ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുവരുമ്പോള്‍

യൂണിയനില്‍ ജര്‍മ്മനിക്ക് കൂടുതല്‍ ആധിപത്യമെന്ന ആരോപണം ബ്രിട്ടന് മുമ്പേയുണ്ട്. അതിനാല്‍ തന്നെ ഇനി ബ്രിട്ടനും ജര്‍മ്മനിയുമായുള്ള ബന്ധം എന്തായിരിക്കുമെന്ന് പറയാനാകില്ല. അതേസമയം ബ്രിട്ടന്‍ അമേരിക്കയുമായി കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രിട്ടന്‍ പുറത്തുവരണമെന്ന് ഏറെ ആഗ്രഹിച്ചത് അമേരിക്കയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ച അവരുടെ ലക്ഷ്യവുമാണ്. അതോടൊപ്പം ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി ബ്രിട്ടന്‍ കൂടുതല്‍ വ്യാപാരബന്ധങ്ങള്‍ ആരംഭിക്കാനിടയുണ്ട്. . തങ്ങളുടെ പഴയ കോളനികളുമായൊക്കെ ബ്രിട്ടന്‍ അതിനായി ശ്രമിക്കാം.

അവസാനം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുവന്നിരിക്കുന്നു. ആധുനികകാലത്ത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഉജ്ജ്വലമായ മാതൃകയായിട്ടാണ് യൂറോപ്യന്‍ യൂണിയനെ അവതരിപ്പിച്ചിരുന്നത്. പ്രത്യേകിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലടക്കം ലോകത്തിന്റെ മിക്കഭാഗത്തും അയല്‍രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. ആ മാതൃകയുടെ തകര്‍ച്ചയുടെ തുടക്കമാണോ ഈ സംഭവമെന്നു ആശങ്കപ്പെടുന്നവര്‍ നിരവധിയാണ്.
യൂറോപ്യന്‍ വന്‍കരയിലെ 28 രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഐക്യവേദിയാണ് യൂറോപ്യന്‍ യൂണിയന്‍. 1992 ലെ മാസ്ട്രീച്ച് ഉടമ്പടിയിലൂടെയാണ് ഇത് നിലവില്‍ വന്നത്. യൂറോപ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ രാഷ്ട്രീയ-സാമ്പത്തിക ശക്തിയാണ് ഈ സംഘരാഷ്ട്രം. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിവയാണ് ഈ യൂണിയന്റെ പ്രധാന സവിശേഷതകള്‍.
2016 ജൂണ്‍ 23ന് ബ്രിട്ടണില്‍ നടന്ന ഹിത പരിശോധനയുടെ തുടര്‍ച്ചയായ സംഭവങ്ങളുടെ ഒരു ഘട്ടമാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. 48.1ശതമാനം നോ വോട്ടുകള്‍ക്കെതിരെ 51.9ശതമാനം യെസ് വോട്ടുകളാണ് ബ്രെക്സിറ്റിന് അനുകൂലമായ ജനവിധിയുണ്ടാക്കിയത്. ഇംഗ്ലണ്ട്, വെയില്‍സ് എന്നീ മേഖലകള്‍ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ സ്‌കോട്ട്ലന്റ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ ബ്രെക്സിറ്റിനെ എതിര്‍ക്കുകയായിരുന്നു.
ബ്രിട്ടന്‍ യൂറോപ്പിന് പുറത്തുകടക്കുമ്പോള്‍ ബ്രിട്ടനിലും ആഗോളതലത്തിലുമുണ്ടാകുന്ന സംഭവവികാസങ്ങലിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. നികുതി ആനുകൂല്യങ്ങള്‍ നഷ്ടമാകുമെന്നതിനാല്‍ പല കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും യുകെയില്‍ നിന്ന് യൂറോപ്പിലെ മറ്റേതെങ്കിലും രാജ്യത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടികാട്ടപ്പെടുന്നു. അതേസമയം ബ്രെക്‌സിറ്റ് പൂര്‍ണമായി നടപ്പാകുന്നതുവരെ ബ്രിട്ടനിലെ ജനങ്ങളുടെ ജീവിതത്തില്‍ പെട്ടെന്ന് വലിയ മാറ്റങ്ങളുണ്ടാകില്ല. അടുത്ത 11 മാസം കൂടി നികുതിഘടനയും യാത്രാസംവിധാനവും വ്യാപരവും നിലവിലെ രീതിയില്‍ തുടരും. എന്നാല്‍ അധികം താമസിയാതെ ഇക്കാര്യത്തില്‍ മാറ്റം വരും.
യൂണിയനില്‍ ജര്‍മ്മനിക്ക് കൂടുതല്‍ ആധിപത്യമെന്ന ആരോപണം ബ്രിട്ടന് മുമ്പേയുണ്ട്. അതിനാല്‍ തന്നെ ഇനി ബ്രിട്ടനും ജര്‍മ്മനിയുമായുള്ള ബന്ധം എന്തായിരിക്കുമെന്ന് പറയാനാകില്ല. അതേസമയം ബ്രിട്ടന്‍ അമേരിക്കയുമായി കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ബ്രിട്ടന്‍ പുറത്തുവരണമെന്ന് ഏറെ ആഗ്രഹിച്ചത് അമേരിക്കയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ച അവരുടെ ലക്ഷ്യവുമാണ്. അതോടൊപ്പം ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായി ബ്രിട്ടന്‍ കൂടുതല്‍ വ്യാപാരബന്ധങ്ങള്‍ ആരംഭിക്കാനിടയുണ്ട്. . തങ്ങളുടെ പഴയ കോളനികളുമായൊക്കെ ബ്രിട്ടന്‍ അതിനായി ശ്രമിക്കാം.
ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാതാണ് യുണൈറ്റഡ് കിങ്ഡം (യുകെ). ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ നാല് രാജ്യങ്ങളെയും ഒരുമിച്ച് നിലനിര്‍ത്തുകയെന്നത് മറ്റൊരു വെല്ലുവിലിയാകാം. യൂറോപ്യന്‍ യൂണിയന്‍ രൂപീകരണത്തോടെ നേര്‍ത്തുപോയ ദേശീയവാദവും ഭാഷാവാദവുമൊക്കെ ശക്തമാകുമോ എന്നു ഭയപ്പെടുന്നവരുണ്ട്. ഈ വെല്ലുവിളികളെയൊക്കെ എങ്ങനെയായിരിക്കും ബ്രിട്ടന്‍ നേരിടാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply