സ്‌കോട്ട്‌ലാന്റ്‌ ജനഹിതപരിശോധന ലോകത്തിന്‌ മാതൃക

വംശീയതയും ദേശീയതയും വര്‍ഗ്ഗീയതയുമെല്ലാം ചോരപ്പുഴകള്‍ക്കു കാരണമാകുന്ന സമകാലിക ലോക രാഷ്ട്രീയത്തില്‍ ബ്രിട്ടനില്‍ നടന്ന ജനഹിതപരിശോധന വേറിട്ട മാതൃകയായി. ബ്രിട്ടനില്‍ നിന്ന്‌ വേര്‍പെട്ട്‌ സ്വതന്ത്ര രാജ്യമാകണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ഏറ്റവും ജനാധിപത്യപരമായി രീതിയില്‍ ജനഹിതപരിശോധനക്കു വ്‌ിധേയമാക്കിയതുതന്നെയാണ്‌ ഉദ്ദേശിച്ചത്‌. ജനഹിതം വിഭജനത്തിനെതിരായി. അതനുകൂലമായിരുന്നെങ്കില്‍ അതനുസരിച്ചുള്ള നടപടി ഉണ്ടാകുമായിരുന്നു എന്നു കരുതാം. എങ്കില്‍ യൂറോപ്പില്‍ സ്‌കോട്‌ലന്‍ഡ്‌ എന്ന പുതിയ രാജ്യം നിലവില്‍വരുമായിരുന്നു. അന്ധമായ ദേശീയതയോ വംശീയതയോ ഒന്നും ഈ ജനാധിപത്യപ്രക്രിയക്ക്‌ തടസ്സമായില്ല. മൂന്നു നൂറ്റാണ്ടുകാലമായി(307 വര്‍ഷം) ബ്രിട്ടന്റെ ഭാഗമാണ്‌ സ്‌കോട്ട്‌ലന്‍ഡ്‌ […]

images

വംശീയതയും ദേശീയതയും വര്‍ഗ്ഗീയതയുമെല്ലാം ചോരപ്പുഴകള്‍ക്കു കാരണമാകുന്ന സമകാലിക ലോക രാഷ്ട്രീയത്തില്‍ ബ്രിട്ടനില്‍ നടന്ന ജനഹിതപരിശോധന വേറിട്ട മാതൃകയായി. ബ്രിട്ടനില്‍ നിന്ന്‌ വേര്‍പെട്ട്‌ സ്വതന്ത്ര രാജ്യമാകണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ഏറ്റവും ജനാധിപത്യപരമായി രീതിയില്‍ ജനഹിതപരിശോധനക്കു വ്‌ിധേയമാക്കിയതുതന്നെയാണ്‌ ഉദ്ദേശിച്ചത്‌. ജനഹിതം വിഭജനത്തിനെതിരായി. അതനുകൂലമായിരുന്നെങ്കില്‍ അതനുസരിച്ചുള്ള നടപടി ഉണ്ടാകുമായിരുന്നു എന്നു കരുതാം. എങ്കില്‍ യൂറോപ്പില്‍ സ്‌കോട്‌ലന്‍ഡ്‌ എന്ന പുതിയ രാജ്യം നിലവില്‍വരുമായിരുന്നു.
അന്ധമായ ദേശീയതയോ വംശീയതയോ ഒന്നും ഈ ജനാധിപത്യപ്രക്രിയക്ക്‌ തടസ്സമായില്ല. മൂന്നു നൂറ്റാണ്ടുകാലമായി(307 വര്‍ഷം) ബ്രിട്ടന്റെ ഭാഗമാണ്‌ സ്‌കോട്ട്‌ലന്‍ഡ്‌ എന്നതുപോലും വോട്ടെടുപ്പിനു തടസ്സമായില്ല. ഇത്തരം വിഷയങ്ങള്‍ കത്തിനില്‍ക്കുന്ന ഏതു രാജ്യത്തിനും പിന്തുടരാവുന്ന മാതൃകാണിത്‌.
ജനഹിതപരിശോധനയില്‍ 55 ശതമാനം പേരും വിഭജനത്തെ എതിര്‍ത്ത്‌ വോട്ടുചെയ്‌തു. സ്വതന്ത്ര്യരാജ്യമാകുന്നതിനെ പിന്തുണച്ചത്‌ 45 ശതമാനം മാത്രം. 32 കൗണ്‍സിലുകളില്‍ 28 കൗണ്‍സിലുകളിലേയും ജനങ്ങള്‍ സ്വതന്ത്രരാജ്യമെന്ന വാദത്തെ തള്ളിക്കളഞ്ഞപ്പോള്‍ നാല്‌ കൗണ്‍സിലില്‍ മാത്രമാണ്‌ വിഭജനവാദികള്‍ക്ക്‌ ഭൂരിപക്ഷം കിട്ടിയത്‌. 97 ശതമാനം സ്‌കോട്‌ലന്‍ഡുകാരാണ്‌ വോട്ടെടുപ്പിന്‌ രജിസ്റ്റര്‍ചെയ്‌തിരുന്നത്‌. 43 ലക്ഷംവരും ഇത്‌. സ്വാതന്ത്ര്യവാദികളായ ‘യെസ്‌’ പക്ഷക്കാരും ബ്രിട്ടീഷ്‌ വാദികളായ ‘നോ’ പക്ഷക്കാരും ശക്തമായ പ്രചാരണമാണ്‌ നടത്തിയത്‌. സ്‌പെയിന്‍, ബല്‍ജിയം ഉള്‍പ്പടെ പല രാജ്യങ്ങളും ആശ്വാസത്തിലാണ്‌. സ്‌കോട്‌ലന്‍ഡ്‌ പുതിയ രാജ്യമായി മാറിയിരുന്നെങ്കില്‍ ഈ രാജ്യങ്ങളിലെല്ലാം സമാനമായ ആവശ്യം ഉയരുമായിരുന്നു.
ഭാഷാപരമായും സാംസ്‌കാരികപരമായും മതപരമായും രാഷ്ട്രീയപരമായും ഒട്ടേറെ വൈജാത്യങ്ങള്‍ നിറഞ്ഞ ബ്രിട്ടനില്‍നിന്ന്‌ സ്‌കോട്‌ലന്‍ഡ്‌ വേറിട്ടുനില്‍ക്കണമെന്ന വാദത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കംതന്നെയുണ്ട്‌. സ്‌കോട്ടിഷ്‌ ജനതയുടെ ആഗ്രഹസഫലീകരണമായാണ്‌ 1999ല്‍ നടന്ന ഹിതപരിശോധനയിലൂടെ സ്‌കോട്‌ലന്‍ഡിന്‌ മാത്രമായി ഒരു പാര്‍ലമെന്‍റ്‌ നിലവില്‍വന്നത്‌. 1921ല്‍ അയര്‍ലന്‍ഡ്‌ സ്വതന്ത്രമായതോടെ നിലവില്‍വന്ന ഇന്നത്തെ യു.കെയുടെ 37 ശതമാനം ഭാഗവും സ്‌കോട്‌ലന്‍ഡാണ്‌. ഗ്രേറ്റ്‌ ബ്രിട്ടനിലെ ഔദ്യോഗിക മതമായ ആംഗ്‌ളിക്കന്‍ ചര്‍ച്ചിനെ അനുകൂലിക്കുന്നവരല്ല സ്‌കോട്ടിഷ്‌ ജനതയില്‍ ഭൂരിപക്ഷവും. ചര്‍ച്ച്‌ ഓഫ്‌ സ്‌കോട്‌ലന്‍ഡിന്‌ കീഴിലുള്ള പ്രിസ്‌ബറ്റീരിയന്‍ മതാനുഷ്‌ഠാനങ്ങളാണ്‌ മതപരമായ കാര്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌. ജനങ്ങളില്‍ ഭൂരിഭാഗവും ഗേലിക്‌ ഭാഷയാണ്‌ സംസാരിക്കുന്നത്‌.
കാലിഡോണിയ എന്ന്‌ പ്രാചീനകാലത്ത്‌ അറിയപ്പെട്ടിരുന്ന സ്‌കോട്‌ലന്‍ഡിന്‍െറ ആധുനിക ചരിത്രം 1314ലെ ബാനൊക്‌ബേണ്‍ യുദ്ധവിജയത്തോടെ ആരംഭിക്കുന്നു. ഒന്നാം സ്‌കോട്ടിഷ്‌ സ്വാതന്ത്ര്യസമരം എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ബാനൊക്‌ബേണ്‍ യുദ്ധത്തില്‍ ഇംഗ്‌ളണ്ടിനെ നിലംപരിശാക്കി സ്‌കോട്‌ലന്‍ഡ്‌ നേടിയ വിജയം ഇപ്പോഴും ദേശസ്‌നേഹികളായ സ്‌കോട്‌ലന്‍ഡുകാര്‍ ഉയര്‍ത്തിപ്പിടിക്കാറുണ്ട്‌. തുടര്‍ന്ന്‌ 1707 വരെയുള്ള ചരിത്രം ഇരു പ്രദേശങ്ങളുടെയും യുദ്ധങ്ങളുടേതും കൂടിയാണ്‌. തുടര്‍ന്ന്‌ സ്‌കോട്‌ലന്‍ഡ്‌ പാര്‍ലമെന്‍റിന്‌ പകരമായി ഏകീകൃത യു.കെ പാര്‍ലമെന്‍റിനെ ഇരു പ്രദേശങ്ങളും അംഗീകരിച്ചുവെന്നതും ചരിത്രത്തിന്‍െറ ഭാഗമായി മാറുകയായിരുന്നു.
ജനഹിതപരിശോധനയുടെ ഫലം വന്നതിനുശഏഷം ഇരുപക്ഷക്കാരുടേയും പ്രതികരണം നോക്കുക. ഫലം അംഗീകരിക്കുന്നതായി സ്വാതന്ത്ര്യവാദികള്‍ പറയുമ്പോള്‍ സ്‌കോട്‌ലാന്റിനു കൂടുതല്‍ അധികാരം നല്‍കുമെന്ന്‌ ബ്രിട്ടീഷ്‌ ഭരണകൂടം പറയുന്നു. ഈ ജനഹിതപരിശോധന നല്‍കുന്ന സന്ദേശം കേള്‍ക്കാന്‍ ലോകം തയ്യാറായെങ്കില്‍ എത്രയോ കൂട്ടക്കൊലകള്‍ ഒഴിവാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply