സ്വാര്‍ത്ഥത മുറ്റിയ മധ്യവര്‍ഗ മലയാളിത്തം

അനൂപ് കുമാരന്‍ നിങ്ങളുടെ വീട്ടിലെ ആര്‍ക്കെങ്കിലുമായിരുന്നു ഈ അനുഭവമുണ്ടായിരുന്നതെങ്കില്‍ നിങ്ങളുടെയൊക്കെ ഈ മനുഷ്യാവകാശം പറച്ചില്‍ കുറേ കാണാമായിരുന്നു വെന്ന് പരിഹാസരൂപേണ ചോദിക്കുന്നവര്‍ അഥവാ സ്വാര്‍ത്ഥത മുറ്റിയ മധ്യവര്‍ഗ മലയാളിത്തം സൗമ്യ/യാക്കൂബ് മേമന്‍/മോഹന്‍ലാല്‍ / പട്ടാളസ്‌നേഹം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഭൂരിപക്ഷ പൊതുബോധത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നവരെ കളിയാക്കുന്ന പ്രധാന പരിഹാസമാണിത്. ഈ പരിഹാസം സത്യത്തില്‍ മറുപടിയല്ല അര്‍ഹിക്കുന്നത്. മറിച്ച് ഈ ചോദ്യം ഉന്നയിക്കുന്നവര്‍ ഒരു പ്രത്യേക രാഷ്ടീയ സാമൂഹിക പ്രത്യയശാസ്ത്രം പിന്‍ പറ്റുന്നവരാണെന്നും അതാകട്ടെ ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണാണെന്നും നാം തിരിച്ചറിഞ്ഞ് […]

crowdഅനൂപ് കുമാരന്‍

നിങ്ങളുടെ വീട്ടിലെ ആര്‍ക്കെങ്കിലുമായിരുന്നു ഈ അനുഭവമുണ്ടായിരുന്നതെങ്കില്‍ നിങ്ങളുടെയൊക്കെ ഈ മനുഷ്യാവകാശം പറച്ചില്‍ കുറേ കാണാമായിരുന്നു വെന്ന് പരിഹാസരൂപേണ ചോദിക്കുന്നവര്‍
അഥവാ സ്വാര്‍ത്ഥത മുറ്റിയ മധ്യവര്‍ഗ മലയാളിത്തം

സൗമ്യ/യാക്കൂബ് മേമന്‍/മോഹന്‍ലാല്‍ / പട്ടാളസ്‌നേഹം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഭൂരിപക്ഷ പൊതുബോധത്തിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നവരെ കളിയാക്കുന്ന പ്രധാന പരിഹാസമാണിത്. ഈ പരിഹാസം സത്യത്തില്‍ മറുപടിയല്ല അര്‍ഹിക്കുന്നത്. മറിച്ച് ഈ ചോദ്യം ഉന്നയിക്കുന്നവര്‍ ഒരു പ്രത്യേക രാഷ്ടീയ സാമൂഹിക പ്രത്യയശാസ്ത്രം പിന്‍ പറ്റുന്നവരാണെന്നും അതാകട്ടെ ഫാസിസത്തിന്റെ വളക്കൂറുള്ള മണ്ണാണെന്നും നാം തിരിച്ചറിഞ്ഞ് അവരെ, അവരുടെ ബേസിക് പ്രിമൈസിന്റെ ജനാധിപത്യ വിരുദ്ധത തുറന്നുകാട്ടാന്‍ ശ്രമിക്കയുമാണ് വേണ്ടത്. അല്ലാതെ അവരുടെ ചോദ്യത്തിന് നേരിട്ടുള്ള മറുപടി, കുടം കമഴ്ത്തി വച്ച് വെള്ളമൊഴിക്കുന്നതു പോലുള്ള വൃഥാ വ്യായാമം മാത്രമാകയുള്ളു. ഇത്തരക്കാരുടെ സ്വഭാവ ഗുണങ്ങളെ നമുക്ക് ഇങ്ങനെ എണ്ണി പറയാം.
1. ഞാനും ഭര്‍ത്താവും കുട്ടികളും പിന്നെ തട്ടാനും എന്ന പ്രമാണത്തില്‍ വിശ്വസിക്കുന്ന സ്ത്രീകളായിരിക്കും. അതായത് തികഞ്ഞ സ്വാര്‍ത്ഥമതികള്‍.
‘ഒഴിവു ദിവസത്തെ കളി’ യിലെ പോലെ ഫ്രീയായി കിട്ടുന്ന മദ്യം മാത്രം കഴിച്ച്, ബോധം കെടുമ്പോള്‍ മാത്രം സമൂഹത്തെ പറ്റി വാതോരാതെ പ്രസംഗിക്കുന്ന പുരുഷനായിരിക്കും
2. രാഷ്ട്രീയം മോശക്കാരുടെ ഇടമാണെന്നും രാഷ്ട്രീയക്കാരാണ് ഈ ലോകത്തെ നശിപ്പിക്കുന്നതെന്നും ഇവര്‍ എപ്പോഴും പറയും.
3. അഴിമതിയാണ് ഇന്ത്യയുടെ ശാപമെന്ന് ഉറക്കെ പറയും. അവനവന്റെയും സ്വന്തം വീട്ടിലെ അംഗങ്ങളുടെയും അഴിമതിയെ ഒരിക്കലും തിരിച്ചറിയില്ല.
4. ജനാധിപത്യത്തോടും മനുഷ്യാവകാശത്തോടും പഞ്ചപുഛമായിരിക്കും. രാജവാഴ്ച, അടിയന്തിരാവസ്ഥ, ഏകാതിപതികള്‍ ഇവരെ ന്യായീകരിക്കും.
(എല്ലാ കുഴപ്പങ്ങളുള്ളതെങ്കിലും തമ്മില്‍ ഭേദം തൊമ്മനായ ഈ ജനാധിപത്യമുള്ളതിനാലാണ് ഇങ്ങനെയൊക്കെ ജീവിക്കാന്‍ പറ്റുന്നതെന്നും അതിന്റെ നട്ടെല്ല് മനുഷ്യാവകാശമാണെന്നും തിരിച്ചറിയില്ല).
5. കടുത്ത/ഇടുങ്ങിയ ദേശിയതാവാദികളായിരിക്കും. രാജ്യസ്‌നേഹം വഴിഞ്ഞൊഴുകും. പട്ടാളക്കാരെയും ആയുധശക്തിയെയും പുകഴ്ത്തും/ആരാധിക്കും.
(രാഷ്ട്രവും അതിന്റെ അതിര്‍ത്തികളും മനുഷ്യസ്രഷ്ടികളാണെന്നും അതിന് അമിത അപ്രമാദിത്വം കല്‍പ്പിക്കുന്നതിനു പകരം രാഷ്ട്രങ്ങള്‍ക്കിടയിലെ ആത്മീയതയുടെ ഇടങ്ങള്‍ വികസിപ്പിക്കാന്‍ ജനതയുടെ സമാധന ശ്രമങ്ങള്‍ക്ക് കഴിയുമെന്ന യൂറോപ്പിന്റെ കൂടിച്ചേരലടക്കമുള്ള അനുഭവങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കില്ല.)
6. വികസനത്തെ പാടിപുകഴ്ത്തും.
(അമേരിക്കയിലെ സാമ്പത്തികമാന്ദ്യം പ്രത്യക്ഷത്തില്‍ തന്നെ അനുഭവപ്പെട്ടിട്ടും കമ്പോള മൗലികവാദികളുടെ ട്രീക്കിള്‍ ഡൗണ്‍ തിയറിയില്‍ അന്ധമായി വിശ്വസിക്കും. വികസനത്തില്‍ ഭൂമി നഷ്ടപ്പെടുന്നവരും പാവപ്പെട്ടവരെയും പറ്റി ചിന്തിക്കില്ല. പരിസ്ഥിതി വിരുദ്ധരായിരിക്കും. വികസനത്തിന് മാനുഷിക മുഖം വേണമെന്ന development economics കേട്ടിട്ടുപോലുമുണ്ടാകില്ല.)
7. GDP യില്‍ അന്ധമായി വിശ്വസിക്കും.
( GDP യുടെ പരിമിതികളെയും അതിന്റെ ചതിക്കുഴികളെയും പറ്റി അതുകണ്ടുപിടിച്ച സാമ്പത്തികവിദഗ്തന്‍ തന്നെ ചൂണ്ടികാണിച്ചിട്ടുണ്ട്. അതൊന്നും അറിയുകപോലുമില്ല. മാത്രവുമല്ല Human Development Index, Human Happiness Index പോലുള്ള നൂതന വികസന സൂചകങ്ങളില്‍ അജ്ഞരായിരിക്കും.)
8. ലോകത്തിലെ സ്വര്‍ഗ്ഗം USA ആണെന്ന് ധരിച്ച് അവിടുത്തെ പൗരത്വം സ്വപ്നം കാണും. അഥവാ അബദ്ധത്തില്‍ അമേരിക്കന്‍പൗരത്വം കിട്ടിയാല്‍ ഉടന്‍ മലക്കം മറിഞ്ഞ് US ലെയും യൂറോപ്പിലേയും തീവ്രവലതുപക്ഷക്കാരെ പോലെ കറുത്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും കുടിയേറ്റം നിഷേധിക്കുന്നതിനു നിയമമുണ്ടാക്കണമെന്നു പറയും.
9. തന്റെ കുടുംബ, ജാതി, മത പാരമ്പര്യത്തില്‍ ഊറ്റം കൊള്ളും. ദളിതര്‍, ആദിവാസികള്‍, മുസ്ലിങ്ങള്‍ എന്നിവരെ തരംകിട്ടുമ്പോഴൊക്കെ പുഛിക്കും. കടുത്ത മത ദൈവ വിശ്വാസികളായിരിക്കും. കുടുംബ ക്ഷേത്രങ്ങളുടെതടക്കം ക്ഷേത്ര പുനരുദ്ധാരണത്തില്‍ മുന്‍പന്തിയില്‍നിന്ന് നംബൂരിമാര്‍ക്കില്ലാത്ത നംബൂരിത്തം പ്രദര്‍ശിപ്പിച്ചുകളയും
10. വര്‍ഗീയ പാര്‍ട്ടികളോടൊ മതമൗലികവാദ സംഘടനകളോടെ പ്രത്യക്ഷത്തില്‍ ബന്ധം പുലര്‍ത്തില്ലായെങ്കിലും പരോക്ഷമായി മൃദുസമീപനം പുലര്‍ത്തുന്നവരായിരിക്കും. ഇനി അഥവാ അങ്ങിനെ വലിയ വര്‍ഗീയനിലപാട് പ്രകടിപ്പിച്ചില്ലയെങ്കിലും 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ വികസനനായകന്‍/ അഴിമതിവിരുദ്ധമിശിഹ നരേന്ദ്ര മോഡി കോട്ടിഘോഷത്തില്‍ മനസാ മോഡി ഭക്തനായിട്ടുണ്ടാകും.
മേല്‍ പറഞ 10 ല്‍ 7 കാര്യം അനുയോജ്യമാകുന്നവരായിരിക്കും തുടക്കത്തില്‍ പറഞ്ഞ പരിഹാസ ചോദ്യകര്‍ത്താക്കള്‍.

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply