ആദ്യം സ്ഥാപനത്തെ നന്നാക്കൂ, എന്നിട്ടാകാം നീരയെ അക്രമിക്കാന്‍ വി സി സര്‍

കേരകര്‍ഷകര്‍ക്ക്‌ ഏറെ ആശ്വാസകരമാകുമെന്ന്‌ കരുതപ്പെടുന്ന നീരയുടെ ഉല്‍പ്പാദനം വളരെ ചെറിയ തോതില്‍ തുടങ്ങുമ്പോഴേക്കുമിതാ അതിനെതിരെയുള്ള പ്രചരണം ശക്തമായി. അതിന നേതൃത്വം നല്‍കുന്നതാകട്ടെ കാര്‍ഷികമേഖലയുടേയും കര്‍ഷകരുടേയും സുഹൃത്തായി മാറേണ്ട കാര്‍ഷിക സര്‍വ്വകലാശാലയുടെ വി സി ഡോ. പി. രാജേന്ദ്രന്‍. നീര എന്ന പേരില്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന പല പാനീയങ്ങളിലും രാസവസ്‌തുക്കളുടെയും അനുവദനീയമായ അളവില്‍ കവിഞ്ഞ സംരക്ഷകങ്ങളുടെയും സാന്നിധ്യമുണ്ടെന്നാണ്‌ രാജേന്ദ്രന്റെ കണ്ടെത്തല്‍. ആരോഗ്യ പാനിയമെന്ന നിലയില്‍ കിടയറ്റ ഇത്‌ കൃത്രിമമായുണ്ടാക്കുന്ന പാനീയങ്ങള്‍ക്ക്‌ ബദലാണ്‌. സുരക്ഷിതമായുണ്ടാക്കുന്ന നീര ഇവക്ക്‌ ബദലാകുമെങ്കിലും സുരക്ഷിതമല്ലാത്ത […]

neeraകേരകര്‍ഷകര്‍ക്ക്‌ ഏറെ ആശ്വാസകരമാകുമെന്ന്‌ കരുതപ്പെടുന്ന നീരയുടെ ഉല്‍പ്പാദനം വളരെ ചെറിയ തോതില്‍ തുടങ്ങുമ്പോഴേക്കുമിതാ അതിനെതിരെയുള്ള പ്രചരണം ശക്തമായി. അതിന നേതൃത്വം നല്‍കുന്നതാകട്ടെ കാര്‍ഷികമേഖലയുടേയും കര്‍ഷകരുടേയും സുഹൃത്തായി മാറേണ്ട കാര്‍ഷിക സര്‍വ്വകലാശാലയുടെ വി സി ഡോ. പി. രാജേന്ദ്രന്‍.
നീര എന്ന പേരില്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന പല പാനീയങ്ങളിലും രാസവസ്‌തുക്കളുടെയും അനുവദനീയമായ അളവില്‍ കവിഞ്ഞ സംരക്ഷകങ്ങളുടെയും സാന്നിധ്യമുണ്ടെന്നാണ്‌ രാജേന്ദ്രന്റെ കണ്ടെത്തല്‍. ആരോഗ്യ പാനിയമെന്ന നിലയില്‍ കിടയറ്റ ഇത്‌ കൃത്രിമമായുണ്ടാക്കുന്ന പാനീയങ്ങള്‍ക്ക്‌ ബദലാണ്‌. സുരക്ഷിതമായുണ്ടാക്കുന്ന നീര ഇവക്ക്‌ ബദലാകുമെങ്കിലും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളുപയോഗിച്ചുണ്ടാക്കുന്ന നീര ഇവയേക്കാള്‍ അപകടകാരിയായേക്കും. നിയന്ത്രണമില്ലാത്ത നീര ഉല്‍പാദനം നീരയുടെ അനന്തസാധ്യതകള്‍ക്കും കേരകര്‍ഷകരുടെ സ്വപ്‌നങ്ങള്‍ക്കും അന്ത്യം കുറിക്കുമെന്ന്‌ അദ്ദഹം പറയുന്നു.
കേരളത്തില്‍ എവിടെയാണ്‌ നിയന്ത്രണമില്ലാതെ നീര ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതെന്നറിയില്ല. വിരലിലെണ്ണാവുന്ന മേഖലകളില്‍ മാത്രമാണ്‌ അതുള്ളത്‌. അവിടെയാന്നും ഇത്തരം പരാതി ഉയര്‍ന്നു വന്നിട്ടില്ല. അതേസമയം അബ്‌കാരി ലോബിയും യൂണിയനുകളും നീരയെ തകര്‍ക്കാന്‍ ശ്രമം തുടരുന്നുമുണ്ട്‌. അതിനിടയിലാണ്‌ വിസിയുടെ ഈ കണ്ടെത്തല്‍.
സര്‍വകലാശാല വികസിപ്പിച്ച സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്‌ സര്‍ക്കാര്‍ നീരയുല്‍പാദനം സംബന്ധിച്ച നയപരിപാടികള്‍ക്ക്‌ രൂപം നല്‍കിയതതെന്നും ചെത്തെിയെടുക്കുന്ന നീര പുളിക്കാതെ സൂക്ഷിക്കാന്‍ ആരോഗ്യഭീഷണിയുണ്ടാക്കുന്ന വസ്‌തുക്കള്‍ ഉപയോഗിക്കരുതെന്ന നിര്‍ബന്ധം മൂലം നിരവധി പേരുടെ ബൗദ്ധികവും കായികവുമായ പ്രയത്‌നം വിനിയോഗിച്ചാണ്‌ കാര്‍ഷിക സര്‍വകലാശാല വര്‍ഷങ്ങളോളമെടുത്ത്‌ ഇതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചതെന്ന്‌ വി.സി പറയുന്നു. അതാണ്‌ വിസിയുടെ പ്രശ്‌നം. മറ്റു വിദ്യകളൊന്നും ഉപയോഗിക്കരുതെന്ന്‌ സാരം. സര്‍വ്വകലാശാല ഊ വിദ്യ വികസിപ്പിക്കുന്നതിനു എത്രയേ മുമ്പ്‌ കര്‍ണ്ണാടകയിലും എന്തിന്‌ വയനാട്ടിലെ ചില മേഖലകളിലും നീര ഉല്‍പ്പാദനം ആരംഭിച്ചിരുന്നു എന്നതാണ്‌ യാഥാര്‍ത്ഥ്യം. തങ്ങളുടെ സാങ്കേതിക വിദ്യയേ ഉപയോഗിക്കാവൂ എന്ന വാശി നന്നല്ല.
കേരളത്തിലെ കാര്‍ഷിക മേഖല തകരുകയും കര്‍ഷകരുടെ നിരവധി ആത്മഹത്യകള്‍ നടക്കുകയും ചെയ്‌തപ്പോഴൊന്നും കാണാത്ത ആവേശം ഇതിലെന്തിനാണ്‌ വിസി? കേരളത്തിലെ സര്‍വ്വകലാശാലകളെ നിയന്ത്രിക്കാന്‍ ഗവര്‍ണ്ണര്‍ക്ക്‌ ചൂരലെടുക്കേണ്ട സാഹചര്യമാണല്ലോ വന്നിരിക്കുന്നത്‌. അക്കാര്യത്തില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ സംഭാവനകളും മോശമല്ലല്ലോ. ആദ്യം ആ സ്ഥാപനമൊന്നു നന്നാക്കാന്‍ നോ്‌കൂ.. എന്നിട്ടാകാം മറ്റു കാര്യങ്ങള്‍…….
പിന്നെ തട്ടിപ്പും വെട്ടിപ്പും മായവും ഗുണനിലവാരമില്ലായ്‌മയും. എല്ലാ മേഖലയുംപോലെ ഇവിടേയും അതു കടന്നുവരാം. മദ്യം മുതല്‍ പച്ചക്കറി വരെ നാം ഭക്ഷിക്കുന്ന എല്ലാറ്റിലും അതുതന്നെയല്ലേ അവസ്ഥ? എലിയെ ചുടാന്‍ ഇല്ലം ചുടുകയല്ലല്ലോ ചെയ്യുക…… 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply