കീഴാള ഭൂതകാലത്തിന് ഒരാമുഖം

പ്രദീപന്‍ പാമ്പിരികുന്നിന്റെ ‘എരി’ എന്ന നോവലിനെ മുന്‍നിര്‍ത്തിയുള്ള ചരിത്രാത്മക പഠനം

ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ ജാതിയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട ഒന്നാണ്. സാമൂഹ്യനവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും സ്വാതന്ത്ര്യാനന്തരമുള്ള നിയമനിര്‍മാണങ്ങളുടെയും ഫലമായി ജാത്യാധിഷ്ഠിത സാമൂഹ്യക്രമത്തില്‍ സാരമായ മാറ്റങ്ങള്‍ സഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും അംഗീകൃത ചരിത്രം, സാംസ്‌കാരികചിഹ്നങ്ങള്‍, കലാ-സാഹിത്യരംഗം എന്നിവയില്‍ ഇന്നും ബ്രാഹ്മണ്യാധിഷ്ഠിത മേല്‍ക്കോയ്മ തടുര്‍ന്നുവരുന്നു. ദക്ഷിണേന്ത്യയില്‍ ആര്യാധിനിവേശത്തിനു ശേഷംരൂപംകൊണ്ട സാമൂഹ്യവ്യവസ്ഥയിലും സവര്‍ണ-അവര്‍ണ വിഭജനം ഒരു മുഖ്യ ഘടകമായിരുന്നു. ബ്രാഹ്മണരും അവരോട് ചേര്‍ന്നുനിന്ന വിഭാഗങ്ങളും സവര്‍ണ്ണരായും അല്ലാത്തവര്‍ അവര്‍ണ്ണരായും വേര്‍തിരിക്കപ്പെടുകയും ഈ വ്യവസ്ഥയുടെ പരിപാലനത്തിനായി നിരവധി സാമൂഹ്യനിയന്ത്രണങ്ങളും അസമത്വങ്ങളും സ്ഥാപനവല്‍കരിക്കപ്പെടുകയും ചെയ്തു.

ചരിത്രത്തില്‍ അവര്‍ണവിഭാഗങ്ങള്‍ ദൃശ്യതയില്ലാത്തവരായിത്തീരുന്നതും ബ്രാഹ്മണ്യസംസ്‌കാരവും കലകളും സമൂഹത്തിന്റെ ‘പൊതുസംസ്‌കാര’വും ‘പൊതുകല’യുമായിത്തീരുന്നതുമെല്ലാം ജാത്യാധിപത്യത്തിന്റെ തുടര്‍ച്ചയെന്നോണമാണ്. ഇത്തരത്തില്‍ സമൂഹത്തിലെ ഒരു വലിയ ശതമാനത്തോളം വരുന്ന അവര്‍ണ്ണജാതി സമൂഹങ്ങളേയും അവരുടെ ജ്ഞാന-ആവിഷ്‌കാര രൂപങ്ങളേയും ഭൂതകാലത്തേയും അവഗണിക്കുന്നതിനാലാണ് പാഠവല്‍ക്കരിക്കപ്പെട്ട ചരിത്രം അവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം ഹിംസാത്മകമായിത്തീരുന്നത്. രാഷ്ട്രീയ-സാമ്പത്തിക ശക്തികള്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനായി എക്കാലത്തും ഉപയോഗപ്പെടുത്തിപ്പോന്ന ഒരു ജ്ഞാനപദ്ധതിയാണ് ചരിത്രം. പാഠപുസ്തകങ്ങളിലടക്കം ഇടം നേടുന്ന ചരിത്രത്തിന് ജനതയുടെ പൊതുബോധ രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താനാവുമെന്നിരിക്കെ ചരിത്ര രചനകളിലെ നേരിയ പക്ഷപാതിത്വങ്ങള്‍പോലും വലിയ അനന്തരഫലങ്ങളുണ്ടാക്കും. ദളിതരും ആദിവാസികളുമടങ്ങളുന്ന പിന്നോക്ക വിഭാഗത്തിന്റെ (അവര്‍ണരുടെ) സാമൂഹിക-സാംസ്‌കാരിക ഭൂതകാലത്തെയും ജ്ഞാന-ആവിഷ്‌കാര പാരമ്പര്യത്തെയും തമസ്‌കരിക്കുന്നതിലൂടെ, പാഠപുസ്തകവല്‍കരിക്കപ്പെട്ട ചരിത്രരചനകള്‍ വലിയ പിഴവാണ് ചെയ്തിരിക്കുന്നത്.

കീഴാളരുടെ അവഗണിക്കപ്പെട്ട ചരിത്രത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന പുതിയകാല നീതിബോധത്തിന്റെ സര്‍ഗാത്മക രൂപമാണ് പ്രദീപന്‍ പാമ്പിരികുന്നിന്റെ ‘എരി’ എന്ന നോവല്‍. വാമൊഴി വഴക്കങ്ങളിലൂടെയും മിത്തുകളിലൂടെയും പുരാവൃത്തങ്ങളിലൂടെയും ഓര്‍മകളിലൂടെയും ഭാവനകളിലൂടെയും പ്രതിഷ്ഠിത ചരിത്രത്തിന്റെ ഓരങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ടാണ് നോവലിസ്റ്റ് ഈ രചന നടത്തുന്നത്. ജാതിശ്രേണിയില്‍ പതിതത്വം കല്‍പിക്കപ്പെട്ട, പറയവിഭാഗത്തില്‍ പെടുന്ന,എരി എന്ന സാമൂഹ്യപരിഷ്‌കര്‍ത്താവിനെ സംബന്ധിച്ചുള്ള ഒരു ഗവേഷകന്റെ അന്വേഷണമാണ് ഈ നോവല്‍. അന്വേഷണത്തില്‍ ലഭ്യമാവുന്ന കഥകളിലൂടെയും ഉപകഥകളിലൂടെയുമാണ് നോവല്‍ വികസിക്കുന്നത്. നോവലിലെ മുഖ്യകഥാപാത്രങ്ങളില്‍ ഒരാളായ ‘എരി’ പതിനെട്ടാം നൂറ്റാണ്ടിലെ ജാതികേരളത്തിലും മറ്റൊരു മുഖ്യകഥാപാത്രമായ ഗവേഷകന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജാതികേരളത്തിലും തങ്ങളുടെ കീഴാള പ്രാതിനിധ്യം വഹിക്കുന്നു. ഇരുവരും തങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അശുദ്ധിയോടും അടിമത്തത്തോടും പൊരുതുന്നു; ദൈവകല്‍പിതം എന്ന പേരില്‍ ബ്രാഹ്മണ്യം കെട്ടിച്ചമച്ച ജാതീയതയെ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നു.

(എം പി പോള്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ A + നേടിയ എം എ ഫൈനല്‍ പ്രോജക്ട്. നിലനില്‍ക്കുന്ന ചരിത്രത്തിന്റെ നീതിയുക്തതയെ നിശിദമായി വിമര്‍ശിക്കുന്നതിലൂടെ വ്യവസ്ഥാവിരുദ്ധമായിത്തീരുന്ന പഠനം. പുസ്തകം ഈ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് : https://www.amazon.in/dp/B08975TM85/ref=cm_sw_em_r_mt_dp_U_LiHZEbHVJE7A0)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply