ഹാദിയ കേസ് ഉയര്‍ത്തുന്ന വെല്ലുവിളി

അഡ്വ കെ എസ് മധുസൂദനന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി വിവാഹത്തിന്റെ ന്യായാന്യായത പരിശോധിച്ചു വിധിപുറപ്പെടുവിക്കുന്നത് അസാധാരണമാണ്. ഇനി വിവാഹം നിലനില്‍ക്കില്ലെങ്കില്‍ത്തന്നെ പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നരോ അല്ലാത്തവര്‍ക്കോ സ്വ ബുദ്ധി ഉള്ള ആര്‍ക്കും സ്വമേധയാ ഒരുമിച്ച് താമസിക്കാനും ഇണചേരാനും മറ്റുമുള്ള അവകാശം എങ്ങിനെയാണ് നിഷേധിക്കാനാവുക?. അഖില എന്ന ഹാദിയയുടെ മതംമാറ്റത്തിന് നിയമസാധുത്വം ഉണ്ടോയെന്നു ഇത്തരം ഹര്‍ജികളില്‍ അന്വേഷിക്കേണ്ടതുണ്ടോ എന്ന സംശയത്തിന് നിവാരണം നല്‍കേണ്ടതുണ്ട്. മുന്‍കൂട്ടി പ്രണയിച്ചില്ലാത്തവര്‍ പരസ്പരം വിവാഹിതരാകുന്നത് സംശയാസ്പതമാണെന്നും ഇത്തരം ഹര്‍ജികളില്‍ വിധിക്കുന്നതെന്തിനാണ് ? പ്രായപൂര്‍ത്തയെത്തിയിട്ടില്ലാത്ത നിരാലംബരും മാതാപിതാക്കളില്ലാത്തവര്‍ക്ക് […]

hhഅഡ്വ കെ എസ് മധുസൂദനന്‍

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കോടതി വിവാഹത്തിന്റെ ന്യായാന്യായത പരിശോധിച്ചു വിധിപുറപ്പെടുവിക്കുന്നത് അസാധാരണമാണ്. ഇനി വിവാഹം നിലനില്‍ക്കില്ലെങ്കില്‍ത്തന്നെ പ്രായപൂര്‍ത്തിയായ വിദ്യാസമ്പന്നരോ അല്ലാത്തവര്‍ക്കോ സ്വ ബുദ്ധി ഉള്ള ആര്‍ക്കും സ്വമേധയാ ഒരുമിച്ച് താമസിക്കാനും ഇണചേരാനും മറ്റുമുള്ള അവകാശം എങ്ങിനെയാണ് നിഷേധിക്കാനാവുക?. അഖില എന്ന ഹാദിയയുടെ മതംമാറ്റത്തിന് നിയമസാധുത്വം ഉണ്ടോയെന്നു ഇത്തരം ഹര്‍ജികളില്‍ അന്വേഷിക്കേണ്ടതുണ്ടോ എന്ന സംശയത്തിന് നിവാരണം നല്‍കേണ്ടതുണ്ട്. മുന്‍കൂട്ടി പ്രണയിച്ചില്ലാത്തവര്‍ പരസ്പരം വിവാഹിതരാകുന്നത് സംശയാസ്പതമാണെന്നും ഇത്തരം ഹര്‍ജികളില്‍ വിധിക്കുന്നതെന്തിനാണ് ?

പ്രായപൂര്‍ത്തയെത്തിയിട്ടില്ലാത്ത നിരാലംബരും മാതാപിതാക്കളില്ലാത്തവര്‍ക്ക് കോടതി ‘പാരന്റ് പെട്രായി’ ആകുന്നത് മനസിലാക്കാം. എന്നാല്‍ ഇവിടെ ബി ഛ് എ എം പൂര്‍ത്തിയാക്കിയ 24 വയസ്സിനുമേല്‍ പ്രായമുള്ള യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം മതം മാറ്റത്തിനോ വിവാഹത്തിനോ അര്‍ഹതയില്ലെന്ന് വിധിക്കുന്നത് തികച്ചും മനുഷ്യാവകാശ ലംഘനമാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വയനിര്‍ണയകാവകാശമുണ്ടെന്ന മുന്‍ സുപ്രീംകോടതിവിധികളെ മറികടക്കാന്‍ അത്തരം കേസില്‍ എല്ലാം അവര്‍ കമിതാക്കള്‍ അവിരുന്നു എന്ന വാദം നിരര്‍ത്ഥകമാണ്. ഇവിടെ ഏകവിഷയം തടങ്ങലില്‍ ആണോ എന്നതാണ്. തന്റെ ഇഷ്ടപ്രകാരമാണ് എന്ന പറഞ്ഞുകഴിഞ്ഞാല്‍ പ്രഥമദൃഷ്ട്യാല്‍ അത് ബോധ്യപ്പെടുന്നതോടെ തുടര്‍ അന്വേഷണങ്ങള്‍ അപ്രസക്തമാണ്. ഹാദിയ യുടെ ആദ്യത്തെ കേസില്‍ ഹൈക്കോടതി അവളെ സ്വന്തം ഇഷ്ടത്തിന് വിട്ടിരുന്നതാണ്. പിന്നീട് മാസങ്ങള്‍ക്കുശേഷം സിറിയയിലേക്ക് കടത്താന്‍ സാധ്യതയുണ്ടെന്ന വ്യാജേന വന്ന അതേതരത്തിലുള്ള ഹര്‍ജി പരിഗനാര്‍ഹമാകുന്നതെങ്ങിനെയാണ്? ഹേബിയസ് ഹര്‍ജിയില്‍ പരിശോധി്‌ക്കേണ്ട വിഷയം അന്യായ തടങ്ങലില്‍ ആണോ എന്നത് മാത്രമാണ്. അതിനു പകരം പാസ്‌പോര്ട്ട് പോലുമില്ലാത്ത സ്ത്രീയെ വിദേശത്തേക്ക് കടത്തും എന്നൊക്കെ ആരോപിച്ച കേസുണ്ടാകുന്ന പ്രവണത ആശാസ്യമല്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply