അടിയന്തിരാവസ്ഥയുടെ പ്രേതരൂപങ്ങള്‍

-പി.സുരേന്ദ്രന്‍ അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തിയെടുക്കേണ്ട കാലമാണിത്. നമ്മുടേതു പോലുള്ള അലസ സമൂഹത്തിന് അത് എത്രത്തോളം ആവശ്യമാണ് എന്നറിയില്ലെങ്കില്‍ തന്നെയും. കാരണം അലസരായ മനുഷ്യരെ അടിയന്തിരാവസ്ഥ ഒരു തരത്തിലും ബാധിച്ചിരുന്നില്ലല്ലോ. ചുഴലിക്കാറ്റ് പാറക്കൂട്ടങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും മാമരങ്ങള്‍ കാറ്റില്‍ ഉലയും. അവയുടെ ചില്ലുകള്‍ ഒടിഞ്ഞുവീഴും. ചിലപ്പോള്‍ മരം തന്നെയും കാറ്റില്‍ പുഴങ്ങി വീഴും. മനുഷ്യാവകാശ പ്രവര്‍ത്തകരെ, ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ, അധികാരത്തെ ചോദ്യം ചെയ്ത കലാകാരന്മാരെ ഒക്കെ അടിയന്തിരാവസ്ഥ ബാധിച്ചു. അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ ഇപ്പോഴും പ്രസക്തമാണ്. […]

images
-പി.സുരേന്ദ്രന്‍

അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തിയെടുക്കേണ്ട കാലമാണിത്. നമ്മുടേതു പോലുള്ള അലസ സമൂഹത്തിന് അത് എത്രത്തോളം ആവശ്യമാണ് എന്നറിയില്ലെങ്കില്‍ തന്നെയും. കാരണം അലസരായ മനുഷ്യരെ അടിയന്തിരാവസ്ഥ ഒരു തരത്തിലും ബാധിച്ചിരുന്നില്ലല്ലോ. ചുഴലിക്കാറ്റ് പാറക്കൂട്ടങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെങ്കിലും മാമരങ്ങള്‍ കാറ്റില്‍ ഉലയും. അവയുടെ ചില്ലുകള്‍ ഒടിഞ്ഞുവീഴും. ചിലപ്പോള്‍ മരം തന്നെയും കാറ്റില്‍ പുഴങ്ങി വീഴും. മനുഷ്യാവകാശ പ്രവര്‍ത്തകരെ, ജനപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകരെ, അധികാരത്തെ ചോദ്യം ചെയ്ത കലാകാരന്മാരെ ഒക്കെ അടിയന്തിരാവസ്ഥ ബാധിച്ചു. അടിയന്തിരാവസ്ഥയുടെ ഓര്‍മ്മകള്‍ ഇപ്പോഴും പ്രസക്തമാണ്. നിശബ്ദമായ ഒരടിയന്തിരാവസ്ഥ നമുക്കുമേല്‍ നിഴല്‍ വീഴ്ത്തി നില്‍പ്പാണ്. ഭരണകൂടങ്ങള്‍ക്ക് ഇപ്പോഴും മനുഷ്യാവകാശ പ്രവര്‍ത്തകരെ ക്രൂരമായി വേട്ടയാടാനാവും. എന്നാല്‍ ഭരണകൂടത്തോടു സന്ധിചെയ്തും ഭരണകൂടത്തെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിടുപണിചെയ്തും അവര്‍ നല്‍കുന്ന അപ്പക്കഷ്ണങ്ങള്‍ രുചിച്ചും ജീവിക്കുന്നവരെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. അലസതയാണ് സുഖം. മാവോയിസത്തെക്കുറിച്ചുള്ള ചര്‍ച്ച പോലും ഭരണകൂടം ഉയര്‍ത്തിക്കൊണ്ടു വരുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരേയും ജനപക്ഷ ആക്റ്റിവിസ്റ്റുകളേയും വേട്ടയാടാന്‍ തന്നെയാണ്. പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന എല്ലാ മനുഷ്യരുടേയും സമരഭൂമികള്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളാണെന്ന് പ്രഖ്യാപിക്കുക, സമരഭൂമിയിലേക്ക് കയറിച്ചെല്ലുന്നവരെ കസ്റ്റഡിയിലെടുക്കുക ഇതൊക്കെ ഭരണകൂട തന്ത്രങ്ങളാണ്.
ഏകാധിപത്യ രാജ്യങ്ങളേക്കാള്‍ ഭയാനകമായ രീതിയിലാണ് അഴിമതിയും ധൂര്‍ത്തും നടക്കുന്നത്. കോര്‍പ്പറേറ്റ് വല്‍ക്കരണം വേഗത്തിലാവുന്നു. ജനതക്ക് അവകാശപ്പെട്ട ഖനിജ വിഭവങ്ങള്‍ മുഴുവന്‍ കോര്‍പ്പറേറ്റുകളുടെ കൈയ്യിലെത്തിക്കാനുള്ള ജോലി മാത്രം ഭരണകൂടം ഏറ്റെടുക്കുന്നു. ജനാധിപത്യ വ്യവസ്ഥകളിലെ മന്ത്രിമാരുടെയും എം. പി. മാരുടേയും എം.എല്‍.എ. മാരുടേയും സമ്പത്തിനെക്കുറിച്ചോര്‍ത്താല്‍ നമ്മള്‍ ഞെട്ടിപ്പോവും. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എല്ലാം തന്നെ ജീര്‍ണ്ണിച്ചു കഴിഞ്ഞു. കച്ചവടസംഘങ്ങളുടെ ഒത്തു കളി മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം മാറി. കോര്‍പ്പറേറ്റ് ബാന്ധവം തന്നെയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തികാടിത്തറയെ ബലപ്പെടുത്തി നിര്‍ത്തുന്നത്. സമസ്ത മേഖലയേയും ഗ്രസിക്കുന്ന കോര്‍പ്പറേറ്റ്‌വല്ക്കരണമാണ് വികസനമായി വിലയിരുത്തപ്പെടുന്നത്. പ്രകൃതി വിഭവങ്ങള്‍ രാഷ്ട്രത്തിന്റെ ഭൗതികമായ വളര്‍ച്ചക്ക് ഉപയോഗിക്കപ്പടുക തന്നെ വേണം. പക്ഷേ അതിന്റെ ഗുണഫലങ്ങള്‍ അരികുജീവിതങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രദ്ധിക്കണം. പക്ഷേ, ഖനിജവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ കര്‍ണ്ണാടകത്തിലേയും ഒറീസ്സയിലേയും ഒക്കെ ആദിമമായ ഗോത്രവാസകേന്ദ്രങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഗുരുതരമായ പാര്‍ശ്വവല്ക്കരണത്തെ നേരിടുന്നു. കാല്‍ക്കീഴിലെ ഖനിജ വിഭവങ്ങള്‍ കോര്‍പ്പറേറ്റ് തട്ടിക്കൊണ്ടു പോവുന്നതിനെ ചോദ്യം ചെയ്യുന്നവരൊക്കെ ഭരണകൂടത്തിന്റെ വേട്ടകള്‍ക്ക് ഇരകളായി മാറുന്നു. അവര്‍ മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുന്നവരെ എത്ര വേഗത്തിലാണ് തീവ്രവാദികളും ഭീകരവാദികളുമാക്കി മാറ്റാന്‍ കഴിയുന്നത്. ഗീബല്‍സിനെ വെല്ലുന്ന നുണപ്രചരണങ്ങള്‍നടത്താന്‍ ജനാധിപത്യത്തിലെ (?) കോര്‍പ്പറേറ്റ് ദല്ലാളുകള്‍ക്ക് സാധ്യമാകുന്നു. കേരളത്തില്‍ പോലും സ്ഥിതി അങ്ങിനെത്തന്നെയാണ്. നിശ്ശബ്ദമായ അടിയന്തിരാവസ്ഥയുടെ നിഴലിലാണ് കേരളമെന്ന് മധ്യവര്‍ഗ്ഗ സമൂഹത്തിന് മനസ്സിലാവുന്നില്ല. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സമരനേതാക്കളേയും പ്രവര്‍ത്തകരേയും വീടുകളില്‍ വെച്ചും പച്ചക്കറിക്കടയില്‍ വെച്ചുമൊക്കെയാണ് അറസ്റ്റു ചെയ്യുന്നത്. ഭീതിയുടെ പുതപ്പ് ജനതക്കുമേല്‍ വിരിക്കുകയെന്നത് എല്ലാ ഭരണകൂടങ്ങളുടേയും തന്ത്രമാണ്. അത് എടുത്തു മാറ്റാതെ സംവാദങ്ങള്‍ പോലും സാധ്യമാവില്ല. അടിയന്തിരാവസ്ഥയെ മറക്കരുത് നമ്മള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “അടിയന്തിരാവസ്ഥയുടെ പ്രേതരൂപങ്ങള്‍

  1. Avatar for Critic Editor

    തികച്ചും ശരിയാണ് . അവകാശ നിഷേധങ്ങല്ക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചാലും തീവ്രത, വര്ഗ്ഗീയത. എന്നുടനെ ചാപ്പ കുത്തി ഒരരിക്കാക്കും . രാഷ്ട്രീയ- ഭരണകൂടവുമായി സന്ധിചെയ്തവരൊക്കെ ഒറ്റക്കെട്ടാവും . അല്ലെങ്കിൽ മൌനം ദീക്ഷിക്കും . എങ്കിലും നന്മയ്ക്കും നീതിക്കും വേണ്ടി ശബ്ദമുയര്താൻ നട്ടെല്ലുള്ള കുറച്ചു മനുഷ്യ സ്നേഹികളുണ്ടല്ലോ എന്നതാണ്

Leave a Reply