ഹിന്ദുഐക്യവേദി മഹാബലിക്കെതിരെ

ഇ പി കാര്‍ത്തികേയന്‍ തിരുവോണമടുത്തതോടെ മഹാബലി വീണ്ടും വിവാദത്തില്‍. തൃക്കാക്കര വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി രംഗത്തെത്തിതാണ് ഇപ്പോഴത്തെ വിവാദത്തിനു അടിസ്ഥാനം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. അസുര ഗണത്തില്‍പ്പെടുന്ന മഹാബലി ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഈയാവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി ഹര്‍ജി നല്‍കിയെങ്കിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, നടപടിയില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് […]

mmm
ഇ പി കാര്‍ത്തികേയന്‍

തിരുവോണമടുത്തതോടെ മഹാബലി വീണ്ടും വിവാദത്തില്‍. തൃക്കാക്കര വാമനക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഹിന്ദു ഐക്യവേദി രംഗത്തെത്തിതാണ് ഇപ്പോഴത്തെ വിവാദത്തിനു അടിസ്ഥാനം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആവശ്യം. അസുര ഗണത്തില്‍പ്പെടുന്ന മഹാബലി ചക്രവര്‍ത്തി ദേവഗണത്തില്‍ പെടുന്ന വാമനമൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ പാടില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. ഈയാവശ്യമുന്നയിച്ച് ഹിന്ദു ഐക്യവേദി ഹര്‍ജി നല്‍കിയെങ്കിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാത്രമല്ല, നടപടിയില്‍ കൊച്ചി ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിനുശേഷം മാത്രമേ ഹര്‍ജി പരിഗണിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
തിരുവോണം മഹാബലിയുടെ ഓര്‍മ്മ പുതുക്കുന്ന ഉത്സവമല്ലെന്നും വാമനജയന്തിയാണെന്നുമാണ് മൂന്നു നാലു വര്‍ഷങ്ങളായി സംഘപരിവാര്‍ നേതാക്കള്‍ പ്രചാരണം നടത്തിവരികയുമാണ്. അതേസമയം സമത്വത്തിന്റെയും തുല്യനീതിയുടെയും ഒരു കാലത്തെയാണ് മഹാബലിയുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നതെന്നും അത് വര്‍ണവിവേചനത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നും ദലിത്, പുരോഗമന ജനാധിപത്യ സംഘടനകളും വ്യക്തമാക്കി. അസുരനായ മഹാബലിക്ക് പൂണൂലിട്ടതും രൂപം പൊണ്ണത്തടിയന്റേതാക്കിയതും സവര്‍ണബോധത്തെ പിന്‍പറ്റിക്കൊണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. മഹാബലിയുടെ രൂപത്തെ വികൃതമാക്കിയ നടപടിക്കെതിരേ നടപടി വേണമെന്നും അസുര ചക്രവര്‍ത്തിക്കു ചേര്‍ന്ന രൂപം നല്‍കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ചില ദലിതു സംഘടനകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനവും നല്‍കിയിരുന്നു. കൂടാതെ കേരളത്തിലാകെ മഹാബലിയുടെ ദലിത് സത്വത്തെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില ചിത്രകാരന്മാര്‍ കറഉത്തതും അരോഗദൃഢഗാത്രനുമായ മഹാബലിയുടെ ചിത്രങ്ങള്‍ വരച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ഇത് വര്‍ണവ്യവസ്ഥയുടെ വക്താക്കള്‍ക്ക് മാരകമായ പ്രഹരമേല്‍പ്പിച്ചുവെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മഹാബലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന തന്റെ ചിത്രത്തിനൊപ്പം സമസ്ത ദേശവാസികള്‍ക്കും വാമന ജയന്തി ആശംസകള്‍ നേരുന്നുവെന്നായിരുന്നു അമിത് ഷായുടെ പോസ്റ്റ്. ഇതിനെതിരേ മലയാളികള്‍ ഒന്നടങ്കം പ്രതിഷേധവുമായി മുന്നോട്ടുവന്നു. ആര്‍.എസ്.എസിന്റെ മുഖമാസികയായ കേസരിയില്‍ ഓണം വാമനജയന്തിയാണെന്നു ലേഖനവും പ്രസിദ്ധീകരിച്ചു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയും ഇതേ നിലപാടുമായി രംഗത്തുവന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ഇപ്പോള്‍ തൃക്കാക്കരയിലെ ക്ഷേത്രത്തില്‍ മഹാബലിയുടെ സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതിനെതിരേ ഐക്യവേദി രംഗത്തുവന്നതെന്നാണ് ദലിത് സംഘടനാ പ്രവര്‍ത്തകരുടെ നിരീക്ഷണം.
സംഘപരിവാര്‍ നീക്കത്തിനെതിരേ കേരളത്തിലെങ്ങും പ്രതീകാത്മകമായി മഹാബലിയുടെ സ്മൃതി മണ്ഡപങ്ങള്‍ തീര്‍ക്കാനാണ് ചില സംഘടനകള്‍ ഒരുങ്ങുന്നത്. ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട്, ബാണാസുര സാംസ്‌കാരിക കേന്ദ്രം, അംബേദ്കര്‍ സ്റ്റഡി സെന്റര്‍, ദലിത് ജനാധിപത്യ ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ ഓണക്കാലത്ത് വിവിധ കേന്ദ്രങ്ങളില്‍ മണ്ഡപങ്ങള്‍ സ്ഥാപിക്കാനും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനു മുമ്പായി സമാനചിന്താഗതിക്കാരായവരുടെ വിപുലമായ യോഗം തൃശൂരില്‍ ചേരും. തുടര്‍ന്ന് കേസില്‍ കക്ഷിചേരുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply