ആദിവാസി ഊരുകള്‍ കാഴ്ചബംഗ്ലാവുകളോ? – അമ്മിണി കെ വയനാട്

ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഢനങ്ങള്‍ ഇവയൊന്നും പുറം ലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിന്റെ ഉദേശ്യം. ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കില്‍ പോലീസ് അവരെ പിടികൂടണം. ഇപ്പോള്‍ വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോടികള്‍ ചിലവഴിച്ച് തണ്ടര്‍ ബോള്‍ട്ടിനെ അത്യാധുനിക വാഹന സൗകര്യങ്ങളോടെ വിന്യസിച്ചിട്ടുണ്ടല്ലോ? അവരുടെ പണി എന്താണ്?

ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുമുള്ളവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് പ്രവേശിക്കുന്നതിന് പാസ്സ് ഏര്‍പെടുത്തിയ പട്ടിക വര്‍ഗ വകുപ്പ് ‘ആദിവാസി ഊരുകളെ കാഴ്ച ബംഗ്ലാവുകളാക്കുകയാണ്’ ആദിവാസി ഊരുകള്‍ കാഴ്ച ബംഗ്ലാവുകളല്ല, അതുപോലെ തന്നെ അതീവ സുരക്ഷിത മേഖലയുമല്ല പിന്നെ എന്തിനാണ് ഇവിടെ പ്രവേശിക്കുന്നതിന് പട്ടിക വര്‍ഗ വകുപ്പ് പാസ്സ് ഏര്‍പെടുത്തുന്നത്? പട്ടിക വര്‍ഗ ഡിപ്പാര്‍ട്ട്‌മെന്റ് ആദിവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ മതി, ആദിവാസികളുടെ കാര്യത്തില്‍ അതിതീവ്രമായ രക്ഷാകതൃത്വം ഏറ്റെടുക്കേണ്ട കാര്യമില്ല. ഞങ്ങളും മനുഷ്യരാണ്. ആദിവാസി ക്ഷേമമാണ് ലക്ഷ്യമെങ്കില്‍ ആദ്യം ആദിവാസികളുടെ വികസനത്തിനായി കേന്ദ്രഗവണ്മെന്റ് പാസാക്കിയ വനാവകാശ നിയമവും, ആദിവാസി സ്വയം ഭരണ പഞ്ചായത്തുകളും (PESA) നടപ്പാക്കട്ടെ. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ചെയ്യാത്ത ഒരു ഗവണ്മെന്റാണ് ആദിവാസികളെ സംരക്ഷിക്കുവാന്‍ പ്രവേശന പാസ്സ് നടപ്പാക്കുന്നത്. യൂണിവേഴ്‌സിറ്റി, കോളേജുകളില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളാണോ ആദിവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്? അതോ മാധ്യമപ്രവര്‍ത്തകരോ? അതോ സാമൂഹ്യ പ്രവര്‍ത്തകരോ ?

ആദിവാസി മേഖലയെ പാപ്പരാക്കി മാറ്റിയ ഒരു പാര്‍ട്ടിയും/സര്‍ക്കാരുമാണ് വീണ്ടും ആദിവാസികളെ കാണുവാന്‍ പ്രവേശന പാസ്സ് ഏര്‍പെടുത്തുന്നത്.1997 ല്‍ നായനാര്‍ ഗവണ്മെന്റാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി കുടിയേറ്റക്കാര്‍ക്ക് പട്ടയം കൊടുത്ത് വാഴിച്ചത്. ആദിവാസികള്‍ ഇന്ന് കഴിയുന്നത് രണ്ടും, മൂന്നും സെന്റ് ഭൂമിയില്‍ പ്ലാസ്റ്റിക് കൂരകളിലാണ്. ഇന്നത്തെ അവസ്ഥ പരിതാപകരമാണ്, പണിയെടുത്ത് എന്തെങ്കിലും കിട്ടിയാലല്ലാതെ ഉപജീവനത്തിന് വകയില്ലത്തവരായി അലയുകയാണ്. ആദിവാസികള്‍ക്ക് മറ്റു മനുഷ്യരെപോലെ ജീവിക്കുന്നതിനുള്ള എല്ലാ സാധ്യതകളെയും അടച്ചു കളഞ്ഞ നിയമമാണ് 1997ല്‍ നയനാര്‍-കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് നടപ്പാക്കിയത്. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്-ദലിതനായ (പി.കെ എസ്)കെ. രാധാകൃഷ്ണന്റെ സംഭവനയാണ് ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് പ്രവേശന പാസ്സ് ഏര്‍പ്പെടുത്തിയത്. ആദിവാസി വികസനത്തിന് അനുവദിക്കുന്ന കോടിക്കണക്കിന് രൂപ പതിറ്റാണ്ടുകളായി തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബികള്‍ ആദിവാസികളുടെ വികസനത്തെ പരിപൂര്‍ണ്ണമായും തകര്‍ത്തിരിക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, സങ്കീര്‍ണതകള്‍, ദാരിദ്ര്യം, പട്ടിണി, ലൈംഗീക ചൂഷണങ്ങള്‍, പീഢനങ്ങള്‍ ഇവയൊന്നും പുറം ലോകം അറിയരുതെന്ന ലക്ഷ്യമാണ് ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിന്റെ ഉദേശ്യം. ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെങ്കില്‍ പോലീസ് അവരെ പിടികൂടണം. ഇപ്പോള്‍ വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോടികള്‍ ചിലവഴിച്ച് തണ്ടര്‍ ബോള്‍ട്ടിനെ അത്യാധുനിക വാഹന സൗകര്യങ്ങളോടെ വിന്യസിച്ചിട്ടുണ്ടല്ലോ? അവരുടെ പണി എന്താണ്?അവര്‍ മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ കാട്ടിലേക്ക് വെടിവെച്ച് കാടിളക്കി മാവോയിസ്റ്റിന്റെ ഷര്‍ട്ട് പിടിച്ചെടുത്തു എന്ന് വീമ്പിളക്കാറുണ്ടല്ലോ, എന്താണ് മാവോയിസ്റ്റുകളെ പിടികൂടാത്തത് . നാളിതു വരെയും ആദിവാസി ഊരുകളില്‍ നിന്നും മാവോയിസ്റ്റുകളെ പിടികൂടിയിട്ടില്ല. കാട്ടിലും, റിസോര്‍ട്ടിലും മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നിട്ടുണ്ട്. മാവോയിസ്റ്റുകളുടെ പേര് പറഞ്ഞു ആദിവാസികളെ വേട്ടയാടുന്നത് ഗവണ്മെന്റ് അവസാനിപ്പിക്കണം

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1.ആദിവാസി മേഖലയുടെ വികസനത്തിന് ഓരോ വര്‍ഷവും അനുവദിക്കുന്ന കോടികള്‍ എന്ത് ചെയ്തു എന്ന് അന്വോഷിക്കുന്നതിന് ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക

2.ആദിവാസികള്‍ക്ക് വേണ്ടത് വികസന പ്രവര്‍ത്തനങ്ങളാണ് ക്ഷേമ പ്രവര്‍ത്തനമല്ല

3.ആദിവാസി ഫണ്ട് വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന പട്ടിക വര്‍ഗ വകുപ്പിലെ ഉദ്യോഗസ്ഥരെ പിരിച്ചു വിടുക

4.വനവകാശ നിയമം (FRA) ഉടന്‍ നടപ്പിലാക്കുക

5.ആദിവാസി സ്വയംഭരണ പഞ്ചായത്തുകള്‍ (PESA) ഉടന്‍ നടപ്പാക്കുക

5. ആദിവാസി ചൂഷണം അവസാനിപ്പിക്കുവാന്‍ ആദിവാസി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുക

6.ആദിവാസി ഊരുകളുടെ വികസനത്തെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തുക

അമ്മിണി കെ വയനാട് (പ്രസിഡന്റ് ആദിവാസി വനിതാ പ്രസ്ഥാനം)

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:
മിഥുന്‍, രാജു, കമല സി എം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply