ഹാ കഷ്ടം… ഇതോ ജനാധിപത്യത്തിന്റെ ശ്രീകോവില്‍…..?

  പലപ്പോഴും പലരും പറഞ്ഞിട്ടുള്ള സംഗതിയാണെങ്കിലും വീണ്ടും പറയാതിരിക്കാനാവില്ല. ഇതിനാണോ നമ്മള്‍ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കുന്നത്? ഗൗരവമായ ചര്‍ച്ചകള്‍ക്കു പകരം പ്രതിപക്ഷം ലഹള കൂട്ടുക, കിട്ടിയ അവസരം ഉപയോഗിച്ച് സ്പീക്കര്‍ സഭ പിരിച്ചുവിടുക, അപ്പോള്‍ ഭരണപക്ഷത്തിനും സന്തോഷം. പിന്നെ സഭക്കു പുറത്തു സമരം, അക്രമം, ലാത്തിചാര്‍ജ്ജ്, ചാനല്‍ ചര്‍ച്ചകള്‍….. അതിനിടയില്‍ ചര്‍ച്ചകളൊന്നും കൂടാതെ ബില്ലുകള്‍ പാസ്സാകും, എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകും. എല്ലാവരും ഹാപ്പി. നേരത്തെ മറ്റു പരിപാടികളിലേക്ക. ഏതാനും മാസം മുമ്പ് ഗണേഷ് കുമാറിന്റെ പ്രശ്‌നങ്ങളുടെ […]

images

 

പലപ്പോഴും പലരും പറഞ്ഞിട്ടുള്ള സംഗതിയാണെങ്കിലും വീണ്ടും പറയാതിരിക്കാനാവില്ല. ഇതിനാണോ നമ്മള്‍ ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കുന്നത്? ഗൗരവമായ ചര്‍ച്ചകള്‍ക്കു പകരം പ്രതിപക്ഷം ലഹള കൂട്ടുക, കിട്ടിയ അവസരം ഉപയോഗിച്ച് സ്പീക്കര്‍ സഭ പിരിച്ചുവിടുക, അപ്പോള്‍ ഭരണപക്ഷത്തിനും സന്തോഷം. പിന്നെ സഭക്കു പുറത്തു സമരം, അക്രമം, ലാത്തിചാര്‍ജ്ജ്, ചാനല്‍ ചര്‍ച്ചകള്‍….. അതിനിടയില്‍ ചര്‍ച്ചകളൊന്നും കൂടാതെ ബില്ലുകള്‍ പാസ്സാകും, എംഎല്‍എമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാകും. എല്ലാവരും ഹാപ്പി. നേരത്തെ മറ്റു പരിപാടികളിലേക്ക.
ഏതാനും മാസം മുമ്പ് ഗണേഷ് കുമാറിന്റെ പ്രശ്‌നങ്ങളുടെ പേരിലുണ്ടായ സംഭവങ്ങളുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. തമാശയെന്താണെന്നു വെച്ചാല്‍ കാര്യങ്ങള്‍ ഉരുത്തിരിഞ്ഞു വരുമ്പോള്‍ മിക്കവാറും ഇരുമുന്നണികളും ചെയ്യുന്നത് ഒന്നു തന്നെയാണെന്നു കാണാം. ഇപ്പോള്‍തന്നെ സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ മുന്‍സര്‍ക്കാരും സംരക്ഷിരുന്നതായി ഭരണപക്ഷം ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയാണ് അതിനു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. സത്യം അതിനിടയിലെവിടേയോ മുങ്ങിപോകുന്നു. നിയമസഭയാകട്ടെ നോക്കുകുത്തിയാകുന്നു.
ഇപ്പോഴത്തെ സംഭവത്തില്‍ തന്റെ ഓഫീസില്‍നിന്ന് വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി സമ്മതിക്കുന്നു. അതിന്റെ പേരില്‍ നാമമാത്ര നടപടിയാണെടുത്തിരിക്കുന്നത്. പുറത്ത് എന്തുപറഞ്ഞാലും ചാനല്‍ ചര്‍ച്ചകളില്‍ പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്ന് ശക്തമായി ആരോപിക്കുന്നില്ല. എങ്കിലും താനല്ല ആരോപിക്കപ്പെട്ടവരെ വിളിച്ചതെന്നും അവര്‍, തന്നെയല്ല വിളിച്ചതെന്നും തെളിയിക്കേണ്ട ബാധ്യത മുഖ്യനുണ്ട്. ഒപ്പം ഇത്തരമൊരു സുതാര്യത – അതങ്ങനെയാണെങ്കില്‍ – ഇനി വേണോ എന്ന കാര്യത്തിലും തീരുമാനം വേണം. തന്നെ കാണാന്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ല എന്ന് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തമായി ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. നല്ലത്. എന്നാല്‍ ബിജു രാധാകൃഷ്ണനുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച വേണ്ടത്ര സുതാര്യമല്ല എന്ന വിമര്‍ശനമുണ്ട്. സംസാരിച്ചത് വ്യക്തിപരമായ കാര്യമാണെന്നും അത് പരസ്യമാക്കില്ല എന്നും ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത് അതാര്യതയാണ്, സുതാര്യതയല്ല. എന്തായാലും എത്രയും വേഗം അന്വേഷണം നടത്തി കുറ്റക്കാരേയും അതിനു ഒത്താശ ചെയ്യാന്‍ ശ്രമിച്ചവരേയും കണ്ടെത്തി നടപടിയെടുക്കണം. അതല്ല, മുഖ്യമന്ത്രിക്കുതന്നെ സംഭവത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനു ഉപോല്‍ഫലകമായ വസ്തുതകള്‍ കണ്ടെത്താനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. ആരോപണവിധേയമായ കമ്പനിക്കായി എന്തു ആനുകൂല്യമാണ് ചെയ്തിട്ടുള്ളതെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചിട്ടുണ്ട്. എമര്‍ജിഗ് കേരളയില്‍ ഈ വിഷയം ഉയര്‍ന്നു വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതെല്ലാം തെറ്റാണെന്നു ചൂണ്ടിക്കാണിക്കാതെ പ്രതിപക്ഷത്തിന്റെ ഇത്തരം സമീപനം ഗുണം ചെയ്യില്ല. മാത്രമല്ല കേരളത്തിനു ഏറ്റവും അനിവാര്യമായ സോളാര്‍ പദ്ധതികളുടെ പേരിലുണ്ടായ ഈ തട്ടിപ്പിന്റെ ഗൗരവം ചോര്‍ത്തുന്ന രീതിയില്‍ സ്ത്രീകളുടെ പെരുമാറ്റത്തെ കേന്ദ്രീകരിച്ച് പൈങ്കിളിവല്‍ക്കരിക്കാനുള്ള നീക്കവും എതിര്‍ക്കപ്പെടണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply