സ്വവര്‍ഗ്ഗാനുരാഗം : സുപ്രിംകോടതി അത്ര സുപ്രിം അല്ല

സിവിക് ചന്ദ്രന്‍ തീര്‍ച്ചയായും അല്ല. ബഹുജനവികാരം ഇങ്ങനെയാണെന്നു തീരുമാനിച്ച് അതിനനുസരിച്ച് വിധി പ്രസ്താവിക്കേണ്ടത്ര സുപ്രിമസി സുപ്രിംകോടതിക്കുണ്ടോ? പാര്‍ലിമെന്റ് അക്രമണകേസില്‍ ഇക്കാര്യം സുപ്രിം കോടതി പരസ്യമായി പറഞ്ഞതാണ് – പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ് പൊതുവികാരമെന്ന്. പൊതുവികാരമാണോ ഭരണഘടന ഉറപ്പു നല്‍കുന്ന നീതിന്യായ സംവിധാനമാണോ ഒരു കേസിന്റെ വിധിയെ നിര്‍ണ്ണയിക്കേണ്ടത്? തീര്‍ച്ചയായും രണ്ടാമത്തേതാണ് ശരി. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തി, അത് ക്രിമിനല്‍കുറ്റമായികാണുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് നിലനില്‍ക്കുന്നതാണെന്ന വിധിയും ഈ ചോദ്യമുയര്‍ത്തുന്നു. […]

imagesസിവിക് ചന്ദ്രന്‍

തീര്‍ച്ചയായും അല്ല. ബഹുജനവികാരം ഇങ്ങനെയാണെന്നു തീരുമാനിച്ച് അതിനനുസരിച്ച് വിധി പ്രസ്താവിക്കേണ്ടത്ര സുപ്രിമസി സുപ്രിംകോടതിക്കുണ്ടോ? പാര്‍ലിമെന്റ് അക്രമണകേസില്‍ ഇക്കാര്യം സുപ്രിം കോടതി പരസ്യമായി പറഞ്ഞതാണ് – പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നതാണ് പൊതുവികാരമെന്ന്. പൊതുവികാരമാണോ ഭരണഘടന ഉറപ്പു നല്‍കുന്ന നീതിന്യായ സംവിധാനമാണോ ഒരു കേസിന്റെ വിധിയെ നിര്‍ണ്ണയിക്കേണ്ടത്? തീര്‍ച്ചയായും രണ്ടാമത്തേതാണ് ശരി.
സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തി, അത് ക്രിമിനല്‍കുറ്റമായികാണുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 ാം വകുപ്പ് നിലനില്‍ക്കുന്നതാണെന്ന വിധിയും ഈ ചോദ്യമുയര്‍ത്തുന്നു. ഈ വിഷയത്തില്‍ പരമോന്നതനീതിപീഠം പരിഗണച്ചിരിക്കുന്നത് പൊതുജനതാല്‍പ്പര്യം തന്നെയെന്ന് വ്യക്തം. ഡെല്‍ഹി ഹൈക്കോടതി തങ്ങളുടെ വിധിയില്‍, സമൂഹത്തിന്റെ യാഥാസ്ഥിതികമായ നിലപാടല്ല നീതിന്യായവ്യലസ്ഥയെ സ്വാധീനിക്കേണ്ടതെന്ന് വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. അതിനെയാണ് ഇന്നത്തെ സുപ്രിംകോടതി വിധി അട്ടിമറിച്ചിരിക്കുന്നത്. ഹൈക്കോടതിവിധിക്കെതിരെ രംഗത്തുവന്നത് മതമൗലിക ശക്തികളാണെന്നത് മറക്കരുത്. ഇതൊരു അസുഖമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ല എന്നുമുള്ള എന്നേ തള്ളിക്കളയപ്പെട്ട വാദങ്ങളായിരുന്നു അവര്‍ മുന്നോട്ടുവെച്ചത്. എന്തിനേറെ, അവരുടെ കൂട്ടത്തിലുള്ളവര്‍ പോലും എത്രയോ മാറി. ഉദാഹരണമായി രണ്ടുപേരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ നമ്മളാരാണ് എന്നു പരസ്യമായി ചോദിച്ച മാര്‍പ്പാപ്പയാണ് ഇപ്പോഴുള്ളത്. വിമതലൈംഗികത തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു. മറുവശത്ത് ലോകത്തെ ഏറ്റവും പുതിയ രാഷ്ട്രീയ പ്രസ്ഥാനമായ പൈറേറ്റ് പാര്‍ട്ടി പൈറസിയേയും പ്രൈവസിയേയും അംഗീകരിക്കുന്നതാണ്. ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ സ്വവര്‍ഗ്ഗാനുരാഗത്തെ അംഗീകരിച്ചു കഴിഞ്ഞു. വൈദ്യശാസ്ത്രവും അതു തള്ളിക്കളയുന്നില്ല. മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഈ പ്രവണതയുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്രമാത്രം യാഥാസ്ഥിതികമായ വിധി പ്രസ്താവിക്കുന്നതിനുമുമ്പ് ഇതൊന്നും പൊതുജനവികാരമായി കാണാത്തതെന്തേ യുവര്‍ ഓണര്‍..?
ഇന്ത്യയില്‍ ഔദ്യോഗികമായ കണക്കുകളനുസരിച്ചുതന്നെ 30 ലക്ഷത്തോളം സ്വവര്‍ഗ്ഗാനുരാഗികളുണ്ട്. പുറത്തുവരാന്‍ ധൈര്യമില്ലാത്ത ലക്ഷങ്ങള്‍ വേറെ. അവരുടെ പ്രാഥമികമായ മനുഷ്യാവകാശമാണ് ഈ വിധി നിഷേധിക്കുന്നത്. അതിനാല്‍തന്നെ യാഥാസ്തിതിക മൂല്യങ്ങള്‍ക്ക് കുട പിടിക്കുന്ന ഈ വിധി നിരുപാധികമായി തള്ളിക്കളയുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സ്വവര്‍ഗ്ഗാനുരാഗം : സുപ്രിംകോടതി അത്ര സുപ്രിം അല്ല

  1. “പൊതുവികാരമാണോ ഭരണഘടന ഉറപ്പു നല്‍കുന്ന നീതിന്യായ സംവിധാനമാണോ ഒരു കേസിന്റെ വിധിയെ നിര്‍ണ്ണയിക്കേണ്ടത്? തീര്‍ച്ചയായും രണ്ടാമത്തേതാണ് ശരി.”

    എന്ന് പറയുന്ന ലേഖകന്‍ സ്വവര്ഗ രതിയുടെ ന്യായാന്യായങ്ങളല്ല ഇപ്പോഴത്തെ വിധിയിലെ പ്രസക്തമായ കാര്യം , ഭരണഘടന ഉറപ്പു നല്‍കുന്ന നീതിന്യായ സംവിധാനമനുസരിച്ചു പുതുതായി നിയമങ്ങള്‍ ഉണ്ടാക്കുവാനോ നിലവിലുള്ളവയെ റദ്ദു ചെയ്യുകയോ ഭേദഗതി വരുത്തുകയോ ഒക്കെ ചെയ്യാനുള്ള അധികാരം ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന നിയമനിര്‍മാണ സഭയായ പാര്‍ലമെന്റിനു മാത്രമാണെന്നും കോടതികള്‍ നിലവിലുള്ള നിയമം വ്യാഖ്യാനിച്ചാല്‍ മതി എന്നും ഈ വിധിയിലൂടെ സുപ്രീം കോടതി നടത്തിയിരിക്കുന്ന ഒരു സുപ്രധാനമായ നിരീക്ഷണമാണ് എന്ന് എന്തുകൊണ്ട് മനസിലാക്കുന്നില്ല ?

    സ്വവര്ഗ രതിയുടെ കാര്യത്തില്‍ നിലവിലുള്ള നിയമം ഭേദഗതി ചെയ്യണമെന്ന അഭിപ്രായക്കാര്‍ അതിന്റെ ആവശ്യകതയെ കുറിച്ച് സമൂഹത്തില്‍ ബോധവല്‍കരണം നടത്തുകയും മറ്റുമാണ് വേണ്ടത് കോടതികളുടെ മേല്‍ കുതിര കയറുക അല്ല ഹൈക്കോടതി വിധി നിയമനിര്‍മാണ സഭകളുടെ അധികാരത്തില്‍ നടത്തിയ കടന്നു കയറ്റം ആയി കാണുന്ന ഈ വിധി judicial activism നിയന്ത്രിക്കുന്നതിലെക്കുള്ള ഒരു സ്വാഗതാര്‍ഹമായ ചുവടുവയ്പാണ്

Leave a Reply