സ്വയംഭരണകോളേജ് അനിവാര്യം

ഒരു കാര്യത്തിലും മാറിചിന്തിക്കാനോ പുതിയ നീക്കങ്ങളെ തുറന്ന മനസ്സോടെ പരിശോധിക്കാനോ തയ്യാറാകാത്ത മനസ്സാണ് പൊതുവില്‍ മലയാളിയുടേത്. സംഘടിത വിഭാഗങ്ങളാണ് ഇതില്‍ ഏറ്റവും മോശം. അതിനായി പഴകിയ കുറെ വിശ്വാസപ്രമാണങ്ങള്‍ക്കും അവര്‍ക്കു കൂട്ടായുണ്ട്. അവരേറ്റവും ഭയപ്പെടുന്നത് മാറ്റത്തെയാണ്. കേരളത്തിലെ മികച്ച ചില കോളേജുകള്‍ സ്വയം ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരായ പ്രക്ഷോഭങ്ങള്‍ നോക്കുക. ഇക്കാര്യത്തിന്റെ പേരില്‍ മഹാരാജാസ് കോളേജില്‍ പഠനം നടക്കുന്നതേയില്ല. തൃശൂര്‍ സെന്തോമസ് കോളേജിന്റെ സ്വയംഭരണാവകാശവേദിയിലേക്ക് ഒരുപാട് സംഘടനകള്‍ പ്രകടനം നടത്തി. എന്തായാലും പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി. […]

stഒരു കാര്യത്തിലും മാറിചിന്തിക്കാനോ പുതിയ നീക്കങ്ങളെ തുറന്ന മനസ്സോടെ പരിശോധിക്കാനോ തയ്യാറാകാത്ത മനസ്സാണ് പൊതുവില്‍ മലയാളിയുടേത്. സംഘടിത വിഭാഗങ്ങളാണ് ഇതില്‍ ഏറ്റവും മോശം. അതിനായി പഴകിയ കുറെ വിശ്വാസപ്രമാണങ്ങള്‍ക്കും അവര്‍ക്കു കൂട്ടായുണ്ട്. അവരേറ്റവും ഭയപ്പെടുന്നത് മാറ്റത്തെയാണ്.
കേരളത്തിലെ മികച്ച ചില കോളേജുകള്‍ സ്വയം ഭരണ സ്ഥാപനങ്ങളായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനെതിരായ പ്രക്ഷോഭങ്ങള്‍ നോക്കുക. ഇക്കാര്യത്തിന്റെ പേരില്‍ മഹാരാജാസ് കോളേജില്‍ പഠനം നടക്കുന്നതേയില്ല. തൃശൂര്‍ സെന്തോമസ് കോളേജിന്റെ സ്വയംഭരണാവകാശവേദിയിലേക്ക് ഒരുപാട് സംഘടനകള്‍ പ്രകടനം നടത്തി. എന്തായാലും പ്രഖ്യാപനം മുഖ്യമന്ത്രി നടത്തി.
ഉന്നതവിദ്യാഭ്യാസത്തില്‍ എത്രയോ പുറകിലാണ് കേരളം. അത് മെച്ചപ്പെടുത്തുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചയായിരിക്കും ഫലം. അതിലേക്കുള്ള ഒരു പടിയാണ് സ്വയംഭരണ സ്ഥാപനങ്ങള്‍. സര്‍ക്കാരിന്റെ നിനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി കോളേജിനു സ്വയംഭരണാവകാശം ലഭിക്കുന്നതില്‍ ഭയപ്പെടേണ്ടതുണ്ടോ? ഇന്ത്യയുടെ പല ഭാഗത്തും ഇത്തരത്തിലുള്ള തീരുമാനങ്ങളിലൂടെ വിദ്യാഭ്യാസ നിലവാരം ഉയരുകയാണ് ചെയ്യുന്നത്. വികേന്ദ്രീകൃതമായ രീതിയില്‍ തീരുമാനം എടുക്കാനും നടപ്പാക്കാനും കഴിയുന്നതുവഴി വികസനത്തിനു ശാപമായ ചുവപ്പുനാടയാണ് ഒഴിവായി കിട്ടുന്നത്. കോളേജിന്റെ സൗകര്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുമനുസരിച്ച് വികസനപദ്ധതികള്‍ ആവിഷ്‌കരിക്കാനും കോഴ്‌സുകള്‍ നടത്താനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.
ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത് ഒറ്റകാര്യമാണ്. അഴിമതി. തീര്‍ച്ചയായും അഴിമതിസാധ്യതയുണ്ട്. അതിനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍. അഴിമതിയുടെ കൂത്തരങ്ങാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ എന്നു മറക്കരുത്. വിസി നിയമനം മുതല്‍ അതാരംഭിക്കുന്നു. വിദ്യാഭ്യാസത്തില്‍ മുന്നിലെന്നവകാശപ്പെടുന്ന കേരളത്തില്‍ എടുത്തുപറയത്തക്ക ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്‌സിറ്റിയോ ഉണ്ടോ? അഴിമതിയുടെ കാര്യം പറഞ്ഞ് ഈ നീക്കത്തെ എതിര്‍ക്കുന്നതില്‍ എന്തര്‍ത്ഥമാണഉള്ളത്? മറിച്ച് തങ്ങള്‍ പതിറ്റാണ്ടുകളായി വളര്‍ത്തികൊണ്ടുവന്ന സ്ഥാപനത്തിന്റെ നിലവാരം തകര്‍ക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമോ? എങ്കില്‍ ആ സ്ഥാപനം അധികകാലം ഉണ്ടാകില്ല എന്നു മനസ്സിലാക്കാനുള്ള വിവേകം അവര്‍ക്കില്ലേ? എന്തായാലും ഇപ്പോള്‍ യൂണിവേഴ്‌സിറ്റികളെ നിയന്ത്രിക്കുന്നവരേക്കാള്‍ സ്വന്തം സ്ഥാപനത്തോട് ഉത്തരവാദിത്തം മാനേജ്‌മെന്റികള്‍ക്കുണ്ടാകും എന്നു കരുതാം.  അടിസ്ഥാനപരമായ ഒരു വിയോജിപ്പുമില്ലാതെയാണ് അഴവിമതി സാധ്യത എന്ന ഒറ്റവിഷയത്തിലൂന്നി ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതെന്നത് മഹാകഷ്ടമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply