ഹരിതട്രൈബ്യൂണലും കേരളത്തിലെ നിര്‍മ്മാണമേഖലയും

പാരിസ്ഥിതിക അനുമതി ലഭിക്കാത്ത ക്വാറികളടക്കം ഖനന കേന്ദ്രങ്ങള്‍ 2013 ആഗസ്റ്റ് അഞ്ചിനകം അടച്ചുപൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണല്ലോ. ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ജൂലൈ എട്ടിന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. ഡയറക്ടറുടെ ഉത്തരവും ജില്ലാ ജിയോളജിസ്റ്റുകള്‍ നല്‍കിയ നോട്ടുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. െ്രെടബ്യൂണല്‍ ഉത്തരവ് ചില നദീതീരങ്ങളിലെ മണലെടുപ്പുമായി ബന്ധപ്പെട്ടാണെന്ന […]

hhhhപാരിസ്ഥിതിക അനുമതി ലഭിക്കാത്ത ക്വാറികളടക്കം ഖനന കേന്ദ്രങ്ങള്‍ 2013 ആഗസ്റ്റ് അഞ്ചിനകം അടച്ചുപൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണല്ലോ. ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ ജൂലൈ എട്ടിന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. ഡയറക്ടറുടെ ഉത്തരവും ജില്ലാ ജിയോളജിസ്റ്റുകള്‍ നല്‍കിയ നോട്ടുകളും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. െ്രെടബ്യൂണല്‍ ഉത്തരവ് ചില നദീതീരങ്ങളിലെ മണലെടുപ്പുമായി ബന്ധപ്പെട്ടാണെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
അനുമതിയോടെ പ്രവര്‍ത്തിച്ചുവന്ന ഖനന കേന്ദ്രങ്ങള്‍ക്ക് 2015 ഫെബ്രുവരി ഒമ്പത് വരെ പെര്‍മിറ്റ് പുതുക്കാതെ തന്നെ തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഇവക്കും സ്‌റ്റോപ് മെമ്മോ നല്‍കി. ചരക്ക് നീക്കാന്‍ അനുമതി നല്‍കുന്ന ഫോമുകള്‍ തിരിച്ചേല്‍പിക്കാനും നിര്‍ദേശമുണ്ടായി. ഇത് ചോദ്യം ചെയ്ത് കോന്നിയിലെ എസ്.കെ.ജി ഗ്രാനൈറ്റ് ഉടമ സനല്‍കുമാറാണ് ഹരജി നല്‍കിയത്. ജില്ലാ ജിയോളജിസ്റ്റുകള്‍ നല്‍കിയ ഉത്തരവുകള്‍ ചോദ്യം ചെയ്ത് സജി ഉലഹന്നാന്‍, വര്‍ഗീസ്, രതീഷ്, രഞ്ജിത് ജേക്കബ് തുടങ്ങിയ ക്വാറി ഉടമകളും കോടതിയെ സമീപിച്ചു.രണ്ടാഴ്ചക്കകം ഹരജികളില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിനോടും ജിയോളജി ഡയരക്ടര്‍, ജില്ലാ ജിയോളജിസ്റ്റുമാര്‍ എന്നിവരോടും കോടതി നിര്‍ദേശിച്ചു.
കോടതിവിധിക്കെതിരെ കേരളത്തിലെ ക്വാറികളെല്ലാം സമരത്തിലാണ്. നിര്‍മ്മാണമേഖലയുടെ സ്തംഭനാവസ്ഥ ചൂണ്ടികാട്ടി ഭരണപക്ഷവും പ്രതിപക്ഷവും ഈ സമരത്തെ പിന്തുണക്കുകയാണ്.
മറുവശത്ത് ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. നിലവിലുള്ള ഘടനക്ക് പകരം ഭരണപരമായ അധികാരം മാത്രമുള്ള വേദിയാക്കി െ്രെടബ്യൂണലിനെ മാറ്റും. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന ആരോപണം ശക്തമാണ്.
വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ക്കും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കും വിഘാതമാകുന്ന പല ഉത്തരവുകളും ദേശീയ ഹരിത െ്രെടബ്യൂണലില്‍ നിന്നുണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജുഡീഷ്യല്‍ അധികാരം എടുത്തുകളയാന്‍ സര്‍ക്കാര്‍ നോക്കുന്നത്. അതോടെ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ഒരു വകുപ്പുപോലെ ദേശീയ ഹരിത െ്രെടബ്യൂണല്‍ പ്രവര്‍ത്തിക്കും.
െ്രെടബ്യൂണലിന്റെ അധികാര പരിധി കുറക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുകളയാനാണ് പ്രാഥമിക ചര്‍ച്ചയിലെ ധാരണ. നിലവില്‍ സുപ്രീംകോടതിക്ക് കീഴിലാണ് പരിസ്ഥിതി വിഷയങ്ങള്‍ക്കുള്ള ഏക ജുഡീഷ്യല്‍ സ്ഥാപനമായ ദേശീയ ഹരിത െ്രെടബ്യൂണല്‍ പ്രവര്‍ത്തിക്കുന്നത്.
എന്തായാലും കേരളത്തിലെ പാറമടയുടമകള്‍്ക്ക് സന്തോഷിക്കാം.  കേരള അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഏതെന്നു ചോദിച്ചാല്‍ ഉത്തരം പാറമടകള്‍ എന്നായിരിക്കുന്നു. ഇനിയെങ്കിലും ഈ വിഷയത്തില്‍ ഒന്നും ചെയ്യാനായില്ലെങ്കില്‍ കേരളം തന്നെ ഇല്ലാതാകുന്ന കാലം അതിവിദൂരമാകില്ല.
അടുത്തയിടെ അമ്പതു ദിവസത്തോളം പശ്ചിമ ഘട്ടമേഖലയില്‍ യാത്രനടത്തിയ സംഘവും ചൂണ്ടികാട്ടിയത് മറ്റൊന്നല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയെങ്കിലും ഫലപ്രദമായ ഒരു തീരുമാനമോ നടപടിയോ ഉണ്ടായിട്ടില്ല. മറിച്ച് നമ്മുടെ മുഴുവന്‍ ഭരണകൂട സംവിധാനങ്ങളേയും നിയന്ത്രിക്കുന്ന ശക്തികളായി പാറമട മാഫിയ മാറിയിരിക്കുന്നു. രാഷ്ട്രീയ – ഭരണ നേതൃത്വങ്ങള്‍ മാത്രമല്ല, സാമുദായിക നേതൃത്വങ്ങളും അവര്‍ക്കുപിന്നില്‍ തന്നെ. ഇവരുടെയെല്ലാം പ്രചരണങ്ങള്‍ വിശ്വസിച്ച് ചെറുകിട കര്‍ഷകര്‍പോലും കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടോ എന്ന സംശയം ശക്തമാകുന്നു.
നൂറുകണക്കിനു വന്‍കിട പാറമടകളാണ് പശ്ചിമഘട്ടമേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. പലതും അനധികൃതം. അധികൃതമായവയില്‍തന്നെ ഭൂരിഭാഗവും ചട്ടങ്ങളും നിബന്ധനകളുമെല്ലാം ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതറിയാത്തവര്‍ ആരുമില്ല. എന്നിട്ടും പ്രകൃതിയോടും വരുംതലമുറയോടുമുള്ള ഈ ക്രൂരത അഭംഗുരം തുടരുന്നു.
നിര്മ്മാണമേഖലയുടെ പേരിലാണല്ലോ പാറമടകള്‍ ന്യായീകരിക്കപ്പെടുന്നത്. ഇക്കാര്യവും പരിശോധിക്കേണ്ടതുണ്ട്. ലക്ഷകണക്കിനു അന്യസംസ്ഥാന തൊഴിലാളികളാണല്ലോ ഇന്നു കേരളത്തിലുള്ളത്. അവര്‍ മുഖ്യമായും തൊഴില്‍ ചെയ്യുന്നത് നിര്‍മ്മാണ മേഖലയില്‍. ഇന്ത്യയില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഇത്രമാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. അതിനു സ്വാഭാവികമായും സ്ഥലം വേണം, കല്ലുവേണം, മണല്‍വേണം, ഓടുവേണം. അതിനായി വയല്‍ നികത്തണം, ക്വാറിവേണം, പുഴയില്‍ നിന്ന് മണല്‍ വാരണം, കളിമണ്ണു കുഴിക്കമം, പാറ ഇടിക്കണം.. ഇതൊന്നും അതു ചെയ്യുന്നവരുടെ മാത്രം കുറ്റമല്ല. നമ്മുടെ വീടുകള്‍ തന്നെ നോക്കുക. ഇന്ത്യയില്‍ ഏറ്റവും വലിയ വീടുകള്‍ ഉണ്ടാക്കുന്നവര്‍ മലയാളികളാണല്ലോ. അന്തസ്സിന്റെ പ്രതീകമാണ് നമുക്കിന്ന് വീടുകളും അവക്കുമുന്നില്‍ കിടക്കുന്ന വാഹനങ്ങളും. കൂട്ടുകുടുംബ സമ്പ്രദായം അപ്രത്യക്ഷമായതോടെ വീടുകളുടെ എണ്ണം കൂടി. പ്രവാസികളെല്ലാം നാട്ടില്‍ വന്‍വീടു പണിത് പൂട്ടിയിടുന്നു. കേരളത്തില്‍ മൂന്നു ലക്ഷം പേര്‍ക്ക് സ്വന്തം വീടില്ലെന്നു കണക്കുകള്‍, മറുവശത്ത് പത്തുലക്ഷത്തോളം വീടുകളും ഫ്‌ലാറ്റുകളും പൂട്ടിക്കിടക്കുന്നു. ഈ എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. മുമ്പൊക്കെ ഇവ വാടകക്കു കൊടുക്കുമായിരുന്നു. ഇപ്പോള്‍ അതും കുറഞ്ഞു. ഈ മേഖലയില്‍ യാതൊരു നിയന്ത്രണവും നമ്മുടെ സര്‍ക്കാരിനില്ല എന്നതാണ് സത്യം. വിവരമില്ലാത്തവര്‍ എന്നു നാം ആക്ഷേപിക്കുന്ന തമിഴ് നാട്ടിലൊക്കെ സ്ഥിതി എത്ര വിഭിന്നമാണ്.
വീടുമാത്രമല്ല, മറ്റു മേഖലകളിലും വന്‍കിടരീതിയിലാണ് നമ്മുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. അവയാകട്ടെ ഒരിക്കലും നമ്മുടെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യവും ഇവിടെ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിക്കുന്നവയുമല്ല. നമുക്കുചുറ്റുമുള്ള വിഭവങ്ങള്‍ ഉപയോഗിച്ച് പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ചിരുന്ന പൂര്‍വ്വീകരെ നാം മറന്നിരിക്കുന്നു. അതുകൊണ്ടാണ് ടെറസ് വീടുകള്‍ ചോരുന്നതും മീതെ ട്രസ്സ് അടിേക്കണ്ടിവരുന്നതും.
മലയാളികളുടെ മുഖത്തുനോക്കി ഈ കാപട്യങ്ങളെ ചോദ്യം ചെയ്ത ഒരു സായിപ്പുണ്ടായിരുന്നല്ലോ. ലാറിബേക്കര്‍. അദ്ദേഹത്തപോലും നാം മാര്‍ക്കറ്റ് ചെയ്യുന്നതെങ്ങനെയാണെന്നു നോക്കുക. ചിലവു കുറഞ്ഞ വീടുകള്‍ എന്ന പേരില്‍ നമ്മുടെ ബുദ്ധിജീവികള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ഏറ്റവും ആഡംബരമാണെന്നത് മലയാളിയുടെ കാപട്യത്തിന് ഒരുദാഹരണം മാത്രം.
നിര്‍മ്മാണ മേഖലയില്‍ മിതത്വം പാലിക്കാതേയും നമ്മുടെ നാടിനനുയോജ്യവും ലഭ്യവുമായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താതേയും നമുക്ക് മുന്നോട്ടുപോകാനാകില്ല. അതാണ് വാസ്തവത്തില്‍ പുരോഗതി എന്ന വാക്കിന്റെ യഥാര്‍ത്ഥം അര്‍ത്ഥം. അതുപോലെ ചുറ്റുപാടും വളച്ചുകെട്ടി സ്വന്തം വന്‍കിട ഭവനം എന്ന സങ്കല്‍പ്പം തന്നെ മാറേണ്ടിയിരിക്കുന്നു. പല യൂറോപ്യന്‍രാജ്യങ്ങളിലും ജനങ്ങള്‍ സ്വന്തമായി വീടുവെക്കുന്നതേയില്ല, അതിനവര്‍ക്ക് കഴിയുകയുമില്ല എന്ന് മറക്കരുത്. പല കാര്യങ്ങളിലും അവരുടേതിനു സമാനമാണ് നമ്മുടെ ജീവിതസാഹചര്യം എന്നുമറക്കരുത്. എന്നിട്ടും നാം വന്‍കിട സൗധങ്ങളുണ്ടാക്കി പൂട്ടിയിടുന്നു. അതിനായി ഭൂമിയെ കീറിമുറിക്കുന്നു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല നാം അനാവശ്യമായ അഹങ്കാരം കാണിക്കുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടികാട്ടിയപോലെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം, വീടുനിര്‍മ്മാണം എന്നിവയാണ് മലയാളിയെ കടക്കെണിയിലാക്കുന്നത്. ഒപ്പം വാഹനവുമുണ്ട്. അനാവശ്യമായ പൊങ്ങച്ചമാണ് അതിന്റെയെല്ലാം മൂലകാരണം. ഇവക്കവസാനമില്ലാതെ ഇനിയും മുന്നോട്ടുപോകാന്‍ നമുക്കാവില്ല. അതിനു ശ്രമിച്ചാല്‍ മറുപടി നല്‍കുന്നത് പ്രകൃതി തന്നെയായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply