ഹിജഡകള്‍ക്കും മനുഷ്യാവകാശം : വിധി സ്വാഗതാര്‍ഹം

മൂന്നാംലിംഗക്കാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. അതേസമയം ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പലതും ഇനിയും അംഗീകരിക്കപ്പെടേണ്ടതായാണിരിക്കു ന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമന്മാരായി ഹിജഡകളെ കണക്കാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ഇവരോട് വിവേചനം പാടില്ല എന്നുമാത്രമല്ല സാമൂഹ്യമായി പിന്നോക്കക്കാരാണെന്ന് അംഗീകരിക്കണം. ഇവര്‍ക്ക് ജോലി സംവരണം അടക്കമുള്ളവ നല്‍കുന്നത് സംബന്ധിച്ച നിയമനിര്‍മാണം നടത്തണം. വിദ്യാഭ്യാസ രേഖകളിലും വിവിധ അപേക്ഷകളിലും മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം വേണം. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകളില്‍ മൂന്നാംലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കണം. […]

images

മൂന്നാംലിംഗക്കാര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണ്. അതേസമയം ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പലതും ഇനിയും അംഗീകരിക്കപ്പെടേണ്ടതായാണിരിക്കു ന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമന്മാരായി ഹിജഡകളെ കണക്കാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. ഇവരോട് വിവേചനം പാടില്ല എന്നുമാത്രമല്ല സാമൂഹ്യമായി പിന്നോക്കക്കാരാണെന്ന് അംഗീകരിക്കണം. ഇവര്‍ക്ക് ജോലി സംവരണം അടക്കമുള്ളവ നല്‍കുന്നത് സംബന്ധിച്ച നിയമനിര്‍മാണം നടത്തണം. വിദ്യാഭ്യാസ രേഖകളിലും വിവിധ അപേക്ഷകളിലും മൂന്നാം ലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം വേണം. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകളില്‍ മൂന്നാംലിംഗമെന്ന് രേഖപ്പെടുത്താന്‍ അവസരം നല്‍കണം. രാജ്യത്തെ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ് എന്നിവ ഇവര്‍ക്കും നല്‍കണം. ഇവക്കായി നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി ചെയ്യണം. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് ചരിത്രപരമായ ഈ വിധി പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്.

ഹിജഡകളെ സംബന്ധിച്ചിടത്തോളം ഈ വിധി വളരെ പ്രധാനം തന്നെ. ഏറെകാലമായി അവരുന്നയിക്കുന്ന നിരവധി വിഷയങ്ങളാണ് ഇവിടെ കോടതി അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനോട് ചേര്‍ത്തുവെക്കാവുന്ന നിരവധി ലൈംഗിക ന്യൂനപക്ഷങ്ങള്‍ നിലവിലുണ്ട്. അവരേയും മനുഷ്യരായി അംഗീകരിക്കാനും അവരുടെ ലൈംഗിക സ്വയംനിര്‍ണ്ണയാവകാശമടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാനും കോടതി തയ്യാറാകണം. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമായ കാലഹരണപ്പെട്ട 377-ാം വകുപ്പ് റദ്ദാക്കാന്‍ തയ്യാറാകാത്ത മുന്‍വിധി പുനപരിശോധിക്കാനും സുപ്രിം കോടതി തയ്യാറാകണം. എങ്കിലേ ഈ വിധി മുന്നോട്ടുവെക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും സാമൂഹ്യനീതിയെന്ന ആശയം പൂര്‍ത്തിയാകൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply