ഹിന്ദുധര്‍മ്മം അണപൊട്ടിയൊഴുകുന്നു

ടി എന്‍ പ്രസന്നകുമാര്‍ ഹിന്ദു സമൂഹത്തിലെ എല്ലാ അഴുക്കുകളെയും ഒരുമിച്ച് കാണാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഇന്നലെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ചെന്നാല്‍ മതിയായിരുന്നു. പോകാന്‍ ഭാഗ്യമില്ലാത്തവര്‍ മാതൃഭൂമി പ്രധാനത്തോടെ മുന്‍പേജില്‍ കൊടുത്ത വാര്‍ത്തയെങ്കിലും വായിക്കണം. അമൃതാനന്ദമയി മഠത്തെ സംരക്ഷിക്കാനായി ഇറങ്ങിയിരിക്കുന്ന ധര്‍മ്മരക്ഷാ സംഗമക്കാരായിരുന്നു അവര്‍. വെള്ളാപ്പള്ളി, അശോക് സിംഘല്‍, കുമ്മനം രാജശേഖരന്‍ മുതല്‍ ശിവഗിരി മഠാധിപതി വരെ. സ്വാമി ശിവലിംഗേശ്വരന്‍ തൊട്ട് ധര്‍മ്മാനന്ദന്‍ വരെയുള്ള എല്ലാ ലൊട്ടുലൊടക്ക് സ്വാമികളും. സ്വാധി ഋതംഭരയുടെ തൊട്ട് ശ്രീ.ശ്രീ. രവിശങ്കര്‍ വരെയുള്ളവരുടെ […]

1012877_710180919005489_786830782_n

ടി എന്‍ പ്രസന്നകുമാര്‍

ഹിന്ദു സമൂഹത്തിലെ എല്ലാ അഴുക്കുകളെയും ഒരുമിച്ച് കാണാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഇന്നലെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ചെന്നാല്‍ മതിയായിരുന്നു. പോകാന്‍ ഭാഗ്യമില്ലാത്തവര്‍ മാതൃഭൂമി പ്രധാനത്തോടെ മുന്‍പേജില്‍ കൊടുത്ത വാര്‍ത്തയെങ്കിലും വായിക്കണം. അമൃതാനന്ദമയി മഠത്തെ സംരക്ഷിക്കാനായി ഇറങ്ങിയിരിക്കുന്ന ധര്‍മ്മരക്ഷാ സംഗമക്കാരായിരുന്നു അവര്‍. വെള്ളാപ്പള്ളി, അശോക് സിംഘല്‍, കുമ്മനം രാജശേഖരന്‍ മുതല്‍ ശിവഗിരി മഠാധിപതി വരെ. സ്വാമി ശിവലിംഗേശ്വരന്‍ തൊട്ട് ധര്‍മ്മാനന്ദന്‍ വരെയുള്ള എല്ലാ ലൊട്ടുലൊടക്ക് സ്വാമികളും. സ്വാധി ഋതംഭരയുടെ തൊട്ട് ശ്രീ.ശ്രീ. രവിശങ്കര്‍ വരെയുള്ളവരുടെ സന്ദേശങ്ങള്‍! ഹൈന്ദവസമൂഹത്തിനു നേരെയുണ്ടായ വെല്ലുവിളികളെ നായാടിമുതല്‍ നമ്പൂതിരിവരെയുള്ള സമൂദായങ്ങളെ ഐക്യപ്പെടുത്തി എതിര്‍ക്കണമെന്ന ആഹ്വാനങ്ങള്‍! ഭക്തിക്കുമുമ്പില്‍ ദളിതനും ബ്രാഹ്മണനും തമ്മില്‍ വ്യത്യാസമില്ലെന്ന ഉഗ്രന്‍ തത്ത്വചിന്തകള്‍!…

ഹിന്ദു സമൂഹത്തിനെ ധര്‍മ്മച്യുതിയില്‍ നിന്ന് രക്ഷിക്കാനുള്ള ഈ അടിയന്തിരസംഗമത്തിനും ആഹ്വാനത്തിനുമൊക്കെ കാരണം ഹിന്ദുക്കള്‍ക്കുമേലെ ആരെങ്കിലും ആറ്റംബോബ് ഇടുമെന്ന് പറഞ്ഞതുകൊണ്ടൊന്നുമല്ല. 20 വര്‍ഷം അമൃതാനന്ദമയിയുടെ ശിഷ്യയായിരുന്ന ഒരു ആസ്‌ത്രേലിയന്‍ വനിത അവരുടെ അനുഭവങ്ങള്‍ തുറന്നുപറയുന്ന ഒരു ചെറിയ പുസ്തകം എഴുതി. അത്രയേ സംഭവിച്ചുള്ളു.
മൂവായിരത്തിലേറ വര്‍ഷങ്ങളുടെ പാരമ്പര്യവും, വൈവിധ്യമാര്‍ന്ന തത്ത്വചിന്തകളും, വിശാലമായ മാനവികതയും, സഹിഷ്ണുതയും, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്തുമൊക്കെയുള്ളതാണ് ഹൈന്ദവ പാരമ്പര്യമെന്ന് ഇടയ്ക്ക് ഭക്തജനങ്ങള്‍ക്കുവേണ്ടി ആത്മീയപ്രഭാഷണങ്ങള്‍ ചെയ്യുന്നവരാണ് ഈ സംന്ന്യാസിവീരന്മാര്‍. 220 പേജോളം വരുന്ന ഒരു ചെറുപുസ്തകത്തിനെ ഇവര്‍ ഇത്ര ഭയപ്പെടുന്നതെന്തിന്? അതെങ്ങിനെ ഇത്ര വലിയ വെല്ലുവിളിയാകും?
ഇന്ത്യന്‍ തത്ത്വചിന്തയിലെ എല്ലാ ലിബറല്‍ പാരായണങ്ങള്‍ക്കും എതിരരായ, ഭക്തിപ്രസ്ഥാനം മുതല്‍ ശ്രീനാരായണപ്രസ്ഥാനം വരെയുള്ള എല്ലാ കീഴാള വിമോചനധാരകളെയും നിരാകരിക്കുന്ന, ചാതുര്‍വാര്‍ണ്യത്തെയും ജാതിവ്യവസ്ഥയെയും സംരക്ഷിക്കുന്ന, സ്ത്രീകള്‍ക്കു നേരെയുള്ള അധികാരത്തെ സംസ്‌കാരമായി കണക്കാക്കുന്ന ആധുനിക മനുസ്മൃതിക്കാരുടെ മെറെന്‍ ഡ്രൈവ് സമ്മേളനമായിരുന്നു ഇത് എന്നതാണ് സത്യം. ഹിന്ദു സമൂഹത്തിന് എന്തെങ്കിലും ധര്‍മ്മച്യുതി സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വിഷജന്തുക്കള്‍ കാരണമാണ്, അല്ലാതെ, ആത്മീയത അന്വേഷിച്ച് ഇന്ത്യയിലേക്ക് വന്ന ഒരു ആസ്്‌ത്രേലിയന്‍ വനിത മൂലമല്ല. അത് മുഖപ്രസംഗമെഴുതി ഈ ആത്മീയ കാപട്യവേഷങ്ങളെ ബോധ്യപ്പെടുത്തേണ്ട കടമയുള്ള, ദേശീയസമരത്തിന്റെയും സാമൂഹ്യവിമോചനത്തിന്റെയും പേരില്‍ നിലനില്‍ക്കുന്ന ഒരു പത്രമാണ് ഇതിനെയൊക്കെ പ്രമോട്ട് ചെയ്യുന്നതും!.. പത്രപ്രവര്‍ത്തനരംഗത്ത് സംഭവിച്ച ഈ നാണംകെട്ട അപചയം അമൃതാനന്ദമയി മഠം കാണിക്കുന്ന വൃത്തികേടുകളേക്കാള്‍ അറപ്പുള്ളവാക്കുന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply