
എന്താനാണാവോ ഈ ഓകെ വാസു മരിക്കുന്നേ?
സിപിഎമ്മിനുവേണ്ടി മരിക്കാനും തയ്യാറാണെന്ന കണ്ണൂരിലെ മുന്‍ബിജെപി നേതാവ് ഒകെ വാസുവിന്റെ പ്രസ്താവന കേട്ടപ്പോള്‍ അത്ഭുതം തോന്നിയല്ല. കാരണം കണ്ണൂരിലെ വിവിധ പാര്‍ട്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് മരണത്തേയും കൊലയേയും കുറിച്ചു മാത്രമാണല്ലോ. പാന്നൂര്‍ മേഖലയില്‍ അടുത്തകാലം വരെ നടന്ന് സിപിഎം – ബിജെപി കൊലപാതകപരമ്പരയില്‍ ബിജെപി പക്ഷത്തിനു ചു്ക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായ വാസു പാര്‍ട്ടിയില്‍ നിന്നകന്നത്് ഒരു കൊലയുടെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കാത്തതായിരുന്നു എന്നതാണ് വൈരുദ്ധ്യം. തുടര്‍ന്ന് മോദിയെ പ്രകീര്‍ത്തിച്ച് ന.മോ വിചാര്‍ […]
സിപിഎമ്മിനുവേണ്ടി മരിക്കാനും തയ്യാറാണെന്ന കണ്ണൂരിലെ മുന്‍ബിജെപി നേതാവ് ഒകെ വാസുവിന്റെ പ്രസ്താവന കേട്ടപ്പോള്‍ അത്ഭുതം തോന്നിയല്ല. കാരണം കണ്ണൂരിലെ വിവിധ പാര്‍ട്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് മരണത്തേയും കൊലയേയും കുറിച്ചു മാത്രമാണല്ലോ.
പാന്നൂര്‍ മേഖലയില്‍ അടുത്തകാലം വരെ നടന്ന് സിപിഎം – ബിജെപി കൊലപാതകപരമ്പരയില്‍ ബിജെപി പക്ഷത്തിനു ചു്ക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായ വാസു പാര്‍ട്ടിയില്‍ നിന്നകന്നത്് ഒരു കൊലയുടെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കാത്തതായിരുന്നു എന്നതാണ് വൈരുദ്ധ്യം. തുടര്‍ന്ന് മോദിയെ പ്രകീര്‍ത്തിച്ച് ന.മോ വിചാര്‍ മഞ്ച്. ഇപ്പോഴിതാ സിപിഎമ്മിലേക്ക്. സംസ്ഥാനസെക്രട്ടറി പിണറായി തന്നെ ഇവര്‍ക്ക് ചുവന്ന പരവതാനി വിരിച്ചു കൊടുക്കുമെന്ന് റിപ്പോര്‍ട്ട്. അതിനിടയിലാണ് വീണ്ടും മരണത്തെ കുറിച്ച് വാസു സംസാരിക്കുന്നത്? പാര്‍ട്ടിക്കുവേണ്ടി മരിക്കുമെന്ന്…. മരിക്കുമെന്നതിന് മറുവശത്ത് കൊല്ലുമെന്നും അര്‍ത്ഥമുണ്ടല്ലോ. കണ്ണൂര്‍ ശാന്തമാകില്ല എന്നു സാരം.
സത്യത്തില്‍ പാര്‍ട്ടിക്കുവേണ്ടി എന്തിനാണൊരാള്‍ മരിക്കുന്നത്? ജനങ്ങള്‍ക്കുവേണ്ടി രക്തസാക്ഷികളാകുന്നവര്‍ അനശ്വരരാണ്. എന്നാല്‍ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരയില്‍ രക്തസാക്ഷിയാകുന്നതില്‍ അഭിമാനിക്കാനെന്തുണ്ട്?
ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കുക എളുപ്പമല്ല. എന്തിന് തിരഞ്ഞടുപ്പില്‍ പോളിംഗ് ഏജന്റാകാന്‍ പോലും എളുപ്പമല്ല. ബൂത്ത് പിടിക്കലും പുതുമയല്ല. പാമ്പുകളും മിണ്ടാപ്രാണികളും വരെ കൊല ചെയ്യപ്പെട്ടു.
കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ എത്രയോ ബലികുടീരങ്ങള്‍. എതിരാളികളാല്‍ കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ ഇത്തരത്തില്‍ ജയിലില്‍ പോകാന്‍ ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബങ്ങളെ പാര്‍ട്ടികള്‍ പുലര്‍ത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ ആരംഭിച്ചു. കുറ്റമേല്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ ധാരാളം. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയത്.
മറ്റു പ്രദേശങ്ങളല്‍ നിന്ന് വ്യത്യസ്ഥമായ രീതിയില്‍ കണ്ണൂരിലെ ഈ സവിശേഷതയെ കുറിച്ച് പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ അതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. അതേസമയം കൊല്ലപ്പെടുന്നവരെല്ലാം, ഏതു പാര്‍ട്ടിയായാലും പിന്നോക്കക്കാരാണെന്ന വസ്തുതയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സാധാരണഗതിയില്‍ അണികള്‍ക്കെതിരെ ഉണ്ടാകാറുള്ള അക്രമങ്ങള്‍ നേതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് ചെറിയ ഒരു ശാന്തതയുണ്ടായത്. ജയകൃഷ്ണന്‍ മാസ്റ്ററുടെ വധവും ജയരാജന്‍മാര്‍ക്കെതിരായ അക്രമവും മറ്റും നടന്നപ്പോഴായിരുന്നു അത്. അന്നൊക്കെ ബിജെപി പക്ഷത്തിന്റെ നേതാവായിരുന്നു ഒകെ വാസു.
കണ്ണൂരിനെ ശാന്തമാക്കാനുള്ള മുഖ്യ ഉത്തരവാദിത്തം ബിജെപിക്കും സിപിഎമ്മിനുമാണ്. എന്നാല്‍ അതിനവര്‍ തയ്യാറാകുന്നില്ല. ഈ കാലുമാറ്റം പ്രശ്‌നങ്ങളെ രൂക്ഷമാക്കുമെന്ന് ഭയപ്പെടുന്നവരുണ്ട്. സത്യത്തില്‍ ഇപ്പോള്‍ ലീഗിലേയും കോണ്‍ഗ്രസ്സിലേയുമൊക്കെ ചില വിഭാഗങ്ങള്‍ അക്രമത്തിന്റെ വഴിക്കാണ്.
ഏതാനും വര്‍ഷം മുമ്പ് സിപിഐ എംഎലിലെ ഒരു വിഭാഗം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഒരു പൊതുപരിപാടി സംഘടിപ്പിച്ച് തങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കണെമന്ന അവരുടെ ആവശ്യം അന്നു സിപിഎം അംഗീകരിച്ചില്ല. ഇവിടെയിതാ ബിജെപിക്കാരെ സ്വാകരിക്കാന്‍ വലിയസമ്മേളനം. പതിവുപോല വിഎസ് പ്രസ്താവനയുമായി രംഗത്തുണ്ട്. ടിപി വധകേസില്‍ ശിക്ഷിക്കപ്പെട്ടവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും പാര്‍ട്ടി തീരുമാനം മാറാനിടയില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in