സ്‌കൂളുകളില്‍ പാടേണ്ടത് സയന്‍സ് ദശകം

കുരീപ്പുഴ ശ്രീരുമാര്‍ ഇവിടെ സംഘടിപ്പിച്ച പ്രതീകാത്മക പന്തീഭോജനം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. എന്നാല്‍ 100 വര്‍ഷം മുമ്പ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തീഭോജനത്തില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്ഥമാണ്. ഈ പന്തീഭോജനത്തില്‍ എന്നോടൊപ്പം പങ്കെടുത്ത ആരുടേയും ജാതി എനിക്കറിയില്ല. എല്ലാവരും പുഞ്ചിരിയോടെയാണ് പങ്കെടുക്കുന്നത്. അന്നതായിരുന്നില്ല അവസ്ഥ. എല്ലാവരുടേയും ജാതി എല്ലാവര്‍ക്കുമറിയാമായിരുന്നു. എല്ലാവരും ഭയത്തോടെയായാിരുന്നു സഹോദരനൊപ്പം ആദ്യത്തെ പന്തീഭോജനത്തില്‍ പങ്കെടുത്തത്. ജാതിവെറിയന്മാരാല്‍ അക്രമിക്കപ്പെടുമോ എന്ന ഭയം മാത്രമായിരുന്നില്ല അത്. തങ്ങള്‍ ചെയ്യുന്നത് പാപമാണോ എന്ന ഭയവും […]

kureepuzhaകുരീപ്പുഴ ശ്രീരുമാര്‍

ഇവിടെ സംഘടിപ്പിച്ച പ്രതീകാത്മക പന്തീഭോജനം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. എന്നാല്‍ 100 വര്‍ഷം മുമ്പ് സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തീഭോജനത്തില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്ഥമാണ്. ഈ പന്തീഭോജനത്തില്‍ എന്നോടൊപ്പം പങ്കെടുത്ത ആരുടേയും ജാതി എനിക്കറിയില്ല. എല്ലാവരും പുഞ്ചിരിയോടെയാണ് പങ്കെടുക്കുന്നത്. അന്നതായിരുന്നില്ല അവസ്ഥ. എല്ലാവരുടേയും ജാതി എല്ലാവര്‍ക്കുമറിയാമായിരുന്നു. എല്ലാവരും ഭയത്തോടെയായാിരുന്നു സഹോദരനൊപ്പം ആദ്യത്തെ പന്തീഭോജനത്തില്‍ പങ്കെടുത്തത്. ജാതിവെറിയന്മാരാല്‍ അക്രമിക്കപ്പെടുമോ എന്ന ഭയം മാത്രമായിരുന്നില്ല അത്. തങ്ങള്‍ ചെയ്യുന്നത് പാപമാണോ എന്ന ഭയവും അവര്‍ക്കുണ്ടായിരുന്നു. ദൈവകോപം ഭയന്ന് ഇതരജാതിക്കാര്‍ക്ക് കുടിവെള്ളം പോലും കൊടുക്കാതിരുന്ന കാലത്താണ്, അത്തരമൊരു സമൂഹയഘടനെയ സഹോദരന്‍ അയ്യപ്പന്‍ വെല്ലുവിളിച്ചതെന്നോര്‍മ്മ വേണം.
പ്രധാനമായും ഈഴവരും പുലയരുമായിരുന്നു ആദ്യപന്തീഭോജനത്തില്‍ പങ്കെടുത്തത്. സ്വാഭാവികമായും പുലയരായിരുന്നു കൂടുതല്‍ ഭയപ്പെട്ടത്. ഭോജനമൊക്കെ ഭംഗിയായി നടന്നു. എന്നാല്‍ പിന്നീടായിരുന്നു അക്രമങ്ങള്‍ നടന്നത്. അയ്യപ്പന്റെ തലയില്‍ പുളിനീറിന്റെ കൂടും ചാണകവുമൊക്കെ എറിഞ്ഞു. പുലയനയ്യപ്പന്‍ എന്ന പേരും അദ്ദേഹത്തിനു വീണു. അന്നത്തെ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം ഓട്ടന്‍ തുള്ളല്‍ രൂപത്തില്‍ എഴുതിയ കവിത പ്രസിദ്ധമാണ്.
തീര്‍ച്ചയായും അയ്യപ്പന്‍ തുടങ്ങിയ പോരാട്ടം ഏറെക്കുറെ വിജയിച്ചു. ഇന്ന് ഹോട്ടലിിലരുന്നു ഭക്ഷണം കഴിക്കുന്നവര്‍ക്ക് അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ ജാതിയറിയില്ല. ആദ്യപന്തീഭോജനത്തിനു മുമ്പ് ഹോട്ടലുകള്‍ ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍ക്കു മാത്രം ശാപ്പിടാനുള്ള ചില കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നാ പ്രശ്‌നമില്ല. അടുത്തിരുക്കുന്നയാളുടെ ജാതിയെ കുറിച്ച് ചിന്തിക്കുന്ന ചിലരെല്ലാം ഉണ്ടായിരിക്കാം. പക്ഷെ അത് പ്രകടമാക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല. മറിച്ച വര്‍ഗ്ഗപരവും സാമ്പത്തികവുമായ തരംതിരിവിലാണ് ഇന്നത്തെ ഹോട്ടലുകള്‍ നിലനില്‍ക്കുന്നത്. ഒരാള്‍ കയറുന്ന ഹോട്ടലില്‍ നിന്ന് അയാളുടെ സാമ്പത്തികാവസ്ഥ ഏകദേശം മനസ്സിലാകും. അതില്ലാതാക്കുമെന്ന് നാം പ്രതീക്ഷിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അതുപക്ഷെ വിജയിച്ചിട്ടില്ല.
ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ നിരവധി ജാഥകള്‍ നടന്ന പ്രദേശമാണ് കേരളം. വി ടി ഭട്ടതിരിപ്പാടിന്റേയും എ കെ ജിയുടേയും കാലം മുതല്‍ അതാരംഭിച്ചു. ആ ചരിത്രത്തിലെ ഏറ്റവും മലിനമായ ജാഥക്കാണ് അടുത്തയിടെ കേരളം സാക്ഷ്യം വഹിച്ചത്. നമ്പൂരി മുതല്‍ നായാടി വരെ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു ആ ജാഥ കടന്നുപോയത്. തീര്‍ച്ചായയായും സഹോദരന്റെ കാല്തതിനു പിന്നിലേക്കാണ് ആ ജാഥ നമ്മെ കൊണ്ടുപോകുന്നത്. ചില സമയങ്ങളില്‍ നമുക്ക് ജാതി പറയേണ്ടിവരും. ഉദാഹരണമായി സംവരണവിഷയത്തില്‍. ജാതിയില്‍ വിശ്വാസമില്ല എന്നു പറഞ്ഞ് സംവരണം വേണ്ട എന്നു പറയുന്നവരുടെ ഉത്തരവാദിത്തം വളരെ കൂടും. സാമൂഹ്യമായ പിന്നോക്കാവസ്ഥയില്‍ നിന്ന് മുന്നോട്ടുവരാന്‍ ഭരണഘടനതന്നെ അനുശാസിക്കുന്ന സംവിധാനമാണ് സംവരണമെന്നു മനസ്സിലാക്കിയാല്‍ ജാതി പറയുന്നതില്‍ ഒരു തെറ്റുമില്ല. ജനനം തന്നെയാണ് തന്റെ അപകടമെന്നു പറഞ്ഞ് ആത്മഹത്യചെയ്ത രോഹിത് വെമുല അഭിമുഖീകരിച്ച പ്രശ്‌നം ജാതീയമായ പീഡനം തന്നെയായിരുന്നല്ലോ. ജീവിതനിരാസത്തിലേക്കുപോലും അത് വെമുലയെ എത്തിച്ചു. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന അവസ്ഥയുണ്ടെങ്കിലും ജാതീയമായ വിവേചനങ്ങളില്‍ നിന്ന് കേരളവും വിമുക്തമല്ല. വിമുക്തമാകണമെങ്കില്‍ ഇനിയും ഒരുപാട് മുന്നോട്ടുപോകണം. ശക്തമായ രാഷ്ട്രീയനിലപാടും വ്യക്തിപരമായ ശുദ്ധീകരണവും അതിനാവശ്യമാണ്. വീടിനുപുറത്ത് മതേതരത്വത്തിന്റേയും വീടിനകത്ത് മതചിന്തയുടേയും ചെരിപ്പിടുന്ന മലയാളിയുടെ കാപട്യമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. 13ാം നമ്പര്‍ വിവാദംമുതല്‍ ജന്മാഷ്ടമിപോലുള്ള ആഘോഷങ്ങളെല്ലാം അതിശക്തമായി തിരിച്ചുവരുന്നതു നോക്കൂക. ദേവാലയങ്ങള്‍ പ്രധാന സാമൂഹ്യകേന്ദ്രങ്ങളാകുന്ന പ്രവണത നന്നല്ല. അത് വര്‍ഗ്ഗീയതയെ വളര്‍ത്തും. സ്വാഭാവികമായും ഭൂരിപക്ഷവര്‍ഗ്ഗീയത കൂടുതല്‍ അപകടകരമാകും. ദേവാലയങ്ങളല്ല, ലൈബ്രറികളാണ് പ്രധാനമെന്ന് നാം കുട്ടികള പഠിപ്പിക്കണം. അവരെ ജാതിരഹിതരായി വളര്‍ത്തണം. നേരത്തെ പറഞ്ഞ ഇരട്ടത്താപ്പ് മാറ്റണം. അതിനായി അവനവനെ സ്വയം മാറ്റണം.
ജാതിവ്യവസ്ഥക്കെതിരെ അതിശക്തമായി പോരാടിയ നിരവധി പേരുടെ ചരിത്രം കേരളത്തിനുണ്ട്. പലരേയും നമുക്കിന്നറിയില്ല. മുക്കുത്തി കൊടുത്തു എന്ന കുറ്റത്തിന് രക്തസാക്ഷിയായ വേലായുധന്‍ പണിക്കരാശാന്‍, സ്വാതിതിരുന്നാളിനെ വിമര്‍ശിച്ചതിന് മുളകുപൊടി നിറച്ച ജയിലിലടക്കപ്പെട്ട അയ്യാ വൈകുണ്ഠന്‍, ഉടുപ്പിടാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിനു നേതൃത്വം കൊടുത്തതിനെ തുടര്‍ന്ന് എന്നന്നേക്കുമായി കാണാതായ ഗോപാലദാസ്, ശരീരത്തിനു കരം കൊടുക്കുന്ന സംവിധാനത്തിനെതിരെ പോരാടിയ വെളിയപറമ്പില്‍ നങ്ങേലി തുടങ്ങിയവര്‍ ഏതാനും ഉദാഹരണങ്ങള്‍. ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ആദ്യവിധവാവിവാഹത്തിന് തയ്യാറായ ആര്യപള്ളം കഴിഞ്ഞ ദിവസമാണ് നമ്മെ വിട്ടുപോയത്.
ഇന്ന് പല വിദ്യാലയങ്ങളിലേയും അധ്യയനം ആരംഭിക്കുന്നത് ദൈവദശകം വായിച്ചാണ്. ദൈവമാണ് എല്ലാറ്റിനും പരിഹാരം എന്ന ധാരണ ശരിയല്ല. ആധുനികകാലത്ത് അതിനുപകരം വായിക്കേണ്ടത് സയന്‍സ് ദശകമാണ്. കുട്ടികളെ ശാസ്ത്രീയമായും യുക്തിപരമായും ചിന്തിക്കുന്നവരായി മാറ്റാന്‍ അത് സഹായകരമായിരിക്കും. ജാതിചിന്തയെ തകര്‍ക്കാനും അതു കാരണമാകും. അതുപോലെ മലയാളത്തേയും പ്രകൃതിയേയും പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളുമാകാം.
തീര്‍ച്ചയായും ജാതിവ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നു എന്ന ആശങ്കകള്‍ ശക്തമാണ്. അതുബോധ്യമാകാന്‍ നമ്മുടെ വിവാഹപരസ്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി. മനസ്സില്‍ നിന്ന് ജാതി തുടച്ചുമാറ്റാനുള്ള പോരാട്ടമാണ് ഇനി നടക്കേണ്ടത്. പന്തീഭോജനത്തിന്റെ നൂറാം വാര്‍ഷികം അതിനുള്ള ഊര്‍ജ്ജമാകുമെന്ന് പ്രതീക്ഷിക്കുക.

(പന്തീഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സെക്യുലര്‍ ഫോറം തൃശൂരില്‍ സംഘടിപ്പിച്ച പ്രതീകാത്മക പന്തിഭോജനത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply