സ്ത്രീപദവിയില്‍ കേരളം ഏറ്റവും പുറകിലെന്ന് പരിഷത്ത്

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തനിരക്ക് മൊത്തം ജനസംഖ്യയുടെ 25.6 ശതമാനം മാത്രമാണെന്ന് റപ്പോര്‍ട്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സ്ത്രീപദവി പഠനറിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീപദവിയെ കുറിച്ചും സാക്ഷരതയെകുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നവരുടെ കണ്ണു തുറപ്പിക്കേണ്ട റിപ്പോര്‍ട്ടാണിത്. ഇതില്‍ സ്ഥിരംതൊഴില്‍ ചെയ്യുന്നവര്‍ വെറും 9.5 ശതമാനം മാത്രമാണ്. താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 16.1 ശതമാനവുമാണ്. 2008ല്‍ സംസ്ഥാനത്തെ 1800 വീടുകളിലായി 15 മുതല്‍ 59 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് […]

Untitled-1

കേരളത്തിലെ സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തനിരക്ക് മൊത്തം ജനസംഖ്യയുടെ 25.6 ശതമാനം മാത്രമാണെന്ന് റപ്പോര്‍ട്ട്. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ സ്ത്രീപദവി പഠനറിപ്പോര്‍ട്ടാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീപദവിയെ കുറിച്ചും സാക്ഷരതയെകുറിച്ചും ഘോരഘോരം പ്രസംഗിക്കുകയും അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നവരുടെ കണ്ണു തുറപ്പിക്കേണ്ട റിപ്പോര്‍ട്ടാണിത്.

ഇതില്‍ സ്ഥിരംതൊഴില്‍ ചെയ്യുന്നവര്‍ വെറും 9.5 ശതമാനം മാത്രമാണ്. താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 16.1 ശതമാനവുമാണ്. 2008ല്‍ സംസ്ഥാനത്തെ 1800 വീടുകളിലായി 15 മുതല്‍ 59 വരെ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതരസംസ്ഥാനങ്ങളുമായും ലോകരാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നതാണ് വൈരുദ്ധ്യം. മാത്രമല്ല തൊഴിലെടുക്കുന്ന സ്ത്രീയുടെ ശരാശരി വരുമാനം 3374 രൂപ മാത്രമാണ്. താഴ്ന്ന സാമ്പത്തിക ഗ്രൂപ്പില്‍ അത് 1347 രൂപയും ഉയര്‍ന്ന ഗ്രൂപ്പില്‍ 10,016 രൂപയുമാണ്. സ്ഥിരം തൊഴിലുള്ളവരുടെ ശരാശരി വരുമാനം 6031 രൂപയും താല്‍കാലിക തൊഴിലുകാരുടേത് 1819 രൂപയുമാണ്.
ഇനി കുടുംബത്തിലേക്കുവരാം. കുടുംബവരുമാനത്തിലെ സ്ത്രീയുടെ പങ്ക് തൊഴിലിന്റെ അടിസ്ഥാനത്തില്‍ വെറും 14.1 ശതമാനം മാത്രം. ഗാര്‍ഹികാധ്വാനത്തിന്റെ മൂല്യംകൂടി ഉള്‍പ്പെടുത്തുമ്പോള്‍ അത് 36.1 ശതമാനമാകും. 60 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകളില്‍ 49 ശതമാനത്തിനു മാത്രമേ വരുമാനമുള്ളൂ. ഇവരില്‍ 85.2 ശതമാനവും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്.
സ്ത്രീകളില്‍ ഭൂരിപക്ഷവും വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അതേസമയം കുടുംബശ്രീയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സംവരണവുമെല്ലാം ആരംഭിച്ച ശേഷം സ്ത്രീകളില്‍ 12 ശതമാനം പേര്‍ പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതില്‍ 16.5 ശതമാനം ഏതെങ്കിലും തരത്തിലുള്ള സ്ഥാനം വഹിക്കുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും സാമുദായിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണങ്ങളില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.
കേരളത്തില്‍ 96.4 ശതമാനം വീടുകളിലും കുടുംബത്തിലെ അധികാരം പുരുഷന്മാരിലാമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 10 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹികപീഡനമുണ്ട്. കുടുംബത്തിനുള്ളില്‍ സുരക്ഷിതരല്ലെന്ന് 41 ശതമാനം പേര്‍ പറയുന്നു. ഇതില്‍ അഞ്ചു ശതമാനം ഒട്ടും സുരക്ഷിതരല്ല.
എന്തായാലും പരിഷത് തന്നെ ഈ സര്‍വ്വേ നടത്തിയത് നന്നായി. കാരണം കേരള മോഡലിനെ കുറിച്ച് ഏറെ കൊട്ടിഘോഷിച്ചവരില്‍ പരിഷത്തും മുന്നിലുണ്ടായിരുന്നു. കേരള മോഡല്‍ ഒരു സോപ്പുകുമിളയാണെന്ന് ചൂണ്ടികാട്ടിയവരൊക്കെ ഒരു കാലത്ത് ആക്ഷേപിക്കപ്പെട്ടിരുന്നു. ജനസംഖ്യയുടെ പകുതിയുടെ അവസ്ഥ ഇതാണണെങ്കില്‍ അതൊരിക്കലും മികച്ച മോഡലാകുകയില്ലല്ലോ.
തൊഴിലിലും വരുമാനത്തിലും പൊതുരംഗത്തും സുരക്ഷയിലും കേരളത്തിലെ സ്ത്രീകള്‍ വളരെ പുറകിലാണെന്ന വസ്തുത ചെറിയ കാര്യമല്ല. അതിനേക്കാള്‍ പ്രധാനം ഭൂരിഭാഗം സ്ത്രീകളും ഈ അടിമാവസ്ഥയെ അംഗീകരിക്കുന്നു എന്നതാണ്. എന്തുകൊണ്ട് ഈ അവസ്ഥ എന്നതിനെ കുറിച്ച് ഗൗരവപരമായി ആലോചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒന്നുറപ്പാണ്. ഏതൊരു വിഭാഗത്തിന്റേയും മോചനം സാധ്യമാകുക അവരുടെ സ്വന്തം പ്രസ്ഥാനങ്ങളിലൂടെയാണ്. സ്വാതന്ത്ര്യം ആരംങ്കിലും വാങ്ങിത്തരേണ്ടതല്ല. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുസമീപനം അതല്ല. സ്ത്രീകള്‍ക്ക് സ്വന്തം സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടിയോ ആവശ്യമില്ല, അവരുടെ സ്വാതന്ത്ര്യം മറ്റുള്ളവര്‍ നേടിത്തരും, അവരുടെ സംഘടനകളില്‍ അണിനിരന്നാല്‍ മതി എന്ന ധാരണയാണ്. ആ സംഘടനകള്‍ എല്ലാം പുരുഷാധിപത്യ സംഘങ്ങളാണെന്ന് പ്രത്യേകിച്ച് പറയാനില്ലല്ലോ. സ്ത്രീകളുടെ സംഘടനകള്‍ ഉണ്ടെങ്കില്‍ തന്നെ അവയെല്ലാം പോഷകസംഘടനകളുമാണല്ലോ. ഈ സംഘടനകളും അവരുടെ നേതാക്കളും സ്ത്രീവിമോചനത്തിന്റെ രാഷ്ട്രീയം സ്വീകരിക്കില്ല എന്നുറപ്പ്. മറ്റു മിക്ക സംസ്ഥാനങ്ങളിലും പല രീതിയിലുമുള്ള സ്വതന്ത്ര സ്ത്രീ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെയുള്ളയിടങ്ങളില്‍ സ്ത്രീ പദവി ഉയര്‍ന്നിട്ടുമുണ്ട്. പൊതുരംഗത്ത് ശക്തമായ സ്ത്രീ സ്വാധീനമുണ്ട്. കേവലം പ്രാഥമിക വിദ്യാഭ്യാസം നേടിയാല്‍ സ്ത്രീകളുടെ സാമൂഹ്യ പദവി ഉയരാന്‍ പോകുന്നില്ല. കേരളത്തില്‍ അനിവാര്യമായത് രക്ഷകരോട് സലാം പറഞ്ഞ്, സ്ത്രീകള്‍ സ്വന്തം പ്രസ്ഥാനങ്ങള്‍ – രാഷ്ട്രീയ പാര്‍ട്ടിയടക്കം – ഉണ്ടാക്കി രംഗത്തിറങ്ങുക മാത്രമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply