കേരള സര്‍വ്വകലാശാലക്കാണ് അയ്യന്‍കാളിയുടെ പേരു കൊടുക്കേണ്ടത്

മാഹാത്മ അയ്യന്‍കാളിയെ ചരിത്രത്തില്‍ പലപ്പോഴും തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒന്ന് ചട്ടമ്പിയായും ലഹളക്കാരാനായും അവതരിപ്പിക്കുന്ന സവര്‍ണ്ണ രീതിയാണെങ്കില്‍, മറ്റത് വിപ്ലവകാരിയായും കര്‍ഷക തൊഴിലാളി നേതാവായും അവതരിപ്പിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രീതിയാണ്. എന്നാല്‍ ദലിത് ചിന്തകര്‍ വീക്ഷിക്കുന്നത് അദ്ദേഹത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, ഹിന്ദു ചാതുര്‍വണ്യത്തിന്റെ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വന്ന അടിത്തട്ട് വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ജനാധിപത്യരീതിയില്‍ ശബ്ദമുയര്‍ത്തിയ നേതാവായി വേണം കാണാന്‍ എന്നാണ്.

വി.ജെ.ടി ഹാള്‍ എന്ന വിക്ടോറിയ ജൂബിലി ഹാളിന് അയ്യന്‍കാളി ഹാള്‍ എന്ന് പുനര്‍ നാമകരണം ചെയ്യുകയുണ്ടായല്ലോ. അതിന്റെ അടിസ്ഥാനത്തില്‍ ദലിത് സമൂഹത്തില്‍ പല ദിശകളിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരികയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഈ വിഷയത്തിന്റെ രാഷ്ട്രീയം പരിശോധിക്കേണ്ടത് കേരള സമൂഹത്തെ, പ്രത്യേകിച്ച് ദലിത്, പാര്‍ശ്വവല്‍കൃത രാഷ്ട്രീയത്തെ സംബന്ധിച്ച് പ്രാധാനമാണ്.
മാഹാത്മ അയ്യന്‍കാളിയെ ചരിത്രത്തില്‍ പലപ്പോഴും തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒന്ന് ചട്ടമ്പിയായും ലഹളക്കാരാനായും അവതരിപ്പിക്കുന്ന സവര്‍ണ്ണ രീതിയാണെങ്കില്‍, മറ്റത് വിപ്ലവകാരിയായും കര്‍ഷക തൊഴിലാളി നേതാവായും അവതരിപ്പിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് രീതിയാണ്. എന്നാല്‍ ദലിത് ചിന്തകര്‍ വീക്ഷിക്കുന്നത് അദ്ദേഹത്തെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട, ഹിന്ദു ചാതുര്‍വണ്യത്തിന്റെ വിവേചനങ്ങള്‍ അനുഭവിക്കേണ്ടി വന്ന അടിത്തട്ട് വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ജനാധിപത്യരീതിയില്‍ ശബ്ദമുയര്‍ത്തിയ നേതാവായി വേണം കാണാന്‍ എന്നാണ്.
വില്ലുവണ്ടി യാത്ര തന്നെ നോക്കൂ. മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള, ചാതുര്‍വണ്യമനുസരിച്ചുള്ള അധികാരപ്രയോഗത്തിനെതിരെ ജനാധിപത്യരീതിയില്‍  പൊതുവഴിയിലൂടെ സഞ്ചരിക്കാനുള്ള അവകാശം സമരത്തിലൂടെ നേടിയെടുക്കുകയായിരുന്നു. കല്ലുമാല സമരത്തിലൂടെ, ചാന്നാര്‍ സ്ത്രീകളുടെ സമരത്തിലൂടെ, മഹാത്മ അയ്യന്‍കാളിയുടെ സമരത്തിലൂടെ മനുസ്മൃതി നിയമങ്ങള്‍ക്കു പുറത്ത് ഏല്ലാവര്‍ക്കും സ്വതന്ത്രമായി ജീവിക്കാനുള്ള, ജനാധിപത്യം സ്ഥാപിക്കാനുള്ള തുടക്കമിടുകയായിരുന്നു. അതു പോലെ തന്നെയാണ് പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനവും ചര്‍ച്ചയാവേണ്ടത്. ഇവയെല്ലാം സാമുദായിക പ്രാതിനിധ്യമെന്ന ജനാധിപത്യ സങ്കല്‍പ്പത്തെ പ്രയോഗിക്കുകയായിരുന്നു. ‘എന്നും ഞങ്ങള്‍ നിങ്ങളുടെ അടിമകളായി ജോലി ചെയ്യാന്‍ തയ്യാറല്ലെന്നും ഞങ്ങള്‍ക്കും വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും വേണ’മെന്ന ജനാധിപത്യ സങ്കല്‍പ്പം തന്നെയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെയാണ് തന്റെ സമുദായത്തില്‍നിന്ന് പത്ത് ബിഎക്കാരെ വേണം എന്ന് ആഗ്രഹിക്കുന്നത്. ഇതുപോലെ തന്നെയാണ് തങ്ങളുടെ വിഭാഗങ്ങള്‍ക്ക് ജോലിയും, ഭൂമിയും അദ്ദേഹം ആവശ്യപ്പെടുന്നത്. ഏല്ലാ വിഭാഗങ്ങള്‍ക്കും തുല്യ വിഭവാധികാരമെന്ന ജനാധിപത്യ സങ്കല്‍പ്പത്തെയാണ് അദ്ദേഹം വാര്‍ത്തെടുക്കുന്നത്. ഇതു ഒരേ സമയം ഇന്ന് കാണുന്ന ഭരണ സംവിധാനത്തേയും, സാമൂഹികാധികാരത്തെയും ബന്ധപ്പെട്ട കാര്യമായാണ് മനസിലാക്കേണ്ടത്. ഏല്ലാ അവകാശങ്ങളും നിഷേധിച്ചിരുന്നത് തിരുവതാംകൂര്‍ എന്ന ഹിന്ദുരാഷ്ട്രലായിരുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ഇതുകൊണ്ടാണ് ഈ ചരിത്ര വീക്ഷണം ശരിയായി വരുന്നത്.
നാവോത്ഥാനം എന്നത് മുകളില്‍ നിന്ന് താഴേക്ക് സംഭവിച്ചു എന്തോ ഒന്നായിട്ടാണ് വായിക്കുന്നത്. അത് അങ്ങനെ ആയിരുന്നില്ലയെന്നും അടിത്തട്ടില്‍ നിന്നാണ് നവോത്ഥാനം ഉല്‍ഭവിച്ചത് എന്നും ദലിത് ചിന്തകര്‍ പറയുകയുണ്ടായി. അത് കൊണ്ടാണ് ശബരിമല വിഷയത്തിലടക്കം ബ്രാഹ്മണ്യ ചിന്തകള്‍ സമൂഹത്തില്‍ ശക്തി പ്രാപിക്കുന്ന സമയത്ത് അടിത്തട്ടില്‍ നവോത്ഥാനത്തിന് തുടക്കം കുറിച്ച മഹാത്മ അയ്യന്‍കാളി അടക്കമുള്ളവരുടെ ഓര്‍മ്മകള്‍ പുതിക്കി കൊണ്ടുവരുന്നത്.
ചരിത്രത്തില്‍നിന്ന് അവഗണിക്കുകയും, തെറ്റായി ചിത്രീകരിക്കുകയും ചെയ്തവര്‍ക്കാണ് ഇങ്ങനെ പേര് മാറ്റേണ്ടി വരുന്നത് എന്ന് മനസിലാക്കേണ്ടിവരുന്നത് എന്നാണ് ഒരു നീരീക്ഷണം. മഹാത്മ അയ്യന്‍കാളിയേയും, ഡോ.അബ്ദേകറെയും ചരിത്രത്തില്‍ തെറ്റായി വ്യാഖാനിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്നു. അത് മാത്രമല്ല ഇ.എം.എസ് അടക്കം ഡോ: അംബ്ദേക്കറെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ കൂടി നടത്തിയിട്ടുണ്ട്. അതിനൊപ്പം നിയമസഭ മന്ദിരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയുന്നതല്ല. തങ്ങള്‍ക്ക് കുറച്ച് ശക്തി വരുന്നതോടുകൂടിയാണ് ഇത് നടപ്പിലാവുന്നത്, അതിന് എന്തിനാണ് ഗവണ്‍മെന്റിനെ പ്രശംസിക്കുന്നത് എന്ന രീതിയില്‍ ദലിത് സമൂഹത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാവുന്നുണ്ട്. മഹാത്മ അയ്യന്‍കാളിയുടെ ശബ്ദം ഉയര്‍ന്നു കേട്ട ഒരു സ്ഥലമാണ് വി.ജെ.ടി ഹാള്‍ ആ സ്ഥാപനത്തിന്റെ പേര് അയ്യന്‍കാളി മന്ദിരം ആക്കുന്ന ഗവണ്‍മെന്റ് പ്രശംസ അര്‍ഹിക്കുന്നുണ്ട് എന്നും പറയുന്നു. എന്നാല്‍ അതിനൊപ്പം ഗാന്ധിജിക്കു മഹാത്മ എന്നു പറയുമ്പോള്‍, എന്തുകൊണ്ട് അയ്യന്‍കാളിക്കു വെച്ചു കൂടായെന്നും അങ്ങനെ ഉപയോഗിക്കാത്തത് സവര്‍ണ്ണതയാണെന്ന് ഇതിനൊപ്പം വിമര്‍ശിക്കുന്നു.
ചില വ്യത്യസ്തമായ വീക്ഷണങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. നവോത്ഥാന ചിന്തകള്‍ക്ക് ഒരു മുഖം മാത്രമല്ല ഉള്ളത് എന്നും, ആ നവോത്ഥാനത്തിന് കോളോണിയല്‍ കാലം സംഭാവനങ്ങള്‍ തന്നിരുന്നു എന്നുമാണത്. ശ്രീ നാരായണ ഗുരു പറയുന്നത് ‘എനിക്ക് സന്യാസം തന്നത് ബ്രിട്ടിഷുകാര്‍ ആണെന്നാണ് ‘. തിരുവിതാംകൂര്‍ രാജാവംശത്തിന്റെ ചരിത്രം എന്നത് ബ്രീട്ടിഷ്‌ക്കാര്‍ക്ക് കപ്പം കൊടുത്തിട്ട് നിലനിന്ന ചരിത്രമാണെന്നും ബ്രിട്ടീഷ് രാജ്ഞിയുടെ രാജ കൈമാറ്റത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ടതുമാണ് വി.ജെ.ടി ഹാള്‍ എന്നും സവര്‍ണര്‍ക്കു കൊളോണിയല്‍ കാലത്തെ മറക്കാന്‍ ഉപകരിക്കുന്ന ഒന്നുകൂടിയാണ് ഈ പേരുമാറ്റം എന്നും പറയുന്നു . രാജാവുമായി ബന്ധപ്പെട്ടതോ, സവര്‍ണ്ണരുമായി ബന്ധപ്പെട്ടതോ ആയ ഒരു സ്ഥാപനത്തില്‍ ഇത്തരത്തില്‍ പേരു മാറ്റം ഒരു സാദ്ധ്യതയുമില്ല എന്നും.
വാസ്തവത്തില്‍ അടിത്തട്ട് ജനവിഭാഗങ്ങള്‍ക്ക് പഠിക്കാനുള്ള സമരത്തിനും അവരുടെ പ്രാതിനിധ്യത്തിനും വേണ്ടി സമരം ചെയ്ത ഒരാള്‍ക്ക് യോജിച്ച അംഗീകാരം ലഭിക്കണമെങ്കില്‍ അത് കേരള യൂണിവേഴ്‌സിറ്റിക്ക് അദ്ദേഹത്തിന്റെ പേരിടുകയാണ് വേണ്ടത്. തന്റെ സമുദായത്തില്‍ നിന്ന് മഹാത്മ അയ്യന്‍കാളി ആഗ്രഹിച്ച പത്ത് ബി.എക്കാരേക്കാള്‍ എത്രയോ കൂടുതല്‍ ഉണ്ടായി വരാന്‍ ആ സമൂഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ കയറ്റാതെ അയിത്തം കല്‍പ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പമാണ് എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ കഴിയില്ലെന്നും, സംവരണം നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം കൊടുത്തിരിക്കുന്നത്. പിന്നെ എങ്ങിനെയാണ് അദ്ദേഹത്തോട് നീതി കാണിക്കുക? വിഭവങ്ങളില്‍ തുല്യമായ അവകാശങ്ങള്‍ ആവശ്യപ്പെട്ട് പ്രജാമണ്ഡലത്തില്‍ മുഴങ്ങിക്കേട്ട അദ്ദേഹത്തിന്റെ ശബ്ദങ്ങള്‍ക്ക് ഇന്നും നീതി നല്‍കാന്‍ ഗവര്‍ണ്‍മെന്റിന് ആയിട്ടില്ല. വിഭവങ്ങളില്‍ തുല്യ പങ്കാളിത്തമില്ല എന്നു മാത്രമല്ല, ആ വിഭാഗങ്ങള്‍ ഇന്നും വിവേചനങ്ങളിലും, ഭൂമിയടക്കമുള്ള വിഭവങ്ങളിലും പുറത്തുനില്‍ക്കുകയാണ്. നാലു സെന്റ് കോളനികളില്‍, മരിച്ചാല്‍ കുഴിച്ചിടാന്‍ അടുക്കള പൊളിക്കട അവസ്ഥയില്‍ ജീവിക്കേണ്ടി വരുമ്പോള്‍ എങ്ങിനെയാണ് അദ്ദേഹത്തിനോട് നീതി പുലര്‍ത്തുക.
ഈ അവസ്ഥയില്‍ ഒരു വിഭാഗം കഴിയുമ്പോഴാണ് ഇതിനേക്കാള്‍ മോശമാണ് അഗ്രഹാരങ്ങളുടെ അവസ്ഥ എന്നു പറയുന്നത് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. മുന്നോക്ക ജാതിസംവരണം നടപ്പിലാക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ സംഘപരിവാറിനെ പാര്‍ട്ടി സെക്രട്ടറി വെല്ലുവിളിക്കുന്നത്. വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടി എന്നു പറയുന്നത്. ഇവര്‍ക്ക് മഹാത്മ അയ്യന്‍കാളിയുടെ ഓര്‍മ്മള്‍ക്ക് എങ്ങിനെയാണ് ശക്തി പകരാനാവുക?
നവബ്രാഹ്മണ്യമെന്നത് ചില പ്രാതിനിധ്യങ്ങള്‍ നല്കിയെന്ന് തോന്നിപ്പിക്കുകയും, എന്നാല്‍ അധികാരങ്ങളിലേക്കും അവകാശങ്ങളിലേക്കും എത്തിപ്പിക്കാതിരിക്കുകയെന്നതുമാണ്. ഇത് തന്നെയാണ് ഈ ഗവര്‍ണ്‍മെന്റും ചെയ്യുന്നത്. അതിനാല്‍ ഈ പേരുമാറ്റത്തിന് അത്ര കയ്യടിക്കേണ്ടതുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും അവശേഷിക്കും എന്നതാണ് ദലിത് വിഭാഗങ്ങളില്‍ നിന്നുയരുന്ന നിരീക്ഷണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply