മേനോനും പ്രിന്‍സിപ്പാളിനും ചെയര്‍മാനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ബിനീഷ് ബാസ്റ്റിന്‍ മുഖ്യാതിഥിയായി എത്തുന്ന വേദിയില്‍ പങ്കെടുക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിനെ തുടര്‍ന്ന് ബാസ്റ്റിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തിലാണ് കേസ്.

നടന്‍ ബിനീഷ് ബാസ്റ്റിനുനേരെയുണ്ടായ മനുഷ്യാവകാശ ലംഘനത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, അനില്‍ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടയും വിവേചനങ്ങള്‍ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടി അംബേദ്കറൈറ്റ് കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസ്. ബിനീഷ് ബാസ്റ്റിന്‍ മുഖ്യാതിഥിയായി എത്തുന്ന വേദിയില്‍ പങ്കെടുക്കില്ലെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതിനെ തുടര്‍ന്ന് ബാസ്റ്റിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തിലാണ് കേസ്. കോളജ് ഡേയില്‍ നടന്‍ ബിനീഷ് ബാസ്റ്റിനെയാണ് മുഖ്യാതിഥിയായി സംഘാടകര്‍ തീരുമാനിച്ചിരുന്നത്. മാഗസിന്‍ റിലീസിന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണനെയും. എന്നാല്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന വേദിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയതോടെ സംഘാടകര്‍ വെട്ടിലാകുകയായിരുന്നു. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ മാഗസിന്‍ റിലീസ് ചടങ്ങ് പൂര്‍ത്തിയായി അദ്ദേഹം തിരിച്ചുപോയതിന് ശേഷം ബിനീഷിനോട് എത്തിയാല്‍ മതിയെന്ന് സംഘാടകര്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് വകവെച്ചില്ല. സംഘാടകരുടെ എതിര്‍പ്പ് വകവെക്കാതെ വേദിയിലെത്തിയ ബിനീഷ് സ്റ്റേജിലെ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തിനു പുറകില്‍ ജാതീയതയാണെന്ന ആരോപണം ശക്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “മേനോനും പ്രിന്‍സിപ്പാളിനും ചെയര്‍മാനുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  1. ഞങ്ങളവതരിപ്പിക്കുന്നു ഏറ്റവും പുതിയ ജാതി നാടകം ””’ ഇതിലെങ്കിലും മുങ്ങുമോ വാളയാർ “

Leave a Reply