377 – പ്രതിഷേധാദിനാചരണം 11ന്

ശരത് സ്വവര്‍ഗ്ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ജനുവരി 11 അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനമാചരിക്കുന്നു. കേരളത്തില്‍ പ്രതിഷേധദിനാചരണവും സമ്മേളനവും നടക്കുന്നത് തൃശൂര്‍ ശ്രീകേരളവര്‍മ്മകോളേജിലാണ്. പതിറ്റാണ്ടുകളായി ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അവരെ പിന്തുണക്കുന്നവരും ഒറ്റക്കും കൂട്ടായും നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നേടിയ അവകാശങ്ങളാണ് ഈ സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതായിരിക്കുത്. ഒറ്റനോട്ടത്തില്‍ തന്നെ ഈ വിധി മനുഷ്യാവകാശ ലംഘനമാണ്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗേ, ലെസ്ബിയന്‍ ബൈസെക്ഷ്വല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായംഗങ്ങള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പമോ കാമുകീ കാമുകന്മാര്‍ക്കൊപ്പമോ ജീവിക്കുകയോ […]

imagesശരത്

സ്വവര്‍ഗ്ഗരതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ജനുവരി 11 അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനമാചരിക്കുന്നു. കേരളത്തില്‍ പ്രതിഷേധദിനാചരണവും സമ്മേളനവും നടക്കുന്നത് തൃശൂര്‍ ശ്രീകേരളവര്‍മ്മകോളേജിലാണ്.
പതിറ്റാണ്ടുകളായി ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും അവരെ പിന്തുണക്കുന്നവരും ഒറ്റക്കും കൂട്ടായും നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി നേടിയ അവകാശങ്ങളാണ് ഈ സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതായിരിക്കുത്. ഒറ്റനോട്ടത്തില്‍ തന്നെ ഈ വിധി മനുഷ്യാവകാശ ലംഘനമാണ്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗേ, ലെസ്ബിയന്‍ ബൈസെക്ഷ്വല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായംഗങ്ങള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പമോ കാമുകീ കാമുകന്മാര്‍ക്കൊപ്പമോ ജീവിക്കുകയോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയോ ചെയ്താല്‍ കുറ്റവാളികളാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നത് ജാതി മത വര്‍ണ്ണ വംശ ലിംഗ പരിഗണനകള്‍ക്കതീതമായി ഇന്ത്യന്‍ ഭരണഘടന ഓരോ വ്യക്തികള്‍ക്കും് വാഗ്ദാനം ചെയ്യുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ജനാധിപത്യത്തിന്റേയും നഗ്‌നമായ ലംഘനമാണ്.
ഒരു വ്യക്തിയുടെ ജൈവികവും സ്വകാര്യവുമായ വിഷയങ്ങളിലും പ്രണയത്തിലുമെല്ലാം ഇടപെടാന്‍ ഭരണകൂടത്തിനോ കോടതികള്‍ക്കോ എന്തവകാശമാണുള്ളത്? കോടതിയുടെ ഇത്തരം നിലപാടുകള്‍ നാടിനെ മധ്യ കാലഘട്ടത്തിലേക്കാണ് നയിക്കുന്നത്. ആധുനികലോകം ഇതൊരിക്കലും അംഗീകരിക്കില്ല. ഒരാളുടെ ലൈംഗിക സ്വത്വം അയാളുടെ / അവളുടെ തിരഞ്ഞെടുപ്പനെന്നിരിക്കെ അത് പ്രകൃതി വിരുദ്ധമാണെന്നും സദാചാരവിരുദ്ധമാണെന്നും ശിക്ഷാര്‍ഹമാണെന്നും ഉത്തരവിടാന്‍ കോടതിക്ക് എന്തധികാരമാണുള്ളത്? ലോകത്തെമ്പാടും സ്വവര്‍ഗ്ഗ ലൈംഗികത സ്വാഭാവികമായ ഒന്നാണെന്ന് തിരിച്ചറിഞ്ഞ് നിയമവിധേയമാക്കുകയും എല്‍ ജി ബി ടി സമുദായാംഗങ്ങള്‍ക്ക് ഓരോ മേഖലയിലും അവകാശങ്ങള്‍ നല്‍കി അംഗീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പരമോന്നത നീതിപീഠം കൊളോണിയല്‍ കാലഘട്ടത്തിലെ കപടമായ സദാചാര വ്യവസ്ഥിതി പുനസ്ഥാപിക്കാന്‍ ഇത്തരത്തിലൊരു വിധിയുമായി മുന്നോട്ടു വന്നിരിക്കുന്നത്..
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ സാംസ്‌കാരിക മനുഷ്യാവകാശ രാഷ്ട്രീയ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജനകീയ പ്രസ്ഥാനങ്ങളില്‍ ഭാഗഭാക്കായവരും സുപ്രീംകോടതി വിധിക്കെതിരെ അതിശക്തമായിത്തന്നെ പ്രതികരിച്ചിട്ടുണ്ട്. പ ല രാഷ്ട്രീയ നേതാക്കളും വിധിക്കെതിരെ രംഗത്തുവന്നു. ജനങ്ങളുടെ സ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാന്‍ ബാധ്യതയുള്ള പരമോന്നത നീതിപീഠം ഇപ്പോള്‍ ജാതി പഞ്ചായത്തുകളെപ്പോലെയാണ് പെരുമാറുന്നത്. സദാചാര ഫാസിസ്റ്റുകളുടേയും മത മേലദ്ധ്യക്ഷന്മാരുടേയും സമ്മര്‍ദ്ദങ്ങള്‍ക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നത് ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണ്. ഐക്യരാഷ്ട്ര സഭയും മറ്റ് സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഒന്നടങ്കം എതിര്‍ത്തിട്ടും അനുകൂലമായ യാതൊരു പ്രതികരണവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന ഈ വിധിക്കെതിരെ പ്രതിഷേധിക്കേണ്ടത് അവരുടെ മാത്രമല്ല, ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന നമ്മുടെ ഒരോരുത്തരുടേയും കര്‍ത്തവ്യമാണ്.
സ്വവര്‍ഗ്ഗ രതി കുറ്റകരമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 2014 ജനുവരി 11, രാവിലെ 10 മണിക്ക് കേരളത്തിലെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേരള വര്‍മ്മ കോളേജില്‍ ഒത്തുചേരുന്നു. ഈ വിധിയുയര്‍ത്തുന്ന വെല്ലുവിളികളെ കേന്ദ്രീകരിച്ച സെമിനാറും ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യലുമാണ് കൂടിച്ചേരലിന്റെ മുഖ്യ അജണ്ട. തന്റെ പുതിയ നോവല്‍ ആളോഹരി ആനന്ദത്തിലൂടെ സാംസ്‌കാരിക മേഖലയില്‍ സ്വവര്‍ഗ്ഗ ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് കൂടിചേരല്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക മനുഷ്യാവകാശ പ്രവര്‍ത്തകരും ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളും പങ്കെടുക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion, Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply