ഹരിത ട്രിബ്യൂണല്‍ ഇടപെടല്‍ പ്രസക്തം

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കേന്ദ്ര ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത് ഉചിതമായി. ട്രൈബ്യൂണലിന്റെ അധികാരങ്ങളെല്ലാം എടുത്തുകളയാന്‍് കേന്ദ്രം ശ്രമിക്കുമ്പോഴാണ് ഈ ഇടപെടല്‍ എന്നതും പ്രസക്തമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ നടപ്പാക്കുന്നതെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കണമെന്നും ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അന്ത്യശാസനം നല്‍കി. ഇതിനു കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്കു കടുത്ത നടപടി […]

wwപശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കേന്ദ്ര ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത് ഉചിതമായി. ട്രൈബ്യൂണലിന്റെ അധികാരങ്ങളെല്ലാം എടുത്തുകളയാന്‍് കേന്ദ്രം ശ്രമിക്കുമ്പോഴാണ് ഈ ഇടപെടല്‍ എന്നതും പ്രസക്തമാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ നടപ്പാക്കുന്നതെന്ന് ഒരാഴ്ചയ്ക്കുള്ളില്‍ വ്യക്തമാക്കണമെന്നും ഈ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ എത്ര സമയം വേണമെന്ന് അറിയിക്കണമെന്നും ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അന്ത്യശാസനം നല്‍കി. ഇതിനു കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ക്കു കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേസ് നീട്ടിവയ്ക്കാനായി മാത്രം എന്തിനാണ് ഇങ്ങനെ ഹാജരാകുന്നത് എന്നതുള്‍പ്പെടെ രൂക്ഷ വിമര്‍ശനമാണു ട്രിബ്യൂണല്‍ ഇന്നലെ ഉയര്‍ത്തിയത്.
പശ്ചിമഘട്ട സംരക്ഷണത്തിനു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവാ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണല്‍. ഈ റിപ്പോര്‍ട്ട് ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതിനു പകരം ഇതിന്റെ തുടര്‍ച്ചയായിട്ടാണു കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്നു കേന്ദ്രം വ്യക്തമാക്കി. ഇതു ട്രിബ്യൂണല്‍ സമ്മതിച്ചില്ല. രണ്ടും വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ്. രണ്ടു റിപ്പോര്‍ട്ടിലെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അളവില്‍ വ്യത്യാസമുണ്ട്. ഈ സാഹചര്യത്തില്‍ കസ്തൂരിരംഗന്‍ ഒഴിവാക്കിയ പ്രദേശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
പരിസ്ഥിതി മേഖല മേഖലയില്‍ എങ്ങനെയാണു ഖനനം നടന്നതെന്ന ട്രിബ്യൂണലിന്റെ ചോദ്യത്തിന് ഗാഡ്ഗില്‍കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളും അതിനെ തുടര്‍ന്നുള്ള ഉത്തരവുകളും പുറത്തു വരുന്നതിനു മുമ്പു നല്‍കിയ ലൈസന്‍സുകളാണു റദ്ദാക്കിയതെന്നും ഇപ്പോള്‍ ഖനനം നടക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നു ഖനനത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ, ഏതു റിപ്പോര്‍ട്ടാണു നടപ്പാക്കുന്നതെന്നു വ്യക്തമാക്കാന്‍ ട്രിബ്യൂണല്‍ കേന്ദ്രത്തോട് നിര്‍ദേശിക്കുകയായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായിരുന്നു. എന്നാല്‍, ആറു മാസത്തോളം ഇക്കാര്യത്തില്‍ ആരും പ്രതികരിച്ചില്ല.  ഒരുദിവസം കേന്ദ്രം കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി എത്തുകയായിരുന്നില്ലേ എന്ന് ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ ചോദിച്ചു. ഏതു റിപ്പോര്‍ട്ടാണു നടപ്പാക്കുക എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഇതിനു നാലാഴ്ച അനുവദിക്കണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡ്വ. വിജയ് മല്‍ഹോത്ര ആവശ്യപ്പെട്ടു. ഇതോടെ രൂക്ഷമായ ഭാഷയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച ട്രിബ്യൂണല്‍ എന്തിനാണ് ഇങ്ങനെ കേസില്‍ ഹാജരാകുന്നതെന്നും കേന്ദ്രം ഈ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും വ്യക്തമാക്കുകയായിരുന്നു. ഇത്രയും സാവകാശം നല്‍കാനാകില്ലെന്നു ട്രിബ്യൂണല്‍ വ്യക്തമാക്കി. കേസ് ഈ മാസം 25നു വീണ്ടും പരിഗണിക്കും.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോളെന്തുകൊണ്ടാണ് പുറകിലേക്ക് പോകുന്നതെന്ന് വ്യക്തമല്ല. പാറമട മാഫിയക്കുമുന്നില് മുട്ടുകുത്തിയോ? കേരള ഘടകം എന്തേ നിശബ്ദരാകുന്നു. കോടതിക്കുമുന്നില്‍ മാത്രമല്ല, ജനങ്ങള്‍ക്കുമുന്നിലും ഇതിനു മറുപടി പറയണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply