ഹിന്ദുവാകുന്നതല്ല, ഹിന്ദുത്വ ആകുന്നതാണ് പ്രശ്‌നം.

സ്വാമി അഗ്നിവേശ് രാഷ്ട്രീയാധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നതുതന്നെയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടാംലോകമഹായുദ്ധത്തിനുശേഷം യു എന്‍ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളാണ് അങ്ങനെ ലംഘിക്കപ്പെടുന്നത്. ഫാസിസ്റ്റ് ശക്തികള്‍ പിന്തുടരുന്നത് യുഎന്‍ പ്രഖ്യാപനങ്ങളെയല്ല, മറിച്ച് ഹിറ്റ്‌ലറെയാണ്. രാഷ്ട്രീയ അധികാരത്തിനായി ഹിറ്റ്‌ലര്‍ ജൂതരെ ശത്രുക്കളായി പ്രഖ്യാപിച്ച് കൂട്ടക്കൊല ചെയ്ത മാതൃകയാണ് ഇന്ത്യയിലും ഫാസിസ്റ്റുകള്‍ സ്വീകരിക്കുന്നത്. അതിനുള്ള മറുപടി നാം ഒന്നിച്ച് കണ്ടെത്തണം. ആഗോളതലത്തില്‍ ഐ എസ് ഉയര്‍ത്തുന്ന ഭീഷണിക്കു സമാനം തന്നെയാണിത്. ഇന്ത്യയുടെ ശാപം ജാതിയാണ്. വേദങ്ങള്‍ തിരഞ്ഞാല്‍ കാണാത്ത ഈ സംവിധാനം […]

SSSസ്വാമി അഗ്നിവേശ്

രാഷ്ട്രീയാധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നതുതന്നെയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടാംലോകമഹായുദ്ധത്തിനുശേഷം യു എന്‍ പ്രഖ്യാപിച്ച മനുഷ്യാവകാശങ്ങളാണ് അങ്ങനെ ലംഘിക്കപ്പെടുന്നത്. ഫാസിസ്റ്റ് ശക്തികള്‍ പിന്തുടരുന്നത് യുഎന്‍ പ്രഖ്യാപനങ്ങളെയല്ല, മറിച്ച് ഹിറ്റ്‌ലറെയാണ്. രാഷ്ട്രീയ അധികാരത്തിനായി ഹിറ്റ്‌ലര്‍ ജൂതരെ ശത്രുക്കളായി പ്രഖ്യാപിച്ച് കൂട്ടക്കൊല ചെയ്ത മാതൃകയാണ് ഇന്ത്യയിലും ഫാസിസ്റ്റുകള്‍ സ്വീകരിക്കുന്നത്. അതിനുള്ള മറുപടി നാം ഒന്നിച്ച് കണ്ടെത്തണം. ആഗോളതലത്തില്‍ ഐ എസ് ഉയര്‍ത്തുന്ന ഭീഷണിക്കു സമാനം തന്നെയാണിത്.
ഇന്ത്യയുടെ ശാപം ജാതിയാണ്. വേദങ്ങള്‍ തിരഞ്ഞാല്‍ കാണാത്ത ഈ സംവിധാനം ഉടലെടുത്തത് പിന്നീടാണ്. അര്‍ജ്ജുനനെ പഠിപ്പിക്കുകയും ഏകലവ്യനെ പഠിപ്പിക്കാതിരിക്കുകയും ചെയ്ത ചരിത്രമുണ്ടാകുന്നത് അങ്ങനെയാണ്. അതിന്റെ തുടര്‍ച്ച ഇപ്പോഴും നിലനില്‍ക്കുന്നു. മൃഗങ്ങലേക്കാല്‍ മോശമാണ് രാജ്യത്തെങ്ങുമുള്ള ദളിതരുടെ അവസ്ഥ. അവിടെയാണ് നാരായണ ഗുരുവിന്റെ പ്രസക്തി. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന ഗുരുവിന്റെ പ്രഖ്യാപനം എത്രയോ മഹത്തരമാണ്. നമുക്കെല്ലാമുള്ളത് ഒരേ ആകാശമാണ്, ഒരേ വായുവാണ്, ഒരേ വെള്ളമാണ്, ഒരേ സൂര്യനാണ്, ഒരേ ചന്ദ്രനാണ്, ഒരേ മഴയാണ്. സൃഷ്ടിയിലെവിടേയും വിവേചനമില്ല. പിന്നെങ്ങിനെ വ്യത്യസ്ഥ ജാതികളും മതങ്ങളും ദൈവങ്ങളുമുണ്ടാകും? ജയിലില്‍ വെച്ച് മുസ്ലിം ഓഫീസര്‍ പീഡിപ്പിച്ചതിന്റെ പ്രതികാരമായാണ് സവര്‍ക്കര്‍ കടുത്ത ഹൈന്ദവവാദിയായതും ഹിന്ദുത്വ എന്ന പുസ്തകമെഴുതിയതും എന്നു കേട്ടിട്ടുണ്ട്. അവിടെനിന്നായിരുന്നു ഇന്ത്യയുടെ ദുരന്തത്തിന്റെ തുടക്കം. അതുവരെ എല്ലാ ദേശീയനേതാക്കളും ഇന്ത്യയെ ഒന്നിപ്പിക്കാനായിരുന്നു ശ്രമിച്ചിരുന്നത്. ഭിന്നിപ്പിക്കാനുള്ള ശ്രമമാരംഭി്ച്ചത് അങ്ങനെയാണ്. പുറത്തുനിന്നുള്ള മതങ്ങള്‍ക്കെതിരെയായിരുന്നു പ്രധാനമായും പ്രചരണം നടന്നത്.കൃസ്ത്യന്‍ – മുസ്ലിം മതവിഭാഗങ്ങള്‍ക്കെതിരെ തന്നെയായിരുന്നു പ്രധാന പ്രചരണം. ഇവിടെ ജീവിക്കണമെങ്കില്‍ രണ്ടാംകിട പൗരന്മാരായി ജീവിക്കണം എന്നായിരുന്നു പ്രചരണം. ഹിറ്റ്‌ലറും മുസ്സോളിനിയും തന്നെയായിരുന്നു ആര്‍ എസ് എസിന്റെ ഉദ്ഭവത്തിനു പ്രചോദനമായത്. അവരിന്നും ലക്ഷ്യമാക്കുന്നത് മറ്റൊന്നല്ല. മന്‍മോഹന്‍ സിംഗില്‍ നിന്നു വ്യത്യസ്ഥമായി ഏറെ വാചാലനായ നരേന്ദ്രമോദി ബിജെപിയടക്കം സംഘപരിവാറിന്റെ പല നേതാക്കളും നടത്തുന്ന വര്‍ഗ്ഗീയ പ്രസ്താവനകളോട് മൗനമവലംബിക്കുന്നത് നോക്കൂ. ബിജെപി എന്നത് ആര്‍ എസ് എസിന്റെ രാഷ്ട്രീയമുഖം മാത്രമാണല്ലോ. എല്ലാ സംഘപരിവാര്‍ ശക്തികളേയും നയിക്കുന്നത് ആര്‍ എസ് എസ് ഐഡിയോളജിയാണ്. കേരളത്തില്‍ തന്നെ നോക്കൂ. നാരായണഗുരുവിനെപോലും അവര്‍ ഹൈജാക്ക് ചെയ്യുന്നു.
ഹിന്ദുവാകുന്നതല്ല പ്രശ്‌നം. ഹിന്ദുത്വ ആകുന്നത്. അത് രാഷ്ട്രീയവുമായി ചേരുമ്പോള്‍ ഏറ്റവും അപകടകരമാകുന്നു. അത്തരമൊരു അവസ്ഥാവിശേഷമാണ് രാജ്യം നേരിടുന്നത്. ഇവിടെയൊരു സന്യാസി ആരാധിക്കേണ്ടത് ദേവാലയങ്ങളെയല്ല, മനുഷ്യത്വത്തെയാണ്. അതാണ് സമരത്തിന്റെ സന്യാസം.

രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ശ്രീനാരായണഗുരു ദേശീയ പ്രഭാ.ഷണ പരമ്പരയുടെ ഭാഗമായി സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച ‘സംഘപരിവാര്‍ ഫാസിസത്തിനെതിരെ സമരത്തിന്റെ സന്യാസം’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply