ഹിന്ദുത്വവാദികള്‍ക്ക് ഹിന്ദുയിസത്തെ കുറിച്ചറിയില്ല

യോഗേഷ് മാസ്റ്റര്‍ ശ്രീരാമസേന, ബജ്‌രംഗ്ദള്‍, വിഎച്ച്പി, ശിവസേന തുടങ്ങിയ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നുമറിയില്ല. .ഈ തീവ്രവാദികള്‍ മതത്തിന്റെ ലേബല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മതത്തിന്റെ അമൂല്യമായ ആദര്‍ശങ്ങളോ ലക്ഷ്യങ്ങളോ അവര്‍ക്ക് പ്രശ്‌നമല്ല. വ്യക്തിപരമായും സാമൂഹികമായും രാഷ്ട്രീയമായും ലഭിക്കുന്ന ഗുണങ്ങളാണ് അവരുടെ ലക്ഷ്യം. അവര്‍ക്ക് മതവുമായി ഒരു ബന്ധവുമില്ല. അവരുടെ ആശയങ്ങള്‍ മതത്തിന് പുറത്തുള്ളവയാണ്. കുല്‍ബര്‍ഗിയെ വെടിവെച്ചുകൊന്നവര്‍ ഇനി ഇതുപോലെ സംസാരിക്കാന്‍ ആരുമുണ്ടാവില്ലെന്ന് വിചാരിക്കുന്നു. ഹിന്ദു ദേശീയതയെ എതിര്‍ത്തതിനുള്ള ശിക്ഷയാണ് ഗാന്ധിവധമെന്ന് പറയുന്ന ആര്‍എസ്എസ് പുസ്തകങ്ങള്‍ രാജ്യത്ത് ഇപ്പോഴും […]

y

യോഗേഷ് മാസ്റ്റര്‍

ശ്രീരാമസേന, ബജ്‌രംഗ്ദള്‍, വിഎച്ച്പി, ശിവസേന തുടങ്ങിയ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നുമറിയില്ല. .ഈ തീവ്രവാദികള്‍ മതത്തിന്റെ ലേബല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മതത്തിന്റെ അമൂല്യമായ ആദര്‍ശങ്ങളോ ലക്ഷ്യങ്ങളോ അവര്‍ക്ക് പ്രശ്‌നമല്ല. വ്യക്തിപരമായും സാമൂഹികമായും രാഷ്ട്രീയമായും ലഭിക്കുന്ന ഗുണങ്ങളാണ് അവരുടെ ലക്ഷ്യം. അവര്‍ക്ക് മതവുമായി ഒരു ബന്ധവുമില്ല. അവരുടെ ആശയങ്ങള്‍ മതത്തിന് പുറത്തുള്ളവയാണ്. കുല്‍ബര്‍ഗിയെ വെടിവെച്ചുകൊന്നവര്‍ ഇനി ഇതുപോലെ സംസാരിക്കാന്‍ ആരുമുണ്ടാവില്ലെന്ന് വിചാരിക്കുന്നു. ഹിന്ദു ദേശീയതയെ എതിര്‍ത്തതിനുള്ള ശിക്ഷയാണ് ഗാന്ധിവധമെന്ന് പറയുന്ന ആര്‍എസ്എസ് പുസ്തകങ്ങള്‍ രാജ്യത്ത് ഇപ്പോഴും വിറ്റുകൊണ്ടിരിക്കുകയാണ്. കംസനെ കൊന്ന കൃഷ്ണന്റേയും രാവണനെ കൊന്ന രാമന്റേയും പുനരവതാരമാണ് ഗാന്ധിയെ കൊന്ന ഗോഡ്‌സെ എന്നുപോലും പ്രചരിപ്പിക്കുന്നു. സത്യത്തില്‍ അന്യമതസ്ഥരെ വെറുക്കാന്‍ ഹിന്ദുമതം ഒരിക്കലും നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍, ഹിന്ദുത്വര്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.
മുസ്‌ലിംകളെയും ഇസ്‌ലാമിനെയും അപമാനിക്കുന്നതിനാണ് ഹിന്ദുത്വര്‍ നാടോടിക്കഥകളെപ്പോലും ഉപയോഗിക്കുന്നത്. ഹിന്ദുത്വവും ഹിന്ദുയിസവും രണ്ടാണ്. ഹിന്ദുത്വയെ കുറിച്ച് പറയുന്നവര്‍ക്ക് ഹിന്ദുയിസത്തെ കുറിച്ച് ഒന്നുമറിയില്ല. ഈ ഫാഷിസ്റ്റുകള്‍ക്ക് വേദത്തിലോ ഉപനിഷത്തിലോ വിശ്വാസമില്ല. രാഷ്ട്രീയ അധികാരത്തിനായി ഹിന്ദുമത സംരക്ഷകരായി അഭിനയിക്കുകയാണ്. മുസ്ലിമിനേയും പാക്കിസ്ഥാനേയും ശത്രുക്കളായി ചിത്രീകരിച്ചാണ് ഇവര്‍ നല്ല ഇന്ത്യക്കാരും ഹിന്ദുക്കളുമാകുന്നത്. അതോടൊപ്പം കോര്‍പറേറ്റ്‌വല്‍ക്കരണവുമാണ് ഹിന്ദുത്വരുടെ ലക്ഷ്യം.
സത്യം പറയുന്നവരെ കൊന്നുതീര്‍ക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. എനിക്കെതിരേ അഞ്ചു തവണയാണ് വധശ്രമമുണ്ടായത്. പുരാണങ്ങള്‍ ഉദ്ധരിച്ച് പ്ലാസ്റ്റിക് സര്‍ജ്ജറിയും ടെസ്റ്റ് ട്യൂബ് ശിശുവും വിമാനവുമൊക്കെ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇവിടെയുണ്ടായിരുന്നു എന്നു സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്കുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. ക്ഷണകത്ത് തരാന്‍, പുസ്തകം തരാന്‍ എന്നിങ്ങനെയെല്ലാമാണ് ക്വട്ടേഷന്‍ സംഘം വരുന്നത്. ഒരിക്കല്‍ പോലിസ് പട്രോളിങ് പാര്‍ട്ടി വന്നതിനാലാണ് തോക്കിന്‍മുനയില്‍നിന്ന് രക്ഷപ്പെട്ടത്. ഈ ക്വട്ടേഷന്‍ സംഘത്തിലുള്ളവര്‍ക്ക് എന്നേയോ കല്‍ബുര്‍ഗ്ഗിയേയോ ഒന്നും അറിയുകപോലുമില്ല. അവരെ നിയന്ത്രിക്കുന്ന ശക്തികള്‍ വേറെയാണ്. ചാനലുകളാകട്ടെ പ്രശ്‌നത്തെ രൂക്ഷമാക്കുന്നു. കല്‍ബുര്‍ഗ്ഗിയുടെ കൊലയില്‍ മാധ്യമങ്ങള്‍ക്കാണ് യഥാര്‍ത്ഥ ഉത്തരവാദിത്തം. അവരാണ് അനാവശ്യചര്‍ച്ചകളിലൂടെ പ്രശ്ന്തതെ രൂക്ഷമാക്കിയത്.. കല്‍ബുര്‍ഗ്ഗിക്കുശേഷം ഞാനടക്കം 4 എഴുത്തുകാരെ കൂടി ലക്ഷ്യമിട്ടിട്ടുള്ളതായി അറിയുന്നു. ഇപ്പോള്‍ പോലീസ് ഗണ്‍മാനുമൊത്താണ് എന്റെ സഞ്ചാരം. എഴുത്തുകാര്‍ ഭരണകൂടത്തിന്റെ ജോലി കുറക്കേണ്ടവരാണ്. എന്നാലിപ്പോള്‍ പെന്‍ – ഗണ്‍ ഐക്യത്തെ കുറിച്ചാണ് സംസാരിക്കേണ്ടി വരുന്നത്.
സത്യത്തില്‍ എത്രയോ രൂക്ഷമായ പ്രശ്‌നങ്ങളാണ് രാജ്യം നേരിടുന്നത്. അതിനെതിരെ ഒന്നിക്കേണ്ടവരെയാണ് ഇക്കൂട്ടര്‍ വിഭജിക്കുന്നത്. അതു തിരിച്ചറിഞ്ഞ് ഒന്നിച്ചു നില്‍ക്കുകയാണ് നാമിപ്പോള്‍ ചെയ്യേണ്ടത്.

എന്‍ സി എച്ച് ആര്‍ ഒ തൃശൂരില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply