തീവ്രമുതലാളിത്ത മരുന്നുകള്‍ തന്നെയോ കോവിഡിനും ?

അമേരിക്കയില്‍ ഓരോ വര്‍ഷവും റോഡപകടത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതലാളുകള്‍ മുതലാളിത്ത ചികിത്സയില്‍ കൊല്ലപ്പെടുന്നു. ഹൃദ്രോഗവും ക്യാന്‍സറും കഴിഞ്ഞാല്‍ മൂന്നാമത്തെ മരണ കാരണമാണ് മുതലാളിത്ത ചികിത്സയുടെ ദോഷഫലങ്ങള്‍ മൂലമുള്ള മരണം. കൊവിഡിലും കൂടുതല്‍ മരണം അമേരിക്കയില്‍ തന്നെ – ഇതു തിരിച്ചറിയാതെ ഏതു രോഗത്തെയും ലാഭമാക്കുന്ന തീവ്രമുതലാളിത്തത്തിന്റെ കൊറോണ വ്യാഖ്യാനത്തെയാണ് എം എ ബേബിയും കെ വേണുവും ഒരു സംശയവും കൂടാതെ സ്വീകരിക്കുന്നതെന്ന് ഡോ ജേക്കബ്ബ് വടക്കന്‍ചേരി

1. ഏതു രോഗത്തെയും ലാഭമാക്കുന്ന തീവ്രമുതലാളിത്തത്തിന്റെ കൊറോണ വാഖ്യാനത്തെ വ്യാഖ്യാനത്തെ എം എ ബേബിയും കെ വേണുവും ഒരു സംശയവും കൂടാതെ സ്വീകരിക്കുന്നു എന്നത് അമ്പരപ്പുളവാക്കുന്നതാണ്. കോവിഡ് 19 ന്റെ പരിഹാരം മാര്‍ക്കറ്റിന്റെ ലാഭരീതികള്‍ തന്നെയാണെന്നതിലും എം എ ബേബിയും കെ വേണുവും ഒരേപോലെ വിശ്വസിക്കുന്നതായാണ് അനുഭവപ്പെടുന്നത്.

2. മനുഷ്യ ശരീരത്തിന് പ്രകൃതിയില്‍ നിന്നുമുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആന്തരിക സംവിധാനങ്ങള്‍ ഇല്ലെന്നാണോ കരുതുന്നത്? വെയിലേല്‍ക്കുക, ഉപവസിക്കുക, കൂടുതല്‍ ഉറങ്ങുക എന്ന രീതികളിലൂടെ പക്ഷിമൃഗാദികള്‍ അനാരോഗ്യത്തെയും അതുവഴി ഉണ്ടാകുന്ന അസ്വസ്ഥതകളെയും (മാര്‍ക്കറ്റ്, രോഗങ്ങള്‍ എന്ന് വിളിക്കുന്നവ) മാറ്റിയെടുക്കുന്നുണ്ടല്ലോ? പ്രകൃതിയുടെ ഈ വിവേകം പിന്തുടര്‍ന്ന് അനേകമാളുകള്‍ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളെയും അവശതകളെയും മാറ്റിയെടുത്ത് കേരളത്തില്‍ സുഖമായി ജീവിക്കുന്നുണ്ടല്ലോ എന്തുകൊണ്ട് ഇവ കാണപ്പെടാതെ പോകുന്നു?

3. മുതലാളിത്ത മാര്‍ക്കറ്റ് അനാരോഗ്യത്തിന്റെ ലക്ഷണങ്ങളെ പ്രമേഹമെന്നും പ്രഷറെന്നും ഹൃദ്രോഗമെന്നുമൊക്കെ പേരിട്ടുവിളിച്ച് ലാഭമുണ്ടാക്കുന്നതിനുള്ള ഇരകളാക്കിയിരുന്ന നൂറുകണക്കിനാളുകളാണ് മാര്‍ക്കറ്റിന്റെ കെണികളില്‍ നിന്ന് രക്ഷപ്പെട്ട് ‘സീറോ മാര്‍ജിനല്‍ കോസ്റ്റില്‍’ ആഹാരത്തിന്റെ ചിലവില്‍ മാത്രം ആരോഗ്യകരമായി ജീവിക്കുന്നത്. തീവ്ര മുതലാളിത്ത വ്യവസ്ഥിതിയുടെ ലാഭകേന്ദ്രങ്ങളായ അലോപ്പതി ആശുപത്രികളെ വെല്ലുവിളിച്ച് കൊണ്ട് ‘സീറോ മാര്‍ജിനല്‍ കോസ്റ്റില്‍’ രോഗങ്ങളെ മാറ്റാനും രോഗരഹിതജീവിതം ആരോഗ്യത്തോടെ തുടരാനും ജനങ്ങളെ പഠിപ്പിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്ന അടിസ്ഥാന ജനകീയ നവോത്ഥാന പ്രസ്ഥാനങ്ങളെ രണ്ടുപേരും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?

4. കോവിഡ് 19 ലെ മരണങ്ങളിലുള്ള പരിഭ്രാന്തിയാണെങ്കില്‍ അവ കൂടുതലും ‘തീവ്ര മുതലാളിത്ത – മാര്‍ക്കറ്റ് കേന്ദ്രീകൃത ആരോഗ്യ രീതികളുള്ള’ രാജ്യങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. ജനകീയമായ പാരമ്പര്യ രീതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ മരണ നിരക്കുകള്‍ കുറവാണ്. കോവിഡ് മരണങ്ങളില്‍ പ്രത്യേകം ശ്രദ്ധ പതിയേണ്ടവ സൂചിപ്പിക്കട്ടെ.

a. മരണങ്ങളില്‍ കൂടുതലും 60 വയസ്സ് കഴിഞ്ഞവര്‍ക്കാണ്
b. ഹൃദ്രോഗം, കരള്‍ രോഗം, കാന്‍സര്‍ തുടങ്ങിയവക്ക് മരുന്നുകള്‍ കഴിച്ചിരുന്നവരിലാണ്
c. മുതലാളിത്ത മാര്‍ക്കറ്റ് ഭക്ഷണ പാനീയങ്ങള്‍ കഴിച്ചിരുന്നവരിലാണ്
d. മുതലാളിത്ത മാര്‍ക്കറ്റിന്റെ കപടവാഗ്ദാനമായ വാക്‌സിനുകള്‍ പലതും എടുത്തിരുന്നവരാണ് (വുഹാനിലടക്കം)
e. മുതലാളിത്ത മാര്‍ക്കറ്റിന്റെ കേന്ദ്രീകൃത ഉല്‍പാദന സമ്പ്രദായ ഇരകളായ തൊഴിലാളികള്‍ അല്ലെങ്കില്‍ ഉപ ഉല്‍പ്പന്നമായ മലിനീകരണത്തിന്റെ ഇരകളാണ്
f. തീവ്ര മുതലാളിത്തത്തിന്റെ ലാഭാര്‍ത്തിയാല്‍ മലിനീകരിക്കപ്പെട്ട സ്വാര്‍ത്ഥതാല്പര്യങ്ങളും, മുതലാളിത്ത മാധ്യമങ്ങളാല്‍ മലിനീകരിക്കപ്പെട്ട മനസ്സുകളും ഉള്ളവരാണ്

5. കോവിഡ് മരണങ്ങളെക്കുറിച്ച് പരിഭ്രാന്തരാകുന്നതിന് മുമ്പ് മരുന്നും വാക്‌സിനും ഇല്ലാത്ത കോവിഡിന് കോടിക്കണക്കിന് രൂപയുടെ മരുന്നുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

I. അമേരിക്കയില്‍ ഓരോ വര്‍ഷവും റോഡപകടത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതലാളുകള്‍ മുതലാളിത്ത ചികിത്സയില്‍ കൊല്ലപ്പെടുന്നു. ഹൃദ്രോഗവും ക്യാന്‍സറും കഴിഞ്ഞാല്‍ മൂന്നാമത്തെ മരണ കാരണമാണ് മുതലാളിത്ത ചികിത്സയുടെ ദോഷഫലങ്ങള്‍ മൂലമുള്ള മരണം. ചികിത്സകളിലെ തകരാറുകള്‍ 44000 മുതല്‍ 98000 വരെ അമേരിക്കക്കാരെയാണ് ഓരോ വര്‍ഷവും കൊല്ലുന്നത്. (ബാര്‍ബറ സ്റ്റാര്‍ഫീല്‍ഡ്, 26 ജൂലൈ 2000 ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ‘Is US health really the best in the world?’)

II. മുതലാളിത്ത ചികിത്സാ ശാലകളിലെത്തുന്ന പത്തില്‍ നാലുപേര്‍ക്ക് ചികിത്സയില്‍ നിന്നും അപകടമുണ്ടാകുന്നു. ഓരോ വര്‍ഷവും ചികിത്സാപ്പിഴവുകളില്‍ മരിക്കുന്നത് 26 ലക്ഷം പേരാണ്! ഗതികേടിലാകുന്നത് 1340 ലക്ഷം പേരും, കൊല്ലുന്ന ചികിത്സയുടെ മുതലാളിത്ത മാര്‍ക്കറ്റ് ലാഭമുണ്ടാക്കുന്നത് 42 ബില്യണ്‍ ഡോളറാണ്! (പേഷ്യന്റ് സേഫ്റ്റി ഡേ, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസഷന്‍) ഓരോ മാസങ്ങളിലെയും പതിവ് മരുന്ന് മരണങ്ങള്‍ക്ക് കോവിഡ് മാസങ്ങളില്‍ എന്താണ് സംഭവിച്ചത്? ഓരോ മാസവും മുതലാളിത്ത ചികിത്സകള്‍ കൊല്ലുന്ന ഒരു ലക്ഷത്തോളം മരണങ്ങള്‍ക്കുമപ്പുറം മറ്റൊരു ലക്ഷത്തെ കൂടെ കോവിഡ് കൊന്നിട്ടുണ്ടോ? കോവിഡ് ബാധിച്ചിട്ടില്ലെങ്കില്‍ ഉടന്‍ മരിക്കുകയില്ലായിരുന്നവരാണോ മരിച്ചിട്ടുള്ളത്? മരുന്നുകളുടെ ദോഷഫലങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും അതില്‍ പങ്കുവഹിച്ചിട്ടുണ്ടോ? ഈ ചോദ്യം എന്തുകൊണ്ടാണ് എം എ ബേബിയും കെ വേണുവും കാണാതിരിക്കുന്നത്?

6. ഓരോ വര്‍ഷവും പനി മൂലം കേരളത്തില്‍ മരിക്കുന്നത് 500 ഓളം പേരാണ്. ഇവരെല്ലാം തന്നെ മുതലാളിത്ത ചികിത്സക്ക് പോയവരാണ്. കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ പനിചികിത്സയിലും പ്രകൃതി ചികിത്സാലയങ്ങളുടെ പനി ചികിത്സയിലും ഒരാള്‍ പോലും ഇന്നേവരെ മരിച്ചതായി അറിഞ്ഞിട്ടില്ല

a. പനിക്ക് നല്‍കുന്ന പാരസെറ്റമോളും, ആന്റി ബയോട്ടിക്കുകളും, അന്റാസിഡുകളും പനി മരണങ്ങള്‍ക്ക് കാരണമാകുന്നു എന്ന ആക്ഷേപം നിരവധി കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളതാണ്. അലോപ്പതി ചികിത്സയില്‍ ഒന്നും രണ്ടും ആഴ്ചകളില്‍ ചികിത്സയിലിരിക്കുന്നവരാണ് മരിക്കുന്നതെന്നും എന്തുകൊണ്ട് ശ്രദ്ധിക്കുന്നില്ല?

b. പനിക്ക് മരുന്ന് നല്‍കുന്നതിനെ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളായ ‘ഫാര്‍മക്കോളജി ആന്‍ഡ് ഫര്‍മക്കോതെറാപ്യൂട്ടിക്സ്’ ( ആര്‍ എസ് സതോത്സ്‌കര്‍ ), ‘ഡേവിഡ്‌സണ്‍സ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍ ‘, ‘മാര്‍ട്ടിന്‍ഡെയ്ല്‍ ദി കംപ്ലീറ്റ് ഡ്രഗ് റഫറന്‍സ്’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ നിഷേധിക്കുന്നതിനെയും പരിഗണിക്കാത്തത് എന്തുകൊണ്ട്?

7. പ്രകൃതി ജീവന രീതികള്‍ കഴിയുന്നത് പോലെ പാലിക്കുകയും മുതലാളിത്ത മാര്‍ക്കറ്റില്‍ നിന്നും കഴിയുന്നത്ര അകലം പാലിക്കുകയും ചെയ്യുന്ന നിരവധി വ്യക്തികളും സംഘടനകളും ലോകത്തുണ്ട്. വീഗനിസത്തിലും വെജിറ്റേറിയനിസത്തിലുമൊക്കെ വിശ്വസിക്കുന്നവരും ലളിത ജീവിതം പരിശീലിക്കുന്നവരും കോവിഡ് ബാധിക്കാതെ സുഖമായി കഴിയുന്നതും തീവ്ര മുതലാളിത്തത്തിന് എതിരായ പോരാട്ടമായി എന്തുകൊണ്ട് തിരിച്ചറിയപ്പെടുന്നില്ല? എന്തുകൊണ്ട് ജനകീയ ജീവിതശൈലിയുടെ പരമ്പരാഗത ആയുര്‍വേദത്തെയും പ്രകൃതിചികിത്സയെയും ഇടതുപക്ഷ സര്‍ക്കാര്‍ വേട്ടയാടുന്നു?

8. ശാസ്ത്രമെന്ന പേരിലുള്ള അതീവ കേന്ദ്രീകൃത സിദ്ധാന്തങ്ങള്‍ക്ക് പിന്നിലുള്ളത് തീവ്രമുതലാളിത്തത്തിന്റെ കൂര്‍മ്മ ബുദ്ധിയാണെന്ന് തിരിച്ചറിയാതെ മരുന്നുകമ്പനികളുടെ കൂലിശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചു എന്ന് പറയപ്പെടുന്ന ആശയങ്ങളില്‍ അന്ധമായി വിശ്വസിച്ചുകൊണ്ട് തീവ്രമുതലാളിത്തത്തിന്റെ ലാഭക്കെണികളുടെ ചികിത്സാപരിഹാരങ്ങള്‍ക്ക് തലവച്ച് കൊടുക്കുന്ന സമൂഹത്തിന് കോവിഡിന്റെ പേരിലുള്ള വാക്സിനും ആ വാക്സിനുണ്ടാക്കുന്ന മഹാ രോഗങ്ങളുടെ മരുന്നില്ലാ മരുന്നുകളും ദുരിതമരണങ്ങളും മാത്രമാണ് പ്രതീക്ഷിക്കാന്‍ കഴിയുക. മുതലാളിത്തത്തിനെതിരായ സമരം ആരോഗ്യമേഖലയില്‍ ‘സീറോ മാര്‍ജിനല്‍ കോസ്റ്റ്’ ചികിത്സയിലൂടെയല്ലാതെ വിജയിക്കുക പ്രയാസമാണ്. പ്രകൃതി ജീവന രീതിയിലേക്കെത്തുന്ന പ്രകൃതി ചികിത്സയും പരമ്പരാഗത ആയുര്‍വേദവും ഹോമിയോപതിയുമെല്ലാം മുതലാളിത്ത വിരുദ്ധ സമരത്തിന്റെപതാകകളായി മാറേണ്ടതതല്ലേ ?

also read

കോവിഡും മുതലാളിത്തവും എം എ ബേബിയും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply