സ്ത്രീവിദ്യാഭ്യാസത്തില്‍ കേരളം പുറകോട്ട്

കേരളം പ്രബുദ്ധമാണ്, സാക്ഷരമാണ്, സ്ത്രീവിദ്യാഭ്യാസത്തിലും നിലവാരത്തിലുമെല്ലാം മുന്നിലാണ്……….. എപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍. ദശകങ്ങള്‍ക്കുമുമ്പ് നേടിയ നേട്ടങ്ങളില്‍ ഇപ്പോഴും അഭിരമിക്കുകയും അവ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും തിരിച്ചറിയാതിരിക്കുകയും ചെയ്യുകയാണ് നാം ചെയ്യുന്നത്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഓരോ പഠനങ്ങളും നമ്മുടെ അവകാശവാദത്തിനു നേരെ കാര്‍ക്കിച്ചുതുപ്പുമ്പോഴും സത്യം ഉള്‍ക്കൊള്ളാന്‍ നമുക്കു മടിയാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ പെണ്‍സാന്നിധ്യത്തെ കുറിച്ചുവന്ന പുതിയ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നോക്കുക. രാജ്യത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനത്തില്‍ ആറ് വര്‍ഷത്തിനിടെ 2.73 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ 2.84 […]

gggകേരളം പ്രബുദ്ധമാണ്, സാക്ഷരമാണ്, സ്ത്രീവിദ്യാഭ്യാസത്തിലും നിലവാരത്തിലുമെല്ലാം മുന്നിലാണ്……….. എപ്പോഴും കേള്‍ക്കുന്ന വാദങ്ങള്‍. ദശകങ്ങള്‍ക്കുമുമ്പ് നേടിയ നേട്ടങ്ങളില്‍ ഇപ്പോഴും അഭിരമിക്കുകയും അവ ഒന്നൊന്നായി നഷ്ടപ്പെടുമ്പോഴും തിരിച്ചറിയാതിരിക്കുകയും ചെയ്യുകയാണ് നാം ചെയ്യുന്നത്. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ഓരോ പഠനങ്ങളും നമ്മുടെ അവകാശവാദത്തിനു നേരെ കാര്‍ക്കിച്ചുതുപ്പുമ്പോഴും സത്യം ഉള്‍ക്കൊള്ളാന്‍ നമുക്കു മടിയാണ്.
ഉന്നത വിദ്യാഭ്യാസരംഗത്തെ പെണ്‍സാന്നിധ്യത്തെ കുറിച്ചുവന്ന പുതിയ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് നോക്കുക. രാജ്യത്ത് ഉന്നത വിദ്യാഭ്യാസരംഗത്ത് സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനത്തില്‍ ആറ് വര്‍ഷത്തിനിടെ 2.73 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ 2.84 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്ട്ടില് പറയുന്നത്.
യു.ജി.സി ലഭ്യമാക്കിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രാലയം തയാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ നിരത്തുന്നത്. ഒരുകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ എത്തുന്നതില്‍ മുന്‍പന്തിയില്‍ നിന്ന കേരളമാണ് ഇപ്പോള്‍ പിന്നാക്കംപോകുന്നത്.
2006 – 2007ല്‍ യു.ജി.സി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ചേരുന്നവരില്‍ 61.08 ശതമാനവും പെണ്‍കുട്ടികളായിരുന്നു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇത് 2.84 ശതമാനം കുറഞ്ഞ് 58.24 ശതമാനമായി.  ഭൂരിഭാഗം സംസ്ഥാനങ്ങളും ഈരംഗത്ത് വളര്‍ച്ച രേഖപ്പെടുത്തിയപ്പോഴാണ് കേരളം പിന്നാക്കം പോയത്. ഉന്നത വിദ്യാഭ്യാസരംഗത്തെ പെണ്‍ പ്രാതിനിധ്യം പിറകോട്ടടിച്ചതില്‍ കേരളം ഒറ്റക്കല്ല. കേരളത്തിന് മുന്നിലാണ് പുതുച്ചേരിയുടെ സ്ഥാനം. ഇവിടെ 3.79 ശതമാനത്തിന്റെ കുറവാണുള്ളത്. പഞ്ചാബില്‍ 2.32 ശതമാനത്തിന്റെയും ഡല്‍ഹിയില്‍ 2.64 ശതമാനത്തിന്റെയും ഗുജറാത്തില്‍ 1.04 ശതമാനത്തിന്റെയും കുറവുണ്ട്. അതേസമയം നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയില്‍ 5.30 ശതമാനവും തമിഴ്‌നാട്ടില്‍ 3.31 ശതമാനവും പെണ്‍കുട്ടികള്‍ വര്‍ധിച്ചു. ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത് ബിഹാറിലാണ്. ഇവിടെ 13.98 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
ഡാമന്‍ഡ്യുവില്‍ 11.96 ശതമാനത്തിന്റെയും നാഗാലാന്റില്‍ 10.59 ശതമാനത്തിന്റെയും ഝാര്‍ഖണ്ഡില്‍ 9.61 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി. രാജ്യത്ത് മൊത്തം ഉന്നത വിദ്യാഭ്യാസരംഗത്ത് 43.28 ശതമാനമാണ് പെണ്‍സാന്നിധ്യം. ഇത് 2006 07ല്‍ 40.55 ശതമാനമായിരുന്നു. രാജ്യത്തെ മൊത്തം ശരാശരിയില്‍ വര്‍ദ്ധന ഉള്ളപ്പോഴാണ് ഇവിടെ കുറവു വരുന്നതെന്നതും ശ്രദ്ധേയമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply