൃത്യമായി ബ്രാന്‍ഡ് ചെയ്ത് തരം തിരിക്കാന്‍ സാംസ്‌കാരിക കേരളം ഒരു കാലത്തും മറന്നിട്ടില്ല. നാടന്‍ കലകള്‍ മുതല്‍, കഥകളിയും, മോഹിനിയാട്ടവും, സൂഫി നൃത്തവും ഒക്കെ മനസ്സുകൊണ്ടെങ്കിലും വിഭാഗങ്ങള്‍ക്ക് തരം തിരിച്ചു നല്കികഴിഞ്ഞിട്ടുള്ളതാണ്. മനുഷ്യന്റെ ഉള്ളിലെ സവര്‍ണ്ണ ബോധ്യത്താല്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെ ഭാരങ്ങള്‍ ഈ പുതുകാലത്തില്‍ കലകള്‍ പോലും പേറുന്നുണ്ട് എന്നത് ദുഃഖകരമാണ്. നാടന്‍പാട്ട് ദളിതുകളുടേത് മാത്രമായ് ഉള്ളത് അല്ല എന്നുള്ളത് ആണ് നമ്മള്‍ പ്രധാനമായി മനസിലാക്കേണ്ട കാര്യം . ലോകം ഉയിര്‍ കൊണ്ടപ്പോള്‍ മുതല്‍ ഉള്ളതാണ് നാടന്‍ പാട്ട് മുതല്‍ ഉള്ള കലാരൂപങ്ങള്‍. ഈ നാടന്‍ കലകളുടെ അംശം ഇല്ലാത്ത കലകള്‍ കേരളത്തില്‍ ഉണ്ടാവില്ല എന്നതാണ് സത്യം. കേരളത്തിന്റെ മധ്യ-വര്‍ഗ്ഗ കലകളായ കഥകളി പോലെയുള്ളവയില്‍ വരെ നാടന്‍ കലകളുടെ അംശം ഉണ്ട്. അങ്ങനെ കേരളത്തിന്റെ ഒട്ടുമിക്ക എല്ലാ കലകളും ഒരുതരത്തില്‍ സങ്കരങ്ങള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു വേര്‍ത്തിരിവ് ഉണ്ടാക്കിയിരിക്കുന്നത് ബോധപ്പൂര്‍വം തന്നെയാണ് എന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരുതരത്തില്‍ ഈ ഒരു ‘ബ്രാന്‍ഡിംഗ്’ എന്നത് വ്യക്തമായും സ്വാതന്ത്ര്യത്തിന് മുന്‍പുണ്ടായിരുന്ന ‘ആള്‍ അടിമ’ സമ്പ്രദായത്തിന്റെ പരിഷ്‌കൃത പതിപ്പ് തന്നെയാണ്. ശരീരത്തിന് കല്പ്പിച്ചു നല്‍കുന്ന ‘കല’.

ചെങ്ങന്നൂരാതി പാട്ടുകളിലൂടെയും, പാമ്പാടി പാട്ടുകളിലൂടെയുമൊക്കെ ഒരുകാലത്തു അടിമയനുഭവിച്ച ജനതയുടെ തലമുറകള്‍ തങ്ങളുടെ ദുഃഖങ്ങളും ചരിത്രങ്ങളും പാടിയിട്ടുണ്ട്. അതോടൊപ്പം മറ്റ് പല കലകളും പ്രത്യേകമായി അവര്‍ പരിപാലിച്ചു പോന്നിരുന്നു. ഇവയൊക്കെ തന്നെയും അതിജീവനത്തിന്റെ കലകള്‍ ആയിരുന്നു. ആസ്വാദനത്തിനും അപ്പുറം തങ്ങളുടെ ജീവിതത്തെയും, ചരിത്രത്തെയും പുനരാവിഷ്‌കരിച്ചു നിലനിര്‍ത്തി പോരുകയായിരുന്നു അവര്‍. മറ്റ് ആസ്വാദന കലകള്‍ കാണാനോ, ആസ്വദിക്കാനോ ഉള്ള അവകാശം അയിത്തജാതിക്കാര്‍ എന്ന് മുദ്രകുത്തപ്പെട്ട് മാറ്റി നിര്‍ത്തിയ ജനതയ്ക്ക് അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്നും അങ്ങനെ മാറി നിന്നുകൊള്ളാന്‍ പറയുന്നത് സൂഷ്മ-ജാതീയത അല്ലാതെ മറ്റൊന്നുമല്ല എന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. സാമൂഹ്യ മാറ്റങ്ങളെ അംഗീകരിക്കാതെ പൂര്‍വ്വകാല ‘ഫാക്ടോയിടുകളെ’ പിന്‍പ്പറ്റിക്കൊണ്ട് അതിന്‍പ്രകാരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിക്കുകയും അതോടൊപ്പം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അവകാശലംഘനമാണ് .

മോഹിനിയാട്ടം എന്നല്ല, ലോകത്തെവിടയുമുള്ള ഏത് കലാരൂപവും വീക്ഷിക്കാനും, പഠിക്കാനുമുള്ള അവകാശം ദളിതര്‍ക്കും മറ്റുള്ളവരെപ്പോലെ തന്നെ ഇന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന ഉറപ്പാണത്. ഭരണഘടനയിലെ ‘ആര്‍ട്ടിക്കിള്‍ 19’ലും ആര്‍ട്ടിക്കിള്‍ 21ലും ഇതേപ്പറ്റി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതായത് നിയമത്തിന്റെ കണ്ണില്‍ അനുവദനീയമായ ഏത് കാര്യവും ചെയ്യാനുള്ള ഇന്ത്യന്‍ പൗരന്റെ അവകാശം. അങ്ങനെ ഇരിക്കെ, ഒരാളുടെ തിരഞ്ഞെടുപ്പിനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് പോലും ജനാധിപത്യത്തിന് വിരുദ്ധമായ ഒരു നിലപാട് ആണ്. അതുകൊണ്ട് RLV രാമകൃഷ്ണന്‍ തന്റെ അവകാശം മുറുകെപിടിച്ചുകൊണ്ട് മോഹിനിയാട്ടം കളിക്കാന്‍ ആണ് താല്പര്യപ്പെടുന്നതെങ്കില്‍, അപ്രകാരം അദ്ദേഹം മുന്നോട്ട് പോവുകയും അതിനായ് നമ്മളെല്ലാവരും അദ്ദേഹത്തെ പിന്‍താങ്ങുകയും ചെയ്യുക ജാനാധിപത്യപരമായ നിലപാട്. അതല്ലാതെ അദ്ദേഹത്തിന്റെ ജനാധിപത്യപരമായ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും എതിര് നില്‍ക്കുക എന്നത് ഒരു മനുഷ്യന്റെ തുല്യനീതിയെ ചോദ്യം ചെയ്യുക വഴി നടത്തുന്നത് നിയമലംഘനവും ജനാധിപത്യദ്രോഹവുമാണ് എന്നുകൂടി മനസിലാക്കേണ്ടതുണ്ട്.

സാംസ്‌ക്കാരിക ബോധ്യങ്ങളേയും എഴുത്തുരൂപങ്ങളേയും അതിന്റെ ഘടനകളേയും തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളേയും ആസ്വാദന രീതികളേയും നവീകരിച്ച് പുതിയൊരു സൃഷ്ടിയാക്കുകയും അതോടൊപ്പം അതിനെ പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യാം എന്ന സത്യത്തെ വിമര്‍ശകര്‍ക്ക് അംഗീകരിക്കാന്‍ ആവുന്നില്ല എന്നതാണ് വാസ്തവം. ആധുനികത മുന്നോട്ട് വയ്ക്കുന്ന സങ്കല്‍പ്പങ്ങളില്‍ ഇവര്‍ ഒതുങ്ങി നില്‍ക്കുന്നതിനാല്‍ തന്നെ പോസ്റ്റ്-മോഡേണിസത്തിന്റെ മനസിലാക്കലുകള്‍ ഇക്കൂട്ടര്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് ആണ് ‘ഫക്ടോയിടുകളില്‍’ അവര്‍ നിലനിന്നു പോരുന്നത്. കര്‍ണ്ണാടക സംഗീതത്തിന് ഒരു ആലാപനം മാത്രമല്ല ഉള്ളതെന്നും,മോഹിനിയാട്ടം കാലങ്ങളുടെ പരിവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്നിപ്പോള്‍ ഒരു ജടിലമായ ചട്ടക്കൂടില്‍ നിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറി എന്നതും നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ഈ ഒരു പരിവര്‍ത്തനം എല്ലാ മേഖലകളിലും നടക്കുന്ന ഒന്നാണ്. ‘കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെ പറ്റി’ എന്ന് ചരിത്രത്തെ പറ്റി പാടിയ പൊയ്കയില്‍ അപ്പച്ചന്‍, ഒരു ചരിത്ര നിര്‍മ്മിതി തന്നെ പിന്നെ നടത്തുന്നുണ്ട്. അങ്ങനെ നവീനമായ ബദലുകളും, പരിഷ്‌കൃത സൃഷ്ടികളും, നവോത്ഥാനവും എല്ലാ മേഖലയിലും ഉണ്ടാവും. അങ്ങനെ നടക്കത്തക്ക രീതിയില്‍ വളരെ വഴക്കമുള്ള ഒരു മേഖല തന്നെയാണ് കല. അതുകൊണ്ട് തന്നെ നവീനമായ ആവിഷ്‌കാരങ്ങളും, സ്വതന്ത്രമായ പുതിയ നിര്‍മ്മിതികളും സവര്‍ണ്ണതയുടെ ആശയങ്ങള്‍ക്ക് എതിരായി ഉയര്‍ന്നു വരേണ്ടതും, അതോടൊപ്പം ഈ കലാരൂപങ്ങള്‍ക്കുള്ളിലും വലിയ രീതിയില്‍ പരിഷ്‌കരിക്കാരങ്ങള്‍ വരേണ്ടതും കാലത്തിന്റെ അനിവാര്യതയാണ്. ഇത്തരത്തില്‍ ഉള്ള വലിയ നവ-ബോധ്യങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ജനത ഇരുപക്ഷത്തും ഇന്ന് ഉയര്‍ന്നു വന്നിട്ടുണ്ട് എന്നത് ആശ്വാസജനകമാണ്. രീതിശാസ്ത്രത്തിന്റെ നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് സമകാലീന പ്രസക്തമായ വിഷയങ്ങള്‍ വ്യത്യസ്ത കലകളിലൂടെ പൊതുലോകത്തിന് നല്‍കാന്‍ സാധിക്കും. അങ്ങനെ കലയുടെ വ്യവഹാരമണ്ഡലം ഉയര്‍ത്തുകയും അതുവഴി കലയുടെ പൂര്‍ണ്ണ രൂപത്തില്‍ തന്നെ വ്യത്യസ്ത വിമര്‍ശനാത്മകമായ പ്രതലങ്ങളിലേക്ക് കലയെ മാറ്റി സ്ഥാപിക്കാനും കഴിയും. വ്യത്യസ്ത വായനകളും, വ്യത്യസ്ത രീതിശാസ്ത്രങ്ങളും വരട്ടെ. കലയില്‍ ജനാധിപത്യവും കൂടി ഉള്‍ച്ചേര്‍ന്നുള്ള സൃഷ്ടികള്‍ ഉണ്ടാവട്ടെ അതുവഴി ജാതി കേരളത്തിന്റെ അസ്തിത്വം തകര്‍ന്നുകൊള്ളും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

4 thoughts on “ആര്‍ എല്‍ വി രാമകൃഷ്ണന്‍ ഉയര്‍ത്തുന്ന ചോദ്യം

  1. ആർ എൽ വി രാമകൃഷ്ണന് നേരെ ഉണ്ടായ അനുഭവത്തെ ലളിതമായി വിളിക്കാൻ കഴിയുന്നത് ജാതീയ ആക്ഷേപം എന്നോ, മാടമ്പി ജാതീയത എന്നോ ആണ്. സംസ്കാരത്തോടും കലയോടുമുള്ള ആധുനികതയുടെ സമീപനത്തെ സഹിക്കാനാവാത്ത മുരത്ത മനുവാദ അസഹിഷ്ണുത ആയിട്ടല്ലാതെ “മോഡേണിറ്റി vs പോസ്റ്റ് മോഡേർണിറ്റി ” പ്രശ്നമായി ഇത് അവതരിപ്പിക്കുന്നതുകൊണ്ട് ലേഖകൻ എന്താണ് അർത്ഥമാക്കുന്നതെന്ന് പിടികിട്ടുന്നില്ല.  

  2. A well articulated article.Agree with most of the points.One also has to think of the issue of the legitimacy given to only certain kind of bodies in the performance of ‘high traditions’ and if at all, we have to think of these as having the scope of being secular arts breaking out from its temple centric past.

  3. So well said. Iniyum ethra naal Mohiniyaatam poleyulla kalakale savarna kuthakayakkithanne vekkanulla parisramam thudarnnukondeyirikkum enn ariyillenkil koodi…itharathilulla chindakal Kala aaswadakark oru puthiya unarv thanneyan nalkunnath.

  4. So well said. Iniyum ethra naal Mohiniyaatam poleyulla kalakale savarna kuthakayakkithanne vekkanulla parisramam thudarnnukondeyirikkum enn ariyilla, privileged Aya aalkar thanne maari chindikkunna ee kalakhattathil itharathilulla chindakal kalaye puthiyoru vazhiyilek nayikkukkayum athuvazhi Kala aaswadakark oru puthiya unarv thanne nalkukayum cheyyumen pratheekshichkollatte.

Leave a Reply