പ്രതിഷേധം ഫലം കണ്ടു – പഴകിയ എന്‍ഡോസള്‍ഫാന്‍ സ്റ്റോക്ക് കുഴിച്ചുമൂടില്ല

3 മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍ നിന്ന് നീക്കം ചെയ്ത് നിര്‍വീര്യമാക്കി നശിപ്പിക്കുമെന്ന് 28.1.2014 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എം.കെ മുനീര്‍ (സാ മൂഹ്യക്ഷേമ വകുപ്പ് മന്ത്രി), വി.എസ് ശിവകുമാര്‍ (ആരോഗ്യ വകുപ്പ് മന്ത്രി), വി.എസ് അച്ചുതാനന്ദന്‍ (പ്രതിപക്ഷ നേതാവ്), എം.എല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), കെ.എം എബ്രഹാം IAS ഡോ: കെ.ഇളങ്കോവന്‍lAS, കെ.ആര്‍ ജ്യോതിലാല്‍ IAS ‘ വി.എന്‍ ജിതേന്ദ്രന്‍ IAS , ബിനോയ് വിശ്വം, ആര്‍ .അജിത്ത് കുമാര്‍ (ഡയറക്ടര്‍, അഗ്രിക്കള്‍ചര്‍) പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി, ഡോ.മുഹമ്മദ് അഷീല്‍, എന്നിവരും എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.

എന്‍ഡോസള്‍ഫാന്‍ പ്രയോഗം നിര്‍ത്തിവെച്ചെങ്കിലും കാസര്‍ഗോട്ടെ അതിന്റെ ഇരകളുടെ ദുരന്തങ്ങള്‍ തുടരുകയാണ്. പിറന്ന മണ്ണില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടവും തുടരുന്നു. ഇപ്പോഴിതതാ മറ്റൊരു പോരാട്ടത്തിനു കൂടി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ലയില്‍ സ്റ്റോക്കുള്ള പഴകിയ എന്‍ഡോസള്‍ഫാന്‍ ശേഖരം പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ PCK ഗോഡൗണുകള്‍ക്ക് സമീപം കുഴിച്ചുമൂടാനാണ് ബന്ധപ്പെട്ടവരുടെ നീക്കം. അതനുവദിക്കില്ല എന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലോകത്തെങ്ങും നടക്കുന്ന പോലെ ഉല്‍പ്പാദകര്‍ അവ തിരിച്ചുകൊണ്ടുപോകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് നാട്ടുകാരും ഇരകളും സാമൂഹ്യപ്രവര്‍ത്തകരും മുഖ്യമന്ത്രിയടക്കമുള്ള അധികൃതര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കാന്‍ ജില്ലാഭരണകൂടം തയ്യാറായിട്ടുണ്ട്. അപ്പോഴും ഭീഷണി പൂര്‍ണ്ണമായും ഒഴിവായി എന്നു വിശ്വസിക്കാനുമായിട്ടില്ല.

കാസര്‍ഗോട്ടെ PCK തോട്ടങ്ങളില്‍ കാല്‍ നൂറ്റാണ്ടു കാലത്തോളം തുടര്‍ച്ചയായി ഉപയോഗിച്ചതിനു ശേഷം ബാക്കിയായ എന്‍ഡോസള്‍ഫാനാണ് പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റ് ഗോഡൗണുകള്‍ക്ക് സമീപം കുഴിച്ചുമൂടാനുള്ള നീക്കം നടക്കുന്നത്. ആവശ്യമായ കൂടിയാലോചനകളോടു കൂടി 2012 ജൂലൈ മാസത്തില്‍ ഗോഡൗണുകളില്‍ ബാരലില്‍ അവശേഷിച്ച എന്‍ഡോസള്‍ഫാനും അത് കലര്‍ന്ന അവശിഷ്ടങ്ങളും അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍, ആരോഗ്യ വിദഗ്ധര്‍, HIL പ്രതിനിധി എന്നിവരുടെ മേല്‍നോട്ടത്തില്‍ FAO യുടെയും WHOയുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി HDPE ഡ്രമ്മുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരുന്നതായി നിവേദനത്തില്‍ ചൂണ്ടികാട്ടുന്നു. . മലിനീകരണ നിയന്ത്രണ ബോര്‍ഡ് Chemical analysis ന് മാനദണ്ഡപ്രകാരം സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു

3 മാസത്തിനുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍ നിന്ന് നീക്കം ചെയ്ത് നിര്‍വീര്യമാക്കി നശിപ്പിക്കുമെന്ന് 28.1.2014 ന് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ കൃഷി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എം.കെ മുനീര്‍ (സാ മൂഹ്യക്ഷേമ വകുപ്പ് മന്ത്രി), വി.എസ് ശിവകുമാര്‍ (ആരോഗ്യ വകുപ്പ് മന്ത്രി), വി.എസ് അച്ചുതാനന്ദന്‍ (പ്രതിപക്ഷ നേതാവ്), എം.എല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), കെ.എം എബ്രഹാം IAS ഡോ: കെ.ഇളങ്കോവന്‍lAS, കെ.ആര്‍ ജ്യോതിലാല്‍ IAS ‘ വി.എന്‍ ജിതേന്ദ്രന്‍ IAS , ബിനോയ് വിശ്വം, ആര്‍ .അജിത്ത് കുമാര്‍ (ഡയറക്ടര്‍, അഗ്രിക്കള്‍ചര്‍) പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എം.ഡി, ഡോ.മുഹമ്മദ് അഷീല്‍, എന്നിവരും എന്‍ഡോസള്‍ഫാന്‍ സമരസമിതി പ്രവര്‍ത്തകരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന് ആഗോള നിരോധനം നിലവില്‍ വരികയും വിവിധ സംസ്ഥാനങ്ങളില്‍ ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കി സംസ്‌കരിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ ടെക്‌നോളജി ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു കാസര്‍ഗോഡ് ജില്ലയിലെ ബാക്കിയായ സ്റ്റോക്ക് നീക്കം ചെയ്ത് നിര്‍വീര്യമാക്കി നശിപ്പിക്കുന്ന പ്രക്രിയ നീണ്ടു പോയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2011 ല്‍ സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ Persistant Organic polluter പട്ടികയില്‍ പെടുത്തുകയും ആഗോളമായി നിരോധിക്കുകയും ചെയ്തിരുന്നു. 2012 ലാണ് UNന്റ ഔദ്യോഗിക വിവര്‍ത്തനം അംഗരാജ്യങ്ങള്‍ക്ക് ലഭ്യമാക്കിയത്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായും ഉപയോഗത്തിലില്ലാത്താക്കാന്‍ 5 വര്‍ഷത്തെ transition Periodഅനുവദിച്ചതിനാല്‍ 2017ലാണ് അംഗരാജ്യങ്ങളുടെ നിയമപരമായ ബാധ്യത നിലവില്‍ വന്നത്. അതിനു ശേഷം UNEP,WHO മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് FA0 യുടെ ആഗോള Tool Kitന് അനുസൃതമായി അത് നീക്കം ചെയ്ത് നിര്‍വ്വീര്യമാക്കുന്നതിന് കൂടുതല്‍ സുരക്ഷിതമായ നടപടിക്രമങ്ങള്‍ക്ക് തുടക്കമിടേണ്ടതുണ്ടായിരുന്നു. എന്നാല്‍ PCK ഗോഡൗണുകള്‍ക്ക് സമീപം കുഴിയെടുത്ത് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഒട്ടുമില്ലാതെ എന്‍ഡോസള്‍ഫാന്‍ സംസ്‌കരിക്കാനുള്ള ധൃതി പിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

35 % ECവീര്യമുള്ള 1438 ലിറ്റര്‍ എന്‍ഡോസള്‍ഫാനും അത് കലര്‍ന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്.65 % inert meterial കള്‍ കീടനാശിനിയില്‍ അടങ്ങിയിട്ടുണ്ട്. അത് എന്‍ഡോസള്‍ഫാനുമായി പ്രതിപ്രവര്‍ത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണ്. legal sampling procedure അനുസരിച്ച് പുതിയ Chemical analysis നടത്തിയതിനു ശേഷമേ ഏതു ടെക്‌നോളജി ഉപയോഗിച്ച് സംസ്‌കരണം നടത്തണമെന്ന തീരുമാനം എടുക്കാന്‍ പറ്റൂ. ജില്ലാ ഭരണകൂടം ഇപ്പോള്‍ സാങ്കേതിക സഹായത്തിന് ആശ്രയിക്കുന്ന കാര്‍ഷിക സര്‍വ്വകലാശാലക്ക് ഇക്കാര്യം ചെയ്യാനുള്ള യാതൊരു ശാസ്ത്രീയവൈദഗ്ധ്യവും ഇല്ല. നിയമപരമായ അംഗീകാരവുമില്ല. chemical Disposal നടത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരമുള്ള ഒരു സ്ഥാപനവുമല്ല കാര്‍ഷിക സര്‍വ്വകലാശാല .UNEPഅംഗീകാരമുള്ള നാഗ്പൂരിലുള്ള National Environment Engineering research Institute പോലുള്ള സ്ഥാപനങ്ങളാണ് പുതിയ chemical analysis നടത്തേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മാരക കീടനാശിനികള്‍ നിര്‍വീര്യമാക്കി സംസ്‌കരിക്കാന്‍ ഡബിള്‍ ചേമ്പര്‍ സൗകര്യമുള്ള 30 മീറ്ററില്‍ അധികം ഉയരമുള്ള പുകക്കുഴലുള്ള ആധുനിക സംസ്‌കരണ പ്ലാന്റ് ആവശ്യമാണ്. എന്നാല്‍ അത്തരം സൗകര്യങ്ങളൊന്നുമില്ലാത്തിടത്താണ് കുഴിച്ചുമൂടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സംസ്‌കരണ പ്ലാന്റുകളിലേക്ക് നീക്കം ചെയ്ത് എന്‍ഡോസള്‍ഫാന്‍ സംസ്‌കരിക്കുന്നതിനായിരുന്നു നേരത്തേ ധാരണയുണ്ടായിരുന്നത്. എന്‍ഡോസള്‍ഫാന്‍ POPപട്ടികയില്‍ പെടുന്നതിനു മുമ്പേ നടന്ന ആലോചനയാണിത്. POPയില്‍ ഉള്‍പ്പെടുത്തിയതിനു ശേഷം കാലഹരണപ്പെട്ട എന്‍ഡോസള്‍ഫാന്‍ സ്റ്റോക്കുകള്‍ നിര്‍വീര്യമാക്കി നശിപ്പിക്കുന്നതിന് കൂടുതല്‍ കര്‍ക്കശമായ നിബന്ധനകള്‍ നിലവില്‍ വന്നതിനു ശേഷം, മുമ്പുണ്ടാക്കിയ ധാരണകളെപ്പോലും അട്ടിമറിക്കുന്ന നിലയിലാണ് ജില്ലാ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ കരാറുകളെ മാനിച്ചുകൊണ്ട് ഭരണഘടനാനുസൃതമായ നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കേണ്ട ജില്ലാ ഭരണകൂടം നിയമങ്ങളെ അട്ടിമറിക്കുന്ന രീതിയില്‍ പെരുമാറുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും നിവേദനം ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആവശ്യമായ പുതിയ Chemical analysis നടത്തി ഉചിതമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് Ministry of Environment and Forest ന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് എന്‍ഡോസള്‍ഫാന്‍ ഗോഡൗണുകളില്‍ നിന്ന് നീക്കം ചെയ്ത് നിര്‍വീര്യമാക്കി നശിപ്പിക്കാന്‍ സുതാര്യമായ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കണം. ഒരു പുതിയ പഠനവും നടത്താതെ ഗോഡൗണുകള്‍ക്ക് സമീപം കുഴിയെടുത്ത് തിരക്കുപിടിച്ച് എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടാന്‍ നടത്തുന്ന നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും ഇരകളടക്കമുള്ളവര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടുന്നു. കൊച്ചു രാജ്യമായ നേപ്പാള്‍ പോലും കാലഹരണപ്പെട്ട കീടനാശിനി സ്റ്റോക്കുകള്‍ സ്വന്തം രാജ്യത്ത് സംസ്‌ക്കരിക്കാന്‍ വിടാതെ തിരിച്ചെടുപ്പിച്ച് യൂറോപ്പിലെ ഉല്പാദക രാജ്യങ്ങളില്‍ നിര്‍വീര്യമാക്കി സംസ്‌കരിച്ച അനുഭവ പാഠമുണ്ടെന്നതും നിവേദനം ചൂണ്ടികാട്ടുന്നു. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി മുഖ്യമന്ത്രി ഇടപെടമുമെന്നും നീക്കം പൂര്‍ണ്ണമായും ഉപേക്ഷിക്കുമെന്നും ഇക്കാര്യത്തിനുവേണ്ടി തങ്ങള്‍ക്കിനിയും തെരുവിലിറങ്ങേണ്ടിവരില്ല എന്നുമുള്ള പ്രതീക്ഷയിലാണ് ജീവിതം തന്നെ ശാപമായി മാറിയിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply