ഗാന്ധിജയന്തിയില്‍ പ്രതിഷേധകൂട്ടായ്മ

ഭീകര നിയമങ്ങളായ ടാഡയും, പോട്ടയും പിന്‍വലിപ്പിച്ചത് പോലെ UAPA എന്ന ഭീകരനിയമവും പിന്‍വലിക്കുന്നതിന് വേണ്ടി എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് ‘ഈ വിഷയത്തില്‍ യോജിക്കാവുന്ന’ എല്ലാവര്‍ക്കും ഒരു പൊതു ബാനറിന് കീഴില്‍ ഐക്യപ്പെട്ടുകൊണ്ട് പോരാടാം. പൗരാവകാശ കൂട്ടായ്മ കേരളം, എന്ന ബാനറിനു കീഴില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കാളി ആകുവാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും, വ്യക്തികളോടും സംഘടനകളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

ഭീമാകൊറെഗാവ് എന്ന സ്ഥലനാമം ഇന്ന് ഏറെ പ്രസിദ്ധമാണ്. ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, വക്കീലന്മാര്‍, എഴുത്തുകാര്‍, ജേണലിസ്റ്റുകള്‍, തുടങ്ങി ജനപക്ഷത്ത് നിലയുറപ്പിച്ച മുഴുവന്‍ ചിന്തകരേയും വേട്ടയാടുന്ന ഒരു കേസിന്റെ പേരിലാണ് ഈ സ്ഥലനാമം പ്രസിദ്ധമായത്. അങ്ങേയറ്റം ഹിംസാത്മകമായ കടുത്ത ബ്രാഹ്മണ്യവാദി പേര്‍ഷ്വാ അധികാരത്തെ തൂത്തെറിയാന്‍ ഇടയാക്കും വിധം നടന്ന ഐതിഹാസികമായ 1818 ലെ ഭീമാകൊറെഗാവ് യുദ്ധത്തില്‍ മഹാറുകളുടെ പങ്ക് വളരെ വലുതായിരുന്നു. ആ യുദ്ധവിജയവാര്‍ഷികം ആഘോഷിക്കാന്‍ഒത്തുകൂടിയ ദളിത് റാലിക്കിടെ അക്രമമുണ്ടാക്കിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് പകരം സമ്മേളനത്തില്‍ സംസാരിച്ചു എന്ന കുറ്റം ചുമത്തി ഭീമകൊറേഗാവ് ഗൂഡാലോചന കേസെന്ന പേരിലും പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കള്ളക്കേസ് ചുമത്തിയും വിപ്ലവകവി വരവരറാവുവിനെയും മറ്റൊരു കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട തൊണ്ണൂറ് ശതമാനം വികലാംഗനായ വീല്‍ചെയറില്‍ മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന പരസഹായമില്ലാതെ മുന്നോട് നീങ്ങാന്‍ കഴിയാത്ത ഡെല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ ജി എന്‍ – സായിബാബ, മലയാളിയായ റോണ വില്‍സണ്‍, സുധ ഭരദ്വാജ്, ഷോമ സെന്‍, ഹാനി ബാബു, ആനന്ദ് തെല്‍തുംദെ, ഗൗതം നൗലാഖ തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകരായ കബിര്‍ കലാമഞ്ച് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പ്രഗല്‍ഭരായ സാമൂഹ്യ പ്രവര്‍ത്തകരെ ഭരണകൂടം UAPA ചുമത്തി ജയിലിലടച്ചിരിക്കുകയാണല്ലോ. ആസാമിലെ കര്‍ഷക നേതാവ് അഖില്‍ ഖോഖോയ്, ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാം തുടങ്ങിയവരും ജയിലിലാണ്. കോറോണ വ്യാപനത്തിനെ തുടര്‍ന്ന് അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള തടവുകാര്‍ക്ക് ജാമ്യം നല്‍കാമെന്ന സുപ്രിംകോടതിയുടെ തീരുമാനം പോലും വകവെയ്ക്കാതെ എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒട്ടനവധി രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വരവരറാവുവിന് കോറോണ ബാധിച്ചിട്ടും ഭരണകൂട സംവിധാനങ്ങള്‍ ജാമ്യം നല്‍കാനോ മതിയായ ചികിത്സ നല്‍കാനോ തയ്യാറായിട്ടില്ല. പ്രൊഫസര്‍ ജി എന്‍ ‘സായിബാബയുടെ സ്ഥിതിയും ഇത് തന്നെയാണ്. NIA യുടെ സമന്‍സുകള്‍ കൂടുതല്‍ കൂടുതല്‍ ആളുകളെ തേടിപ്പോയിക്കൊണ്ടിരിക്കുകയുമാണ്. കോര്‍പ്പറേറ്റ് കൊള്ളക്കെതിരെയും ആദിവാസി, ദളിത് , മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും നടക്കുന്ന കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും മനുഷ്യവകാശ ലംഘനങ്ങള്‍ക്കുമെതിരെയും ശബ്ദ്ദിക്കുന്നവര്‍ക്കെതിരെയാണ് ഗൂഡാലോചനക്കേസുകള്‍ ചുമത്തിക്കൊണ്ടിരിക്കുന്നത്. പൗരന്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതിനെതിരെ ജനാധിപത്യ രീതിയില്‍ സമരം ചെയ്ത സമരക്കാര്‍ക്കെതിരെ കലാപം അഴിച്ച് വിട്ട സംഘ്പരിവാര്‍ ഭികരര്‍ക്കെതിരെയോ അതിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയോ നടപടിയെടുക്കുന്നതിന് പകരം പൗരത്വ ഭേദഗതി വിരുദ്ധ സമരത്തില്‍ സംസാരിക്കാന്‍ പോയി എന്ന കുറ്റം ചാര്‍ത്തി UAPA ചുമത്തി ഉമര്‍ ഖാലിദ് അടക്കമുള്ളവരെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുകയാണ്. മദനിയെയും പേരരിവാളനെയും പോലെ, ആദിവാസി ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന മറ്റു പലരും അനേകം വര്‍ഷങ്ങളായി തടവറകളില്‍ നരകയാതന അനുഭവിക്കുകയാണ്. RSS ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഡല്‍ഹി കലാപത്തില്‍ ഗൂഡാലോചന നടത്തി എന്ന കേസില്‍ CPM സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വരെ നടന്ന നീക്കങ്ങള്‍ കാണാതെ പോകരുത്. ഇതെല്ലാം ഹിന്ദു രാഷ്ട്ര പ്രഖ്യാപനത്തിന് മുന്നോടിയായി RSS എങ്ങോട്ട് പോകുന്നു, എന്തെല്ലാം രാജ്യത്ത് ചെയ്യാനൊരുങ്ങുന്നു എന്നതിന്റെ സൂചനയാണ്.

കേരളത്തിലാണെങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നവരെയും നോട്ടിസ് കൈവശം വെക്കുന്നവരെയുമുള്‍പ്പെടെ UAPA ചുമത്തി മാസങ്ങളോളം ജയിലിലടച്ചിരിക്കുകയാണ്. അലന്‍ താഹ കേസ് അതില്‍ ഒരു ഉദാഹരണം മാത്രമാണ്. തന്റെ പേരിലുള്ള മുഴുവന്‍ UAPA കേസുകളിലും ജാമ്യം ലഭിച്ചിട്ടും വിയ്യൂര്‍ ജയിലില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് പോലിസ് ഒളിപ്പിച്ച് വെച്ച പഴയൊരു കേസിന്റെ പേരില്‍ UAPA ചുമത്തി ഡാനിഷ് എന്ന ചെറുപ്പക്കാരനെ വീണ്ടും ജയിലിലേക്ക് തന്നെ അയച്ചത് . മാത്രമല്ല, രൂപേഷിന്റെ പേരിലുള്ള UAPA കേസ് കേരള ഹൈക്കോടതി റദ്ദ് ചെയ്തതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ് കേരളത്തിലെ പുരോഗമന സര്‍ക്കാര്‍. ഇത് LDF നയമാണോ എന്ന് സര്‍ക്കാര്‍ പറയേണ്ടതുണ്ട്. ഇബ്രാഹിമെന്ന വൃദ്ധനായ മനുഷ്യനെയും UAPA ചുമത്തി വിചാരണ പോലും നടത്താതെ കഴിഞ്ഞ 6 വര്‍ഷമായി കേരളത്തിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം ഒരു ഹൃദ്രോഗി കൂടിയാണ്. കേന്ദ്രവും കേരളവും ഭരണകൂട അടിച്ചമര്‍ത്തലിന്റെ കാര്യത്തില്‍ ഒരേ നയം നടപ്പിലാക്കുകയാണ്. രാജ്യം വലിയൊരു ഭീഷണിയെ മുഖാമുഖം നേരിടുന്ന ഈ ഘട്ടത്തില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അതിശക്തമായ ബഹുജന മുന്നേറ്റമുണ്ടാകേണ്ടതുണ്ട്.

ഭീകര നിയമങ്ങളായ ടാഡയും, പോട്ടയും പിന്‍വലിപ്പിച്ചത് പോലെ UAPA എന്ന ഭീകരനിയമവും പിന്‍വലിക്കുന്നതിന് വേണ്ടി എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റി വെച്ച് ‘ഈ വിഷയത്തില്‍ യോജിക്കാവുന്ന’ എല്ലാവര്‍ക്കും ഒരു പൊതു ബാനറിന് കീഴില്‍ ഐക്യപ്പെട്ടുകൊണ്ട് പോരാടാം. പൗരാവകാശ കൂട്ടായ്മ കേരളം, എന്ന ബാനറിനു കീഴില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കാളി ആകുവാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും, വ്യക്തികളോടും സംഘടനകളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply