50% സ്ത്രീകളും യുവജനങ്ങളും – മനോഹരമായ സ്വപ്‌നം

അധികം താമസിയാതെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞടുപ്പുസ്ഥാനാര്‍ത്ഥികളിലും മന്ത്രിമാരിലും പാര്‍ട്ടി ഭാരവാഹികളിലും പകുതിയും സ്ത്രീകളും യുവജനങ്ങളുമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം എത്ര മനോഹരമായ സ്വപ്നം. അതേസമയം അതു പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞാല്‍ രാജ്യം കണ്ട ഏറ്റവും മികച്ച ജനനേതാവായി അദ്ദേഹം മാറുമെന്നതില്‍ സംശയം വേണ്ട. അതേസമയം മറ്റൊന്നു കൂടി അതോടൊപ്പം അനിവാര്യമാണ്. അത് ഈ സംവരണത്തിനകത്തെ ജാതി സംവരണമാണ്. നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയ ഇന്ത്യന്‍ ജനാധിപത്യത്തിനു ഇനി അവശേഷിക്കുന്ന പരീക്ഷണമാണിത്. ഇത്രയും കാലും മിക്കവാറും വൃദ്ധരായ സവര്‍ണ്ണ പുരുഷന്മാരാണല്ലോ നമ്മെ […]

imagesഅധികം താമസിയാതെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞടുപ്പുസ്ഥാനാര്‍ത്ഥികളിലും മന്ത്രിമാരിലും പാര്‍ട്ടി ഭാരവാഹികളിലും പകുതിയും സ്ത്രീകളും യുവജനങ്ങളുമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം എത്ര മനോഹരമായ സ്വപ്നം. അതേസമയം അതു പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞാല്‍ രാജ്യം കണ്ട ഏറ്റവും മികച്ച ജനനേതാവായി അദ്ദേഹം മാറുമെന്നതില്‍ സംശയം വേണ്ട. അതേസമയം മറ്റൊന്നു കൂടി അതോടൊപ്പം അനിവാര്യമാണ്. അത് ഈ സംവരണത്തിനകത്തെ ജാതി സംവരണമാണ്.

നിരവധി പരീക്ഷണങ്ങളിലൂടെ കടന്നുപോയ ഇന്ത്യന്‍ ജനാധിപത്യത്തിനു ഇനി അവശേഷിക്കുന്ന പരീക്ഷണമാണിത്. ഇത്രയും കാലും മിക്കവാറും വൃദ്ധരായ സവര്‍ണ്ണ പുരുഷന്മാരാണല്ലോ നമ്മെ ഭരിച്ചത്. ഇനിയത് സ്ത്രീകളും ചെറുപ്പക്കാരും ദളിതുകളും മറ്റുമാകട്ടെ. ഭരണം മാത്രമല്ല, ഭരണത്തെ നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ക്കകത്തും ഈ നിലപാട് പ്രാവര്‍ത്തികമാക്കണം. എങ്കില്‍ അത് ഫലത്തില്‍ ഗുണം ചെയ്യു. സവര്‍ണ്ണരും പുരുഷന്മാരും വൃദ്ധരും ഇതുതിരിച്ചറിഞ്ഞ് പിന്‍നിരയില്‍ നില്‍ക്കാന്‍ തയ്യാറാകണം.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ നടപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. വാസ്തവത്തില്‍ മേല്‍പറഞ്ഞ തീരുമാനം എല്ലാ പാര്‍ട്ടികളും നടപ്പാക്കിയാല്‍ എന്തിനാണ് ഇത്തരമൊരു ബില്‍? വര്‍ഷങ്ങളായി പ്രസ്തുതബില്‍ പാസാക്കാത്തതില്‍ മുതലകണ്ണീരൊഴുക്കുന്ന പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ സ്ത്രീസംവരണം നടപ്പാക്കിയാല്‍ ബില്‍ എന്തിന്? ബില്ലിനുവേണ്ടി കൈകോര്‍ത്ത സോണിയയും വൃന്ദാകാരാട്ടും സുഷ്മസ്വരാജും എന്തേ അതിനായി സ്വന്തം പാര്‍ട്ടിക്കകത്ത് വാദിക്കുന്നില്ല. പകരം സംവരണത്തിനകത്തെ സംവരണം എന്ന പ്രസക്തമായ വിഷയമുന്നയിക്കുന്നവരെ ആക്ഷേപിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
മറ്റൊരു ശ്രദ്ധേയമായ പ്രസ്താവനയും രാഹുല്‍ നടത്തിയിട്ടുണ്ട്. ജനാഭിപ്രായമാരാഞ്ഞു സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന പുതിയ സമ്പ്രദായത്തിന് അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുടക്കമിടുമെന്നതാണത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍പോലും ജനങ്ങള്‍ക്ക് പങ്കാളിത്തമെന്ന സമീപനം തീര്‍ച്ചയായും ജനാധിപത്യത്തില്‍ ഒരു മികച്ച കാല്‍വെപ്പായിരിക്കും. പ്രകടനപത്രിക തയാറാക്കുമ്പോഴും ജനഹിതമറിയണം.
പ്രസംഗത്തിനുപരി ഇതെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജ്ജവം രാഹുലിനും മറ്റു പാര്‍ട്ടികളുടെ നേതാക്കള്‍ക്കുമുണ്ടോ? എങ്കിലതായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തെ മുന്നോട്ടുനയിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply