സ്‌ത്രീകള്‍ക്ക്‌ യാത്രാവകാശം നിഷേധിച്ച്‌ കേരളം എങ്ങോട്ട്‌……..?

പൊതുസ്ഥലത്തും പൊതുവാഹനങ്ങളി ലുമെല്ലാം യാത്രചെയ്യാനുള്ള അവകാശം നിഷേധിച്ച്‌ എങ്ങോട്ടാണ്‌ കേരളം പോകുന്നത്‌? ഇതാണോ കൊട്ടിഘോഷി ക്കപ്പെടുന്ന കേരളത്തിന്റെ പ്രബുദ്ധതയും സാക്ഷരതയും രാഷ്ട്രീയബോധവും? പമ്പയിലേക്കുള്ള കഎ എസ്‌ ആര്‍ ടി സി ബസിലെ അയ്യപ്പന്‍മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന്‌ ആരോപിച്ചാണ്‌ സ്‌ത്രീകളെ ഇറക്കിവിടുന്നത്‌. എറണാകുളത്ത്‌ അമ്മയേയും പിഞ്ചു കുഞ്ഞുങ്ങളേയും ബസില്‍ നിന്നിറക്കിവിട്ടപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയവര്‍ക്കു തെറ്റിയിരിക്കുകയാണ്‌. പിന്നാലെ ചെങ്ങന്നൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സില്‍ കയറിയ രണ്ടു സ്‌ത്രീകളെയും ഇക്കാരണം തന്നെ പറഞ്ഞ്‌ ഇറക്കിവിട്ടിരിക്കുന്നു. കെഎസ്‌ആര്‍ടിസിയെ രക്ഷിച്ച്‌ ഞങ്ങള്‍ക്ക്‌ വേതനം […]

sabariപൊതുസ്ഥലത്തും പൊതുവാഹനങ്ങളി ലുമെല്ലാം യാത്രചെയ്യാനുള്ള അവകാശം നിഷേധിച്ച്‌ എങ്ങോട്ടാണ്‌ കേരളം പോകുന്നത്‌? ഇതാണോ കൊട്ടിഘോഷി ക്കപ്പെടുന്ന കേരളത്തിന്റെ പ്രബുദ്ധതയും സാക്ഷരതയും രാഷ്ട്രീയബോധവും?
പമ്പയിലേക്കുള്ള കഎ എസ്‌ ആര്‍ ടി സി ബസിലെ അയ്യപ്പന്‍മാരുടെ വ്രതശുദ്ധി നഷ്ടപ്പെടുമെന്ന്‌ ആരോപിച്ചാണ്‌ സ്‌ത്രീകളെ ഇറക്കിവിടുന്നത്‌. എറണാകുളത്ത്‌ അമ്മയേയും പിഞ്ചു കുഞ്ഞുങ്ങളേയും ബസില്‍ നിന്നിറക്കിവിട്ടപ്പോള്‍ അതൊരു ഒറ്റപ്പെട്ട സംഭവമാണെന്നു കരുതിയവര്‍ക്കു തെറ്റിയിരിക്കുകയാണ്‌. പിന്നാലെ ചെങ്ങന്നൂരില്‍ കെ.എസ്‌.ആര്‍.ടി.സി ബസ്സില്‍ കയറിയ രണ്ടു സ്‌ത്രീകളെയും ഇക്കാരണം തന്നെ പറഞ്ഞ്‌ ഇറക്കിവിട്ടിരിക്കുന്നു. കെഎസ്‌ആര്‍ടിസിയെ രക്ഷിച്ച്‌ ഞങ്ങള്‍ക്ക്‌ വേതനം ഉറപ്പുവരുത്തൂ എന്ന്‌ പൊതുസമൂഹത്തോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്ന ജീവനക്കാര്‍ തന്നെയാണ്‌ നിയമവിരുദ്ധമായ ഈ പ്രവര്‍ത്തി ചെയ്യുന്നത്‌. ജീവനക്കാര്‍ക്കു പുറമേ പുറത്തുനിന്നെത്തിയ ചിലരും രംഗത്തുണഅട്‌. അവരാരാണെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും സദാചാര ഗുണ്ടകള്‍ തന്നെ. മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം വാങ്ങിയ ചെന്നിത്തല ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ നടക്കുന്ന ഈ ഗുണ്ടായിസത്തില്‍ പ്രതികരിച്ചു കണ്ടില്ല.
ചെങ്ങന്നൂരില്‍ നിന്നും പത്തനംതിട്ടയ്‌ക്ക്‌ പോകാനായി KL 15 9914 പമ്പ വോള്‍വോ ബസില്‍ കയറിയ അനീഷ, ബന്ധു നന്ദന, സഹോദരന്‍ അരവിന്ദ്‌ എന്നിവരെയാണ്‌ ബസില്‍ നിന്നും ഇറക്കിവിട്ടത്‌. ഇവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമുണ്ടായി. ഡ്രൈവറും കണ്ടക്ടറും തന്നെയാ ഇവരെ ഇറക്കിവിടാന്‍ നേതൃത്വം നല്‍കിയത്‌. അയ്യപ്പന്മാര്‍ക്കുള്ള സ്‌പെഷല്‍ ബസായിരുന്നില്ല അത്‌. സ്‌ത്രീകളെ ഇറക്കി വിട്ടില്ലെങ്കില്‍ തങ്ങളുടെ വ്രതശുദ്ധി ഇല്ലാതാകുമെന്ന്‌ അയ്യപ്പന്മാരാരും പറഞ്ഞതായി പരാതിയില്ല. എന്നിട്ടും ഈ ഗുണ്ടായിസം ചെയ്‌തവര്‍ക്കെതിരെ നടപടിയില്ല.
അല്ലെങ്കിലും സ്‌ത്രീകളുള്ള ഒരു ബസില്‍ യാത്രചെയ്‌താല്‍ ഇല്ലാതാകുന്ന ഒന്നാണോ വ്രതശുദ്ധി? വ്രതമെടുക്കുന്ന നാളുകളില്‍ അയ്യപ്പന്മാര്‍ക്ക്‌ പൊതുജീവിതമില്ലേ? ഓഫീസുകളില്‍ പോകുന്നില്ലേ? ബസുകളില്‍ യാത്ര ചെയ്യുന്നില്ലേ? മാത്രമല്ല മനസ്സിന്റെ ശുദ്ധിയല്ലേ എല്ലാ വ്രതാനുഷ്‌ഠാനങ്ങളുടേയും അടിത്തറ. ഇത്രമാത്രം വ്രതമെല്ലാമെടുത്ത്‌ സന്നിധാനത്തിലെത്തുമ്പോള്‍ അവിടെ എന്താണ്‌ എഴുതി വെച്ചിരിക്കുന്നത്‌? തത്വമസി. അതു നീയാകുന്നു. നീയന്വേഷിക്കുന്നത്‌ നിന്നെയാകുന്നു. ഇത്രയും മഹത്തായ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരയ്യപ്പനും സഹജീവികളെ രാത്രി ബസില്‍ നിന്നിറക്കിവിടാനാവശ്യപ്പെടില്ല. അവരുടെ പേരുപറഞ്ഞ്‌ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരും കെഎസ്‌ആര്‍ടിസിയും തയ്യാറാകണം. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply