മുഖ്യമന്ത്രിക്ക് സിപിഎം അനുഭാവിയായ ഒരു പ്രവാസിയുടെ തുറന്ന കത്ത്.

ഇപ്പോള്‍ ഈ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും ജോലിയില്ലാത്തവരൊ മറ്റുകാരണങ്ങളാല്‍ ഇവിടെ തുടരാന്‍ സാധിക്കാത്തവരൊ ആണ്. അത്തരമുള്ള ആളുകളോട് മറ്റൊരു സാമ്പത്തീക ബാദ്ധ്യതകൂടി വഹിക്കണമെന്ന് പറയുന്നത് ശരികേടാണ് സര്‍.

സര്‍, ഞാനൊരു സി പി എം അനുഭാവിയാണ്, UAE പ്രവാസിയാണ്. കോവിഡിനെതിരെ പൊരുതുന്നതില്‍ കേരളത്തിന്റെ പ്രവര്‍ത്തികള് ലോകം മുഴുവന്‍ അംഗീകരിച്ചതും പ്രശംസനീയവുമാണ്.

സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേഡ് വീമനത്തിലൂടെ വരുന്ന പ്രവസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്ന്. സര്‍, ഇവിടെ UAE യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സര്‍ട്ടിഫൈ ചെയ്തുകൊടുക്കുന്നില്ല. കോവിഡ് ടെസ്റ്റ് ചെയ്യാന്‍ പ്രൈവറ്റ് ആശുപത്രിയില്‍ ഒരു ദിവസം 20/30 ടെസ്റ്റുകളാണ് അനുവദനീയം. ഇതിനു ഇന്ത്യന്‍ രൂപയില്‍ 6000 രൂപയോളം ചാര്‍ജ്ജ് വരും. 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ രണ്ടൊ മൂന്നൊ നാലൊ ദിവസമെടുത്താണ് ഈ റിസല്‍റ്റ് കിട്ടുന്നതെന്നും മനസ്സിലാക്കണം.

ഇപ്പോള്‍ ഈ ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും ജോലിയില്ലാത്തവരൊ മറ്റുകാരണങ്ങളാല്‍ ഇവിടെ തുടരാന്‍ സാധിക്കാത്തവരൊ ആണ്. അത്തരമുള്ള ആളുകളോട് മറ്റൊരു സാമ്പത്തീക ബാദ്ധ്യതകൂടി വഹിക്കണമെന്ന് പറയുന്നത് ശരികേടാണ് സര്‍. ഇന്ത്യന്‍ എംബസ്സി വഴി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ അങ്ങ് കേന്ദ്രത്തോട് പറഞ്ഞിട്ടുണ്ടെന്ന് അറിയുവാന്‍ കഴിഞ്ഞു. എന്നാല്‍ എംബസ്സിയുടെ പ്രവര്‍ത്തനങ്ങളില്‍ സമീപനങ്ങളില്‍ ഒരു പ്രവാസിയും നാളിതുവരെ തൃപ്തികരമായി പ്രതികരിക്കുന്നത് കണ്ടിട്ടില്ല സര്‍.ഇക്കാര്യത്തിനു വേണ്ടി ഇനിയും ഈ പൊരിവെയിലത്ത് എംബസ്സി കയറിയിറങ്ങാന്‍ ബുദ്ധിമുട്ടാണ് സര്‍.

സാധാരണ ഗതിയില്‍ യാത്ര ചെയ്യുന്ന ഒരു പ്രവാസ യാത്രക്കാരന് ബോര്‍ഡിങ്ങ് കഴിഞ്ഞ് ഫ്‌ലൈറ്റില്‍ കയറുന്നതുവരെ മനസ്സില്‍ ആധിയാണ്. അങ്ങനെയുള്ള ഒരു പ്രവാസിയോട് ഈ കോവിഡ് കാലത്ത് യാത്ര അനിശ്ചിതത്വം പേറി നില്‍ക്കുന്ന സമയത്തുള്ള ഈ പറയുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍, അതിന്റെ റിസല്‍റ്റ് അറിയാന്‍ വേണ്ടിയുള്ള മാനസീകാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് സര്‍.

റിസല്‍റ്റ് പോസറ്റീവായാല്‍ ഈ രാജ്യം അയാളെ / അവളെ ക്വാറന്റൈന്‍ ചെയ്യുകയും യാത്ര മുടങ്ങുകയും ചെയ്യും. ആയതിനാല്‍ പോസറ്റീവായ ഒരാള്‍ക്ക് തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കുകയുമില്ല. ഇത്തരം ആളുകളെ മാത്രമായിട്ട് സാധാരണ രീതിയില്‍ ഒരു ഫ്‌ലൈറ്റും പറക്കുകയുമില്ല സര്‍.

സര്‍, വന്ദേ മിഷന്റെ ഭാഗമായി വരുന്നവര്‍, രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിഷ്‌കര്‍ഷിക്കാത്തപ്പോള്‍ എന്തിനാണ് സര്‍ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ വരുന്നവര്‍ക്ക് മാത്രമായി ഈ കോവിഡ് സര്‍ട്ടിഫിക്കറ്റ്..?

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ഒരു യാത്രക്കാരന്‍ ഏതു നിമിഷവും രോഗവാഹകനാകാം. സര്‍ട്ടിഫിക്കറ്റ് കൈയ്യിലുണ്ടെന്ന് കരുതി കോവിഡ് വൈറസ് ബാധ ഏല്‍കാതിരിക്കുമൊ..?

കേരളത്തിന്റെ എല്ലാ കാര്യത്തിലും നെടും തൂണായി നിന്നിട്ടുള്ളവരാണ് പ്രവാസികള്‍ അക്കാര്യത്തില്‍ അങ്ങേക്കും എതിരഭിപ്രായമുണ്ടാകില്ലെന്നു മാത്രമല്ല പ്രവാസികള്‍ക്ക് വേണ്ടി നില കൊള്ളുന്ന ഒരു മുഖ്യമന്ത്രിയായിട്ടാണ് സര്‍ അങ്ങയെ പ്രവാസലോകം കാണുന്നത്. അതുകൊണ്ട് ഈ വിഷയത്തില്‍ പുനര്‍ ചിന്തനം ഉണ്ടാകണമെന്നും ബുദ്ധിമുട്ടുകളൊ സാങ്കേതികമൊ ഇല്ലാതെ പ്രവാസികളെ അവരുടെ നാട്ടില്‍ കൂടണയാനുള്ള അവസരം ഏര്‍പ്പെടുത്തണമെന്നും അപേക്ഷിച്ചുകൊണ്ട്…..

സ്‌നേഹപൂര്‍വ്വം
അനില്‍കുമാര്‍ പൊന്നപ്പന്‍

(FACE BOOOK POST)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply