ബിഷപ്പ് ഫ്രാങ്കോ കേസ് അട്ടിമറിക്കപ്പെടുന്നു….?

സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, വിതുര, കൊട്ടിയൂര്‍, കുളത്തൂപ്പുഴ, പെരുമ്പാവൂര്‍, അട്ടപ്പള്ളം, അട്ടപ്പാടി.. ഇവയിലൊന്നും യഥാര്‍ത്ഥ പ്രതികള്‍ വിചാരണ പോലും നേരിട്ടില്ല. അതേ ചരിത്രത്തിലേക്കാണ് ബിഷപ്പ് ഫ്രാങ്കോയുടെ പീഡന കേസും തള്ളിയടുപ്പിക്കുന്നതെന്നാണ് പുതിയ സംഭവ വികാസങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.

കേരളത്തിലെ സാമൂഹിക, മത, രാഷ്?ട്രീയമണ്ഡലങ്ങളില്‍ ഏറെ കോളിളക്കം സൃഷ്?ടിച്ച ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡന കേസും സിസ്റ്റര്‍ അഭയ കേസ് പോലെ അത്യന്തം ഹീനമായ ഒരു കുറ്റകൃത്യവും കുറ്റവാളിയും നിയമചരിത്രത്തിനും നിയമവിദ്യാര്‍ഥികള്‍ക്കും ഒന്നാന്തരം പാഠപുസ്തതകമാവുകയാണോ..? അങ്ങനെയാണ് പുതിയ സംഭവവികാസങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. നീതിയുടെ പുലര്‍ച്ചക്കു വേണ്ടി പൊരുതിയവര്‍ക്കും അതില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കും പ്രകോപനവും നിരാശയുമുണ്ടാക്കുന്ന തലകീഴായ കൃത്യനിര്‍വഹണങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ കേസില്‍ ഭരണകൂടത്തില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേസിന്റെ അന്തിമ വിചാരണ ഘട്ടത്തില്‍ ജഡ്ജിയെ മാറ്റുന്നകീഴ്‌വഴക്കത്തിന്റെ വിപരീത ഫലത്തെക്കുറിച്ച് പല നിയമജ്ഞരും മുന്നറിവു നല്‍കിയിട്ടുള്ളതാണ്.. എന്നാല്‍ പ്രത്യേകിച്ച് അസാധാരണമായ ഒരു സാഹചര്യവും സൃഷ്ടിക്കപ്പെടാതെ തന്നെ ജഡ്ജിയെ മാറ്റാനുള്ള ധ്രുതഗതിയിലുള്ള നീക്കങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇനിയും നീതിന്യായസംവിധാനങ്ങളുടെ വാതിലില്‍ മുട്ടിത്തളരാന്‍ ഇരകളായി തീര്‍ന്ന കന്യാസ്ത്രീകളെ വിട്ടുകൊടുക്കാന്‍ നമുക്ക് കഴിയില്ല.. ആത്മീയ സാമൂഹികസേവനത്തിനു ദൈവവഴിയില്‍ ഇറങ്ങിപ്പുറപ്പെട്ട പാവം പെണ്‍കുട്ടിയെ, സംരക്ഷകരാകേണ്ടവര്‍ ക്രൂരമായി വേട്ടയാടുമ്പോള്‍ കുറ്റവാളികളെ നിയമത്തിനേല്‍പിച്ചുകൊടുത്ത്? കളങ്കം കഴുകിക്കളയാതെ മത – സഭാനേതൃത്വങ്ങള്‍ക്ക് ഇനിയും സുഖാനുഭൂതികളുടെ മാളത്തില്‍ ഒളിച്ചിരിക്കാന്‍ കഴിയില്ല..

സത്യത്തിന്റെയും കാരുണ്യത്തിന്റെയും നീരുറവകളാകും എന്ന് കരുതപ്പെടുന്നവര്‍ എത്തിപ്പെട്ട പതനത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ പീഡന പരമ്പരകള്‍.. പ്രലോഭനങ്ങള്‍ അതിജീവിച്ച് വിസ്താരവേളയില്‍ ഉറച്ചുനിന്ന സാക്ഷികളുടെ ആത്മവീര്യം കെടുത്തുന്ന അവരെ വിഡ്ഢികളാക്കുന്ന പ്രതിലോമ നടപടിയാണ് ഭരണകൂടത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

സത്യം മറ ഭേദിക്കുന്നത് തടയാന്‍ കാവല്‍ക്കാര്‍ ഏറെയുണ്ട്. സത്യം പറയാന്‍ ധീരത കാട്ടുന്നവരെ കണ്ടെത്തി തകര്‍ക്കാന്‍ നൂറു മാര്‍ഗവുമുണ്ട്. സ്വാധീനത്തിന്റെ പണ പ്പരിചകളുമായി ബിഷപ്പ് ഫ്രാങ്കോ എന്ന ധനാഢ്യനായ കൊടും കുറ്റവാളി രക്ഷപ്പെടാതിരിക്കാന്‍ വേണ്ട സമര മുന്നേറ്റങ്ങള്‍ നടത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ബാധ്യതയുണ്ട്. കരാളവും കുടിലവുമായ ബിഷപ്പ് ഫ്രാങ്കോയുടെ സ്ത്രീ പീഡനത്തിന്റെ ജീവ ചരിത്രത്തെ നിയമത്തിന്റെ സാങ്കേതികതകള്‍ കൊണ്ട് കോരിക്കളയാന്‍ കഴിയില്ല.. അതിന് ഭരണകൂടങ്ങള്‍ ശ്രമിക്കരുത്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, വിതുര, കൊട്ടിയൂര്‍, കുളത്തൂപ്പുഴ, പെരുമ്പാവൂര്‍, അട്ടപ്പള്ളം, അട്ടപ്പാടി.. ഇവയിലൊന്നും യഥാര്‍ത്ഥ പ്രതികള്‍ വിചാരണ പോലും നേരിട്ടില്ല. അതേ ചരിത്രത്തിലേക്കാണ് ബിഷപ്പ് ഫ്രാങ്കോയുടെ പീഡന കേസും തള്ളിയടുപ്പിക്കുന്നതെന്നാണ് പുതിയ സംഭവ വികാസങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ബിഷപ്പ് ഫ്രാങ്കോയുമായി ഉപജാപത്തിന്റെ ‘ധാരണാപത്രങ്ങളില്‍’ ഒപ്പിട്ട ശേഷമാണ് ഭരണകൂടങ്ങള്‍ നീതി നടപ്പാക്കുമെന്ന വാഗ്ദാനങ്ങള്‍ മുഴക്കുന്നതെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.

നീതി ഏറ്റവും വിലകുറഞ്ഞ ഒരു മുന്നറിയിപ്പായി മാറിയ കാലത്താണ് നാം ജീവിക്കുന്നത്. സ്ത്രീ സംരക്ഷണത്തിന്റെ വീണ്‍വാക്കുകള്‍ പറയുന്ന ഭരണകൂടം തന്നെ ലക്ഷ്യ വഞ്ചകര്‍ (Renegades) ആകുമ്പോള്‍ ചരിത്രം അത് കനത്ത അക്ഷരത്തില്‍ രേഖപ്പെടുത്താതെ പോകില്ല. കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള നിലവിളികള്‍ കേള്‍ക്കാതിരിക്കാന്‍ കാതുകള്‍ അടയ്ക്കാന്‍ ഭരണകൂട – മതമേലധ്യക്ഷന്മാര്‍ ഗൂഢാലോചനകളുടെ ആലയില്‍ ഈയം ഉരുക്കുന്ന തിരക്കിലായിരിക്കും. ഇരയുടെ കണ്ണീരിനു മറുപടിയായി കാലം കാത്തുവെച്ച നീതി പുലരുകതന്നെ ചെയ്യും.. പണത്തിനും അധികാരത്തിനും മീതെ അന്തിമവിജയം നീതിക്കായിരിക്കും… കാരണം നീതി അജയ്യമാണ്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply