ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാനുള ഫാസിസ്റ്റ് ശ്രമത്തെ ചെറുക്കുക

സച്ചിദാനന്ദന്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു ഭീമമായ പ്രതിസന്ധിയിലാണ്.തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യന്‍ ഭരണഘടനയെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് നമുക്കുള്ളത്. മതേതര രാഷ്ട്രമായ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തില്‍ ഇതര മതങ്ങളിലും ദര്‍ശനങ്ങളിലും വിശ്വസിക്കുന്നവരെല്ലാം വിദേശികളും അന്യരുമായി മുദ്ര കുത്തപ്പെടുന്നു. നാം എങ്ങിനെ ചിന്തിക്കണമെന്ന്, എന്തില്‍ വിശ്വസിക്കണം എന്ന്, എന്ത് ഭക്ഷിക്കണം എന്ന് പോലും നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ഈ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ശത്രുക്കളും രാജ്യദ്രോഹികളുമായി മുദ്ര കുത്തുന്നു. തമിഴ് പാട്ടുകാരന്‍ […]

sangha

സച്ചിദാനന്ദന്‍

ഇന്ത്യന്‍ ജനാധിപത്യം ഒരു ഭീമമായ പ്രതിസന്ധിയിലാണ്.തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് ഇന്ത്യന്‍ ഭരണഘടനയെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇന്ന് നമുക്കുള്ളത്. മതേതര രാഷ്ട്രമായ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തില്‍ ഇതര മതങ്ങളിലും ദര്‍ശനങ്ങളിലും
വിശ്വസിക്കുന്നവരെല്ലാം വിദേശികളും അന്യരുമായി മുദ്ര കുത്തപ്പെടുന്നു.
നാം എങ്ങിനെ ചിന്തിക്കണമെന്ന്, എന്തില്‍ വിശ്വസിക്കണം എന്ന്, എന്ത് ഭക്ഷിക്കണം എന്ന് പോലും നിര്‍ണ്ണയിക്കാന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ഈ ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ശത്രുക്കളും
രാജ്യദ്രോഹികളുമായി മുദ്ര കുത്തുന്നു. തമിഴ് പാട്ടുകാരന്‍ കാവിയും,എഴുത്തുകാരി അരുന്ധതി റോയിയും , സാമൂഹ്യപ്രവര്തകന്‍ ബിനായക് സെന്നും മുതല്‍ കൂടംകുളത്ത് ആണവപദ്ധതിക്കെതിരെ പൊരുതുന്ന സാധാരണജനങ്ങളും ജെ എന്‍ യു വിലെ വിദ്യാര്‍ഥി നേതാക്കളും വരെ, എന്തിനു, രാഹുല്‍ ഗാന്ധിയും അരവിന്ദ് കേജരിവാളും വരെ, അവരുടെ കണ്ണില്‍ ദേശദ്രോഹികളാണ്. ദേശം എന്നാല്‍ ഒരു പാര്‍ട്ടിയും അതിന്റെ ഭരണകൂടവും ആണെന്ന് വന്നിരിക്കുന്നു. കല്‍ബുര്‍ഗി, ദഭോല്കര്‍,പന്‍സാരെ തുടങ്ങിയ എഴുത്തുകാര്‍ പട്ടാപ്പകല്‍ കൊല ചെയ്യപ്പെടുന്നു. ദാദ്രിയിലെ അക്ലാക്കിനെപ്പോലുള്ളവര്‍ ഒരുകാരണവുമില്ലാതെ തല്ലിക്കൊല്ലപ്പെടുന്നു. പെരുമാള്‍ മുരുഗന്‍ എഴുത്ത് നിര്‍ത്തേണ്ടി വരുന്നു. ഗൌഹാര്‍ രസയെപ്പോലെ ഒരു കവിപണ്ഡിതന്‍ അവമാനിക്കപ്പെടുന്നു. നിര്യാതരായ അനന്തമൂര്‍ത്തി, എം. എഫ് ഹുസൈന്‍, ജീവിച്ചിരിക്കുന്ന ഗിരീഷ് കര്‍ണാട് , അമീര്‍ ഖാന്‍ , ഷാരൂഖ് ഖാന്‍, ദീപാ മേത്ത, നന്ദിതാ ദാസ്, മല്ലികാ സാരാഭായ്, ശുഭ മുദ്ഗല്‍ ഇങ്ങിനെ കലാകാരന്മാരും എഴുത്തുകാരും പാക്കിസ്ഥാനിലേക്ക് പോകണം എന്നാണ് അവര്‍ പറയുന്നത്, ഗുലാം അലിയെപ്പോലുള്ളവര്‍ ഇന്ത്യയില്‍ വന്നു
പാടരുതെന്നും. അസഹിഷ്ണുത പ്ലേഗ് പോലെ പടരുകയാണ്. ഭാര്‍ഗവയെപ്പോലുള്ള വലിയ ശാസ്ത്രജ്ഞന്മാര്‍ക്കും റൊമീലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്തുടങ്ങിയ പ്രസിദ്ധ ചരിത്രകാരന്മാര്‍ക്കുമൊന്നും അതില്‍ നിന്ന് രക്ഷയില്ല.നെഹ്രുവിന്റെ ലിബറല്‍ പാരമ്പര്യം തുടര്‍ച്ചയായി അപഹസിക്കപ്പെടുന്നു.
ഗാന്ധിക്ക് പകരം ഗോഡ്‌സെയെ വീരനായകനായി ഉയര്തിക്കാട്ടുകയാണ് ഹിന്ദു മഹാസഭ പോലുള്ള സംഘടനകള്‍. ഗുജറാത്തിലെ വംശഹത്യയ്‌ക്കെതിരായ നടപടികളിലെല്ലാം വെള്ളം ചെര്‍ക്കപെടുകയാണ്, കൊലപാതകികള്‍ വെറുതെ വിട്ടയക്കപ്പെടുന്നു.വിദ്യാഭ്യാസം കാവിവത്കരിക്കപ്പെടുന്നു. എല്ലാ പൊതുസ്ഥാപനങ്ങളിലും
രാഷ്ട്രീയസ്വയംസേവകസന്ഘതിന്റെ ആളുകള്‍ തലവന്മാരായി നിയമിക്കപ്പെടുന്നു. സര്‍വ്വകലാശാലകളില്‍ ഗവണ്മെന്റ് നേരിട്ട് ഇടപെടുന്നു. പുരോഗമന സ്‌ന്ഘടനകളെ നിരോധിക്കുന്നു. മനുഷ്യാവകാശ പ്രവര്തകരെയും എന്‍ ജീ ഓ പ്രവര്‍ത്തകരെയും പല കാരണങ്ങള്‍ പറഞ്ഞു വേട്ടയാടുന്നു. ക്യാംപസ്സുകളെ ഒന്നൊന്നായി കലാപമുഖരിതമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു, തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വര്‍ഗീയലഹളകള്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്നു.ദളിതുകള്‍, സ്ത്രീകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലാളികള്‍,കര്‍ഷകര്‍, ആദിവാസികള്‍, മത ലൈംഗിക ന്യൂനപക്ഷങ്ങള്‍, കലാകാരന്മാര്‍, ബുദ്ധിജീവികള്‍ ഇവരാണ് ഭരണകൂടത്തിന്റെ പ്രധാന ഇരകള്‍. ഇന്ത്യയുടെസാംസ്‌കാരിക പാരമ്പര്യത്തെയും മത വംശ ദര്‍ശന കലാ സാഹിത്യ സാംസ്‌കാരിക വൈവിധ്യത്തെയും ഇല്ലാതാക്കി ഏകശിലാരൂപമായ ഒരു ഹിന്ദു രാഷ്ട്രം നിര്‍മ്മിക്കാനുള ഈ ഫാസിസ്റ്റ് ശ്രമത്തെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മതേതരത്വതെയും സാംസ്‌കാരിക നാനാത്വതെയും പ്രിയ മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തു തോല്പ്പിക്കെണ്ടതുണ്ട്. തൃശ്ശൂരിലെ മനുഷ്യമഹാസംഗമം അങ്ങിനെ വിശാലമായ ഒരുകൂട്ടായ്മയുടെ പ്രഖ്യാപനമാകട്ടെ എന്ന് ആശംസിക്കുന്നു.

തൃശൂരില്‍ നടക്കുന്ന മനുഷ്യസംഗമത്തിനയച്ച ആശംസാ സന്ദേശത്തില്‍ നിന്ന്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply