ഭീമ കൊറീഗാവ് തടവുകാരെ വിട്ടയക്കണമെന്ന് ആഗോളതലത്തില്‍ ആവശ്യമുയരുന്നു

ഇന്ത്യന്‍ അധികാരികള്‍ക്ക് അയച്ച ഈ കത്തിന്റെ പകര്‍പ്പുകള്‍ യൂറോപ്യന്‍ യൂണിയന്റെ (EU) മനുഷ്യാവകാശ കമ്മീഷണര്‍ക്കും മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്കും (UN) അയച്ചിട്ടുണ്ട്. കോവിഡ് – 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ തടവുകാരെ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് പുറപ്പെടുവിച്ച താല്ക്കാലിക അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് ഇന്ത്യയിലെ രാഷ്ട്രീയ തടവുകാര്‍ക്കു കൂടി ബാധകമാക്കണം എന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ഭീമ കൊറീഗാവ് കേസിന്റെ പേരില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരിക്കുന്ന രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ലോകം ആദരിക്കുന്ന പണ്ഡിതരും നൊബേല്‍ പുരസ്‌ക്കാര ജേതാക്കളും യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളും മറ്റു പ്രമുഖരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും അവര്‍ ഈ കത്ത് അയച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകളെ, ഇന്ത്യയിലെ ‘വൃത്തിഹീന’മായ ജയിലുകളില്‍, ഉചിതമായ ചികിത്സാ സൗകര്യങ്ങള്‍ പോലുമില്ലാതെ തടവിലിട്ടിരിക്കുന്നതില്‍ തങ്ങള്‍ക്കുള്ള ഉത്ക്കണ്ഠ കത്തെഴുതിയവര്‍ പ്രകടിപ്പിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ ആപത്ക്കാരികളായ പുതിയ വകഭേദങ്ങള്‍ ഈ രാഷ്ട്രീയ തടവുകാരെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ അധികാരികള്‍ക്ക് അയച്ച ഈ കത്തിന്റെ പകര്‍പ്പുകള്‍ യൂറോപ്യന്‍ യൂണിയന്റെ (EU) മനുഷ്യാവകാശ കമ്മീഷണര്‍ക്കും മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്കും (UN) അയച്ചിട്ടുണ്ട്. കോവിഡ് – 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ തടവുകാരെ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് പുറപ്പെടുവിച്ച താല്ക്കാലിക അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് ഇന്ത്യയിലെ രാഷ്ട്രീയ തടവുകാര്‍ക്കു കൂടി ബാധകമാക്കണം എന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ലോകപ്രശസ്ത പണ്ഡിതനും ഭാഷാ ശാസ്ത്രജ്ഞനുമായ നോം ചോംസ്‌ക്കി (Noam Chomsky), നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന UN വര്‍ക്കിംഗ് ഗ്രൂപ്പിന്റെ മുന്‍ പ്രസിഡന്റ് ജോസ് അന്റാേണിയോ ഗവേര ബെര്‍മുഡെസ് (Jose Antonio Guevara- Bermudez), സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം നേടിയ ഓള്‍ഗ ടൊകാര്‍ചുക് (Olga Tokarczuk, പോളിഷ് എഴുത്തുകാരി – 2018 ലെ നൊബേല്‍ പുരസ്‌ക്കാര ജേതാവ്), വോള്‍ സോയിങ്ക (Wole Soyinka, നൈജീരിയന്‍ എഴുത്തുകാരന്‍, 1986 ലെ നൊബേല്‍ പുരസ്‌ക്കാര ജേതാവ്), കൊളംബിയ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ പാര്‍ത്ഥ ചാറ്റര്‍ജി, ബ്രൌണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ആശുതോഷ് വാര്‍ഷ്‌ണേയ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഷഹീദുല്‍ അലം, ‘ദി ഗാര്‍ഡിയ’ന്റെ (UK) മുന്‍ ചീഫ് എഡിറ്റര്‍ അലന്‍ റുസ്ബ്രിഡ്‌ജെര്‍ (Alan Rusbridger), പത്രപ്രവര്‍ത്തകയായ നവോമി ക്ലെയ്ന്‍ (Naomi Klein) തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടിട്ടുള്ളത്.

പരിധിയില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുള്ള ജയിലുകളില്‍ ശുദ്ധജല ക്ഷാമവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കൂടിയാവുമ്പോള്‍ രാഷ്ട്രീയ തടവുകാരുടെ ആരോഗ്യത്തിനു ഗുരുതരമായ ഭീഷണി നേരിടേണ്ടി വരുന്നു എന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. ഈ തടവുകാരില്‍ പലരും കോവിഡ് – 19 ബാധിച്ചവരാണ്; വലിയ തോതില്‍ ആരോഗ്യ ക്ഷയം സംഭവിച്ചവരാണ്.
‘അഭൂതപൂര്‍വ്വമായ ഒരു ദേശീയ ദുരന്തത്തിന്റെ ഈ സന്ദര്‍ഭത്തില്‍, കൂടുതല്‍ വലിയ തുടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി, ബി കെ – 16 തടവുകാരെ (BK – 16 – Bhima Koregaon- 16) സ്വതന്ത്രരാക്കാനുള്ള നിര്‍ണ്ണായകമായ പ്രവര്‍ത്തനം സര്‍ക്കാരിന്റേയും കോടതിയുടേയും ഭാഗത്തു നിന്നും ഉണ്ടാവണമെന്ന് ‘ കത്തില്‍ ഒപ്പു വച്ചവര്‍ അഭ്യര്‍ത്ഥിച്ചു. ഈ രാഷ്ട്രീയ തടവുകാര്‍ ‘മാനവികമായ അടിയന്തിരാവസ്ഥ”യെയാണ് (humanitarian emergency) നേരിടുന്നത് എന്ന് കത്ത് ഊന്നിപ്പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘കുടുംബാംഗങ്ങളുടേയും ശ്രദ്ധാലുക്കളായ പൗരന്മാരുടേയും നിരന്തരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ബികെ-16 തടവുകാരില്‍ രണ്ടു പേരെ വിദഗ്ദ്ധ ചികിത്സക്കായി അടുത്തയിടെ ആശുപത്രിയിലേക്കു മാറ്റേണ്ടി വന്നു’ എന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. ആഴ്ചകളോളം ആശുപത്രി ചികിത്സയില്‍ കഴിയേണ്ടി വന്നതിനെ തുടര്‍ന്ന് കവിയായ വരവരറാവുവിന് ആരോഗ്യപരമായ കാരണങ്ങളാല്‍ താല്‍ക്കാലിക ജാമ്യം ലഭിച്ച കാര്യവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടവരില്‍ മുംബൈയില്‍ താമസിക്കുന്ന എഴുത്തുകാരനും ദളിത് അവകാശ പ്രവര്‍ത്തകനുമായ *സുധീര്‍ ധാവ്‌ലെ*, കുടിയിറക്കപ്പെട്ടവരോടൊപ്പം പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റ് *മഹേഷ് റൗട്ട്*, നാഗ്പൂര്‍ സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തിന്റെ അദ്ധ്യക്ഷ *ഷോമ സെന്‍*, അഭിഭാഷകരായ *അരുണ്‍ ഫെരേര, സുധ ഭരദ്വാജ്*, എഴുത്തുകാരനായ *വരവരറാവു*, ആക്റ്റിവിസ്റ്റായ *വെര്‍നോണ്‍ ഗോണ്‍സാല്‍വസ്*, തടവുകാരുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന *റോണ വില്‍സണ്‍*, നാഗ്പൂരിലെ UAPA നിയമ വിദഗ്ദ്ധനും അഭിഭാഷകനുമായ *സുരേന്ദ്ര ഗാഡ്‌ലിംഗ്*, വൈദികനായ *ഫാ: സ്റ്റാന്‍ സ്വാമി*, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ *ഹാനി ബാബു*, പണ്ഡിതനും ആക്റ്റിവിസ്റ്റുമായ *ആനന്ദ് തെല്‍ടുംബ്‌ഡെ,* പൗരസ്വാതന്ത്ര്യ പ്രവര്‍ത്തകനായ *ഗൗതം നവ് ലാഖ,* സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ സംഘടന *കബീര്‍ കലാമഞ്ച്* അംഗങ്ങളായ *സാഗര്‍ ഗോര്‍ഖേ, രമേഷ് ഘായ്‌ചോര്‍, ജ്യോതി ജഗ്താപ്* എന്നിവര്‍ ഉള്‍പ്പെടുന്നു.

കത്തില്‍ ഒപ്പു വച്ച അന്താരാഷ്ട്ര പ്രശസ്തരായ 57 പേരില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളായ മാര്‍ഗരെറ്റ് ഔക്കന്‍, ഇഡോയിയ വില്ലാനുയേവ, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളായ കരോളിന്‍ ല്യൂക്കാസ്, അഫ്‌സാന ബീഗം, ഐറിഷ് പാര്‍ലമെന്റ് അംഗം മിക്ക് ബാരി ടി ഡി, മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റൈറ്റ് റെവറന്റ് ഡോ. റോവന്‍ വില്യംസ് എഫ് ബി എ, കൊളംബിയ സര്‍വ്വകലാശാല പ്രൊഫസര്‍മാരായ അകീല്‍ ബില്‍ഗ്രാമി, ഗായത്രി ചക്രവര്‍ത്തി സ്പിവാക്, ബ്രിട്ടനിലെ ബാരിസ്റ്റര്‍ ജെന്നിഫര്‍ റോബിന്‍സണ്‍, ബ്രിട്ടീഷ് – ആസ്‌ത്രേലിയന്‍ എഴുത്തുകാരി സാറ അഹ് മദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

(കടപ്പാട്: The Wire)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply