വിജയപടവുകള്‍ കയറി ബൈജൂസ് ആപ്

ഫ്‌ളിപ് കാര്‍ട്ട്, പേയ്ടിഎം,ഒല എന്നീ കമ്പനികള്‍ക്കു ശേഷമാണു ബൈജൂസ് ആപ്പിന്റെ സ്ഥാനം.

ഒരു ലക്ഷം രൂപ നിക്ഷേപത്തില്‍ നിന്ന് രാജ്യത്തെ നാലാമത്തെ വിലപിടിപ്പുള്ള സ്വകാര്യ ഓണ്‍ലൈന്‍ കമ്പനിയായി വളര്‍ന്നിരിക്കുന്നു കണ്ണൂര്‍ അഴിക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്‍ ആരംഭിച്ച ബൈജൂസ് ആപ്. ഖത്തര്‍ ഗവണ്‍മെന്റിന്റെയും സാന്ഫ്രാന്‌സിസ്‌കോ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഔള്‍ വെഞ്ച്വര്‍സിന്റെയും നിക്ഷേപങ്ങള്‍ സ്വീകരിച്ചതോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ ഓണ്‍ലൈന്‍ കമ്പനി ആയി മാറിയിരിക്കുകയാണ് ബൈജൂസ് ആപ്പ്. ഫ്‌ളിപ് കാര്‍ട്ട്, പേയ്ടിഎം,ഒല എന്നീ കമ്പനികള്‍ക്കു ശേഷമാണു ബൈജൂസ് ആപ്പിന്റെ സ്ഥാനം. 150 മില്യണ്‍ ഡോളറാണ് കമ്പനി ഇപ്പോള്‍ വീണ്ടും നിക്ഷേപമായി സ്വരുകൂട്ടിയിരിക്കുന്നത്. 5.7 ബില്യണ്‍ യു എസ് ഡോളറാണ് ഇപ്പോള്‍ കമ്പനിയുടെ അകെ മൂല്യമായി കരുതപ്പെടുന്നത്.
ഗുണനിലവാരം കൊണ്ടും വ്യത്യസ്ത കൊണ്ടുമാണ് ബൈജൂസ് ആപ് രാജ്യത്തെ പ്രമുഖ സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നത്. ബൈജൂസ് തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് കമ്പനിയായി 2011 ലാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. 2015ല്‍ ആഗസ്തില്‍ ബൈജൂസ് ആപ്പ് പുറത്തിറക്കിയതിനു ശേഷം ഒരു വര്‍ഷത്തിനകം 55 ലക്ഷം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഫേസ് ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗും ഭാര്യ ഡോ പ്രസില്ല ചാനും നേതൃത്വം നല്‍കുന്ന നിക്ഷേപക സംരംഭമായ ചാന്‍ സക്കര്‍ബര്‍ഗ് 332 കോടി രൂപ മുമ്പ് നിക്ഷേപിച്ചിരുന്നു. ഡിസ്‌നി കമ്പനിയുമായി ചേര്‍ന്ന് കിന്‍ഡര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികള്‍ക്കായി പുറത്തിറക്കിയ ഡിസ്നീയ്സ് ബൈജൂസ് ഏര്‍ലി ലേണ്‍ ആപ്പ് ഈയടുത്തു പുറത്തിറക്കി. മലയാളം മീഡിയം സ്‌കൂളില്‍ പഠിച്ച ബൈജുവിന്റെ ലേര്‍ണിംഗ് ആപ്പ് ഉപയോഗിച്ച് ഇന്ന് വിദേശ സര്‍വകലാശാലകളില്‍ വരെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply