ഹിമാചലിലെ പണം കായ്ക്കുന്ന മരങ്ങള്‍.

മാത്യു പി. പോള്‍ നെഹൃവിന്റെ കാലം തൊട്ടെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ദിര ഗാന്ധിയുടെ ഭരണകാലം മുതല്‍ക്കാണ് ഭരണ നേതൃത്വത്തിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന വാദമുയര്‍ത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇന്ദിര ഗാന്ധി ശ്രമിച്ചത്. യു പി എ യുടെ പത്തു വര്‍ഷത്തെ ഭരണം ഘടക കക്ഷികളുടെ,സമ്മര്‍ദ തന്ത്രങ്ങളും,അഴിമതിയുടെ വ്യാപ്തിയും മൂലം പരാജയമായിത്തീരുകയും,കോണ്‍ഗ്രസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു പോലും അര്‍ഹതയില്ലാത്ത അവസ്ഥയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം ഇടപാടുകളില്‍ […]

VirbhadraSingh-pti2

മാത്യു പി. പോള്‍

നെഹൃവിന്റെ കാലം തൊട്ടെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ദിര ഗാന്ധിയുടെ ഭരണകാലം മുതല്‍ക്കാണ് ഭരണ നേതൃത്വത്തിനെതിരെ വ്യാപകമായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്. അഴിമതി ഒരു ആഗോള പ്രതിഭാസമാണെന്ന വാദമുയര്‍ത്തി ഇതിനെ പ്രതിരോധിക്കാനായിരുന്നു ഇന്ദിര ഗാന്ധി ശ്രമിച്ചത്.
യു പി എ യുടെ പത്തു വര്‍ഷത്തെ ഭരണം ഘടക കക്ഷികളുടെ,സമ്മര്‍ദ തന്ത്രങ്ങളും,അഴിമതിയുടെ വ്യാപ്തിയും മൂലം പരാജയമായിത്തീരുകയും,കോണ്‍ഗ്രസിനെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു പോലും അര്‍ഹതയില്ലാത്ത അവസ്ഥയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. 2ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം ഇടപാടുകളില്‍ കൈമറിഞ്ഞ കൈക്കൂലിത്തുക എണ്ണാന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ പാടു പെട്ടു. സി എ ജി യുടെ വെളിപ്പെടുത്തലുകളും,സുപ്രീം കോടതിയുടെ ഇടപെടലുകളും ഇല്ലാതിരുന്നെങ്കില്‍ ഈ കേസുകളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമായിരുന്നില്ല. ചില നേതാക്കള്‍ കൊള്ളക്കാരെപ്പോലെ പെരുമാറിയപ്പോള്‍,തെക്കെ ഇന്ത്യയിലെ പ്രബല ഘടക കക്ഷി തീവെട്ടിക്കൊള്ളക്കാണു ശ്രമിച്ചത്..വൃദ്ധനായ നേതാവും,മക്കളും,മരുമക്കളൂം ചേര്‍ന്ന് വളഞ്ഞ വഴികളിലൂടെ കുടുംബ വ്യവസായങ്ങള്‍ വളര്‍ത്തുകയും,മറ്റു പല വ്യവസായങ്ങളും വെട്ടിപ്പിടിക്കുകയും,സാമ്പത്തിക ഇടപാടുകള്‍ രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്കു വ്യാപിപ്പിക്കുകയും ചെയ്തു.
അനുഭവങ്ങളില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം ഒന്നും പഠിക്കുന്നില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടിയുടെ സംസ്ഥാന ഘടകങ്ങള്‍ ഹൈ കമാന്റിന്റെ തീരുമാനങ്ങള്‍ക്കായി കാത്തു കിടക്കുന്നു.രോഗിയും അരക്ഷിതയുമായ ഒരമ്മയും,പ്രായത്തിനൊത്ത ബൗദ്ധിക വളര്‍ച്ചയില്ലാത്ത മകനുമടങ്ങുന്ന ഹൈ കമാന്റില്‍ നിന്നും ഇന്ദിര ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ഒരു രക്ഷകയെ പ്രതീക്ഷിക്കുന്ന വിഡ്ഡികളായ നേതൃത്വം, 120 വര്‍ഷത്തെ പാരമ്പര്യം പറഞ്ഞ് കുറ്റിയറ്റ തറവാടുകളിലെ കാരണവന്മാരെപ്പോലെ പെരുമാറുന്നു. കോണ്‍ഗ്രസ് ഭറണത്തില്‍ തുടരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ നേതാക്കന്മാരുടെ അടിപിടിയും,പരിഷ്‌കൃത സമൂഹത്തിനു നിര്‍ക്കാത്തതും,ജനാധിപത്യവിരുദ്ധവുമായ നടപടികള്‍ മൂലം അടുത്ത തിരഞ്ഞെടുപ്പിലെ അവരുടെ വിജയസാധ്യതയും ഇല്ലാതാക്കുന്നു.
ഹിമാചല്‍ പ്രദേശിലേക്കുനോക്കുക. കുറ്റകരമായ തന്റെ പ്രവൃര്‍ത്തികള്‍ ലജ്ജയില്ലാതെ ന്യായീകരിക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ ഭദ്ര സിംഗ്.അദ്ദേഹത്തിനു ഭരണം ഒരു ധനാഗമ മാര്‍ഗമാണ്.അവിഹിതമായ തന്റെ സമ്പാദ്യത്തെ, അവിശ്വസനീയവും, ബാലിശവുമായ വാദങ്ങള്‍ കൊണ്ടു പ്രതിരോധിച്ച് അദ്ദേഹം ഭരണം നടത്തുന്നു. 2008 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലെ ആദായ നികുതി റിട്ടേണ്‍ അനുസരിച്ച് സിംഗിന്റെ മൂന്നു വര്‍ഷത്തെ വരുമാനം 47.35 ലക്ഷ്‌സ്ം രൂപയായിരുന്നു. 2009ല്‍ അദ്ദേഹം കേന്ദ്രത്തില്‍ ഇരുമ്പുരുക്കു മന്ത്രിയായ ശേഷം 2008-2011ലെ.വരുമാനം 47.35 ലക്ഷത്തില്‍ നിന്ന് 6.5 കോടിയായി ഉയര്‍ത്തി പുതിയ റിട്ടേണ്‍ സമര്‍പ്പിച്ചു. വരുമാനത്തില്‍ ക്രമാതീതമായ മാറ്റം കണ്ട ആദായ നികുതി വകുപ്പ് ആദായത്തിന്റെ ഉറവിടം ചോദിച്ചു സിംഗിനു കത്തയച്ചു. സിംലയിലെ ആപ്പിള്‍ തോട്ടത്തില്‍ നിന്നുള്ള വരുമാനമാണെന്ന സിംഗിന്റെ മറുപടി ഡിപ്പാര്‍ട്ട്‌മെന്റിനു തൃപ്തികരമായില്ല.ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് സിംഗിന്റെ തോട്ടത്തില്‍ നിന്നും മൂന്നു വര്‍ഷം കൊണ്ടു ലഭിക്കാവുന്ന ഏറ്റവും കൂടിയ ആദായം 64 ലക്ഷം രൂപയില്‍ കവിയില്ല.ഈവാദമുന്നയിച്ച ഡിപ്പാര്‍ട്‌മെന്റിനു സിംഗ് മറുപടി നല്‍കി ‘ഇതു ദൈവത്തിന്റെ കാരുണ്യമാണ്’.കേന്ദ്ര മന്ത്രിയായിരിക്കെ സമ്പാദിച്ച തുക വെളുപ്പിക്കാനായിരുന്നു മന്ത്രി പുംഗവന്റെശ്രമം.
വീര ഭദ്ര സിംഗ് മുഖ്യമന്ത്രിയായ ശേഷം സമര്‍പ്പിച്ച 2011-13 കാലഘട്ടത്തിലെ റിട്ടേണില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കു വന്ന 7.5 കോടി രൂപയുടെ ഒരു ലോണ്‍ കാണാം.വാകമുള്ള ചന്ദ്രഖര്‍ എന്ന വ്യവസായി നല്‍കിയ ലോണാണിതെന്നായിരുന്നു സിംഗിന്റെ വിശദീകരണം.ചന്ദ്രശേഖരുടെ വെഞ്ച്വര്‍ എനര്‍ജി & ടെക്‌നൂളജീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് ഹിമാചലിലെ ചംബയില്‍ 15 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതി തുടങ്ങാന്‍ വീരഭദ്ര സിംഗ് അനുവാദം നല്‍കിയിരുന്നു.കമ്പനിയുടെ വരുമാനം കുത്തനെ താഴുന്ന അവസരത്തില്‍ ഈ തുക എങ്ങനെ നല്‍കാന്‍ കഴിഞ്ഞു എന്ന ആദായനികുതി വകുപ്പ് സംശയിച്ചപ്പോള്‍.ചന്ദ്ര ശേഖര്‍ പറഞ്ഞത് വിശാഖപട്ടണത്തുള്ള തന്റെ മുത്തശ്ശി അഹല്യാദേവിയോടു കടം വാങ്ങിയതാണീ തുക എന്നാണ്. അവരും സിംഗിനെ പ്പോലെ ഒരു പഴത്തോട്ടത്തിനെ ഉടമയാണത്രെ. ആദായ നികുതി വകുപ്പ് വിശാഖപട്ടണത്തു നടത്തിയ അന്വേഷണത്തില്‍ വാകമുള്ള ചന്ദ്രശേഖറിന് അഹല്യാദേവിയെന്ന ഒരു മുത്തശ്ശിയൊ, പഴത്തോട്ടമൊ ഇല്ല.അപ്പോള്‍ ഈ തുകയുടെ വരവിലും ദൈവത്തിന്റെ അദൃശ്യമായ കരങ്ങള്‍ കാണാം.വീരഭദ്രനെ അധിക കാലം ദൈവം ഇങ്ങനെ അനുഗ്രഹിക്കുകയ്ല്ല എന്നതിന്റെ തെളിവുകള്‍ 2014 ലെ ലോക സഭാ തിരഞ്ഞെടുപ്പില്‍ കണ്ടു തുടങ്ങി. ഇത്തരക്കാരെ ഉപേക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ അധോഗതിയായിരിക്കും ഫലം.

www.mathewpaulvayalil.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply