ടാറ്റയും ഹാരിസണുമൊക്കെ ചെയ്യുന്നത് രാജ്യദ്രോഹകുറ്റം

ഇതോടൊപ്പം പ്ലാന്റേഷന്‍ ലേബര്‍ ആക്ടിനെ കുറിച്ചും പറയാം. ഏകീകൃതമായ വേതന സംവിധാനമടക്കമുള്ള ഒരു നിയമം കൊണ്ടുവരാനുള്ള നടപടി പാര്‍ലിമെന്റില്‍ നടക്കുന്നുണ്ട്. അതൊഴിവാക്കാന്‍ തൊട്ടമുടമകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. അവരുടെ ശ്രമം വിജയിക്കരുത്. അതിനായി പാര്‍ലിമെന്റില്‍ നല്ല രീതിയില്‍ സമര്‍ദ്ദം ചെലുത്തണം. പ്രബുദ്ധതയുള്ള ജനങ്ങള്‍ ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകണം. കൂടാതെ ഭൂരഹിതര്‍ക്കൊപ്പവും.

വളരെ എളുപ്പത്തില്‍ സംസ്ഥാനത്തെ 5 ലക്ഷം ഏക്കര്‍ തോട്ടഭൂമി സര്‍ക്കാരിനു ഏറ്റെടുക്കാനാവും. കാരണം ഈ തോട്ടഭൂമിയെ കുറിച്ചുള്ള അന്വേഷണ ആധികാരിക റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ പുറത്ത് വന്നിട്ടുള്ള ഈ യാഥാര്‍ഥ്യങ്ങള്‍ ഇനി മറച്ചു പിടിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഈ തോട്ടമുടമകള്‍ – ഹാരിസണ്‍, ടാറ്റ, എ.വി.റ്റി, ടി.ആര്‍.എന്‍.റ്റി തുടങ്ങിയവ – ഇവിടത്തെ ഭൂമി 14 ജില്ലകളിലും കയ്യടക്കി വെച്ചിരിക്കുന്നത് അനധികൃതമായാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറി വിദേശകുത്തകങ്ങളുടെ പേരില്‍ ഇന്നും കരമടച്ച് കയ്യടക്കി വെച്ചിരിക്കുകയാണവര്‍. അതിന് ഒരു നിയമ സാധുതയുമില്ല.

വാസ്തവത്തില്‍ ഇവിടെ നടക്കുന്നത് രാജ്യദ്രോഹ കുറ്റവുമാണ്. സ്വാതന്ത്ര്യം കിട്ടി 74 വര്‍ഷം കഴിഞ്ഞിട്ടും വിദേശ കുത്തകകള്‍ ഇവിടം ഭരിക്കുന്നു എന്നുസാരം. തോട്ടം തൊഴിലാളികളെ അടിമകളാക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ സമ്പ്രദായം ഭൂമിയിലൂടെ നടപ്പാക്കുന്നു. വ്യാജരേഖകളുടെ ബലത്തിലാണ് ഈ ഭൂമി കയ്യടക്കി വെച്ചിരിക്കുന്നത് എന്ന് പുറത്ത് വന്ന സാഹചര്യത്തില്‍ ഇനി ഭൂമി പണയം വെക്കാനോ ക്രയവിക്രയം നടത്താനോ സര്‍ക്കാരിന് കരം സ്വീകരിക്കാനോ ഒരു നിവ്യത്തിയുമില്ല. കാരണം ഭൂമി ഇവരുടെ പേരിലല്ല, വിദേശകുത്തകളുടെ പേരിലാണ് എന്നതുതന്നെ. ഇവര്‍ക്കു ഭൂമിയൂടെ മേലില്‍ ഒരവകാശവും ഇല്ല. അത് എത്ര കിണഞ്ഞു പരിശ്രമിച്ചാലും ലഭിക്കില്ല എന്നതു കൂടി മനസിലാക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ അറബികടല്‍ പോലെ കിടക്കുന്ന അഞ്ചരലക്ഷം ഏക്കര്‍ ഭൂമിയില്‍ ആര്‍ക്കൊക്കെ അവകാശം കൊടുക്കാം എന്ന നയപരമായ പ്രശ്‌നങ്ങള്‍ മാത്രമെ നിലനില്‍ക്കുന്നുള്ളു. കുത്തകള്‍ക്ക് വേണ്ടി ഇനി സല്യൂട്ട് അടിച്ചിട്ട് കാര്യമില്ലെന്നും അവര്‍ക്കെതിരൈ 45 ക്രൈം ബ്രാഞ്ച് കേസുകള്‍ ഉണ്ടെന്നും മറക്കരുത്. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നതിനാല്‍ അവര്‍ ക്രിമിനലുകളാണ്. ഇതില്‍ ടാറ്റക്കെതിരെ 9 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ക്രിമിനലുകളുടെ മറവില്‍ ഭൂമി  കൈയ്യാളുന്ന ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എത്രയെളുപ്പമാണ്. വ്യാജരേഖ ചമച്ചത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ്. ടാറ്റ എങ്ങിനെയാണ് വ്യാജരേഖ ചമച്ചത് എന്ന് ആലോചിക്കുമ്പോള്‍ കേരളത്തില്‍ ഇങ്ങിനെയൊക്കെ നടക്കുന്നുണ്ടോ എന്ന് അത്ഭുതം തോന്നാം. വ്യാജരേഖകളുടെ ഫലത്തില്‍ ടാറ്റ, മൂന്നാര്‍ മൊത്തം കൈവശപെടുത്തിയിരിക്കുകയാണ്. എസ്.കെ. മെഹ്റ എസ് പുരി എന്ന പേരില്‍ ഒപ്പിട്ടിരിക്കുന്നത് ടാറ്റയുടെ കൊല്‍ക്കത്തയിലൈ ഉദ്യോഗസ്ഥനാണ്. ഭൂമി വില്‍ക്കുന്നത് കണ്ണന്‍ ദേവന്‍ ഹില്‍സ് എന്ന വിദേശ കമ്പനി . അതിനെ പ്രതിനിധാനം ചെയ്തിരിക്കുന്നത് ടാറ്റയുടെ ഉദ്യോഗസ്ഥന്‍. അതു മാത്രമല്ല, അതില്‍ പറഞ്ഞിരിക്കുന്നത് 57,000 ഏക്കര്‍ ഭൂമി മാത്രമെ കൈവശം ഉള്ളുവെന്നാണ്. പക്ഷെ സത്യത്തിലത് 1 ലക്ഷത്തോളം ഏക്കറാണ്. 2013 ല്‍ ഇവര്‍ക്കെതിരെ നടപടിയെടുത്ത് രേഖകള്‍ പിടിച്ചെടുത്തിരുന്നു. ആ രേഖകള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. അങ്ങിനൈയുള്ള സാഹചര്യത്തില്‍ നമ്മള്‍ ഇവരെ തോട്ടം ഉടമകള്‍ എന്ന് എന്തിന് വിളിക്കണം.

ഇനി ആ ഭൂമിയില്‍ ഭൂരഹിതര്‍ക്കും, ഗോമതിയക്കെയെ പോലുള്ള തോട്ടം തൊഴിലാളികള്‍ക്കും മാത്രമാണ് അവകാശം. ഈ നിയമങ്ങളെ കുറിച്ചുള്ള കാര്യങ്ങളില്‍ ആര്‍ക്കും ഒരു സംശയം വേണ്ട. എന്നാലിങ്ങനവെ തുടരുന്നതിന് സര്‍ക്കാരിന്റെ നിസംഗതയും കെട്ടൂകാര്യസ്ഥതയും മാത്രമാണ് കാരണം. ഇതോടൊപ്പം പ്ലാന്റേഷന്‍ ലേബര്‍ ആക്ടിനെ കുറിച്ചും പറയാം. ഏകീകൃതമായ വേതന സംവിധാനമടക്കമുള്ള ഒരു നിയമം കൊണ്ടുവരാനുള്ള നടപടി പാര്‍ലിമെന്റില്‍ നടക്കുന്നുണ്ട്. അതൊഴിവാക്കാന്‍ തൊട്ടമുടമകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. അവരുടെ ശ്രമം വിജയിക്കരുത്. അതിനായി പാര്‍ലിമെന്റില്‍ നല്ല രീതിയില്‍ സമര്‍ദ്ദം ചെലുത്തണം. പ്രബുദ്ധതയുള്ള ജനങ്ങള്‍ ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകണം. കൂടാതെ ഭൂരഹിതര്‍ക്കൊപ്പവും.

(ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘടിപ്പിച്ച വെബിനാറില്‍ മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ സുശീല ആര്‍ ഭട്ട് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply