കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നതാണ് യഥാര്‍ഥ തീവ്രവാദമെന്ന് അനുരാധാ ബസിന്‍

ഭരണകൂടത്തോട് ഒന്നും ചോദിക്കാന്‍ പ്രാേദശിക മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സ്വാതന്ത്ര്യമില്ല. ഭരണകൂടം പറയുന്നത് മാത്രം പുറത്തുവിട്ടാല്‍ മതിയെന്നാണ് നിലപാട്. ഒരു വിവരവും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്നില്ല. പട്ടാളത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കുണ്ടെന്ന വിവരം പോലും ആശുപത്രികള്‍ നല്‍കുന്നില്ല. ഭയം വളര്‍ത്തി പ്രാേദശിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നു

വിഭജനം കശ്മീരിനെ സാമ്പത്തികമായും സാമൂഹികമായും തകര്‍ത്തെന്ന് ‘കശ്മീര്‍ ടൈംസ്’ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബസിന്‍. കശ്മീര്‍ ഇപ്പോള്‍ ജയില്‍ പോലെയായെന്നും ഈ അവസ്ഥയില്‍ നിന്ന് അടുത്തെങ്ങും അവിടം രക്ഷപ്പെടില്ലെന്നും അവര്‍ പറഞ്ഞു. തൃശൂരില്‍ വിബ്ജിയോര്‍ ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന സി. ശരത്ചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ജനങ്ങളുടെ ഓരോ നീക്കവും ഭരണകൂടം നിരീക്ഷിക്കുകയാണ്. തുടര്‍ച്ചയായ കര്‍ഫ്യൂ കശ്മീരിനെ ആകെ മാറ്റി മറിച്ചു. ജനങ്ങളെ ഒറ്റപ്പെടുത്തിയിരിക്കുന്നു. അവര്‍ വാതിലുകള്‍ക്ക് പുറകിലാണ്. പൗരാവകാശങ്ങള്‍ തുടര്‍ച്ചയായി ധ്വംസിക്കപ്പെടുന്നു. ജനപക്ഷത്തുനിന്ന് വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. പകരം, ദേശീയ ദൃശ്യമാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ വാഴ്ത്തുകയും കശ്മീരില്‍ എല്ലാം ശുഭമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. മാധ്യമങ്ങള്‍ പുറത്തുവിടുന്നത് യഥാര്‍ഥ ചിത്രമല്ല. ഭരണകൂടം പറയുന്നതാണ് മാധ്യമങ്ങള്‍ പാടുന്നത്. അവര്‍ ജനങ്ങളുടെ ഭാഗം കേള്‍ക്കാന്‍ തയാറാവുന്നില്ല. ആശയവിനിമയത്തിനുള്ള എല്ലാ സാധ്യതകളും നിഷേധിക്കപ്പെട്ടിരിക്കുന്നു. കശ്മീര്‍ സാധാരണനിലയില്‍ എന്ന് പ്രചരിപ്പിക്കുന്നവര്‍ എന്താണ് നിലവിലെ സ്ഥിതി എന്ന് വ്യക്തമാക്കുന്നില്ല.

 

 

 

 

 

 

 

 

കശ്മീരിലെ പ്രാേദശികമാധ്യമങ്ങള്‍ പൂര്‍ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. പത്രപ്രവര്‍ത്തകര്‍ ഭയത്തിന്റെ നിഴലിലാണ്. മൊബൈല്‍ കണക്ഷനും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചശേഷം പത്രപ്രവര്‍ത്തകരുടെ ഫോണുകളും മെയിലുകളും നിരീക്ഷണത്തിലാണ്. ഭരണകൂടത്തോട് ഒന്നും ചോദിക്കാന്‍ പ്രാേദശിക മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ സ്വാതന്ത്ര്യമില്ല. ഭരണകൂടം പറയുന്നത് മാത്രം പുറത്തുവിട്ടാല്‍ മതിയെന്നാണ് നിലപാട്. ഒരു വിവരവും ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്നില്ല. പട്ടാളത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ എത്ര പേര്‍ക്ക് പരിക്കുണ്ടെന്ന വിവരം പോലും ആശുപത്രികള്‍ നല്‍കുന്നില്ല. ഭയം വളര്‍ത്തി പ്രാേദശിക മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നു. ജനങ്ങളുമായി ചര്‍ച്ച ചെയ്യാതെയും പങ്കാളിത്തം ഇല്ലാതെയുമാണ് കശ്മീരിനെ വിഭജിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയത്. ജനാധിപത്യം ഇല്ലാതായതോടെയാണ് താഴ്വരയില്‍ തീവ്രവാദം വളര്‍ന്നത്. താഴ്വരയില്‍ ഇപ്പോള്‍ നടക്കുന്നതാണ് യഥാര്‍ഥ തീവ്രവാദം. നവഇന്ത്യാ നിര്‍മ്മാണത്തില്‍ മോദിയുടെ ഒരു പ്രൊജക്ട് ആണ് കശ്മീര്‍. ജനാധിപത്യവിരുദ്ധതയ്ക്കൊപ്പം ക്രൂരതയും ചേര്‍ന്നതാണ് കശ്മീരിന്റെ അവസ്ഥ. മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുക, എല്ലാവര്‍ക്കും അഭിമാനം, കശ്മീരി വനിതകള്‍ വില്പനയ്ക്കില്ല തുടങ്ങിയ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നുമവര്‍ കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply